സസ്പെൻസ് ത്രില്ലെർ സിനിമകളുടെ രാജാവ് എന്നായിരുന്നു ജിത്തു ജോസഫ് അറിയപ്പെട്ടത്.. മുൻപൊക്കെ രാജാവ് തന്നെയായിരുന്നു.. പക്ഷെ ഇപ്പോൾ അങ്ങിനെ പറയാൻ കഴിയില്ല.
അടുത്തടുത്ത് വന്ന രണ്ടു ചിത്രങ്ങൾ അദ്ദേഹം പ്രേക്ഷകരെ നന്നായി വെറുപ്പിക്കും.. ബിജു മേനോൻ, ജോജു എന്നീ രണ്ടു ആക്റ്റിംഗ് പ്രതിഭകളെ കിട്ടിയിട്ട് അവർക്കു പറ്റിയ റോളുകൾ കൊടുക്കുന്നതിൽ അദ്ദേഹം പരാജയപ്പെട്ടു എന്ന് പറയാം..
മോശം പാരന്റിങ് എങ്ങിനെ ഒരു കുട്ടിയുടെ ജീവിതത്തെ ബാധിക്കുന്നു എന്നും അതു ഭാവിയിൽ അവനെ എന്തൊക്കെ പ്രശ്നങ്ങളിൽ ചെന്ന് ചാടിക്കും എന്നത് സത്യസന്ധമായി പറഞ്ഞതിന് മാത്രം ഈ സിനിമക്ക് കയ്യടി കൊടുക്കാം.
നല്ലൊരു തീം തന്നെ ആയിരുന്നു.. പക്ഷെ അതു ശരിയായ രീതിയിൽ എഴുതിഎടുത്തു മികച്ച രീതിയിൽ അവതരിപ്പിക്കാൻ പറ്റിയില്ല.. അതുകൊണ്ട് തന്നെ മികച്ച നടന്മാർ ഉണ്ടായിട്ടും പെർഫോം ചെയ്യാൻ പറ്റിയില്ല..
കുറച്ചു സ്ക്രീൻ സ്പേസ് ഉള്ളൂ എങ്കിൽ പോലും ജോജു നന്നായി ശ്രമിച്ചു എങ്കിലും കഥാപാത്രത്തിന് അത്ര ഡെപ്ത്ത് എഴുത്തിൽ ഉണ്ടായില്ല.. ബിജു മേനോൻ കൂടുതൽ സ്പേസ് കിട്ടിയിട്ടും ഇതേ അവസ്ഥയിൽ തന്നെ പോവേണ്ടി വന്നു.
ദൃശ്യം 3 വരുവാൻ പോകുമ്പോൾ ജിത്തുവിന് ഉണ്ടാകുന്ന ഇത്തരം പിഴവുകൾ ചിത്രത്തിൽ നിന്നും കാണികളുടെ പ്രതീക്ഷകൾ അകറ്റി മാറ്റും
പ്ര.മോ.ദി.സം

No comments:
Post a Comment