Wednesday, September 4, 2024

ബോട്ടു്

 



ബ്രിട്ടീഷ് രാജ് കാലത്തെ കഥയാണ് യോഗിബാബുവിനെ നായകനാക്കി ചിമ്പുദേവൻ രചനയും സംവിധാനവും ചെയ്തു  ഒരുക്കിയിരിക്കുന്നത്.


ഒരു പാശ്ചാത്യ കഥയിൽ നിന്നും ഇൻസ്പയർ ആയിട്ടാണ് ഇതിൻ്റെ രചന നടത്തിയത് എന്ന് തുടക്കത്തിൽ പറയുന്നുണ്ട്.മുൻപ് കേട്ട ഒരു റേഡിയോ നാടകത്തിലും ഇതേ ആശയം കടംകൊണ്ടത് ശ്രദ്ധയിൽപെട്ടിരുന്നു.ഏതാണ്ട് അതെപോലെ തന്നെയാണ് ചിത്രത്തിൻ്റെ പ്രയാണവും.




ബ്രിട്ടീഷ് ഭരണകാലത്ത് ചെന്നൈയില് ഉണ്ടായ ജപ്പാൻ്റെ ബോംബ് വർഷം ജനങ്ങളെ പേടിപ്പിക്കുന്ന അവസ്ഥയിൽ എത്തിയപ്പോൾ കരയിൽ നിന്നും പെങ്ങളുടെ കല്യാണത്തിന് പോകുന്ന മുരുകൻ്റെയും അമ്മയുടെയും ബോട്ടിൽ കുറെയേറെ പേർ ഓടി കയറുന്നു.


കടലിൽ വെച്ച് തകർന്ന് ബോട്ടിൽ ഉണ്ടായിരുന്ന വെള്ളക്കാരൻ കൂടി കയറുമ്പോൾ അമിതഭാരം മൂലം ബോട്ടിന് സഞ്ചരിക്കുവാൻ പറ്റാത്ത സാഹചര്യം ഉണ്ടാകുന്നു. അതിൽ ഒരു തീവ്രവാദി കൂടി കയറി പറ്റിയിട്ടുണ്ട് എന്ന സന്ദേശം വെള്ളക്കാരൻ മറ്റുള്ളവരുമായി പങ്കുവെക്കുന്നു.


തീവ്രവാദിയെ പിടികൂടാൻ ബോട്ടിൽ ഉള്ള സിഐഡി സഹായിക്കാം എന്ന് പറയുമ്പോൾ പ്രതികൂലമായ പല പ്രശ്നങ്ങൾ കൊണ്ട് ബോട്ട്ട്ടിന് മുന്നോട്ട് പോകാൻ പറ്റാത്ത അവസ്ഥ ഉണ്ടാക്കുന്നു. 


ഏതെങ്കിലും മൂന്നു പേര് കടലിൽ ചാടിയാൽ മാത്രം ബോട്ട് മുന്നോട്ട് പോകും എന്ന അവസ്ഥ ഉണ്ടായപ്പോൾ അവർക്കിടയിൽ കൺഫ്യൂഷൻ ഉണ്ടാക്കുന്നു.അവരുടെ ബോട്ടിനെ ചുറ്റിപറ്റി സ്രാവ് വന്നതോടെ മറ്റൊരു പ്രതിസന്ധി കൂടി നേരിടുന്നു.


മരണത്തിൻ്റെ മുഖാമുഖത്തിൽ പോലും ജാതിയും മതവും സ്വാർഥതയും മനുഷ്യൻ്റെ ഉള്ളിൽ നിന്ന് വിട്ടു പോകില്ല എന്നൊരു പരമമായ സത്യം ചിത്രം വിളിച്ചു പറയുന്നുണ്ട്.




അധികാരം കയ്യിൽ വെക്കുന്ന ആൾ എപ്പോഴും ഏതോരു അവസ്ഥയിൽ പോലും  അധികാരിയായി തുടരുവാൻ ആഗ്രഹിക്കുന്നു എന്നത് കൂടി ചിത്രം ചൂണ്ടി കാണികുന്നുണ്ട്.ഒറ്റയ്ക്ക് ആയിരുന്നാൽ പോലും മറ്റുള്ളവർ വിഘടിച്ച് നിൽക്കുന്നത് കൊണ്ടാണ് അയാൾക്ക് അധികാരിയായി ഇരിക്കുവാൻ കഴിയുന്നത് എന്ന സത്യം മറ്റുള്ളവർക്ക് മനസ്സിലാക്കാൻ കഴിയാത്തതും  പറഞ്ഞു വെക്കുന്നുണ്ട്.


പ്ര.മോ.ദി.സം


Tuesday, September 3, 2024

വിരുന്ന്

 

അർജുൻ നായകനായി കണ്ണൻ താമരക്കുളം മലയാളത്തിൽ അടക്കം പാൻ ഇന്ത്യൻ സിനിമ എടുക്കുന്നു എന്നു കേൾക്കുമ്പോൾ ഉണ്ടാകുന്ന പ്രതീക്ഷ ഉണ്ടല്ലോ അത് കൊണ്ട് തന്നെയാണ് ഈ ചിത്രം കാണുവാൻ പ്രേക്ഷകർ ആഗ്രഹിച്ചിട്ടുണ്ടാകുക.


കണ്ണൻ താമരക്കുളം "വലിയ" സംവിധായകൻ ഒന്നുമല്ല എങ്കിൽ കൂടി സിനിമ എടുക്കുവാൻ അറിയുന്ന ആള് തന്നെയാണ് എന്ന് അദ്ദേഹം പലപ്പോഴായി തെളിയിച്ചിട്ടുണ്ട്..സിനിമ കാണിച്ചു തീർക്കാൻ ആക്രാന്തം കുറച്ചു കൂടുതൽ ആണെന്ന് മാത്രം.


അർജ്ജുനാണെങ്കിൽ സൗത്ത് ഇന്ത്യയിലെ ആക്ഷൻ കിംഗ്.വർഷങ്ങളായി സിനിമയിൽ നിലനിൽക്കുന്ന ആൾ..നായകനായും വില്ലനായും സംവിധായകൻ ആയും കഴിവ് തെളിയിച്ച ആൾ.ഇപ്പോഴും വലിയ രീതിയിൽ ആക്ഷണിൽ തിളങ്ങി നിൽക്കുന്ന ആൾ.


പക്ഷേ ഈ ചിത്രം  അത്തരം പ്രതീക്ഷക്ക് ഒപ്പം നിന്നിട്ടില്ല..ആക്ഷൻ ഒക്കെ ഉണ്ടെങ്കിലും . സിനിമയുടെ ആദ്യഭാഗത്ത്  പോയ ഒഴുക്ക് പിന്നീട് അങ്ങോട്ട് കാണുന്നില്ല.. പല താമരക്കുളം ചിത്രങ്ങൾ പോലെ പെട്ടെന്ന് അവസാനിപ്പിക്കുവാൻ ശ്രമിച്ചത് പോലെ...


മനുഷ്യന് അത്യാർത്തി കൂടുതലാണ്..ലോകത്തിലെ മുൻപന്തിയിൽ എത്തുവാൻ അവർ മന്ത്രവും തന്ത്രവും കുതികാൽവെട്ടും തുടങ്ങി പല തരം കാര്യങ്ങളിലൂടെ കടന്നു പോകുന്നു. അവൻ വിജയിക്കുന്നിടത്ത് അവൻ വിശ്വസിക്കുന്നു. ദൈവത്തെ വിശ്വസിച്ചു സാത്താന് പിന്നാലെ പോകുന്ന സംഭവങ്ങൾ നിരവധി അടുത്ത് കാലത്ത് റിപ്പോർട്ട് ചെയ്തത് മൂലകഥയാക്കി ദിനേശ് ഒരുക്കിയതാണ് തിരക്കഥ.

ആഭിചാര ക്രിയ പ്രമേയമായി എടുത്ത സിനിമ അതിൻ്റെ ഉള്ളറകളിൽ കൂടി പ്രവേശിക്കാതെ മറ്റു വഴിയിൽ സഞ്ചരിച്ച് അവിടെ എത്തുന്നതും പെട്ടെന്ന് അവസാനിക്കുന്നതും പെട്ടെന്ന് പ്രേക്ഷകർക്ക് ദഹിക്കില്ല. തുടക്കം ചില സൂചനകൾ നൽകുന്നു എങ്കിലും പ്രമേയം പൂർണമാക്കുവാൻ  ക്ലൈമാക്സ് വരെ കൊണ്ട് പോവുകയാണ്

 തുറന്നു പറച്ചിൽ കൊണ്ട്  ഇപ്പൊൾ  കേരളത്തിൽ നെഗറ്റീവ് ഇമേജ് കടന്നു കൂടിയ മുകേഷ്, ബൈജു , നിക്കി എന്നിവർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.അതിൽ തിളങ്ങിയത് സഖാവ് ബാലൻ ആയി വരുന്ന ബൈജു തന്നെയാണ്.


പ്ര.മോ.ദി.സം


Monday, September 2, 2024

ചീനട്രോഫി

 



ആഴ്‌ചയിൽ  മൂന്നും നാലും മലയാള സിനിമ മിനിമം ഇറങ്ങി കൊണ്ടിരുന്ന കാലത്ത് വന്ന സിനിമ ആയിരുക്കുവാൻ ആണ് സാധ്യത. ഓ ട്ടി ട്ടീ യില് വരുന്നത് വരെ ഇങ്ങിനെ ഒരു ചിത്രത്തെ കുറിച്ച് കേട്ടിട്ട് പോലുമില്ല.. ദ്യാൻ ശ്രീനിവാസൻ സിനിമ ആണെങ്കിൽ ഇപ്പൊൾ മാസത്തിൽ ഒന്ന് രണ്ടെണ്ണം വെച്ച് ഇറങ്ങുന്നത് കൊണ്ടും ശ്രദ്ധിക്കപ്പെടാതെ പോയേക്കാം.





നാട്ടിൻപുറത്തെ സാധാരണക്കാരൻ്റെ പ്രശ്നങ്ങളും വിഷമങ്ങളും അങ്കലാപ്പുകളും പറയുന്ന ചിത്രത്തിൽ മുൻപ്  പലരും ഉപയോഗിച്ച   ടൂൾസ് കൊണ്ട് തന്നെ വീണ്ടും കസർത്ത് നടത്തുകയാണ്.






പ്രാരാബ്ധം കൊണ്ട് ട്രോഫി കിട്ടി കൊണ്ടിരിക്കുന്ന ഒരാൾക്ക് ചീനയിൽ നിന്നും വന്നവൾ വഴി മറ്റൊരു ട്രോഫി കൂടി കിട്ടിയത് നാട്ടിൻപുറത്തെ നന്മയുടെ പ്രതീകമായ രാജേഷിൻ്റെ ജീവിതം മാറ്റി മറിക്കുന്നു.






സാധാരണക്കാരൻ്റെ ജീവിതത്തിലൂടെ കടന്നു പോകുന്ന ചിത്രം നാട്ടിൻ പുറത്തിൻ്റെ നന്മയുടെയും തിന്മ യുടെയും കഥ പറയുന്നുണ്ട് എങ്കിലും ഒരു അടുക്കും ചിട്ടയും  കൊണ്ടുവരാൻ പുതിയ സംവിധായകൻ അനിൽ ലാലിന് കഴിഞ്ഞിട്ടില്ല.


പ്ര.മോ.ദി.സം 

മഴൈ പിടിക്കാത്ത മനിതൻ

 



വിജയ് ആൻ്റണി ചിത്രങ്ങൾ ഇടക്കിടക്ക് വരുന്നുണ്ട് എങ്കിലും ഒന്നും അത്ര പച്ചപിടിക്കാരില്ല..ഇത്തവണ വിജയ് മിൽട്ടൺ ആണ് സംവിധായകൻ്റെ റോളിൽ.




ഒരു സീക്രട്ട് ഏജൻ്റിൻ്റെ കഥപറയുന്ന ചിത്രത്തിൽ അദ്ദേഹത്തിൻ്റെ അന്വേഷണ വഴികളിൽ കൂടി സഞ്ചരിക്കാതെ ഒരു സംഭവം ഉണ്ടായതിനു ശേഷം മരണപ്പെട്ടു എന്ന് ലോകം വിധിയെഴുതിയ ഒരാളുടെ ഒളിതാമസത്തിൽ സംഭവിക്കുന്ന കഥ പറയുന്നു.




ഫ്ലാഷ് ബാക്കിൽ അദ്ദേഹത്തിൻ്റെ കഥ പറയുന്നില്ല എങ്കിൽ കൂടി അദ്ദേഹത്തിൻ്റെ പിഴവിൽ സംഭവിച്ച ദുരന്തം അദ്ദേഹത്തിൻ്റെ ജീവിതത്തെ ആകെ ബാധിച്ചു എന്ന് സൂചന നൽകുന്നുണ്ട്.




ആൻഡമാനിൽ ഒളിതാമസം ചെയ്യുന്ന അദ്ദേഹം അവിടുത്തെ ഗുണ്ട നേതാവുമായി  കൊമ്പ് കോർത്ത് തനിക്ക് അഭയം നൽകിയവരെ രക്ഷിക്കുന്നു. സ്വത്തിനും പണത്തിനും വേണ്ടി അവിടുത്തെ ആൾക്കാരെ പിഴിയുന്ന ഗുണ്ടാത്തലവൻ പലപ്പോഴും ഇയാൾക്ക് മുന്നിൽ പരാജയപ്പെട്ടു പോകുന്നത് വലിയ ശത്രുത സമ്മാനിക്കുന്നു.




സാധാരണ തമിഴു സിനിമകളിൽ നിന്നും അല്പം പോലും മാറാതെ അവസാനിക്കുന്ന ചിത്രം പുതുമയുള്ള ഒന്നും അവശേഷിപ്പിക്കുന്നില്ല.


പ്ര.മോ.ദി.സം

ഭരതനാട്യം

 


"നമ്മൾ ആരും അറിയില്ല എന്നു വിചാരിച്ചു ഒരു കള്ളത്തരം ചെയ്യും..ഒരിക്കലും പിടിക്കപ്പെടില്ല എന്ന ആത്മവിശ്വാസത്തോടെ..എന്നാല് എപ്പോഴെങ്കിലും പിടിക്കപ്പെട്ടാൽ നമ്മൾ വീട്ടിലും നാട്ടിലും അപഹാസ്യരാകും..ആരുടെ മുന്നിലും തല ഉയർത്തുവാൻ പറ്റാതെ ജീവിച്ചു തീർക്കേണ്ട അവസ്ഥ ഉണ്ടാകും..ചിലപ്പോൾ ജീവിതത്തോട് തന്നെ വിരക്തി തോന്നി പോകും"




ഭരതൻ എന്ന സായികുമാർ തൻ്റെ കൊച്ചുമക്കളും മറ്റും വീട്ടിൽ നിന്ന് പൈസ അടിച്ചു മാറ്റി സിപ് അപ് വാങ്ങിയത് കണ്ടപ്പോൾ അവരെ ഉപദേശികുന്നതാണ് ഇത്..ഇതാണ് ഈ ചിത്രത്തിൻ്റെ കഥ.






മക്കളും കൊച്ചുമക്കളും ഉള്ള ഭരതൻ്റെ "നാട്യം" ഒരിക്കൽ പിടിക്കപെടുംപോൾ ഭരതൻ എല്ലാവരാലും വെറുക്കപ്പെട്ട ആളായി വീട്ടിൽ ഒറ്റപ്പെടുന്നു.തൻ്റെ ചെയ്തികളിൽ പ്രയാസം ഉണ്ടെങ്കിലും മക്കളെയും ഭാര്യയെയും പറ്റിച്ചു കുറേകാലം കൊണ്ട് നടന്ന രഹസ്യം അംഗീകരിക്കുവാൻ അവർക്ക് കഴിയുന്നില്ല. തൻ്റെ മരണം ഉറപ്പിച്ച നേരത്ത് മകനോട് പറഞ്ഞു എങ്കിലും വിധി അയാളെ മരണത്തിലേക്ക് കൊണ്ടുപോകുന്നില്ല.




വളരെക്കാലം കഴിഞ്ഞു സായി കുമാർ ടൈറ്റിൽ കഥാപാത്രം അവതരിപ്പിക്കുന്ന ചിത്രം രസകരമായ സംഭവങ്ങളുടെ അകമ്പടിയോടെ മുന്നോട്ട് പോകുന്നു. കൃഷ്ണദാസ് മുരളി സംവിധാനം ചെയ്ത ചിത്രത്തിൽ സൈജു കുറുപ്പ്, കലാരഞ്ജിനി,ശ്രീജ രവി എന്നിവരാണ് മറ്റു അഭിനേതാക്കൾ..


പ്ര.മോ.ദി.സം