നിങ്ങള്ക്ക് രോമാഞ്ചം ഇഷ്ട്ടപെട്ടോ.? സുമതി വളവോ? എങ്കിൽ നിങ്ങൾ തീർച്ചയായും ഈ ചിത്രം കാണണം എന്തായാലും ഇഷ്ടപെടും... അടികപ്യാരേ കൂട്ടമണിയിൽ രോമാഞ്ചത്തിനു ഉണ്ടായ കുട്ടി എന്ന് ഒരു സുഹൃത്ത് പറഞ്ഞു എങ്കിലും തീർത്തു അങ്ങിനെ "അവിഹിതം " പറയാൻ കഴിയില്ല.
കണ്ണൂരിലെ നിരീശ്വര വാദികൾ ആയ ഒരു കമ്മ്യുണിസ്റ്റ് കുടുംബത്തിൽ മരണപ്പെടുന്ന വിശ്വാസിയായ സ്ത്രീയുടെ ആത്മാവ് ആണ് കഥ മുന്നോട്ടു കൊണ്ട് പോകുന്നത്.
കോളേജ് ഭരണം പിടിക്കാനുള്ള ഓട്ടത്തിനിടയിൽ അച്ഛമ്മ മരണപ്പെടുന്നത് കൊണ്ട് നാട്ടിൽ എത്തുന്ന സിദ്ധു അച്ഛമ്മയുടെ ചിതഭസ്മം ഹോസ്റ്റലിൽ കൊണ്ട് വരുന്നതും കൂട്ടുകാർ അതു എന്താണെന്നു അറിയാതെ ഉപയോഗിക്കുന്നത് കൊണ്ട് സുഹൃത്തിൽ കയറുന്നതു കൊണ്ട് അവനും കൂട്ടുകാർക്കും ഒക്കെ ഉണ്ടാകുന്ന പ്രശ്നങ്ങൾ ആണ് സിനിമ പറയുന്നത്.
നവാസ് എന്ന കലാകാരന്റെ അവസാന സിനിമ ആയിപോയി എങ്കിലും അദ്ദേഹത്തിന് കൂടുതൽ സ്ക്രീൻ സ്പേസ് കൊടുത്തിട്ടുണ്ട്. രാഷ്ട്രീയ കാരനായ അദ്ദേഹത്തിന്റെ റോൾ സിനിമയിൽ അത്യാവശ്യവുമായിരുന്നു
വിജേഷ് പാണത്തൂർ എന്ന സംവിധായകൻ എല്ലാവർക്കും ആസ്വദിച്ചു കാണുവാൻ പാകത്തിൽ സിനിമ അവതരിപ്പിച്ചിട്ടുണ്ട്.. ഒരു ഹൊറർ കോമഡി കാണുമ്പോൾ ലോജിക് ഒക്കെ അല്പം മാറ്റി വെച്ചാൽ നല്ലപോലെ ആസ്വദിച്ചു കാണാൻ പറ്റും
പ്ര.മോ.ദി.സം

No comments:
Post a Comment