Thursday, February 12, 2026

മിണ്ടിയും പറഞ്ഞും

 



പലപ്പോഴും തോന്നിയിട്ടുണ്ട് ഉണ്ണി മുകുന്ദൻ അല്ലേ മലയാളത്തിലെ ഭാഗ്യം ഇല്ലാത്ത നായകൻ എന്ന്...മെഗാസ്റ്റാർ തലകുത്തി മറിഞ്ഞിട്ടു സാധിക്കാത്ത നൂറു കോടി ക്ലബ്ബിൽ അംഗമായ ഉണ്ണിക്കു എന്ത് കൊണ്ട് നല്ല പ്രൊജക്റ്റ്‌ ഒന്നും വരുന്നില്ല എന്നത്..


ഇപ്പോൾ സിനിമ എന്ന് പറയുന്നതിൽ പേരെടുത്തു വിലസാൻ അഭിനയം മാത്രം പോരാ അവനെ അവിടെ പിടിച്ചു നിർത്താൻ പി ആർ വർക്ക്‌ വേണം, അവരുടെ തള്ള് കൊണ്ട് മാത്രം മുന്നോട്ടു പോവാൻ പറ്റില്ല.


ആര് ഇല്ലെന്നു പറഞ്ഞാലും ചില ഗ്രൂപ്പുകൾ തന്നെയാണ് മലയാള സിനിമ നിയന്ത്രിക്കുന്നത്.. അവരുടെ കൂടെ നിൽക്കണം അവർക്ക് ഒന്നിച്ചുള്ള രാഷ്ട്രീയം, മതം, ജാതി, മറ്റു പ്രവർത്തനങ്ങളിൽ ഒക്കെ കൂടെ ചേരണം എന്നൊക്കെ ഉണ്ടാവും.. അല്ലെങ്കിൽ ഇന്ന് വലിയ വലിയ ചാൻസ് ഒക്കെ കിട്ടിക്കൊണ്ടിരിക്കുന്ന കഴിവില്ലാത്തവൻമാർ ഉണ്ടാവില്ലായിരുന്നു.


അർഹതയില്ലാത്ത ചിത്രങ്ങൾ പലതും തിയേറ്ററിൽ കൊണ്ടടുമ്പോൾ നല്ല പല ചിത്രങ്ങളും തിരസ്‌ക്കരിക്കപ്പെട്ടു പോകുന്നത് ഇതൊക്കെ കൊണ്ടാണ്.


പ്രേമിച്ചു വിവാഹം കഴിച്ചു ജീവിക്കുവാൻ വേണ്ടി അകന്ന് കഴിയുന്ന ദമ്പതിമാരുടെ വിരഹം, വേദന, പ്രണയം, സൗന്ദര്യ പിണക്കങ്ങൾ ഒക്കെ വ്യക്തമായി വരച്ചു കാട്ടുന്ന ചിത്രം അരുൺബോസ് എഴുതി സംവിധാനം ചെയ്തിരിക്കുന്നു.


സൂരജ് കുറുപ്പിന്റെ മനോഹരമായ സംഗീതതിന്റെ അകമ്പടിയോടെ പ്രകൃതിയുടെ വശ്യ സുന്ദരൻ രംഗങ്ങൾ കവർന്നെടുത്ത സിനിമ മുഷിവ് ഇല്ലാതെ കാണാവുന്നതാണ്.


പ്ര.മോ.ദി.സം 

No comments:

Post a Comment