സ്പോർട്സ് ഉപകരണങ്ങൾ വിൽക്കുന്ന കടയിൽ മാനേജർ ആയ മതിക്ക് അവിടെ ജോലി ചെയ്യുന്ന കുട്ടിയെ അപമാനിക്കാൻ ശ്രമിക്കുന്ന ആളോട് പരുഷമായി ഇടപെടേണ്ടി വരുന്നു.അതിൻ്റെ പക മനസ്സിൽ സൂക്ഷിച്ച അയാള് മതി കൊടൈക്കനാലിൽ ഈ കുട്ടിയുടെ കല്യാണത്തിൽ പങ്കെടുക്കുവാൻ പോകുമ്പോൾ പിന്തുടരുന്നു
കൂട്ടുകാരനൂമായി ചേർന്ന് കടയിലെ ടീ ഷർട്ട് കടത്താൻ ശ്രമിച്ചതിന് അവിടെ ജോലി ചെയ്യുന്ന പയ്യനെ മതി ജോലിയിൽ നിന്നും പുറത്താക്കുന്നു. അയാളും കല്യാണ ആവശ്യത്തിന് കൊടൈക്കനാലിൽ എത്തുന്നു.
കൊടൈക്കനാൽ സൗന്ദര്യം ആസ്വദിക്കുന്ന തിനിടയിൽ മതിയെ അജ്ഞാതരായ ആളുകൾ തട്ടി കൊണ്ടുപോയി പീഡിപ്പിക്കുന്നു.
പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അവളെ പിന്തുടർന്ന് വന്ന ആളുകളെ പോലീസ് ചോദ്യം ചെയ്തു എങ്കിലും കുറ്റവാളികൾ അവർ അല്ലെന്ന് മതി മനസ്സിലാക്കുന്നു..
പിന്നീട് അവളുടെ അന്വേഷണത്തിൽ അവൾക്ക് കുറ്റവാളികളെ കണ്ടെത്തുവാൻ കഴിഞ്ഞു എങ്കിലും കുറ്റം അവരിലേക്ക് എത്തുവാൻ നീതി അവൾക്ക് കിട്ടുവാൻ പലതരം തടസ്സങ്ങൾ ഉണ്ടാകുന്നു.
എല്ലാമറിയുന്ന വുഡ്ബി യുടെ സഹായത്തോടെ അവളുടെ നിയമ പോരാട്ട ത്ത്ൻ്റെ കഥയാണ് ഇത്.
പ്ര .മോ.ദി .സം
No comments:
Post a Comment