Monday, March 3, 2025

തിരു മാണിക്യം

 

എന്താണ് ഒരു മനുഷ്യന് വേണ്ട ഏറ്റവും നല്ല ഗുണം? സത്യസന്ധൻ ആയിരിക്കണം,അവൻ സഹജീവികൾക്ക് പ്രശ്‌നമുണ്ടാക്കുന്ന ആൾ ആയിരിക്കരുത് ,അവൻ അന്യരുടെ മുതൽ ആഗ്രഹിക്കരുത്,സഹ ജീവികളോട് കരുണ കാണിക്കുന്നവൻ ആയിരിക്കണം,എത്ര പ്രലോഭനങ്ങൾ ഉണ്ടായാലും തൻ്റെതു് അല്ലാത്ത സാധനങ്ങളിൽ ഭ്രമിച്ചു പോകരുത്. ഇങ്ങിനെ പല കാര്യങ്ങള് ഉണ്ടെങ്കിലും ഈ കാലത്ത് ഇതൊക്കെ പരിപാലിച്ചു കൊണ്ടുപോകാൻ ബുദ്ധിമുട്ടാണ്.



പണം അത് മനുഷ്യനെ രാക്ഷസൻ ആക്കി മാറ്റുന്നു.പണത്തിനു വേണ്ടി ബന്ധുക്കൾ,സുഹൃത്തുക്കൾ,തുടങ്ങി പലരും തെറ്റ് ചെയ്യാൻ പ്രേരിപ്പിക്കുമ്പോൾ അതൊക്കെ എതിർത്തു തൻ്റെ നിലപാടിൽ ഉറച്ചു നിന്നാൽ പലപ്പോഴും കുറ്റപ്പെടുത്തലുകൾ കൊണ്ട് ബന്ധം വഷളാകും..ഇങ്ങിനെ ജീവിതത്തിൽ പ്രതിസന്ധിയിൽ ആയ മാണിക്യത്തിൻ്റെ കഥയാണിത്.



ചെറുപ്പത്തിൽ തന്നെ 

അനാഥനായി സകല തെമ്മാടിത്തരം ചെയ്തു വളർന്നവൻ ,മാണിക്യം തന്നെക്കൊണ്ട് ബാധിക്കപ്പെട്ട  ലോട്ടറി വിൽപ്പനക്കാരൻ ആയ ഒരു സാധുമനുഷ്യൻ്റെ കാരുണ്യത്തിൽ നല്ലവനായ ആളായി മാറുന്നു. 



അതിൽ പിന്നീട് അങ്ങോട്ട് നല്ല നിലയിൽ നല്ല മനുഷ്യനായി ലോട്ടറി കച്ചവടവുമായി ജീവിച്ച അയാൾക്ക് ദാരിദ്രവും ,പ്രശ്നങ്ങളും ,കുട്ടിയുടെ രോഗവും തുടങ്ങി നൂറു നൂറു പ്രശ്നങ്ങൾ ഉണ്ടെങ്കിലും കടം പറഞ്ഞു പോയ ഒരാളുടെ  ഒന്നര കോടി കയ്യിൽ വന്നപ്പോൾ തൻ്റെ അല്ല എന്ന ഒരൊറ്റ കാരണത്താൽ പേരും ഊരും അറിയാത്ത അതിൻ്റെ അവകാശിയെ തേടി പുറപ്പെടുന്നു.





ഭാര്യയും ബന്ധു ജനങ്ങൾ അടക്കം കയ്യിൽ വന്ന സൗഭാഗ്യം തട്ടി കളയരുത് എന്ന് ഉപദേശിച്ചിട്ടും അയാള് തൻ്റെ തീരുമാനത്തിൽ ഉറച്ചു നിൽക്കുന്നു.ഇത്രയും വലിയ തുക അയാളിൽ നിന്നും കൈക്കലാക്കാൻ പോലീസ് സേനയിലെ ചിലർ അധാർമിക പ്രവർത്തനങ്ങൾ നടത്തുക കൂടി ചെയ്തപ്പോൾ അയാള് പെട്ടുപോകുകയാണ്.




തമിഴു നാട്ടിൽ പറ്റാതെ കേരളത്തിൽ മാത്രം പറയാൻ പറ്റുന്ന ഒരു കഥയാണ് ഈ തമിഴു സിനിമ പറയുന്നത്.അത് കൊണ്ട് തന്നെ ഇതിന് തിരഞ്ഞെടുക്കുന്നത് രണ്ടു സംസ്ഥങ്ങളുടെ അതിർത്തിയിലെ കേരളമാണ്.




സമുദ്രക്കനി,അനന്യ,ഭാരതി രാജ,നാസർ എന്നിവർ അഭിനയിക്കുന്ന ചിത്രം നീറ്റ് ആൻഡ് ക്ലീൻ കുടുംബചിത്രമാണ്


പ്ര.മോ.ദി.സം


Sunday, March 2, 2025

നിലാവുക്ക് എന്നഡീ എൻമേൽ കോബം

 

സിനിമ ഹൃദയത്തിൽ കൊണ്ട് നടക്കുന്ന ചില കലാകാരന്മാർ ഉണ്ട്..സിനിമയില്ലെങ്കിൽ താനും ഇല്ല എന്ന വിധത്തിൽ മുഴുവൻ സമയവും സിനിമക്ക് വേണ്ടി ജീവിക്കുന്നവർ .അതിൽപെട്ട ഒരാള് ആണ് ധനുഷ്..



തൻ്റെ മുഴുവൻ സമയവും ഊർജ്ജവും സിനിമക്ക് വേണ്ടി അർപ്പിച്ചത് കൊണ്ട് തന്നെ സ്വകര്യജീവിതത്തിൽ കുറെയേറെ തിരിച്ചടികൾ നേരിട്ട ഒരാൾ..സിനിമയും ജീവിതവും ഒരു പോലെ കൊണ്ടുപോകാൻ പറ്റാത്തത് കൊണ്ട് സിനിമയിൽ വിജയിച്ചു ജീവിതത്തിൽ പ്രശ്നങ്ങൾ നേരിടേണ്ടി വന്നു എങ്കിലും സിനിമയിൽ നിന്നും എല്ലാ സന്തോഷവും പ്രതീക്ഷിക്കുന്ന ധനുഷ് .





സിനിമയിലെ പല മേഖലയിലും സാന്നിധ്യം അറിയിച്ചു വിജയിച്ച അദ്ദേഹത്തിൻ്റെ പുതിയ സംവിധാന സംരംഭം ആണ് ഈ ചിത്രം.സംവിധാനം ചെയ്ത ഓരോ സിനിമയും വ്യത്യസ്ത ജേർണലിൽ ചെയ്തു കൊണ്ടിരിക്കുന്ന അദ്ദേഹം ഇത്തവണ തിരഞ്ഞെടുത്തത് പ്രണയ കഥയാണ്.





നിലവും പ്രഭുവും വ്യത്യസ്ത നിലയിൽ ഉളളവർ ആണെങ്കിലും അകലുവാൻ വയ്യാത്ത വിധം അടുക്കുന്നു.എങ്കിലും അവളുടെ അപ്പൻ്റെ പെരുമാറ്റം ഇവരിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. ദിനംപ്രതി അത് അവർക്കിടയിൽ അരോചകം സൃഷ്ടിക്കുന്നു.






അപ്പനെ വിട്ടു വരാൻ തയ്യാറാകാത്തത് കൊണ്ട് അവർ തമ്മിൽ അകന്നു. പ്രഭു കല്യാണം കഴിച്ചു  പുതിയ ബന്ധം ആരംഭിക്കുന്നതിന് മുൻപ് നിലായുടെ കല്യാണം അറിയിച്ചുള്ള കത്തു  കിട്ടുന്നതും കല്യാണത്തിൽ പങ്കെടുത്തു അതിനു ശേഷം നമുക്ക് ബന്ധം ആരംഭിക്കാം എന്ന് കല്യാണ പെണ്ണ് പറഞ്ഞത് അനുസരിച്ച് അവൻ സുഹൃത്തിനൊപ്പം കല്യാണത്തിന് പോകുന്നതും അവിടെ വെച്ചുണ്ടാകുന്ന സംഭവങ്ങളുമാണ് ധനുഷ് പറയുന്നത്.






സാധാരണ ഒരു പ്രണയകഥ പോലെ തന്നെ മുന്നോട്ട് പോകുന്ന സിനിമയിൽ പുതുമയൊന്നും അവകാശപ്പെടുവാൻ ഇല്ലെങ്കിലും നമ്മളെ ബോറടിപ്പിക്കാതെ ഏറെക്കുറെ  ഫ്രഷ്ഫേസ് കൊണ്ട് നല്ലരീതിയിൽ ചെയ്തിട്ടുണ്ട്.





മലയാളത്തിൽ നിന്നും മാത്യു തോമസും അനികയും. പ്രിയ വാര്യരും  പ്രധാന റോളിൽ എത്തുന്നുണ്ട്. ജീ.വി.പ്രകാശ് കുമാറിൻ്റെ സംഗീതം പ്രണയത്തിന് ചേർന്നതാണ്.


പ്ര.മോ.ദി.സം