അർദ്ധരാത്രി സ്വകാര്യ സന്ദർശനത്തിന് പോയ തമിഴ്നാട് മുഖ്യമന്ത്രിയെ കാണാതാവുന്നു. അന്വേഷണ ഉദ്യോഗസ്ഥർ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും കേ ജി ആറെന്ന മാഫിയ തലവൻ്റെ അളിയൻ ആയ മുഖ്യമന്ത്രിയെ കണ്ട് പിടിക്കുവാൻ പറ്റുന്നില്ല.
പ്രതിപക്ഷത്ത് അല്ല ഭരണ പക്ഷത്തെ പ്രമുഖര് തന്നെയാണ് അതിനു പിന്നിൽ എന്ന നിഗമനത്തിൽ അന്വേഷണം മുഖ്യമന്ത്രി യുമായി ഇടഞ്ഞു നിൽക്കുന്ന ആൾ ക്കാരിലേക്ക് കൂടി എത്തി പ്പെടുന്നൂ.
ലോക്കല് തലവൻ മാരിലേക്കും ഗുണ്ട സംഘങ്ങളിലേക്കും വ്യാപിക്കുന്ന അന്വേഷണം പോലീസ് ബുദ്ധിയിൽ കണ്ടു പിടിക്കുവാൻ ഗുണ്ട സംഘത്തിലേക്ക് പോലീസിനെ വിട്ട് ആൾമാറാട്ടം നടത്തുന്നു.അന്വേഷണം കേ ജി ആറിൽ വരെ എത്തിനിൽക്കുന്നു.
പതിവ് തമിഴു മസാലകൾ ഉപയോഗിച്ച് തട്ടി കൂട്ടിയ രണ്ടര മണിക്കൂർ
ഇനത്തിൽ പെടുത്താം..ചിമ്പു സിനിമ എന്ന ഗണത്തിൽ പെടുത്താൻ പറ്റില്ല..കാരണം ചിമ്പുവിനെക്കാൾ വിളയാടുന്നത് ഗൗതം കാർത്തിക ആണ്..ഭീഷ്മ മമ്മൂട്ടി സിനിമ എന്ന് പറയുന്നത് പോലെ വേണേൽ പറയാം..എന്നാലും ചിമ്പു ലുക്ക് കൊള്ളാം.
പ്ര .മോ. ദി .സം
No comments:
Post a Comment