Tuesday, November 28, 2023

പഴഞ്ചൻ പ്രണയം

 



ഒരേ ദിവസം റിലീസ് ആയ രണ്ടു ചിത്രങ്ങളുടെയും കഥയുടെ "ഗതി" മാറ്റുന്നത് ഒരേ കാരണങ്ങൾ ആവുന്നത് യാദൃശ്ചികം ആയിരിക്കും .എങ്കിലും മലയാളിക്ക് ചതുർത്ഥി ആയ കാര്യം കടന്നു വന്നത് പറഞ്ഞു എന്ന് മാത്രം.




ഈ സിനിമ മുഴുവൻ  പേര് പോലെ പഴഞ്ചൻ തന്നെയാണ് എങ്കിലും നമ്മൾ പറയില്ലേ ഓൾഡ് ഈസ് ഗോൾഡ് എന്ന് അത് ഈ ചിത്രത്തിൽ ഉണ്ട്..അത് തന്നെയാണ് സിനിമയെ മുഴുവൻ മനോഹരമായി കാണാൻ നമ്മളെ പ്രേരിപ്പിക്കുന്നത്.



നിത്യഹരിത നായകനെ മനസ്സിൽ കൊണ്ട് നടന്ന ആൾക്ക് ഒരു ദിവസം അയാളുടെ പാതിയെ നഷ്ടപ്പെടുന്നത് മൂലം സകല സന്തോഷവും എന്തിന് പരിസര ബോധം പോലും നഷ്ടപ്പെടുന്ന അവസ്ഥയിൽ എത്തുന്നു.



അച്ഛനെയും വീടിനെയും നോക്കേണ്ടത് കൊണ്ട് അയാള് ജോലി പോലും ഉപേക്ഷിച്ച് രണ്ടിനും കാവലൻ ആകുന്നു.അച്ഛനെ സന്തോഷിപ്പിക്കാൻ അച്ഛൻ്റെ പഴയ ശീലങ്ങൾ കൂട്ട് പിടിക്കുന്നത് കൊണ്ട് അയാള് പഴഞ്ചൻ ആയി മാറുന്നു.



വിവാഹത്തിലും മറ്റും ഇത് വലിയ ബാധ്യത ആകുന്നു എങ്കിലും മാറാൻ അയാൾക്ക് പറ്റുന്നില്ല.അങ്ങിനെ പഴഞ്ചൻ ആയ രണ്ടു പേര് താമസിക്കുന്ന  വീട്ടിലേക്ക് ഒരു വേലക്കാരി വരുന്നതും അതിനു ശേഷം അവരിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ്  ബിനീഷ് കളരിക്കൽ സംവിധാനം ചെയ്ത ഈ സിനിമ.



രോണിയും വിൻസി അലോഷ്യസും പ്രധാന താരങ്ങൾ ആയ ചിത്രം പ്രേമത്തിൻ്റെ ത്യാഗത്തിൻ്റെ കഥ സരസമായി പറഞ്ഞിരിക്കുന്നു.


പ്ര.മോ.ദി. സം

Sunday, November 26, 2023

കാതൽ ദി കോർ

 



മമ്മൂട്ടി ഇന്ത്യൻ സിനിമയിൽ അൽഭുതം തന്നെയാണ്..സമന്മാർ ഒക്കെ ഒതുങ്ങി നിൽക്കുമ്പോൾ വൈവിധ്യം കൊണ്ട് നമ്മെ വിസ്മയിപ്പിക്കുന്ന പ്രതിഭ.ഇപ്പൊൾ അദ്ദേഹത്തിൻ്റെ ഓരോ സിനിമയും ഓരോ അനുഭവങ്ങൾ ആണ് നമുക്ക്.



അതുകൊണ്ട് തന്നെ അദ്ദേഹത്തിൻ്റെ സിനിമക്ക് തള്ളി മറിച്ച് ആളുകളെ കൂട്ടേണ്ട് കാര്യമില്ല.കാതൽ സിനിമയുടെ റിവ്യൂ എഴുത്തുകൾ കണ്ട് തോന്നിയതാണ് .സിനിമ കാണുന്ന പ്രേക്ഷകർക്ക് ഓരോരുത്തർക്കും വ്യത്യസ്ത അഭിപ്രായമുണ്ട്...അത് തന്നെ എല്ലാവർക്കും ഒരേപോലെ ആവണം എന്ന് വാശി പിടിക്കരുത്..വിമർശനവും ഉൾക്കൊള്ളണം.




രോഷാക് കണ്ട് മനസ്സിലാവാത്ത ആൾക്കാർ ഉണ്ട് നൻപകൽ മയക്കം കണ്ട് മയങ്ങി പോയവര് ഉണ്ട് കണ്ണൂർ സ്ക്വാട് കണ്ട് ബോറടിച്ചു പണ്ടാരമടങ്ങിയവർ ഉണ്ട്..അതാണ് ആസ്വാദനം..അത് ഓരോരുത്തർക്കും ഓരോ വിധത്തിൽ ആയിരുകും..അത് നമ്മൾ മനസ്സിലാക്കണം..വിമർശനങ്ങൾ ഉൾക്കൊള്ളണം.ന്യായം ആണെങ്കിൽ..



ഈ സമയത്ത് ഇമേജ് നോക്കാതെ മമ്മൂട്ടി മാത്രമേ ഇത്തരത്തിൽ ഉള്ള കഥാപാത്രം  എടുക്കൂ എന്നൊക്കെ തള്ളി മറിക്കുന്നത് കണ്ടൂ..അവരൊന്നും നിവിനും പ്രിത്വിയുമോക്കെ ഇത്തരം കഥാപാത്രം ചെയ്തത് കാണാത്തത് കൊണ്ടല്ല...താരാരാധനയുടെ മൂർത്തി ഭാവം കൊണ്ട് മറന്നു പോകുന്നത് മാത്രമാണ്..





ആസിഫ് അലിയുടെ രാജീവ് രവി ചിത്രമായ കുറ്റവും ശിക്ഷയും മുന്നോട്ട് വെച്ച അതെ ആശയത്തിൽ അതെ ശൈലിയിൽ കണ്ണൂർ സ്ക്വാഡ് വന്നപ്പോൾ കണ്ണൂർ മാത്രം കോടികൾ വാരിയതും മമ്മൂക്ക ഉള്ളത് കൊണ്ട് മാത്രമാണ്.




കാതൽ നല്ലൊരു ചിത്രം തന്നെയാണ്..മനുഷ്യൻ്റെ  സ്നേഹത്തിൻ്റെ അകകാമ്പ് പറയുന്ന ചിത്രം..അഭിനയിച്ച ഓരോരുത്തരും സംവിധായകൻ ജിയോ 

ബേബിയും പ്രേക്ഷകരെ വിസ്മയിച്ചു..




സ്വവർഗ്ഗ അനുരാഗികളെ പ്രത്യേകിച്ച് നമ്മുടെ മല്ലൂസ് ഇന്നും കാണുന്നത് വേറെ കണ്ണ് കൊണ്ടാണ്..അവർ പരിഹാസ കൊമളികൾ ആണ് സമൂഹത്തിന് മുന്നിൽ...അവരുടെ വേദനകളും പ്രയാസങ്ങളും ആരും മനസ്സിലാക്കുന്നില്ല..മമ്മൂക്ക വഴി മലയാളികൾക്ക് എങ്കിലും അതിനൊരു മാറ്റം ഉണ്ടായാൽ വളരെ നല്ലത്.



പ്ര. മോ. ദി .സം


Wednesday, November 22, 2023

സപ്ത സാഗരാചെ എല്ലോം (സൈഡ് ബി)

 

)

വ്യത്യസ്തമായ പ്രേമ കഥ പറഞ്ഞ സൈഡ് എ ക്ക് ശേഷം കുറഞ്ഞ ദിവസം കൊണ്ട് തന്നെ അതിൻ്റെ തുടർച്ച സൈഡ് ബി യുമായി വീണ്ടും രക്ഷിത് ഷെട്ടി എത്തിയിരിക്കുന്നു.

ആദ്യഭാഗത്ത് പ്രേമവും ചെയ്യാത്ത കുറ്റം ഏറ്റെടുത്തു ജയിൽ വാസവും ഒക്കെ ആണെങ്കിൽ ഇതിൽ ജയിൽ മോചനത്തിന് ശേഷം ഉള്ള ജീവിതമാണ് പറയുന്നത്.




തനിക്ക് വേണ്ടി കാത്തിരിക്കും എന്ന് പറഞ്ഞ ആർക്ക് വേണ്ടിയാണ് ജയിലിൽ പോയത് അവള് നഷ്ടപ്പെടുമ്പോൾ ഉണ്ടാകുന്ന വേദനയും എങ്കിലും അവൾ ഒരിക്കലും ദുഃഖിക്കരുത് എന്ന കരുതലു്മാണ് അയാളെ പിന്നീട് മുന്നോട്ട് കൊണ്ടു പോകുന്നത്.




അവളെ മറക്കുവാൻ അഭിസാരികയുടെ കൂട്ട് കൂടിയെങ്കിലും പിന്നെയും പിന്നെയും അയാളുടെ മനസ്സ് അവളിലേക്ക് പോകുകയാണ്..





അവൾക്ക് സന്തോഷം നൽകുവാൻ എന്തൊക്കെ കാര്യങ്ങളൊക്കെ ചെയ്യാൻ പറ്റും അതൊക്കെ ആൾമാറാട്ടം നടത്തി ചെയ്തു കൊടുക്കുമ്പോൾ ഉണ്ടാകുന്ന പ്രതിസന്ധികളും അവർക്കിടയിലെക്ക് ജയിലിലെ ശത്രു കടന്നു വരുന്നതും സിനിമയെ മറ്റൊരു തലത്തിലേക്ക് കൊണ്ട് പോകുന്നു.

പ്ര.മോ.ദി.സം

ശേഷം മൈക്കിൽ ഫാത്തിമ

 



ഷൈജു ദാമോദർ ഒക്കെ സൂപ്പർ സ്റ്റാർ ആയ ഫുട്ബോൾ കമൻ്ററി രംഗത്ത് ഒരു പെണ്ണ് ശബ്ദം എപ്പോഴെങ്കിലും നിങൾ കേട്ടിട്ടുണ്ടോ? അല്ലെങ്കിൽ ആഗ്രഹിച്ചിട്ടുണ്ടോ?




ചെറുപ്പം മുതൽ വാ തോരാതെ സംസാരിച്ചു വീട്ടുകാർക്കും നാട്ടുകാർക്കും " പ്രശ്നം" സൃഷ്ടിച്ച ഫാത്തിമക്ക് തൻ്റെ

 മേഘല ഇതേ പോലെ സംസാരിക്കുന്ന സ്ഥലം ആണെന്ന് മനസ്സിലാക്കി കൊടുക്കുന്നത് സ്വന്തം ഇക്ക തന്നെയാണ്..



പിന്നീട് അത് ഒരു പാഷനായി കൊണ്ട് നടന്ന ഫാത്തിമക്ക് പിന്നീട് വലിയ വലിയ മോഹങ്ങൾ ഉണ്ടാകുമ്പോൾ സമുദായവും ചില ആൺ മേധാവിത്വവും എതിർപ്പുമായി രംഗത്ത് വന്നത് വലിയ പ്രതിസന്ധികൾ സൃഷ്ടിക്കുന്നു.




ഒരു സിനിമ നായിക ഒറ്റയ്ക്ക് ചുമലിലേറ്റി അവസാനം വരെ കൊണ്ട് പോകുന്നതിൽ കല്യാണിക്ക് ഫുൾ മാർക്ക് കൊടുക്കണം.പിന്നെ അവളുടെ അച്ഛൻ മുനീർ ആയി വിസ്മയിപ്പിക്കുന്ന സുധീഷ് എന്ന അനുഗ്രഹീത നടനും..



ചില സമയങ്ങളിൽ നമ്മളെ ഗ്രൗണ്ടിലെ ഫുട്ബോൾ ആരവങ്ങളിലേക്ക് കൊണ്ടുപോകുവാൻ സിനിമക്ക് കഴിയുന്നുണ്ട്.. ഇന്നത്തെ കാലത്ത് രാഷ്ട്രീയം കൊണ്ടും ബിസിനസും കൊണ്ടും സ്പോർട്സ് മേഘല ഭരിക്കുന്ന കളിയറിയാത്ത മേലാളന്മാർ ഉണ്ടാക്കുന്ന കാര്യങ്ങളെ ശക്തമായി തന്നെ വിമർശിക്കുന്നുണ്ട്.


പ്ര.മോ.ദി.സം 

ഫീനിക്സ്

 





കൊവിദ് എന്ന മഹാമാരി, അതിനെ കുറേപ്പേർ അതിജീവിച്ചത് കുറെ പേര് മൺമറഞ്ഞ് പോയത് ഒക്കെ നമ്മൾ അടുത്ത കാലത്ത് അനുഭവിച്ചതാണ്.. കണ്ടറിഞ്ഞ് പൊരുതിയത് ആണ്..




വർഷങ്ങൾക്ക് മുൻപ് കോളറ എന്ന മഹാമാരികാലത്ത് ഇതുപോലെ കുറെ ജന്മങ്ങൾ മൺമറഞ്ഞ് പോയിട്ടുണ്ട്...അക്കാലത്ത് ഇന്നത്തെ കാലം പോലെ ആധുനിക ഉപകരണങ്ങൾ ഇല്ലാത്തത് കൊണ്ട് മരിക്കാത്തവരെ പോലും കുഴിച്ചുമൂടി എന്ന് വായിച്ചിട്ടുണ്ട്..ഇതൊക്കെ ഉൾപ്പെടുത്തി ഇന്നത്തെ കാലവും കൂടി ചേർത്ത് പറഞ്ഞ സിനിമയാണ് ഫീനിക്സ്.



ഒരു സ്ഥലത്തും കൃത്യമായി തങ്ങാത്ത അഡ്വക്കേറ്റ് പുതുതായി താമസിച്ച വീട്ടിൽ പ്രേതബാധ അനുഭവപ്പെടുന്നു..ദിവസേന വരുന്ന കത്തുകളിൽ കൂടിയായിരുന്നു സാനിദ്ധ്യം..പിന്നീട് അവിടെ ജീവിക്കുന്നവർക്ക് കൂടി ബാധിക്കപെട്ടപ്പോൾ അതിനെ കുറിച്ച് അന്വേഷിച്ചു കണ്ടെത്തുന്ന കാര്യങ്ങളിൽ ഉള്ള ദുരൂഹതയും മറ്റുമാണ് മിഥുൻ മാനുവൽ എഴുതിയ കഥ.


തുടക്കം മുതൽ ഒടുക്കം വരെ നമ്മളെ തില്ലടിപ്പിച്ച് കൊണ്ട് പോകുന്ന സിനിമ അങ്ങിനെ പേടിപ്പിക്കുന്നതല്ല എങ്കിൽ കൂടി ചില സമയങ്ങളിൽ അസ്വസ്ഥത ഉണ്ടാക്കുന്നുണ്ട്.



ഫ്രെഡി എന്ന കഥാപാത്രത്തിൻ്റെ  വർഷങ്ങൾ കഴിഞ്ഞുള്ള മേക്കപ്പിൽ ചില പാളിച്ചകൾ പറ്റിയോ എന്നൊരു സംശയം ഇല്ലാതില്ല.


പ്ര.മോ.ദി.സം 

ഫാലിമി

 



ഒരു കുടുംബം അത് നേരാംവണ്ണം അല്ലെങ്കിൽ എപ്പോഴും അതിനുള്ളിൽ പ്രശ്നം ആണെങ്കിൽ  അതിനൊരു ചന്തം ഉണ്ടാകില്ല. അപ്പോൾ അത് ഫാമിലി എന്ന് പറയാൻ പറ്റില്ല അക്ഷരങ്ങൾ മാറി ഫാലിമി ആയി മാറും..



മൂന്ന് തലമുറ  ഒന്നിച്ചു വാഴുന്ന വീട്ടിലെ അപ്പൂപ്പൻ ഇടക്കിടക്ക് വീട് വിട്ട് കാശിയിലേക്ക് പുറപ്പെടും..അങ്ങിനെ പലപ്പോഴും പല സ്ഥലത്ത് നിന്ന് പിടിച്ചു കൊണ്ട് വന്നു വീട്ടിൽ തന്നെ ആക്കും..



പ്രസ്സ് നടത്തി പൊട്ടി പാളീസ് ആയ അച്ഛൻ ആണെങ്കിൽ കുടുംബത്തിലെ ഒരു കാര്യവും നോക്കാതെ റിമോട്ടും പിടിച്ചു വീട്ടിലും വൈകുന്നേരം കൂട്ടുകാരോട് കൂടി മിനുങ്ങാനും പോകും..


വേറെ പ്രസ്സിൽ ജോലിക്ക് പോകുന്ന അമ്മയും ഡബ്ബിംഗ് ആർട്ടിസ്റ്റ് ആയ മൂത്തമകനും കൊണ്ട് പോകുന്ന വീടിൻ്റെ ഉള്ളിലെ പ്രശ്നങ്ങൾ ആണ് സിനിമ.



അപ്പൂപ്പൻ ഇടക്കിടക്ക് കാശിക്കു  ഇറങ്ങി പോകുന്നതിനു എന്തിനാണ്  എന്ന് ഒരിക്കലും സിനിമ പറയാത്തത് പോരായ്മയായി തോന്നും..പിന്നീട് പോകുന്നതിനു കൃത്യമായ കാരണം ഉണ്ടു താനും.


ഒരു റോഡ് മൂവി ആയും കാണാം...തിരുവനന്തപുരത്ത് നിന്ന് ഈ ഫാമിലിയുടെ കാശിയാത്രയും അതിനിടയിൽ സംഭവിക്കുന്നതും കൂടി പറഞ്ഞു പോകുന്നത് രസകരമായി കണ്ടിരിക്കാം..


പ്ര.മോ.ദി.സം

Monday, November 20, 2023

സമകാലികം -3

 


*കോൺഗ്രസിന് കേരളത്തിൽ അടുത്ത കാലത്തൊന്നും അധികാരത്തിൽ വരാൻ വലിയ താൽപര്യം ഇല്ലെന്ന് തോന്നുന്നു..യൂത്ത് കോൺഗ്രസ്സ് സംഘടന തിരഞ്ഞെടുപ്പ് വിവാദവും എറണാകുളത്ത് ഇന്ന് ചേർന്ന ഗ്രൂപ്പ് യോഗവും ഇതിന് അടിവരയിടുന്നു.


*എതിർക്കുന്നവരെ ഒതുക്കുക എന്നത് രാഷ്ട്രീയ പാർട്ടികളുടെ ഒരു രീതിയാണ്..ഒരു നടൻ രാഷ്ട്രീയ ഭീഷണി ആയപ്പോൾ അയാളെ ഒതുക്കാൻ മാധ്യമങ്ങളെയും പോലീസിനെയും കൂട്ട് പിടിച്ചുള്ള തറ രാഷ്ട്രീയം കഴിഞ്ഞ ആഴ്‌ച നമ്മൾ കണ്ടൂ. അവസാനം അറിഞ്ഞത് ഈ വിവാദം ഉണ്ടാക്കിയ 

പത്രപ്രവർത്തകയെ ചാനൽ "കളഞ്ഞു" എന്നതാണ്..അല്ല നിലപാട് ഉള്ളത് കൊണ്ട് രാജി വെച്ച് എന്നും...പത്ത് പതിനാല് കൊല്ലമുണ്ടാകാത്ത നിലപാട് പെട്ടെന്ന് വന്നത് എങ്ങിനെയാണ് ആവോ?


* മറിയകുട്ടി അമ്മൂമ്മയെയും ഇതേ പോലെ രാഷ്ട്രീയ തിമിരം ബാധിച്ച പാർട്ടി പത്രം ഒതുക്കാൻ വേണ്ടി കള്ളപ്രചരണം നടത്തിയത് നമ്മൾ കണ്ടൂ...കള്ളം കയ്യോടെ പിടികൂടിയപ്പോൾ മാപ്പ് പറഞ്ഞു രക്ഷപ്പെടാൻ പത്രം നോക്കിയെങ്കിലും അമ്മൂമ്മ നിയമനടപടിക്ക് പോകുന്നത് കൊണ്ട് പത്രം "ത്രീശങ്കു"വിൽ  ആയിരിക്കുകയാണ് .പേരും തീയതിയും മാത്രമേ ആ പത്രത്തിൽ കറക്ടായി വരാറുള്ളൂ എന്ന് പറഞ്ഞ മൺമറഞ്ഞ നേതാവിന് കൂപ്പുകൈ .


*മോദിയെ അപഹസിക്കാൻ ഇന്നലത്തെ ലോകകപ്പ് സമ്മാന ദാനം വരെ ക്രോപ് വീഡിയോ ചെയ്തു സൈബർ വിരോധികൾ ആഘോഷിച്ചു..പക്ഷേ യഥാർത്ഥ വീഡിയോ കാണും മുൻപേ കുറെ എണ്ണം എഴുതി വെച്ചത് കണ്ടാൽ മോദി വിരോ ധത്തിൻ്റെ ആഴം മനസ്സിലാക്കാം.രാഷ്ട്രീയത്തെ രാഷ്ട്രീയം കൊണ്ട് നേരിടാൻ കഴിയാത്ത ജനാധിപത്യം.


ഇതേ മോദി ഷമിയെ ചേർത്ത് പിടിച്ചു ആശ്വസിപ്പിച്ചു എന്നതും സൈബർ പോരാളികൾക്ക് അത്ര പിടിച്ചില്ല..കളിയിലും രാഷ്ട്രീയം തിരയുന്ന  ഉണ്ണാക്കന്മാർ.കളി തോൽപ്പിച്ച ശമിയെ മോദി ഞെക്കി കൊല്ലാൻ ശ്രമിക്കുന്നു എന്ന് വരെ എഴുതി കളയും


*വ്യവസായ സൗഹൃദ സംസ്ഥാനത്തിന് റോബിൻ ബസ്സിനെ വേണ്ട ..ഒരു കണ്ടീഷൻ പോലും പാലിക്കാതെ ആയിരത്തിനടുത്ത് ബസ്സ് സര്ക്കാര് അധീനതയിൽ ഉള്ള സംസ്ഥാനത്ത് ഒരു ബസ്സിനെ തിരഞ്ഞു പിടിച്ചു ഒരു മോട്ടോർ വൈഹിക്കിൽ വകുപ്പ്.. പാദ സേവ ചെയ്യുന്ന അധികാരികൾ അത്ര തന്നെ...


നിയമം വ്യക്തി വൈരാഗ്യത്തിന് വേണ്ടി മാത്രം ഉപയോഗിച്ച് കൂടാ..അത് അനീതിയാണ്.എല്ലാവരെയും നിയമം പാലിക്കാൻ വകുപ്പ് എന്തേ ഇടപെടൽ നടത്തുന്നില്ല..


* എന്തൊക്കെ ആയിരുന്നു..ഒന്നരകോടിയുടെ ബസ്സ് ...കറങ്ങുന്ന  കസേര...കയറ്റാനും ഇറക്കാനും ലിഫ്റ്റ്... കണക്ക്  ശരി ആണെങ്കിൽ കണ്ടിട്ട് ഒന്നരകോടി ഒന്നും ചിലവില്ല ഒന്നുകിൽ ആരോ സർക്കാരേ  പറ്റിച്ചു അല്ലെങ്കിൽ എന്നത്തേയും പോലെ നമ്മളെ അവർ പറ്റിച്ചു കൊണ്ടിരിക്കുന്നു.


ഇരുപതിൽ പരം മന്ത്രിമാർ വെവ്വേറെ സഞ്ചരിക്കുന്നത് ഉണ്ടാക്കൂന്ന ചിലവും ഗതാഗത പ്രശ്നങ്ങളും  മറ്റും ഒരു ബസ്സ് കൊണ്ട്   വളരെ കുറക്കാം എന്ന് തോന്നിയ ബുദ്ധിയെ പ്രശംസിക്കണം.ഉമ്മൻ ചാണ്ടി ഇഫക്ട് എന്നും ചിലർ പറഞ്ഞു നടക്കുന്നുണ്ട്.


*കളിയിലെ മികവ് കൊണ്ട് കിട്ടിയ സ്വർണ്ണ കപ്പിനെ ആദരിക്കണം എന്ന് "സംസ്കാരം " ഉണ്ടെന്നു വിശ്വസിക്കുന്ന നമുക്ക് തോന്നിയേക്കാം..പക്ഷേ ആസ്ട്രേലിയക്ക് ഇത് വെറും കളിയാണ്..നമ്മളെ പോലെ അതിവൈകാരികത ഈ കാര്യത്തിൽ അവർക്കില്ല.നമ്മുടെ  ചില കണ്ണിൽ അവർ ചെയ്തത് തെറ്റ് എന്ന് തോന്നുമെങ്കിലും കളിയെ കളിയായി മാത്രം കാണുന്നവർക്ക് ഇതൊക്കെ സർവസാധാരണം....അങ്ങിനെ എങ്കിൽ ജയിച്ചാൽ 

ഷാംബയിനിൽ കുളിപ്പിക്കുന്നത് 

അരോചകം ആയി തോന്നണ്ടേ...


*നിരീശ്വരവാദിയായ ഒരുത്തൻ ചോദിക്കുകയാണ് " നൂറു കോ ടിക്കടുത്ത് ജനങ്ങൾ പ്രാർത്ഥിച്ചിട്ടും ഇന്ത്യക്ക് കപ്പ് കിട്ടിയില്ല അല്ലേന്ന്....


പകുതിയിൽ കുറവ് വോട്ട് ശതമാനം ഉണ്ടായിട്ടും നിങ്ങളൊക്കെ ഭരിക്കുനില്ലെ എന്ന ഉത്തരത്തേക്കാൾ പ്രാർത്ഥിച്ചു കിട്ടുന്നത് ആണെങ്കിൽ അത് ഇന്ത്യാ വിട്ടു പോകില്ലായിരുന്നു എന്ന് പറയാനാണ് തോന്നിയത്.


* അതുവരെ അജയ്യനായ ക്യാപ്ടൻ രോഹിത്ത് ഫൈനൽ കഴിഞ്ഞതോടെ മാപ്രകൾക്ക് മണ്ടത്തരങ്ങളുടെ നായകനായി...ധോണി ആയിരുന്നേൽ കപ്പ് നമുക്ക് അടിച്ചേനെ എന്ന് പോലും പറഞ്ഞു വെച്ചു്..ഇത്തരം കളികൾ കളിക്കാൻ ഇനി ധോണിക്ക് കഴിയില്ല എന്ന് ഇതേ മാപ്രകൾ ആണ് നാല് കൊല്ലം മുൻപ് പറഞ്ഞതും..


പ്ര.മോ.ദി.സം



Saturday, November 18, 2023

റാണി ചിത്തിര മാർത്താണ്ഡ

 



ഒരു സിനിമക്ക് പേര് എന്നത് ആൾക്കാരെ ആകർഷിക്കുവാൻ തരത്തിൽ ഉള്ളതാവണം.അല്ലെങ്കിൽ ചിലപ്പോൾ അത് പ്രേക്ഷകർക്ക് രസിച്ചില്ല എന്നും വരും..സൂപ്പർ താരങ്ങളുടെ ചിത്രം ആണെങ്കിൽ സാരമില്ല..രസികർ തള്ളി തളളി എങ്കിലും മുന്നോട്ട് കൊണ്ടു പോകും..






കഠിന കടോരം പോലെ പേരിലെ പോരായ്മ കൊണ്ട് ശ്രദ്ധിക്കപ്പെടാതെ പോയ നല്ലൊരു ചിത്രം ആയിരിക്കും ഇത്.ജോസഫ് മുരിക്കൻ എന്ന കായൽ രാജാവ് വേമ്പനാട് കായലിൽ ചിറകെട്ടി ഉണ്ടാക്കിയത് ആണ് റാണി ചിത്തിര മാർത്താണ്ഡം എന്ന കായൽ..






ഇത് സിനിമയുടെ  അവസാനത്തെതിന് പകരം തുടക്കം കാണിച്ചിരുന്നു എങ്കിൽ ഈ പേരുമായി ഒന്ന് പ്രേക്ഷകർ ഇണങ്ങി വന്നേനെ. ഇത് പോലുള്ളവരുടെ ചരിത്രം ഒക്കെ തദ്ദേശിയർ അല്ലാത്ത എത്ര പേർക്ക് അറിയാൻ കഴിയും?






അച്ഛൻ്റെ പുത്ര "വാത്സല്യത്തിൻ്റെ " പിടിയിൽ അടിമയായി തൻ്റെ ആഗ്രഹങ്ങളും അഭിലാഷങ്ങളും ഉള്ളിൽ ഒതുക്കി കഴിയേണ്ട ആയിരങ്ങൾ ഉണ്ട് ഇവിടെ..അവർക്ക് അച്ഛൻ്റെ ആഗ്രഹത്തിന് വേണ്ടി സ്വന്തം ആശകൾ ബലി കഴിക്കേണ്ടി വരും..






അങ്ങനെയുള്ള ഒരു കുടുംബകഥ ആണ് പിങ്കൂ പീറ്റർ പറയുന്നത്..കഥ ഒക്കെ പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി പറഞ്ഞു എങ്കിലും തീയേറ്ററിലേക്ക് ആളെ ആകർഷിക്കുവാൻ പറ്റിയില്ല..പേര് ഒരു കാരണം ആവാം.







കോട്ടയം നസീർ എന്ന പ്രതിഭയെ മലയാള സിനിമ നല്ലവണ്ണം ഇനിയും ഉപയോഗിക്കുവാൻ തുടങ്ങിയിട്ടില്ല എന്ന കാര്യം ഈ ചിത്രം കൂടി  കണ്ടെങ്കിലും ബന്ധപ്പെട്ടവർ മനസ്സിലാക്കട്ടെ..


പ്ര.മോ.ദി.സം