ഈ സിനിമയിൽ പറയുന്നത് യഥാർത്ഥത്തിൽ സംഭവിക്കുമോ എന്ന് സംശയം തോന്നുമെങ്കിലും ഇത് യഥാർത്ഥ സംഭവത്തിന്റെ ആവിഷ്കാരം ആണെന്ന് അണിയറക്കാർ പറയുമ്പോൾ വിശ്വസിക്കേണ്ടി വരുന്നു..
കുടുംബം നേരാവണ്ണം നോക്കാത്ത കുടുംബനാഥൻ ഉള്ള വീടുകൾ ഇത്തരം സംഭവങ്ങൾക്ക് സാക്ഷി ആയെക്കാം. മദ്യപിച്ചു കൂത്താടി വീട്ടിലേക്കു വേണ്ട ഒരു കാര്യത്തിൽ പോലും ശ്രദ്ധ കൊടുക്കാതെ പോകുമ്പോൾ വീട്ടിൽ മറ്റുള്ളവർക്ക് നരകം സൃഷ്ടിച്ചേക്കാം..
അവർ അതിൽ നിന്നും റിലേക്സ് ആകുവാൻ തിരഞ്ഞെടുക്കുന്ന വഴികൾ ചിലപ്പോൾ കുടുംബത്തിന്റെ സ്വസ്ഥതയും മൂല്യവും ഇല്ലാതാക്കി കളയും..
ചിലപ്പോൾ തെറ്റുകൾ ചെയ്യേണ്ടി വരുമ്പോൾ നഷ്ടപ്പെടുന്നത് ബന്ധങ്ങളും അവർ തമ്മിൽ ഉള്ള വിശ്വാസവും ആയിരിക്കും..
അങ്ങിനെ ചില ബന്ധങ്ങൾ ഇല്ലാതാക്കാൻ ശ്രമിച്ചു സ്വയം ബന്ധനത്തിൽ ആയിപോയ വീട്ടമ്മയുടെ കഥയാണ് ഇത്..
പ്ര.മോ.ദി.സം

No comments:
Post a Comment