നമ്മള്‍ മണ്ടന്‍ എന്ന് കരുതിയ അവന്‍ ഇന്ന് ഗള്‍ഫില്‍ നല്ല നിലയിലും ഒരു കമ്പനിയുടെ ഉയര്‍ന്ന പോസ്റ്റിലും ആണെങ്കിലും മുന്‍പ് നാട്ടില്‍ ഉണ്ടാക്കിയ മണ്ടന്‍ പരിവേഷം അവനെ ഇപ്പോഴും കോമാളി ആക്കുന്നു.പണ്ട് നേരിട്ടായിരുന്നുവെങ്കില്‍ ഇപ്പോള്‍ ഒളിഞ്ഞും മറഞ്ഞും അവന്റെ കഥകള്‍ നാട്ടുകാര്‍ പാടി നടക്കുന്നു.പുതിയ മണ്ടത്തരങ്ങള്‍ ഉണ്ടാവുമ്പോള്‍ അത് അവനെ ചേര്‍ത്തു പറയുന്നു.ഇപ്പോഴത്തെ കഥകള്‍ ഒന്നും എനിക്കറിയില്ല .ഒറിജിനല്‍ ആയി അവന്‍ ചെയ്തുകൂട്ടിയ ചിലത് പറയാം.എനിക്കറിയാം അവന്‍ മണ്ടനോന്നുമല്ല എന്ന് ...നിങ്ങള്‍ക്കും മനസ്സിലാകും
ഗള്‍ഫില്‍ നിന്നും ലീവില്‍ വന്നപ്പോള്‍ ഉപ്പ അവനു മൊബൈല്‍ കൊണ്ടുവന്നു കൊടുത്തു.അന്ന് നാട്ടിലൊക്കെ മൊബൈല്‍ അത്ര പ്രചാരത്തില്‍ ആയിട്ടില്ല.നമ്മുടെ നാട്ടില്‍ തന്നെ ചുരുക്കം പേര്‍ക്ക് മാത്രം കൈവശം ഉള്ള സാധനം.അതിന്റെ ഒരു അഹങ്കാരം അവനുണ്ടായിരുന്നു.അവനു അത് കൊണ്ട് ഒരു ആവശ്യവും ഉണ്ടായിരുനില്ല.എങ്കിലും ജാഡ കാണിക്കുവാന്‍ വേണ്ടി അവന്‍ അതുപയോഗിച്ചുള്ള എല്ലാ സഹായങ്ങളും നാട്ടുകാര്‍ക്ക് ചെയ്യുമായിരുന്നു.അത് പലരും മുതലെടുക്കുകയും ഫ്രീ ആയി കാര്യം നിറവേറ്റുകയും ചെയ്യുമായിരുന്നു.നമ്മുടെ നാട്ടിലെ സുകുവേട്ടന്‍ എന്ന ബ്രോക്കര്‍ ആയിരുന്നു ഇതില്‍ മുന്‍പന്‍.അയാള്‍ക്ക് ആവശ്യം ഉള്ള എല്ലാവരെയും വിളിക്കുവാന്‍ ഇവന്റെ ഫോണ്‍ ഉപയോഗിച്ച് കൊണ്ടിരുന്നു.ഒരുതരം മുതലെടുപ്പ്.ഇവനെ കണ്ടാല്‍ അയാള്‍ക്ക് ഫോണ്‍ വേണം .അത് നാട്ടിലായാലും പട്ടണത്തില്‍ ആയാലും കടപുറത്തായാലും കല്യാണ വീട്ടിലായാലും ഇവനെ കണ്ടാല്‍ അയാള്‍ക്ക് ഫോണ്‍ വാങ്ങണം ആരെയെങ്കിലും ഓസിനു വിളിക്കുകയും വേണം .അത് കൊണ്ട് തന്നെ അവനു പലപ്പോഴും പണം നഷ്ട്ടപെട്ടു കൊണ്ടിരുന്നു.ഇത് പതിവായപ്പോള്‍ അവന്‍ ഇതെങ്ങിനെ നിര്‍ത്താം എന്നാലോചിച്ചു.പല തവണ ആലോചിച്ചിട്ടും അവന്റെ ബുദ്ധിയില്‍ ഒന്നും തെളിഞ്ഞു വന്നില്ല.അവന്‍ ഫോണ്‍ കൊടുത്തുകൊണ്ടേയിരുന്നു സുകുവേട്ടന്‍ വിളിച്ച്കൊണ്ടും ... ഒരിക്കല്‍ സുകുവേട്ടന്‍ ചോദിച്ചപ്പോള്‍ അവന്‍ ഫോണ്‍ കൊടുത്ത് കൊണ്ട് പറഞ്ഞു
"ഇത് സുകുവേട്ടന്‍ തന്നെ എടുത്തോളൂ ...എനിക്ക് ഇത് കൊണ്ട് വലിയ ആവശ്യം ഒന്നുമില്ല..ഇടയ്ക്കു ആരെ എങ്കിലും വിളിക്കേണ്ട ആവശ്യം വരുമ്പോള്‍ ഞാന്‍ ചോദിക്കാം ..അന്നേരം തന്നാല്‍ മതി ."
സുകുവേട്ടനു സന്തോഷമായി.അയാള്‍ ഫോണും കൊണ്ട് പോയി.തുടര്‍ന്ന് ഇവന് ആവശ്യം ഉള്ളപ്പോള്‍ മാത്രം ഫോണ്‍ വാങ്ങി വിളിക്കും .പിന്നെ തിരിച്ചു കൊടുക്കും ഒരു ആഴ്ച കഴിഞ്ഞു കാണും അവന്‍ എന്നെയും കൂട്ടി സുകുവേട്ടന്റെ വീട്ടില്‍ ചെന്ന് കാള്‍ ചെയ്യാന്‍ ഫോണ്‍ ആവശ്യപെട്ടു.
"ഇതില്‍ പൈസ ഉണ്ടല്ലോ സുകുവേട്ട ..അല്ലെ .മൈസൂരിലെ വലിയാപ്പനെയാ ?"
"ഉണ്ട് ഇന്നലെ കയറ്റിയതാ .നീ വിളിച്ചോട .മൈസൂര്ക്കോ കോയമ്പത്തൂര്‍ക്കോ ..."
അവന്‍ നമ്പര്‍ ഞെക്കി കൊണ്ട് പുറത്തെക്കിറങ്ങി ...പിന്നെ സംസാരിച്ചു കൊണ്ട് കോണിയിറങ്ങി നടന്നു.എനിക്ക് കാര്യം മനസ്സിലായില്ല..സുകുവേട്ടനും .. പിറകെ ഞാനും വെച്ചു പിടിച്ചു ....ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍ സുകുവേട്ടന്‍ അന്തിച്ചു നില്‍ക്കുകയാണ്..ഫോണ്‍ അവന്റെതാണ് തിരിച്ചു ചോദിക്കുവാനും വയ്യ...പിറകെയോടി ഞാന്‍ അവനോടു ചോദിച്ചു
"എടാ ഫോണ്‍ തിരിച്ചു കൊടുക്കേണ്ടേ ..?"
"എന്തിനു ?എന്റെ ഫോണ്‍ അല്ലെ ?അയാള്‍ പലതവണ ഫോണ്‍ വിളിച്ചു എന്നെ കുറെ മുതലാക്കിയിട്ടുണ്ട് ...അത് തിരിച്ചു പിടിച്ചതല്ലേ .ഓരോ തവണ ഞാന്‍ ഫോണ്‍ ചെയ്യാന്‍ എന്ന വ്യാജേന വാങ്ങുമ്പോഴും ബാലന്‍സ് ചെക്ക് ചെയ്യും .അപ്പോള്‍ മുപ്പതോ നാല്‍പ്പതോ കാണും .അത് കൊണ്ട് തിരിച്ചു കൊടുക്കും .ഇന്ന് നോക്കുമ്പോള്‍ അഞ്ഞൂറിനടുത്തുണ്ട് ..ഫോണ്‍ സ്വന്തം ആയി എന്ന് തോന്നിയാല്‍ അതില്‍ കൂടുതല്‍ കറന്‍സി നിറക്കുമെന്നു എനിക്കുറപ്പായിരുന്നു .അത് ഇന്ന് ഒത്തുവന്നു .അത് കൊണ്ട് എടുത്തുകൊണ്ട് വന്നു.അയാള്‍ ഇനി ചോദിക്കില്ല ..ആ ചീത്ത മുതലെടുപ്പ് സ്വഭാവവും ഇന്നത്തോടെ അയാളില്‍ നിന്നും പോയിരിക്കും.ഞാന്‍ തെറ്റ് ചെയ്തോ ?
എനിക്ക് ഒന്നും പറയാന്‍ ഉണ്ടായിരുന്നില്ല .എന്റെ ഉത്തരം മുട്ടി പോയിരുന്നു.അവനോടൊപ്പം വീട്ടിലേക്കു തിരിച്ചു നടക്കുമ്പോള്‍ ഞാന്‍ ആലോചിക്കുകയായിരുന്നു .
ആരാണ് മണ്ടന്‍ ? ഇന്നും ഉത്തരം കിട്ടാതെ അവശേഷിക്കുന്ന വലിയ ഒരു ചോദ്യം .
കഥ :പ്രമോദ് കുമാര്‍ .കെ.പി
മണ്ടന്റെ കുറച്ചു കൂടി വിശേഷങ്ങളുമായി വീണ്ടും വരാം ..ഇയാളെ പരിചയം ഇല്ലാത്തവര്‍ക്ക് ആദ്യ ഭാഗം വായിക്കുവാന്‍
http://promodkp.blogspot.in/2012/12/blog-post.html

No comments:
Post a Comment