Sunday, April 30, 2023

വിടുതലൈ പാർട്ട് 1

 വിടുതലൈ പാർട്ട് 1



നമ്മുടെ  ഹാസ്യം കൈകാര്യം ചെയ്യുന്ന നടന്മാർ ക്യാരക്ടർ റോളുകളും മറ്റും ചെയ്തു ദേശീയ അന്തർദേശീയ അവാർഡുകൾ വാങ്ങി ശ്രദ്ധിക്കപെട്ടപ്പോൾ മറ്റു ഭാഷകളിൽ അവർ പലപ്പോഴും ,"കോമാളികൾ " ആയി തന്നെ നിലകൊണ്ടു.




പക്ഷേ വെട്രുമാരൻ എന്ന അന് ഗ്രഹീത സംവിധായകൻ പലപ്പോഴും വേറിട്ട പാതയിൽ കൂടിയാണ് തമിഴു സിനിമയെ കൊണ്ട് നടന്നത്..താരങ്ങളും താരമൂല്യവും മാരനൂ മുന്നിൽ.വെറും അഭിനേതാക്കൾ മാത്രമായി മാറുന്നത് നമ്മൾ പലപ്പോഴും കണ്ടു.



ഇപ്പൊൾ തമിഴിൽ കോമാളി സെഷൻ മാത്രം ചെയ്തു കൊണ്ടിരുന്ന സൂരി എന്ന നടനെ നായകനാക്കി അദ്ദേഹം പ്രേക്ഷകരെ ഞെട്ടിച്ചു. ഒരു കോമാളി വേഷത്തിൽ മാത്രം ഒതുങ്ങി പോവേണ്ട ആൾ അല്ല താൻ എന്നും കഴിവുകളുടെ നിറകുടം ആണ് താൻ എന്നും അദേഹം ഓരോ രംഗത്തും അദ്ദേഹം നമ്മെ അതിശയിപ്പിച്ചു കൊണ്ട് തെളിയിച്ചു.




 പോലീസ് ഡ്രൈവറായ കുമരേശന് പോലീസ് ആണെങ്കിലും മറ്റുള്ളവർക്ക് ഇല്ലാത്ത മനുഷ്യത്വം ഉണ്ടു്..അത് അദ്ദേഹത്തിൻ്റെ പോലീസ് ജീവിത ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ആണ് ആദ്യ ഭാഗം പറയുന്നതും. മനുഷ്യരുടെ പ്രശ്നങ്ങളിൽ നിസ്സഹായതയിൽ സഹായത്തിനു എത്തുന്ന അദ്ദേഹം ചെയ്യുന്നത് സേനയിലെ ഉന്നതർക്ക് ഇഷ്ടപ്പെടുന്നില്ല. അത് കൊണ്ട് തന്നെ ധാരാളം അച്ചടക്ക നടപടികൾ നേരിടേണ്ടി വരുന്നു.




സേനയിൽ തന്നെ ഒററുകാർ ഉണ്ടാകുമ്പോൾ സേനയുടെ ഓരോ വിവരങ്ങളും ചോർന്നു പോകുകയും ചാരന്മാർ മാന്യന്മാർ ആയി നിരപരാധികൾ കൊല്ലപ്പെടുകയും ചെയ്യും..അങ്ങിനെ സമൂഹത്തിൽ കാണപ്പെടുന്ന എല്ലാ കാര്യങ്ങളും  ഈ പിരിയഡ് സിനിമയിൽ മാരൻ പകർത്തിയിട്ടുണ്ട്.




വാത്തിയാർ പെരുമാൾ എന്ന പേര് പോലീസ് സേനക്ക് ഉണ്ടാക്കുന്ന ഭയം ചിത്രത്തിൽ പ്രത്യക്ഷപെടുന്നതിന് മുൻപേ സേതുപതി പടർത്തുന്നുണ്ട്.അധികം സ്ക്രീൻ പേസ് ഇല്ലെങ്കിലും സേതുപതിയെ പല വിധത്തിൽ  ലൈവ് ആക്കി നിർത്തുന്നതിൽ  മാരൻ വിജയിച്ചിട്ടുണ്ട് .എന്തായാലും പാർട്ട് രണ്ടിൽ വിജയ് സേതുപതി വിളയാട്ടം പ്രതീക്ഷിക്കാം.


പ്ര .മോ. ദി .സം

No comments:

Post a Comment