Friday, July 26, 2013

ആരാണ് മണ്ടന്‍ -3

മനസ്സില്‍ ഇപ്പോഴും ഒരു ചോദ്യം ഇരുന്നു വിയര്‍ക്കുന്നു .ആരാണ് മണ്ടന്‍ ?നമ്മുടെ ചങ്ങാതിയോ അതോ നാട്ടുകാരോ?അവന്റെ ചില കഥകള്‍ അറിഞ്ഞാല്‍ അവന്‍ മണ്ടനാണ് എന്ന് തോന്നും പക്ഷെ അവന്റെ ഇന്നത്തെ നിലയും  വിലയും അളന്നാല്‍ ആരാണ് മണ്ടന്‍ ?ഹോ ..വയ്യ ..

പത്താം ക്ലാസ്സ്‌ പരീക്ഷയുടെ റിസള്‍ട്ട്  വന്നപ്പോള്‍ മണ്ടന്‍ തുള്ളിച്ചാടി.അവനു നല്ല മാര്‍ക്ക്‌ ഉണ്ട് ."ഗവര്‍മെന്റിന് പോലും വേണ്ടാത്ത ഗവര്‍മെന്റ് സ്കൂളില്‍ "(അതെ .വിനീത് ശ്രീനിവാസന്‍ പറഞ്ഞ അതെ സ്കൂള്‍ )പഠിക്കുന്ന അവനു ഇത്ര മാര്‍ക്ക്‌ കിട്ടുമെന്ന് അവനോ വീട്ടുകാരോ അവന്റെ ടീച്ചര്‍മാരോ പ്രതീക്ഷിച്ചില്ല.അതുവരെയുള്ള അവന്റെ നിലവാരം വെച്ച് അവനെ തോല്‍വി പട്ടികയിലാണ് എല്ലാവരും ഉള്‍പ്പെടുത്തിയത്.അതോടെ അവനു കോളേജില്‍ പഠിക്കണം എന്ന മോഹം കലശലായി .അവന്‍ ഒന്ന് രണ്ടു കോളേജില്‍ പോയി ആപ്ലിക്കേഷന്‍ ഫോറം വാങ്ങി വന്നു .ഞാനും അത്തവണ പത്താം ക്ലാസ്സ്‌ പാസായതാണ്.നമ്മള്‍ ഫോറം പൂരിപ്പിക്കാന്‍ തുടങ്ങി.ആദ്യമായാണ് ഇംഗ്ലിഷ് മാത്രമുള്ള ഒരു ഫോറം കാണുന്നതും പൂരിപ്പിക്കുന്നതും . ഒരു സ്ഥലത്ത്  നിങ്ങളുടെ മദര്‍ ടങ്ങ്  (മാത്ര ഭാഷ )എന്താണെന്ന് പൂരിപ്പിക്കണം.എനിക്ക് ആ സമയത്ത് അത് എന്താണെന്ന് അറിയില്ല .കേട്ടിട്ടുപോലും ഇല്ല .ഞാന്‍ അവനോടു ചോദിച്ചു

"അതെന്താട ഈ മദര്‍ ടങ്ങ് ?'

"എടാ അത് നിനക്കറിയില്ലേ ...കഷ്ട്ടം...വലിയ പഠിപ്പുകാരനാണ് പോലും ... നിന്റെ മാതാവ് നിന്നെ വിളിക്കുന്ന പേര് .അത്ര തന്നെ .കൃത്യമായി പറഞ്ഞിട്ടുണ്ടല്ലോ .അമ്മയുടെ നാവു കൊണ്ട് വിളിക്കുന്നത്‌  എന്ന് .ഞാന്‍ 'ഷംസു 'എന്നാ എഴുതിയത് ."

സംശയം തോന്നിയത് കൊണ്ട് ഞാന്‍ അവന്റെ ഫോറം വാങ്ങി നോക്കി .സത്യം അവന്‍ വീട്ടില്‍ അവന്റെ ഉമ്മ വിളിക്കുന്ന പേരാണ് എഴുതിയത്."ഷംസു ".പക്ഷെ അതിനു മുകളില്‍ എഴുതിയത് കണ്ടപ്പോള്‍ ഞാന്‍ വാ പൊളിച്ചു പോയി.
സെക്സ്  എന്താണ്  എന്ന് പൂരിപ്പിക്കേണ്ട ഇടത്ത് അവന്‍ താല്പര്യം ഇല്ല (not interested )എന്ന് പൂരിപ്പിചിരിക്കുന്നു.അതോടെ ഞാന്‍ പൂരിപ്പിക്കുന്നത് നിര്‍ത്തി.ആരോടെങ്കിലും ചോദിച്ചിട്ട് ആകാം എന്ന് കരുതി.


ആയിടക്ക്  നമ്മുടെ നാട്ടിലെ അമ്മുഅമ്മ കിണറ്റില്‍  വീണു മരിച്ചു.അവന്റെ തൊട്ടു അപ്പുറത്തെ വീടാണ്.അതായത് അയല്‍വാസി  .ഷംസു  തന്റെ കൂട്ടുകാരെ ഒക്കെ അവരുടെ ജോലി സ്ഥലത്ത് വിളിച്ചു കാര്യം പറഞ്ഞു.വിവരം അറിഞ്ഞ എല്ലാവരും എത്തി.ശവം ആശുപത്രിയില്‍ നിന്ന് വന്നപ്പോള്‍ നമ്മള്‍ ഒക്കെ അവിടെ തമ്പടിച്ചു.ആരൊക്കെയോ വരാന്‍ ഉള്ളത് കൊണ്ട്  കുറച്ചു സമയം കൂടി കാത്തുനില്‍ക്കുകയാണ്.അപ്പോള്‍ ഷംസുവിന്റെ മൊബൈലില്‍ ഒരു ഫോണ്‍ വന്നു .
"ഹലോ ഷംസു ഞാന്‍ ശ്രീജിയ ....ശവം ദഹിപ്പിച്ചോ  ?"
"ഇല്ല കുറച്ചു കഴിയും ...ആരോ വരാനുണ്ട്  പോലും "
"കുളിപ്പിക്കലോക്കെ കഴിഞ്ഞോ ?"
"നീ എന്താ പൊട്ടാ പറയുന്നത് ...കിണറ്റില്‍ വീണു മുങ്ങി മരിച്ചിട്ട് ഇനി എന്തിനാ കുളിപ്പിക്കുന്നത് .അല്ലേലും അമ്മുഅമ്മക്ക്  രണ്ടു നേരം കുളിച്ചാല്‍ വലിവ് കൂടും "

അവന്റെ സംസാരം കേട്ട്  മരണവീട് എന്നുപോലും ഓര്‍ക്കാതെ നമ്മളോട് ചിരിച്ചു പോയി.

ആയിടക്ക് നമ്മുടെ സുഹൃത്തായ സതീഷിന്റെ അച്ഛന്‍ മരിച്ചു.കുറച്ചുകാലമായി വയ്യാതെ കിടപ്പിലായിരുന്നു.സതീഷ്‌ ഗള്‍ഫില്‍ ആണ്.അത് കൊണ്ട് തന്നെ നമ്മുടെ കൂട്ടുകാര്‍ ആയിരുന്നു സഹായത്തിനൊക്കെ.അവനെ വെയിറ്റ് ചെയ്യേണ്ട എന്ന് പറഞ്ഞത് കൊണ്ട് ശവമടക്ക് ഒക്കെ കഴിഞ്ഞു രാത്രി വളരെ വൈകിയാണ് സതീഷ്‌ വന്നത്.അവനു ലീവ് കുറവായത് കൊണ്ടും  പെട്ടെന്ന് തന്നെ മടങ്ങി പോകേണ്ടത് കൊണ്ടും മരണാനന്തര ചടങ്ങുകള്‍ ഒക്കെ വേഗം നടത്തുവാന്‍ തീരുമാനമായി.പക്ഷെ ആ ദിവസം നമ്മുടെ ഷംസുവിനെ അവിടൊന്നും കണ്ടില്ല.സതീഷും അന്വേഷിച്ചു.അവന്റെ വീട്ടിലൊക്കെ പോയെങ്കിലും അവന്‍ കാലത്തുതന്നെ എവിടേക്കോ പോയി എന്നാണ് അറിഞ്ഞത്.പിറ്റേന്ന് അവനെ കണ്ടപ്പോള്‍ നമ്മള്‍ കൂട്ടുകാര്‍ അന്വേഷിച്ചു
"നീ എന്തു  പണിയാ കാണിച്ചത് ?സതീഷിന്റെ വീട്ടില്‍ അവന്റെ അച്ഛന്റെ ആവശ്യത്തിന് വരാതെ ..?

"അവന്‍ എന്നെ വിളിച്ചില്ല ...നമ്മുടെ ഉപ്പയും മരിക്കും എന്ന് അവനോടു പറഞ്ഞേക്കു "

സതീഷ്‌  അവനെ വിളിക്കത്തതുകൊണ്ട് (സതീഷ്‌ വിട്ടുപോയതായിരുന്നു )അവന്റെ പ്രതികരണം ഇങ്ങിനെ ആയിപോയി.



കാലം കുറെ കഴിഞ്ഞു അവന്റെ ഉപ്പ മരിക്കുമ്പോള്‍ ആശുപത്രിയിലും വീട്ടിലും ഒക്കെ എല്ലാ സഹായവും ചെയ്തു കൊടുത്തത് സതീഷ്‌ ആയിരുന്നു.ഗള്‍ഫില്‍ നിന്നും നമ്മുടെ മണ്ടന് വരാന്‍ പറ്റാത്ത സാഹചര്യത്തില്‍ പിന്നീടുള്ള എല്ലാ കാര്യങ്ങള്‍ക്കും മുന്‍പന്തിയില്‍ സതീഷ്‌ തന്നെ ആയിരുന്നു പ്രവർത്തിച്ചത്.


കഥ :പ്രമോദ്‌ കുമാര്‍ .കെ.പി


മണ്ടത്തരങ്ങളുമായി വീണ്ടും വരാം ....മണ്ടന്റെ പഴയ വിശേഷങ്ങള്‍ അറിയുവാന്‍ :

http://promodkp.blogspot.in/2012/12/blog-post.html
http://promodkp.blogspot.in/2013/07/2.html

14 comments:

  1. മണ്ടക്കഥകള്‍!!

    (ചാര്‍ലി ഹാമില്‍ടണ്‍ ജെയിംസിന്റെ ഫോട്ടോ സൂപ്പര്‍)

    ReplyDelete
  2. അയാള്‍ ഒരു സംഭവം തന്നെ ...ഫോട്ടോഗ്രാഫിയില്‍

    ReplyDelete
  3. "ഗവര്‍മെന്റിന് പോലും വേണ്ടാത്ത ഗവര്‍മെന്റ് സ്കൂളില്‍ " - ഇപ്പൊ അങ്ങിനെയല്ല കേട്ടോ.സ്ഥിതിയൊക്കെ മാറി

    ReplyDelete
    Replies
    1. പക്ഷെ ആ കാലത്ത് അങ്ങിനെ ആയിരുന്നു.എവിടെയും അഡ്മിഷന്‍ കിട്ടാത്തവര്‍ ചേരുന്ന ഒരു സ്കൂള്‍

      Delete
  4. ചിന്തിപ്പിക്കുന്നതും രസിപ്പിക്കുന്നതുമായ മണ്ടന്‍ കഥകള്‍.
    ആശംസകള്‍

    ReplyDelete
    Replies
    1. ഇനിയും ഉണ്ട് അവന്റെ രസച്ചരടുകള്‍ ....വരാം

      Delete
  5. എല്ലാം കഥകള്‍ ആവുമെങ്കിലും ,ചിലത് കഥയാവില്ല. കാര്യം തന്നെയായി നിലനില്‍ക്കും .

    ReplyDelete
    Replies
    1. കഥകളില്‍ ജീവിതം ഉണ്ട്

      Delete
  6. കൊള്ളാം കെട്ടൊ, ചിലതൊക്കെ വായിച്ച് ചിരിച്ചു

    ReplyDelete
  7. അനീഷ്‌ ,സാജു.

    നടന്ന ചില കാര്യങ്ങള്‍ വിവരിച്ചു.അത് എത്രത്തോളം ഇന്ന് ആസ്വദിക്കപെടും എന്നറിയില്ല.സത്യം എല്ലാം കഥകള്‍ അല്ല കാര്യവും കുറെ ഉണ്ട്

    ReplyDelete
  8. ഇത് കഥയല്ലല്ലോ ഉഗ്രൻ മണ്ടൻ സംഭവങ്ങളാണല്ലോ..അല്ലേ

    ReplyDelete
  9. അതെ നടന്നത് തന്നെ ..പലപ്പോഴായി

    ReplyDelete
  10. അവന്റെ സംസാരം കേട്ട് മരണവീട് എന്നുപോലും ഓര്‍ക്കാതെ നമ്മളോട് ചിരിച്ചു പോയി.

    നമ്മള്‍ ചിരിച്ചു പോയി എന്ന് പറഞ്ഞാല്‍ മതിയാകും.കണ്ണൂരുകാരുടെ വാമൊഴിയില്‍ അങ്ങനെ ആണ് പറയുന്നത് എന്ന് പല സുഹൃത്തുക്കളും പറയുന്നത് കേട്ട് ഞാന്‍ മനസിലാക്കിയിട്ടുണ്ട്.വാമൊഴി ഉപയോഗിക്കുമ്പോഴും അര്‍ത്ഥ ഭംഗം വരാതെ നോക്കുമല്ലോ?
    നല്ല വായന..നല്ല നര്‍മം..

    ReplyDelete
    Replies
    1. നോക്കാം ഭായ് .....പേരും ഊരും അറിയില്ല ..തന്നുമില്ല അതോണ്ടാ ..വാമൊഴി പലപ്പോഴും എഴുതുമ്പോള്‍ പരിഷ്കരിക്കണം ..അല്ലെ ?

      Delete