Wednesday, April 19, 2023

വെടിക്കെട്ട്

 



മുൻപ് നവാഗതരായ രണ്ടു തിരക്കഥ കൃത്തുക്കൾ നാദിർഷാ യെ കാണാൻ പോയി..അവർ എഴുതിയ കഥ വായിച്ചു ഇഷ്ട്ടപെട്ട നാദിർഷാ അവരോട് ആരെയൊക്കെ ആണ് ഈ സിനിമക്ക് വേണ്ടി കാസ്റ്റ് ചെയ്യേണ്ടത് എന്നു ചോദിച്ചപ്പോൾ നമ്മൾക്കു വേണ്ടി എഴുതിയതാണ് നമ്മൾ തന്നെ അഭിനയിക്കാ മെന്ന് പറഞ്ഞു..




അപ്പോ നാദിർഷാ ഒരു ചോദ്യം ചോദിച്ചു..." എടാ വല്ലവരും സിനിമ കാണണ്ടേ എന്ന്..."


മനംനൊന്ത് എങ്കിലും മനം മാറിയ അവർ സ്ക്രീൻപ്ലേ സീറ്റിൽ മാത്രം ഒതുങ്ങി പോയപ്പോൾ ഉണ്ടായ ഹിറ്റ് ആയിരുന്നു അമർ അക്ബർ ആൻ്റണി. 




ഈ കാര്യം ഇവിടെ പറയുന്നത് എന്തിനാണ് എന്ന് വെച്ചാൽ മലയാള പ്രേക്ഷകരെ കുറിച്ച്  നാദിർഷാ അന്ന് പറഞ്ഞത് തന്നെയാണ് വെടിക്കെട്ട് എന്ന ഈ സിനിമക്ക് പറ്റിയത്.





ശക്തമായ ഒരു തിരക്കഥ ഉണ്ടായിട്ടു പോലും തിയേറ്ററിൽ ഈ ചിത്രം ഓളം സൃഷ്ടിക്കാതെ പോയത് മിസ് കാസ്റ്റിംഗ് കൊണ്ടാണ് എന്ന് കരുതുവാൻ കഴിയില്ല..ഇതിലെ  ഓരോരുത്തരും അത്രക്ക് സമർപ്പണം ആണ് കഥാപാത്രത്തോട് ചെയ്തിരിക്കുന്നത്.





വളരെ സെൻസിറ്റീവ് ആയ ഒരു കഥ പറയുന്ന ചിത്രം പഴയ തിരകഥകാർ സംവിധായകൻ്റെ സീറ്റിൽ എത്തിയപ്പോൾ വളരെ ഭംഗിയായി അവതരിപ്പിച്ചു കണ്ടു.എന്നാല് കഥയുടെ മർമം അറിയന്ന നായകന്മാർ ആയി നമ്മൾ തന്നെ വേണം എന്നതും സിനിമയിൽ ഉടനീളം നമുക്ക് ചുറ്റും ഉള്ളവരും വേണം എന്ന നല്ല ഒരു ചിന്ത നമ്മുടെ പ്രേക്ഷകർക്ക് ഉൾക്കൊള്ളുവാൻ കഴിഞ്ഞില്ല.



അവരുടെ നല്ലൊരു  ശ്രമത്തെ നമ്മൾ അംഗീകരിക്കണം.ഇത്തരം സിനിമകൾ ഇവിടെ വിജയിക്കണം . എന്നാല് മാത്രമേ നവമുകുളങ്ങൾ ഇവിടെ ഉണ്ടാകൂ .തമിഴിൽ ഒക്കെ ഇത്തരം നവ പരീക്ഷണ സിനിമകൾ പ്രേക്ഷകർ ഏറ്റെടുക്കുന്നു... ഇവിടെയാണ് നമ്മുടെ പ്രേക്ഷകർ പരാജയപ്പെട്ടു പോകുന്നത്..




താരാരധനയും മറ്റു കൊക്കസുകളുടെയും പിന്നാലെ പോകുന്ന അവർ നല്ല ചിത്രം ആയിട്ട് കൂടി കുറെ ചെറുപ്പക്കാരുടെ സ്വപ്നം  സാക്ഷാത്കരിക്കാൻ വേണ്ട പ്രോത്സാഹനം നൽകാൻ തയ്യാറാകുന്നില്ല.




ഇവിടെ മണ്ണിൻ്റെ കഥകൾ കൊണ്ടാണ് മലയാള സിനിമ ലോകത്ത് അറിയപ്പെട്ടത്.ഇപ്പൊ അതൊക്കെ നമ്മൾ പുച്ഛിച്ചു തള്ളിയവർ 

എറ്റെടുത്ത് അവരുടെ സൂപർസ്റ്റാർ സർക്കസും പാൽ അഭിഷേകം ഒക്കെ ആയുള്ള മണ്ണ് വിട്ട് ആകാശകളികൾ ഇവിടെ തുടരുന്നു.


പ്ര  മോ. ദി. സം

2 comments:

  1. നല്ല സിനിമയാണ്. ഞാൻ കണ്ടു. ക്ലൈമാക്സ് ഏറ്റില്ല

    ReplyDelete