Wednesday, January 26, 2022

കുടുംബ ബന്ധങ്ങളുടെ കഥ പറയാൻ "ബ്രോ ഡാഡി"

 



ലൂസിഫർ എന്ന ,"അതിമാനുഷിക" ചിത്രത്തിൻ്റെ  നിർമാതാവും സംവിധായകനും നായകനും ഒന്നിക്കുമ്പോൾ അതുപോലെ ഉള്ള മാസ്സ് സിനിമയായിരിക്കും പ്രേക്ഷകൻ്റെ മനസ്സിൽ എന്ന് പ്രിത്വിരാജ് എന്ന സംവിധായൻ നന്നായി മനസ്സിലാക്കിയത് കൊണ്ടാണ് ഇത് ഒരു കൊച്ചു ചിത്രം ആണെന്ന് റിലീസിന് മുൻപേ പ്രസ്താവന ഇറക്കേണ്ടി വന്നത്.









കൂട്ടുകാരെ പോലെ സഹൊദരന്മാരെ പോലെ പരസ്പരം കരുതുകയും  പെരുമാറുകയും ചെയ്യുന്ന ഒരു അച്ഛൻ്റെയും മകൻ്റെയും കഥയാണ് ഇത്തവണ പൃഥ്വിരാജ് പറയുന്നത്.ലാലും പ്രിഥ്വിയും ആ റോളുകൾ അടിപൊളിയായി ചെയ്തിരിക്കുന്നു...പിന്നെ ഇതിൽ അഭിനയത്തിൻ്റെ കാര്യത്തിൽ ലാലു അലക്സ് ഒരു പടി  ഇവരുടെ മുന്നിൽ എന്ന് സംശയം ഇല്ലാതെ പറയാം. മീന,ലക്ഷ്മിഗോപാല സ്വാമി,ജഗദീഷ്,കല്യാണി ,സൗഭിർ,ഉണ്ണി മുകുന്ദൻ ,ജാഫർ ഇടുക്കി എന്നിവരാണ് മറ്റു റോളുകളിൽ..







ലൂസിഫർ എന്നതിൻ്റെ രണ്ടാംഭാഗം "എംബുരാൻ"  എന്ന വലിയ ഒരു ചിന്ത മനസ്സിൽ കിടക്കുമ്പോൾ ഒരു  റിലീവ് കിട്ടാൻ വേണ്ടിയും കൂടി  ആകാം അതേ ടീമിൻ്റെ  ഈ കൊച്ചു ചിത്രം പ്ലാൻ ചെയ്തത്. കോവിട് കാലത്ത് അത്തരം വലിയ ചിത്രങ്ങൾ ഉണ്ടാക്കുവാനും പുറത്തിറക്കാൻ ഒക്കെ ഉള്ള ബുദ്ധിമുട്ടുകൾ നമ്മൾ അടുത്ത കാലത്ത് കണ്ടറിഞ്ഞതാണ്.











ബാംഗ്ലൂർ എന്ന സ്ഥലത്തിന് മലയാളികൾക്കിടയിൽ ഒരു "ചീത്തപ്പേര്" കുറച്ചു കാലങ്ങൾ ആയിട്ടുണ്ട്.അതിനെ ഒന്ന് കൂടി ഊട്ടി ഉറപ്പിക്കുന്ന പ്രവർത്തി ആയിപോയി രാജൂ നീ ഈ ചിത്രത്തിലൂടെ ചെയ്തത്..അത് ആ സ്ഥലത്ത് മാത്രം നടക്കുന്ന "ഒരിത്" അല്ല ..താമസ സൗകര്യം പ്രശ്നം സൃഷ്ടിക്കുന്ന മെട്രോ നഗരങ്ങളിൽ മുഴുവൻ ഉള്ളതുമാണ്.





ഉറ്റ സുഹൃത്തുക്കൾക്കിടയിൽ ഒരു പ്രശ്നം ഉണ്ടായാൽ അത് നമ്മൾ ഏതു വിധേനയും അവനെ അറിയിക്കാതെ നൈസു് ആയിട്ട്  കൈകാര്യം ചെയ്യാൻ ശ്രമിക്കും..പക്ഷേ അത് കൈവിട്ടു പോകുമ്പോൾ നമ്മൾ കൂടുതൽ തെറ്റിധരിക്കപെടും. വിശ്വാസം പോലും തകർന്നു പോകും..ബന്ധങ്ങൾക്കു വിള്ളലുകൾ ഉണ്ടാകും..









അങ്ങിനെ ചില കുടുംബ ബന്ധങ്ങളും അതിൽ ഉണ്ടാകുന്ന പ്രശ്നങ്ങളും വളരെ സരസമായി അവതരിപ്പിക്കുന്ന സിനിമ തീർച്ചയായും ഒരു പ്രാവശ്യം ബോറടി ഇല്ലാതെ രസിച്ചു കാണാം.


പ്ര .മോ. ദി. സം

"ജയിലി"ൽ അടക്കപെടുന്ന നിസ്സഹായരായവർ




ചേരി പ്രദേശം ഒരു നഗരത്തിൻ്റെ ശോഭ കെടുത്തുന്നു എന്നാണ് ഭരണാധികാരികളുടെ പലരുടെയും മനസ്സിലിരിപ്പ്..അങ്ങനെയുള്ള പല കാരണങ്ങൾ ഒക്കെ ഉണ്ടാക്കി അവിടുത്തെ ജനങ്ങളെ അവിടുന്ന് നഗരത്തിന് പുറത്ത് പുനരധിവാസം നടത്തി ആ സ്ഥലം വലിയ വിലക്ക് ലാൻഡ് മാഫിയക്ക് മറിച്ച്  കൊടുക്കുന്നു.ഇന്ന് നമ്മുടെ പല നഗരത്തിലെയും സ്ഥിതി ആണിത്.





പുനരധിവാസം എന്ന പേരിൽ നഗരത്തിൽ നിന്ന് അകലെ കോൺക്രീറ്റ് കാടുകൾ കെട്ടിപ്പൊക്കി അവരെയൊക്കെ അവിടെ താമസിപ്പിക്കും..ശരിക്കും അവർക്ക് അതൊരു ജയിൽ തന്നെയായിരിക്കും..നഗരത്തിൽ എന്ത് കുറ്റകൃത്യം നടന്നാലും പോലീസും മറ്റും ആദ്യം എത്തുന്നതും ഇവിടുത്തെ ആളുകളെ തേടി തന്നെ ആയിരിക്കും.അവരൊക്കെ മുൻപ് തന്നെ അതൊക്കെ വിട്ട് പുതിയ ജീവിതം തുടങ്ങി എങ്കിലും പോലീസുകാർക്ക് "കുറ്റവാളി"യായി ആളുകളെ കിട്ട്വാൻ എളുപ്പം ഇവിടെ ആയത് കൊണ്ട്  അവർ ഇവിടെ തന്നെ ഇറങ്ങും.





അത് മനസ്സിലാക്കി രാഷ്ട്രീയക്കാരും ഗുണ്ടകളും അവരുടെ താവളം ഇവിടേക്ക് കൂടി വ്യാപിക്കുംപോൾ ഇവിടേക്ക് കുറ്റകൃത്യങ്ങൾ വീണ്ടും വരികയാണ്. അങ്ങിനെ രാഷ്ട്രീയക്കാർക്കും ഗുണ്ടകൾക്ക് വേണ്ടിയും ഒരു കൂട്ടം ചെറുപ്പക്കാർ ബലിയാടായി മാറി ജീവിതം നശിപ്പിച്ചു പോകുന്ന കഥയാണ് ജയിൽ.





വസന്തബാലൻ സംവിധാനം ചെയ്ത് ജി.വി. പ്രകാശ് കുമാർ,രാധിക ശരത് കുമാർ, അബർനതി എന്നിവർ അഭിനയിച്ച സിനിമ ചേരിയിലെ ജനങ്ങളുടെ കഥ പറയുന്നു.അവിടെ പാശം ഉണ്ടു വെറുപ്പ് ഉണ്ടു പ്രതികാരം ഉണ്ടു പ്രേമം ഉണ്ടു കളിച്ചിരികൾ ഉണ്ടു അങ്ങിനെ എല്ലാം....


പ്ര .മോ. ദി .സം

Tuesday, January 25, 2022

ജാങ്കോ

 



"ജാങ്കോ പെട്ട് ഞാൻ " എന്നാണ് സിനിമ തുടങ്ങിയപ്പോൾ തോന്നിയത്.കാരണം ഇതേ തീം ഉള്ള സിനിമ കണ്ടിട്ട് അത്രയധികം നാളുകൾ ആയിട്ടില്ല.അത് സൂപ്പർ സ്റ്റാർ ചിത്രം ആണെങ്കിൽ ഇത് അത്ര അധികം  ചിത്രങ്ങളിൽ അഭിനയിച്ച ആൾകാർ അല്ല.താരതമെന്യ നവാഗതരെ കൊണ്ട് അണിയിച്ചു ഒരുക്കിയത്..







കഴിഞ്ഞ ദിവസം "ശ്യാം സിഘ റോയ്" എന്ന  തെലുഗു ചിത്രത്തെ കുറിച്ച് എഴുതിയിരുന്നു .അതിൽ പറയുന്ന കഥ കോപ്പി റൈറ്റ് ഇഷ്യൂ സ് ആണ്. വർഷങ്ങൾക്കു മുൻപേ എഴുതിയ കഥ അതേപോലെ ഒരാള്  ഈ കാലത്ത് സിനിമ ആക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ..







അതിലാണെങ്കിൽ കഥ അയാള്  മോഷ്ട്ടിക്കുന്നതല്ല...അയാളുടെ ഉപബോധ മനസ്സിൽ നിന്നും ഉണ്ടാവുന്നതാണ്.അവസാനം കണ്ടു പിടിച്ചു വരുമ്പോൾ എഴുതിയ ആളിൻ്റെ  പുനർജന്മം...


പക്ഷേ ഈ കാര്യത്തിൽ അങ്ങിനെ പറയാൻ പറ്റില്ല ഒരേ കാലയളവിൽ വന്ന സിനിമയാണ്...ഇപ്പൊൾ ജീവിച്ചിരിക്കുന്നവരും..ഒന്ന് സൂപ്പർ ഹിറ്റ് ആയി മറ്റേത് അത്ര ഓടിയില്ല.കയ്യൂക്കു ഉള്ളവൻ കാര്യകാർ എന്നല്ലേ...നല്ല പരസ്യവും സ്റ്റാർ പവറും ഉള്ളത് ഓടി.. ങാ....എന്തെങ്കിലും ആകട്ടെ എന്ന് വെച്ച് കണ്ടു...






കാര്യങ്ങൽ ഒക്കെ രണ്ടും ഒന്നു തന്നെ. ടൈം ലൂപ്പിൽ പെട്ട് പോകുന്നത് കൊണ്ടു ഒരാൾക്ക് വരാൻ പോകുന്ന കാര്യങ്ങൾ അറിയാൻ പറ്റുന്നതും കൊലപാതകത്തിൽ നിന്ന് വരെ ആളിനെ രക്ഷിക്കുവാൻ പറ്റുന്നതും..ഒന്ന് രാഷ്ട്രീയ പാശ്ചാത്തലത്തിൽ ആണെങ്കിൽ മറ്റൊന്ന് മീഡിയ പാശ്ചാത്തലത്തിൽ...ഒന്ന് രക്ഷിക്കുന്നത് മുഖ്യമന്ത്രിയെ ആണെങ്കിൽ ഇതിൽ കലഹപെട്ട് മാറി നിൽക്കുന്ന സ്വന്തം ഭാര്യയെയും...






മുൻപും ഒരേ അവസരത്തിൽ തമിഴിൽ തന്നെ ഇതേപോലെ ഒരേ കഥ രണ്ടു ബാനറിൽ രണ്ടു നായകന്മാർ വന്നു കാണികളെ കൺഫ്യൂഷൻ ആക്കിയിട്ടുണ്ട്..എന്തായാലും തമിൾ മക്കൾക്കില്ലാത്ത വേവലാതി നമുക്ക് എന്തിന്....


പ്ര.മോ.ദി.സം