Thursday, April 13, 2023

അയോധി

 



ഭൂരിഭാഗം അച്ഛന്മാർ പൊതുവേ കർക്കശകാർ ആയിരിക്കും..ഭാര്യയും മക്കളും തന്നെ ഏതു സന്ദർഭത്തിൽ പോലും തെറ്റായാലും ശരി ആയാലും അനുസരിക്കണം എന്നും അവർ എന്തെങ്കിലും അനുസരണക്കേട് കാണിച്ചാൽ ക്രൂരമായി മർദ്ദിച്ച് പെരുമാറുന്ന കുറെയേറെ പേരുണ്ട്..ഭാര്യ വീട്ടു ജോലി ചെയ്യാനും മറ്റും മാത്രമെന്ന് കരുതുന്ന നിരവധിപേർ നമ്മുടെ നാടുകളിൽ ഉണ്ട്.ഒരു തരം അടിമ കൺസെപ്റ്റ്.അവർ നമ്മുടെ കാലിനടിയിൽ ജീവിക്കണം എന്ന ചിന്ത.




അയോധ്യയിലെ ഇത്തരം  രണ്ടു കുട്ടികൾ അടങ്ങിയ ഒരു കുടുംബം ദീപാവലി നാളിൽ രാമേശ്വരം സന്ദർശിക്കുവാൻ തമിഴു നാട്ടിൽ എത്തുകയാണ്.തൻ്റെ പ്രവൃത്തി മൂലം ഉണ്ടാകുന്ന ഒരു ദുരന്തത്തിന് അയാൾക്ക് ഭാര്യയെ നഷ്ടപ്പെടുന്നു.




ആചാരങ്ങളും വിശ്വാസങ്ങളും മുറുക്കെ പിടിക്കുന്ന അയാള് ഭാര്യയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ അവധി ദിവസം പെടാപാട് പെടുന്ന അവസരത്തിൽ കൂട്ടിനെത്തി രണ്ടു നാട്ടുകാർ സഹായിക്കുന്നു എങ്കിലും  അയാളുടെ കർശന നിലപാടുകൾ പല വഴികളും അടക്കുന്നു.




എങ്കിലും ഓരോ ഘട്ടത്തിലും പലരുടെയും സഹായം കൊണ്ട് ചില സ്ഥലത്ത് കരുണ കൊണ്ട് അവരുടെ കാര്യം നടക്കുമ്പോൾ അയാള് ആകെ മാറി പോകുകയാണ്.




യസ്പാൽ ശർമ എന്ന തിയേറ്റർ ആർട്ടിസ്റ്റ് തകർത്തു അഭിനയിച്ച ചിത്രത്തിൽ കൂട്ടിന് ശശികുമാർ കൂടിയുണ്ട്.അമ്മയും മക്കളും കഥാപാത്രത്തെ ശരിയായി ഉൾകൊണ്ട് അഭിനയിച്ചു.




സിനിമ ആശയവും ഒക്കെ കൊള്ളാം എങ്കിലും പ്രേക്ഷകരുമായി സംവദിക്കുന്നത് കുറെ കല്ല് കടിയിൽ കൂടിയാണ്..ചില സമയത്തെ ബാക് ഗ്രൗണ്ട് സ്കോർ ഒക്കെ അരോചകം ആയി അനുഭവപ്പെടും.



മതമൈത്രി ലേബൽ കൂടി  ക്ലൈമാക്സിൽ സൃഷ്ടിച്ചു സംവിധായകൻ മന്തിര മൂർത്തി ഒരു ചുവടു മുന്നോട്ട് നടക്കുന്നുണ്ട്.


പ്ര .മോ .ദി .സം

No comments:

Post a Comment