വിജയ് ആൻ്റണി ചിത്രങ്ങൾ ഇടക്കിടക്ക് വരുന്നുണ്ട് എങ്കിലും ഒന്നും അത്ര പച്ചപിടിക്കാരില്ല..ഇത്തവണ വിജയ് മിൽട്ടൺ ആണ് സംവിധായകൻ്റെ റോളിൽ.
ഒരു സീക്രട്ട് ഏജൻ്റിൻ്റെ കഥപറയുന്ന ചിത്രത്തിൽ അദ്ദേഹത്തിൻ്റെ അന്വേഷണ വഴികളിൽ കൂടി സഞ്ചരിക്കാതെ ഒരു സംഭവം ഉണ്ടായതിനു ശേഷം മരണപ്പെട്ടു എന്ന് ലോകം വിധിയെഴുതിയ ഒരാളുടെ ഒളിതാമസത്തിൽ സംഭവിക്കുന്ന കഥ പറയുന്നു.
ഫ്ലാഷ് ബാക്കിൽ അദ്ദേഹത്തിൻ്റെ കഥ പറയുന്നില്ല എങ്കിൽ കൂടി അദ്ദേഹത്തിൻ്റെ പിഴവിൽ സംഭവിച്ച ദുരന്തം അദ്ദേഹത്തിൻ്റെ ജീവിതത്തെ ആകെ ബാധിച്ചു എന്ന് സൂചന നൽകുന്നുണ്ട്.
ആൻഡമാനിൽ ഒളിതാമസം ചെയ്യുന്ന അദ്ദേഹം അവിടുത്തെ ഗുണ്ട നേതാവുമായി കൊമ്പ് കോർത്ത് തനിക്ക് അഭയം നൽകിയവരെ രക്ഷിക്കുന്നു. സ്വത്തിനും പണത്തിനും വേണ്ടി അവിടുത്തെ ആൾക്കാരെ പിഴിയുന്ന ഗുണ്ടാത്തലവൻ പലപ്പോഴും ഇയാൾക്ക് മുന്നിൽ പരാജയപ്പെട്ടു പോകുന്നത് വലിയ ശത്രുത സമ്മാനിക്കുന്നു.
സാധാരണ തമിഴു സിനിമകളിൽ നിന്നും അല്പം പോലും മാറാതെ അവസാനിക്കുന്ന ചിത്രം പുതുമയുള്ള ഒന്നും അവശേഷിപ്പിക്കുന്നില്ല.
പ്ര.മോ.ദി.സം









No comments:
Post a Comment