Sunday, September 3, 2023

കുരിശുമല കയറുമ്പോഴുള്ള ചില തോന്നലുകൾ

 


ഏതു ദൈവം ആണ് പ്രസാദിക്കുക എന്നു പറയാൻ പറ്റില്ലല്ലോ..മുപ്പതു മുക്കൊടി ദൈവങ്ങൾ നമുക്ക് "സ്വന്തമായി"ഉണ്ടായിട്ടും മറ്റു ദൈവങ്ങളെ കൂടി പോയി കാണുന്നത്  അതിനെ വണങ്ങി നിൽക്കുന്നത് ,അത് കൊണ്ട് മാത്രമല്ല..




"ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് "എന്ന ഗുരുവചനം ഓർമ വെച്ചത് മുതൽ കേൾക്കുന്നത് കൊണ്ടും കുടുംബം അത് ഇന്നും പ്രാവർത്തികം ആക്കുന്നത് കൊണ്ടുമാണ്..




ചെറുപ്പം മുതൽ കളിച്ചു രസിച്ചു പഠിച്ചു വളർന്നത് ജാതിയും മതവും നോക്കാതെ തന്നെയായിരുന്നു. സ്കൂളിലും കോളേജിലും ജോലി സ്ഥലത്തും ഒന്നും ഇതിൽ വേർതിരിവുകൾ കണ്ടില്ല..എല്ലാവരും നമുക്ക് ഒരുപോലെ തന്നെയായിരുന്നു..




"നവഇന്ത്യ"യിൽ ജാതിയും മതവും  കൊണ്ട്  മനുഷ്യരുടെ ഇടയിൽ  വേർതിരിവുകൾ സൃഷിക്കുവാൻ രാഷ്ട്രീയക്കാർ പല കുതന്ത്രങ്ങൾ പറയുന്നുണ്ട് പയറ്റി നോക്കുന്നുണ്ട് എങ്കിലും നമ്മൾ സുഹൃത്തുക്കളുടെയും മറ്റും ഇടയിൽ അതിൻ്റെ നേരിയ  ഒരംശം പോലും കലർത്താൻ അവർക്ക് കഴിഞ്ഞിട്ടില്ല..






സ്വന്തം മതം ആയാലും മറ്റു മതങ്ങൾ ആയാലും ചെയ്യുന്നത് നെറികേടുകൾ  ആണെങ്കിൽ അത് വ്യക്തമായി ചൂണ്ടി കാണിക്കുന്നു എങ്കിൽ പോലും ഒരിക്കലും നമുക്കിടയിൽ അതൊരു പ്രശ്ന വിഷയം ആയി ഇതുവരെ മാറിയിട്ടില്ല..




ചില രാഷ്ട്രീയ അടിമകൾ ഇത് ഉയർത്തി കാട്ടി മുതലെടുപ്പിന് ശ്രമിച്ചിട്ട് പോലും പരസ്പരം അറിയുന്നത് കൊണ്ട് അതവർക്ക് ഒരിക്കലും വിഷയമേ ആകുന്നില്ല...




കണ്ടത് തെറ്റ് ആണെങ്കിൽ അത് നമ്മുടെ ഭാഗത്ത് ഉള്ള ആൾക്കാരുടെ ആണെങ്കിൽ പോലും  കൃത്യമായി ചൂണ്ടി കാണിച്ചു പറയേണ്ടത് പറയേണ്ടത് പോലെ പറയുക.. നമുക്ക് തെറ്റ് പറ്റി പോയി എന്ന് തിരിച്ചറിയുന്ന നിമിഷം  ക്ഷമ ചോദിക്കുവാനും നമ്മൾ തയ്യാറാകണം..



നമ്മുടെ വിശ്വാസം ആരിലും അടിച്ചേൽപിക്കാൻ പാടില്ല അവരുടെ വിശ്വാസത്തെ നിന്ദിക്കാനും...എങ്കിൽ സൗഹൃദം എന്നും നിലനിൽക്കും.. മനുഷ്യത്വം മരിച്ചു പോകുകയുമില്ല.


പ്ര.മോ.ദി.സം

അമല



അടുത്തടുത്ത് നടക്കുന്ന കൊലപാതകം അന്വേഷിച്ചു പോലീസ് ഉദ്യോഗസ്ഥർ പരക്കം പായുമ്പോൾ കൊലയാളി താൻ അന്വേഷിക്കുന്ന ആളെ തേടി നടപ്പായിരുന്നൂ..അവനു പിന്നാലെ പോലീസ് എത്തിയെങ്കിലും അവൻ പിടി തരാതെ വഴുതി മാറുകയായിരുന്നു..അത് കൊണ്ട് തന്നെ രണ്ടാം ഭാഗം ഉണ്ടാകും എന്ന സാധ്യത അറിയിച്ചു കൊണ്ടാണ് സിനിമ അവസാനിക്കുന്നത്.





സ്കൂളിലെ  അമല എന്ന കളികൂട്ടുകാരിയോട് സീനിയർ ക്ലാസ്സിലെ കുട്ടിക്ക് അടുപ്പം ഉണ്ടായത് അവനു സഹിക്കാൻ പറ്റുന്നില്ല..അവൾക്ക് കൊടുക്കാൻ  ലൗലെറ്റർ കൂടി അവനെ എൽപ്പിച്ചപ്പോൾ അവനുള്ളിലെ സ്വാർഥത ,കോപം,അഭിനിവേശം ഒക്കെ പുറത്തേക്ക് വന്നു. വൈകുന്നേരം റബ്ബർ കാട്ടിലേക്ക് അവരുടെ സമാഗമത്തിന് അവൻ കളമൊരുക്കുന്നു.






അവളെ അമലയെ തന്നിൽ നിന്നും  നഷ്ടപ്പെടാതെ കൊണ്ടുപോകാൻ ഉള്ള  അവൻ്റെ ശ്രമം പലരുടെയും ജീവിതം കൊണ്ടുള്ള കളിയായി പോകുന്നു. 






നിഷാദ് ഇബ്രാഹിം ഒരുക്കിയ ചിത്രം ക്രൈം ത്രില്ലർ ശ്രേണിയിൽ ഉള്ളതാണ്.ശ്രീകാന്ത്,,അപ്പാനി ശരത് ,അനാർക്കലിഎന്നിവർ മുഖ്യവേഷം ചെയ്ത ചിത്രം ഒരു സൈക്കോയുടെ കഥ പറയുന്നു.


പ്ര.മോ.ദി.സം

Friday, September 1, 2023

ഗൺസ് & ഗുലാബ്സ്

 



അച്ഛൻ ഗുണ്ട ആണെങ്കിലും മെക്കാനിക്ക് ആയി അടങ്ങി ഒതുങ്ങി കഴിയുന്ന  പാവം ടിപ്പുവിന് ഒരു ദിവസം തന്നെ രണ്ടു പേരെ അവിചാരിതമായി കൊല്ലേണ്ടി വരുന്നു.അതിനു ശേഷം താൻ സ്നേഹിക്കുന്ന കുട്ടിയോടൊപ്പം  അടങ്ങി ഒതുങ്ങി ജീവിക്കാൻ ആഗ്രഹിച്ചു അവൾക്ക് വേണ്ടത് പാവപെട്ട ടിപ്പുവിനെ ക്കാൾ വീരനായ ടിപ്പുവിനേ ആയിരുന്നു. അതോടെ അവൻ്റെ ജീവിതം മാറുന്നു.






ഗവർമെൻ്റിന് വേണ്ടി കറുപ്പ് വിളയിക്കുന്ന കർഷകരെ കൊണ്ട് അനധികൃതമായി  കൂടുതൽ കറുപ്പ് വിളയിച്ച അധോലോക സംഘത്തിൻ്റെ അടിവേറ് ഇളക്കാൻ ഡൽഹിയിൽ നിന്ന് പുതിയ നാർകൊട്ടിക് ഇൻസ്പെക്ടർ എത്തുന്നു.. കർക്ശക്കാ രനായ അയാൾക്ക് മുന്നിൽ അനധികൃത വ്യവസായം പരുങ്ങുന്നൂ.








ഗാഞ്ചി എന്ന അധോലോക നായകനെ പൂട്ടാൻ വന്ന ഇൻസ്പെക്ടർക്ക് മുന്നിൽ പുതിയ പുതിയ പ്രശ്നങ്ങൾ വരുന്നു.പുതിയ സംഘങ്ങളും വാടക കൊലയാളികളും ഒക്കെ അരങ്ങ് വാഴുമ്പോൾ ഹണി ട്രാപ്പിൽ അകപെട്ട ഇൻസ്പെക്ടർ "സ്വാർത്ഥ ലാഭത്തിനു "വേണ്ടി വഴി മാറി സഞ്ചരിക്കേണ്ട അവസ്ഥയിൽ എത്തുന്നു.






ഏഴ് ഭാഗങ്ങളിലായി നമ്മുടെ പാൻസ്റ്റാർ ദുൽഖറും രാജ് കുമാർ റാവുവും പ്രധാന വേഷങ്ങളിൽ എത്തുന്ന വെബ് സീരീസ് പറയുന്നത്  അബദ്ധങ്ങുടെ തമാശ നിറഞ്ഞ അധോലോക ക്കാരുടെ കഥകൾ ആണ് .






ചുരുളിക്ക് ശേഷം പല സിനിമകളിലും തുടരുന്ന കുടുംബത്തിലെ ഡൈനിങ് ഹാളുകൾ താങ്ങാൻ പറ്റാത്ത "വാക്കുകൾ "ഈ സിനിമയിൽ ധാരാളം ഉപയോഗിക്കുന്നുണ്ട്.







സംഭാഷണം ഡബ്ബിംഗ് ആയതു കൊണ്ട് ആണോ അതോ അണിയറക്കരുടെ ഉദ്ദേശ്യം തന്നെ  ആണോ എന്നറിയില്ല സീരിയസ് രംഗങ്ങളിൽ പോലും കോമഡി ആയാണ് ഫീൽ ചെയ്യുന്നത്...അത് കൊണ്ട് തന്നെ ബോറടി ഇല്ലാതെ  സീരീസ് കാണാൻ കഴിയും.


പ്ര.മോ.ദി.സം