Friday, February 20, 2026

ആന്ദ്ര കിങ്

 



നമ്മുടെ സൂപ്പർസ്റ്റാറുകൾ നിലനിൽക്കുന്നത് മുഴുവൻ അവരുടെ "കഴിവുകൾ "കൊണ്ട് മാത്രമല്ല..അവർ അവിടെവരെ എത്തിയത് അവരുടെ കഴിവും പ്രയത്നവും കൊണ്ടാണ് എങ്കിലും നിലനിൽക്കുന്നത് ഫാൻസിനെ കൊണ്ട് തന്നെയാണ്..


അതുകൊണ്ടാണ് അഞ്ചും പത്തും സിനിമകൾ ഫ്ലോപ്പ് ആയിട്ടും ഒരു സിനിമയുടെ വിജയം കൊണ്ട് അവരൊക്കെ നിലനിക്കുന്നത്.


ആന്ദ്ര കിങ് എന്നറിയപ്പെടുന്ന സൂപ്പർ സ്റ്റാർ സൂര്യയുടെ നൂറാം സിനിമ ഫണ്ട്‌ പ്രശ്നത്തിൽ നിന്ന് പോകുന്നു.. ഏഴു സിനിമകൾ ഫ്ലോപ്പ് ആയി ഇതിൽ കൂടി തിരിച്ചു വരവ് ആഗ്രഹിച്ച അദ്ദേഹത്തിന് അതു വലിയ ക്ഷീണം ഉണ്ടാക്കുന്നു..


തന്റെ കരിയർ, സ്വത്തു അങ്ങിനെ പലതും നഷ്ട്ടപെടുന്ന അവസരത്തിൽ അദ്ദേഹത്തിന്റെ അക്കൗണ്ടിൽ ആവശ്യത്തിന് തുക വരുന്നു..


അതിന്റെ സോഴ്സ് തേടി പോയ അദ്ദേഹത്തിന് തന്റെ ഫാൻ ബോയിയുടെ കഥ കൂടി മനസ്സിലാക്കേണ്ടി വരുന്നു. അതാണ്‌ സിനിമയുടെ യഥാർത്ഥ കഥ.


ഉപേന്ദ്ര, രാം പോത്തിനെനി, ഭാഗ്യശ്രീ എന്നിവർ മുഖ്യവേഷം ചെയ്ത ചിത്രം മോഹൻബാബു മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ സംവിധാനം ചെയ്തിരിക്കുന്നു.


പ്ര.മോ.ദി.സം

Thursday, February 19, 2026

ഡിയർ ജീവ

 



യാദർശ്ചികമായി കണ്ടുമുട്ടുന്ന രണ്ടുപേർ തമ്മിൽ അടുപ്പത്തിൽ ആകുന്നതും പിന്നീട് ഒന്നിച്ചു ജീവിക്കുകയും ചെയ്യുന്നു.


കരിയറിൽ ഉണ്ടാകുന്ന ഉയർച്ച താഴ്ച്ചകൾ അവരുടേ ബന്ധത്തിൽ ഉണ്ടാകുന്ന വിടവുകൾ ചൂണ്ടി കാണിക്കുന്ന സിനിമ നൂറാവർത്തി പറഞ്ഞ തീം തന്നെയാണ്.. പശ്ചാത്തലം എങ്കിലും മാറ്റി പിടിക്കും എന്ന് കരുതി എങ്കിലും കോവിഡ് 19 നെ കൂട്ട് പിടിച്ചു അതും കുളമാക്കുന്നുണ്ട്.


ട്സ്ക് എന്ന തൃച്യി ശരവണ കുമാർ നായകൻ ആയ ചിത്രത്തിൽ മനീഷ ജസ്‌നനി ആണ് നായിക. പ്രകാശ് വി ബാസ്കർ സംവിധാനം ചെയ്യുന്ന സിനിമ ലവ്,റൊമാൻസ് ടെൻഷൻ, തുടങ്ങി വ്യത്യസ്ത തലത്തിൽ സഞ്ചരിക്കുന്നു.

പ്ര.മോദിസം 

ചാമ്പ്യൻ

  



ഇന്ത്യക്കു സ്വതന്ത്ര മായിട്ടും നൈസാമിന്റെ നേതൃത്വത്തിൽ ഉള്ള ഹൈദ്രബാദ് ഇന്ത്യക്കു ഒന്നിച്ചു ചേരാൻ വിസമ്മതിച്ചു ദുർഭരണം തുടരുന്നു.. ജനങ്ങൾ  ആകെ എതിരായി കിരാത ഭരണത്തെ എതിർക്കുന്നു എങ്കിലും അതൊക്കെ ഒരു നാട് ഒഴിച്ച് അടിച്ചമർത്തപ്പെടുന്നു..


നിസാമിന്റെ കണ്ണിൽ കരടായ  അവർ ഇന്ത്യക്കു ഒപ്പം ചേരാൻ ശ്രമിക്കുന്നത് ആക്രമണത്തിൽ കൂടി ഇല്ലാതാക്കാൻ ശ്രമിക്കുന്നു എങ്കിലും അവിടുത്തെ ജനത പിടിച്ചു നിക്കുന്നു.


ലണ്ടൻ ഫുഡ്‌ബോൾ ക്ലബ് മഞ്ചേസ്റ്റർ യുണൈറ്റഡ് സ്വപ്നം കാണുന്ന നാട്ടു ചാമ്പ്യൻ അനധികൃത പണം സബാധനത്തിനു വേണ്ടി തോക്കുകൾ കടത്തുവാൻ ചെയ്യുന്ന പ്രവർത്തികൾ കൊണ്ട് ആ നാട്ടിൽ എത്തിപ്പെടുന്നു..


നാട്ടുകാരുടെ  കണ്ണിൽ  വേറെ perilbഒളിച്ചു താമസിക്കുന്നു എങ്കിലും ഒരവസരത്തിൽ ആക്രമണം നടത്തുന്ന നൈസമിന്റെ ആളുകളെ നേരിടുമ്പോൾ അവരുടെ കളവു ബോധ്യപ്പെടുന്നു..


പിന്നീട് അവർ നേരിടുന്ന സംഭവം ആണ് സിനിമ പറയുന്നത്..തെലുഗു നടൻ ശ്രീകാന്തിന്റെ മകൻ റോഷനും മലയാളി അനശ്വര രാജനും മുഖ്യവേഷത്തിൽ അഭിനയിച്ച ചിത്രം പിരീയഡ് സിനിമ വിഭാഗത്തിൽപെട്ട മികച്ച അവതരണത്തിൽ കയ്യടി നേടുന്നു.


ദുൽഖർ സൽമാൻ അതിഥി വേഷത്തിൽ എത്തിയ സിനിമ  പ്രദീപ്‌ അദ്വൈതം സംവിധാനം ചെയ്തിരിക്കുന്നു.


പ്ര.മോ.ദി.സം

Sunday, February 15, 2026

തിയേറ്റർ

  



നമ്മുടെ സമൂഹത്തിന്റെ നേരെ പിടിക്കാൻ ശ്രമിച്ച കണ്ണാടി നേരാവണ്ണം പിടിക്കാത്തത് കൊണ്ട് പ്രതിബിബം ക്ലിയർ ആവാത്ത ഒരു അവസ്ഥ ഉണ്ടായതുപോലെയാണി സിനിമ കണ്ടപ്പോൾ തോന്നിയത്.


ആരും താമസിക്കാത്ത ദ്വീപിൽ അമ്മയും മകളും അവിടുത്തെ സർപ്പാക്കാവും പലരുമു പേക്ഷിക്കുന്ന മിണ്ടപ്രാണികള് മായി ജീവിക്കുന്നു.അവിടെ അല്ലറ ചില്ലറ കൃഷി ചെയ്തു ജീവിതവൃത്തി നടത്തുന്നു.


ഒരിക്കൽ ഒരു കടന്നൽ കുത്തിയത് കൊണ്ട് മേലാസകലം ഇൻഫെക്ഷൻ ആവുന്നത് കൊണ്ട് ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആവുന്നതും അപൂർവ രോഗം ആയതു കൊണ്ട് കോടികളുടെ ചെലവ് വരുന്നു.


ചികിത്സക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ കൂടി ഈ അടുത്തകാലത്തു പിരിവുകൾ നടത്തുന്നത് പതിവാണ്.. പ്രാരാ ബ്ധം കൊണ്ട് നമ്മൾ അതിന്റെ പിന്നാമ്പുറം അന്വേഷിക്കാറില്ല എങ്കിലും ഇതൊക്കെ സത്യമാണോ എന്ന് പോലും നോക്കാൻ നിക്കാതെ പലരും പണം അയക്കുന്നു.


മരുന്നിനു ഇത്രയും കോടികൾ ഉണ്ടോ ഇതൊക്കെ കൃത്യമായി നടത്തുന്നുണ്ടോ എന്നൊന്നും നമ്മൾ പിന്നെ ആലോചിക്കാറില്ല... ഇതൊക്കെ  മുതലെടുക്കുന്ന ഒരുപാട് ആൾക്കാറുണ്ട്..


ഇതിലൂടെ ഒക്കെ സിനിമ പോവാൻ ശ്രമിച്ചു എങ്കിലും വ്യക്തതയില്ല.. ലാൻഡ് മാഫിയ കൂടി ഇതിലേക്ക് വരുന്നു എങ്കിലും പറയേണ്ടത് പൂർണമായില്ല എന്നൊരു തോന്നൽ സ്ത്രീകളിൽ ഉണ്ടാകും..


ഫെമിനിസം, ബോൾഡ് എന്നൊക്കെ പറഞ്ഞാൽ നായിക അടിവസ്ത്രം ഇട്ടു നിൽക്കുന്നതല്ല എന്ന് നായികയെയും സംവിധാനം ചെയ്തവനെയും ആരെങ്കിലും പറഞ്ഞു ബോധ്യപ്പെടുത്താൻ നോക്കേണ്ടതുണ്ട്.


പ്ര.മോ.ദി.സം

Thursday, February 12, 2026

മനശങ്കര വരപ്രസാദ് ഗാരു

 



ചിരഞ്ജീവി ഇന്ത്യൻ സിനിമയിലെതന്നെ ജീനിയസ് ആണ്.. ഒരു കാലത്ത് ഹിന്ദി അഭിനേതാക്കൾക്കു  സ്വപ്നം കാണാൻ പോലും കഴിയാത്ത വാങ്ങാൻ കഴിയാത്ത സാലറി വാങ്ങിയ നടൻ..


തെലുഗു സിനിമയിലെ മുടിചൂടാ മന്നൻ ആയിരുന്ന നടൻ അദ്ദേഹത്തിന്റെ ഡാൻസ് ആയിരിന്നു ഒരു കാലത്ത് ട്രൻഡ്.. പ്രഭുദേവ പോലും പറഞ്ഞിട്ടുണ്ട് കൂടെ ഡാൻസിൽ എത്തിപ്പെടാൻ പറ്റാത്തത് ചിരഞ്ജീവിക്കു ഒപ്പം മാത്രമാണ് എന്ന്..


കരിയറിൽ ചില വീഴ്ചകൾ സാധാരണമാണ് എങ്കിലും അതിൽ നിന്നൊക്കെ ഉയിർത്തു എഴുന്നേറ്റു വന്ന ചരിത്രം പേര് പോലെ  ചിരഞ്ജീവിക്കു ഉണ്ട്‌ 


നമ്മൾ കണ്ടും കേട്ടുമറന്ന കഥയും മറ്റും ആണെങ്കിൽ കൂടി  അതു അവതരണത്തിൽ കടത്തി വെട്ടി ഒരു തെലുഗു സിനിമ അവതരിപ്പിച്ചിരിക്കുകയാണ് അനിൽ രവിപുടി എന്ന സൂപ്പർ ഹിറ്റ് സംവിധായകൻ.


ബാലകൃഷ്ണക്കു ഭാഗവാന്ത് കേസരിയും വെങ്കിടെഷിന് സംക്രാന്തിയും നൽകി വമ്പിച്ച തിരിച്ചു വരവിനു അവസരം ഒരുക്കിയ അദ്ദേഹം ചിരഞ്ജീവിക്കു നൽകിയത് കരിയറിൽ ഏറ്റവും പണം വാരി പടമാണ്.


സമ്പന്ന കുടുംബത്തിൽ വിവാഹം ചെയ്ത സാധാരണക്കാരനു അവളുടെ അച്ഛനുമായിട്ടുള്ള  ഈഗോ പ്രശ്നങ്ങൾ കൊണ്ട് വൈവാഹിക ജീവിതം ന ഷ്ടപ്പെടുന്നതും വീണ്ടും അതിനുവേണ്ടി ശ്രമിക്കുന്നത് ഒക്കെയാണ് സിനിമ പറയുന്നത്..


സാധാരണ നിലയിൽ പറഞ്ഞു പോകാവുന്ന സിനിമ ഒരു മെഗാസ്റ്റാർ ഹൈപ്പ് ഒക്കെ കൊണ്ട് വരുവാൻ വേണ്ടി പശ്ചാത്തലം ഒക്കെ മാറ്റി റിച്ഛ് ആയി അവതരിപ്പിച്ചിരിക്കുന്നു..


ഹാസ്യവും സെന്റിമെന്റ്സ് ഒക്കെ ചേരും പടി ചേർത്ത് ഉണ്ടാക്കിയ ചിത്രം പതിവ് മസാല ചിത്രങ്ങളിൽ നിന്നും അകന്നു നിൽക്കുന്നുണ്ട് എങ്കിലും അതിഥി താരം എന്ന കോപ്രായം ഇതിലും സംഭവിക്കുന്നുണ്ട്.


പ്ര.മോ.ദി.സം


മിണ്ടിയും പറഞ്ഞും

 



പലപ്പോഴും തോന്നിയിട്ടുണ്ട് ഉണ്ണി മുകുന്ദൻ അല്ലേ മലയാളത്തിലെ ഭാഗ്യം ഇല്ലാത്ത നായകൻ എന്ന്...മെഗാസ്റ്റാർ തലകുത്തി മറിഞ്ഞിട്ടു സാധിക്കാത്ത നൂറു കോടി ക്ലബ്ബിൽ അംഗമായ ഉണ്ണിക്കു എന്ത് കൊണ്ട് നല്ല പ്രൊജക്റ്റ്‌ ഒന്നും വരുന്നില്ല എന്നത്..


ഇപ്പോൾ സിനിമ എന്ന് പറയുന്നതിൽ പേരെടുത്തു വിലസാൻ അഭിനയം മാത്രം പോരാ അവനെ അവിടെ പിടിച്ചു നിർത്താൻ പി ആർ വർക്ക്‌ വേണം, അവരുടെ തള്ള് കൊണ്ട് മാത്രം മുന്നോട്ടു പോവാൻ പറ്റില്ല.


ആര് ഇല്ലെന്നു പറഞ്ഞാലും ചില ഗ്രൂപ്പുകൾ തന്നെയാണ് മലയാള സിനിമ നിയന്ത്രിക്കുന്നത്.. അവരുടെ കൂടെ നിൽക്കണം അവർക്ക് ഒന്നിച്ചുള്ള രാഷ്ട്രീയം, മതം, ജാതി, മറ്റു പ്രവർത്തനങ്ങളിൽ ഒക്കെ കൂടെ ചേരണം എന്നൊക്കെ ഉണ്ടാവും.. അല്ലെങ്കിൽ ഇന്ന് വലിയ വലിയ ചാൻസ് ഒക്കെ കിട്ടിക്കൊണ്ടിരിക്കുന്ന കഴിവില്ലാത്തവൻമാർ ഉണ്ടാവില്ലായിരുന്നു.


അർഹതയില്ലാത്ത ചിത്രങ്ങൾ പലതും തിയേറ്ററിൽ കൊണ്ടടുമ്പോൾ നല്ല പല ചിത്രങ്ങളും തിരസ്‌ക്കരിക്കപ്പെട്ടു പോകുന്നത് ഇതൊക്കെ കൊണ്ടാണ്.


പ്രേമിച്ചു വിവാഹം കഴിച്ചു ജീവിക്കുവാൻ വേണ്ടി അകന്ന് കഴിയുന്ന ദമ്പതിമാരുടെ വിരഹം, വേദന, പ്രണയം, സൗന്ദര്യ പിണക്കങ്ങൾ ഒക്കെ വ്യക്തമായി വരച്ചു കാട്ടുന്ന ചിത്രം അരുൺബോസ് എഴുതി സംവിധാനം ചെയ്തിരിക്കുന്നു.


സൂരജ് കുറുപ്പിന്റെ മനോഹരമായ സംഗീതതിന്റെ അകമ്പടിയോടെ പ്രകൃതിയുടെ വശ്യ സുന്ദരൻ രംഗങ്ങൾ കവർന്നെടുത്ത സിനിമ മുഷിവ് ഇല്ലാതെ കാണാവുന്നതാണ്.


പ്ര.മോ.ദി.സം 

അനോമി

 



നമ്മുടെ സമൂഹം ഇരട്ട താപ്പ്കാരുടേത്  ആണ്. അതിജീവിതക്കു വേണ്ടി സമൂഹമാധ്യമങ്ങളിൽ പലരും വാതോരാതെ വാദിച്ചു


 # അവൾക്കൊപ്പം എന്ന ഹാഷ് ടാഗ് ഇട്ട കപട അതിജീവിത വാദികൾ ഒരു തവണയെങ്കിലും തിയേറ്ററിൽ പോയി അവളുടെ ഈ സിനിമ കണ്ടു എങ്കിൽ ഈ സിനിമക്ക് കൂടി ഈ ഗതി വരില്ലായിരുന്നു. അവളുടെ ആയി വന്ന ഒരു സിനിമക്ക് പോലും ഇവറ്റകൾ സപ്പോർട് കൊടുത്തു കണ്ടിട്ടില്ല.


ഇപ്പോൾ മനസ്സിലാകുന്നത് എന്താണെന്നു വെച്ചാൽ ഭാഗ്യലക്ഷ്മിയെ പോലെ അതി ജീവിതയെ സപ്പോർട് ചെയ്യുകയായിരുന്നില്ല ലക്ഷ്യം കുറ്റക്കാരൻ അല്ലെന്നു  കോടതി  "വിധിച്ച " മറ്റൊരു അഭിനേതാവിനെ കരിതേക്കുക എന്നത് മാത്രമായിരുന്നു ടാർഗറ്റ്.


ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ പ്രദർശിപ്പിക്കേണ്ട  ചിത്രമല്ല ഇത് നമ്മൾ ആസ്വദിച്ചു കാണേണ്ട ക്രൈം ത്രില്ലെർ തന്നെയാണ്.. തുടക്കം മുതൽ ഒടുക്കം വരെ നല്ല രീതിയിൽ തന്നെ മുന്നോട്ടു കൊണ്ടുപോയി ഒരു സസ്പെൻസ് സിനിമയുടെ എല്ലാവിധ കൂട്ടും സമമായി തന്നെ ചെയ്തിട്ടുണ്ട്. ക്രൈം തില്ലരാണ് എങ്കിലും വേറിട്ടൊരു പരീക്ഷണം ആയിരിന്നു നമ്മുടെ ഭാഷയിൽ... എന്നിട്ടും ആ മാറ്റവും മലയാളത്തിൽ ഉള്ള പരീക്ഷണവും സപ്പോർട് ചെയ്യാൻ ആളില്ലാതാവുന്നത് വേദനയുണ്ടാക്കുന്നു.


റിയാസ് മാറത്ത് എന്ന എഴുത്തുകാരൻ കൂടിയായ സംവിധായകൻ തന്റെ ആദ്യത്തെ സിനിമ എന്ന് തോന്നാത്ത വിധത്തിൽ മനോഹരമായി ചിത്രം ഒരുക്കിയിട്ടുണ്ട്....


റഹ്മാൻ, ഭാവന എന്നിവരുടെ അടക്കം  അഭിനേതാക്കളുടെ മികച്ച പെർഫോമൻസ്, ക്രൈം മൂഡിന് അനുസരിച്ച ബിജിഎം ആനിമൽ ഫെയിം ഹർഷവർദ്ൺ  ഒരുക്കിയ സിനിമ 


ഇനിയും വൈകിയിട്ടില്ല... അവൾക്കു ഒപ്പം ആണ് എങ്കിൽ  തിയേറ്ററിൽ പോയി കണ്ടിട്ട് അവൾക്കു സപ്പോർട് കൊടുക്കുക.. അവൾ കൂടി ചേർന്നാണ് സിനിമ നിർമിച്ചിട്ടുള്ളത്


പ്ര.മോ.ദി.സം

Tuesday, February 10, 2026

ആശകൾ ആയിരം

 



കുറെയേറെ വർഷ ങ്ങൾക്കു ശേഷമാണ് മുൻപ് കുടുംബങ്ങളുടെ ഇഷ്ട്ടനടനായ ജയറാം വീണ്ടും കുടുംബവേഷത്തിൽ മലയാളത്തിൽ എത്തുന്നത്... ഇപ്രാവശ്യം കൂടെ മകൻ കാളിദാസ് കൂടിയുണ്ട്.


ഒരു സാധാരണ കുടുംബത്തിൽ നടക്കുന്ന വിഷയം തന്നെയാണ് സിനിമ പറയുന്നത്.. അച്ഛനും മകനും തമ്മിലുള്ള സ്നേഹം, വാശി, ഈഗോ, മത്സരം അതിനിടക്ക് പെട്ടുപോകുന്ന അമ്മയും മറ്റു ബന്ധുക്കൾ..അങ്ങിനെ ഒരു വീട്ടിൽ ഉണ്ടാകുന്ന ഉണ്ടായേക്കാവുന്ന വിഷയങ്ങൾ ആണ് പ്രജിത്ത് എന്ന സംവിധായകൻ അവതരിപ്പിക്കുന്നത്.


സീരിയൽ  വീട്ടമ്മമാരെ കീഴടക്കിയ ഈ കാലത്ത് ഇങ്ങിനെ ഒരു സിനിമ തിയേറ്ററിൽ പോയി ആൾക്കാർ കാണുമോ എന്നൊരു ചിന്ത കൂടിയുണ്ട്.. തിയേറ്റർ എക്സ്പീരിയൻസ് വേണ്ടാത്ത ചിത്രങ്ങൾ സ്വീകരണ മുറിയിൽ ഇരുന്നു കാണുവാൻ ആഗ്രഹിക്കുന്ന ഒരു കാലമാണ് ഇതെന്ന് തോന്നുന്നു..


നല്ല അഭിപ്രായം കിട്ടിയ കുറേ സിനിമകൾ തിയേറ്ററിൽ പോയി കാണുവാൻ ആൾക്കാർക്ക് ശ്രമം കാണുന്നില്ല. അടുത്ത കാലത്ത് നല്ല സിനിമയാണ് പോയി കാണുന്നില്ലേ എന്ന് ചോദിച്ചപ്പോൾ ഒരു സുഹൃത്ത്‌ പറഞ്ഞതു അത് തിയേറ്ററിൽ പോയി കാണേണ്ട പടം ഒന്നുമല്ല  ഒരു മാസത്തിനുള്ളിൽ ഓ ടി ടി വരുന്നു എന്നാണ്.



അതുകൊണ്ട് "വല്ലതും" തിയേറ്ററിൽ പോയി കാണാൻ ഇല്ലാത്ത സിനിമകൾ നിർമ്മിക്കുന്നത് കൊണ്ടാണ് മലയാള സിനിമക്ക് എല്ലാവർഷവും കോടികളുടെ നഷ്ട്ടം ഉണ്ടാക്കുന്നത്..ഇതൊരു ഫീൽ ഗുഡ് സിനിമ ആണെങ്കിലും കുടുംബ പ്രേക്ഷകരെ ആകർഷിക്കുന്ന സിനിമ ആണെങ്കിലും തിയേറ്ററിൽ ആളുകളെ കയറ്റിയാൽ മാത്രമേ മുന്നോട്ട് പോകൂ


പ്ര.മോ.ദി. സം

ആശാൻ

  



ജോൺ പോൾ ജോർജ് മുൻപ് സംവിധാനം ചെയ്ത ഗപ്പിയും അമ്പിളിയും നല്ല ചിത്രങ്ങൾ ആയിരുന്നു.. എന്നാൽ അതു പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിക്കുന്നതിൽ വിമുഖത കാണിച്ചു എന്ന് പറയാം..


എന്നാൽ അദ്ദേഹം നിർമിച്ച രോമാഞ്ചം നല്ല സിനിമ യുടെ പട്ടികയിൽ പെടുത്താൻ ഞാൻ തയ്യാറല്ല എങ്കിലും അതു സൂപ്പർ ഡ്യുപ്പർ ഹിറ്റായി മാറി..


ഇതിലെ മറ്റൊരു വിരോധാഭാസം എന്താണെന്നു വെച്ചാൽ ഗപ്പിയും അമ്പിളി എന്നിവ ഒട്ടിട്ടി യിൽ വന്നപ്പോൾ പലരും നല്ല അഭിപ്രായം പറയുകയും പ്രശംസ കൊണ്ട് മൂടുകയും ചെയ്തു.. എന്നാൽ രോമാഞ്ചം വന്നപ്പോൾ പലരും വലിച്ചു കീറി തേച്ചു ഒട്ടിച്ചു..


അദ്ദേഹത്തിന്റെ  പുതിയ ചിത്രം ആശാൻ ഒരു മികച്ച ചിത്രം എന്നൊന്നും പറയുന്നില്ല.എന്നാൽ നമുക്ക് മടുപ്പു കൂടാതെ ആസ്വദി ക്കുവാൻ വേണ്ടത് ജോൺ പോൾ ചെയ്ത് വെച്ചിട്ടുണ്ട്..


സിനിമക്ക് ഉള്ളിലെ സിനിമയുടെ കഥ പറയുന്ന ഈ ചിത്രത്തിൽ അദ്ദേഹത്തിന്റെ മുൻ ചിത്രങ്ങൾ പോലെ അദ്ദേഹം ഈണമിട്ട മനോഹര ഗാനങൾ ഉണ്ട്.


ഈ പടത്തിൽ എല്ലാവരും ഇന്ദ്രൻസിനെ പറ്റി മാത്രം പറയുമ്പോൾ മറന്നുപോയ ഒരു പേരുണ്ട്.. ജോമോൻ ജ്യോതിർ.. വെറും കോമാളി റോളുകൾ മാത്രമല്ല നല്ല ക്യാറക്ടർ റോളുകൾ തന്നാൽ അഭിനയിച്ചു കാണിച്ചുതരാം എന്ന് മലയാളസിനിമയോട് അദ്ദേഹം വിളിച്ചു പറയുന്നുണ്ട്.


പ്ര.മോ.ദി.സം


Sunday, February 8, 2026

പിണറായി ദിവാകരൻ, ശിവൻകുട്ടി.. പിന്നെ മീൻകറിയും

 


ഇന്നൊരു വാർത്ത കണ്ടു അതും സിപിഐ നേതാവ് ദിവാകരൻ ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായിയെ കുറിച്ച് പറഞ്ഞത്..


ഏതോ ഒരു സഖ്യ കക്ഷി മീറ്റിംഗ് സമയത്തു പിണറായി" നല്ല" മീൻ കറി ഇല്ലാത്തതു കൊണ്ട് ഭക്ഷണം കഴിക്കാതെ എഴുനേറ്റു പോയി എന്നത്..


പിന്നെ അതിനെ കുറച്ചു അദ്ദേഹം വിശദമായി പറയുന്നുണ്ട്.. "മീൻ കൊണ്ട് വെച്ചപ്പോൾ ഏതു മീൻ ആണെന്ന് ചോദിച്ചു പോലും.. അതു ചൂര ആണെന്ന് പറഞ്ഞപ്പോൾ അദ്ദേഹം എഴുനേറ്റു പോയി എന്നും.. ഇതിൽ വിഷമിച്ച സംഘടകർ  പിറ്റേന്ന് നെയ്മീൻ സംഘടിപ്പിച്ചു  പിണറായിയെ ഊട്ടി എന്നും...


 പിന്നെയും അദ്ദേഹം വാചാല ൻ ആകുന്നുണ്ട്.. പിണറായി എ ക്ലാസ് മീൻ മാത്രമേ കഴിക്കൂ എന്നും..."


പിണറായിയെ കുറച്ചു ആകുമ്പോൾ ആളുകൾ വിശ്വസിക്കും കാരണം അങ്ങിനെ ഒരു ക്യാറക്ടർ ആണ് പുള്ളിയുടേത്...പക്ഷെ ഇത് സത്യമാണോ എന്നറിയില്ല..


എന്നാലും തലശ്ശേരിക്കാരൻ എന്ന നിലയിൽ ചില കാര്യങ്ങൾ പറയാം... മീൻ എന്നത് തലശ്ശേരികാരന്റെ "വികാ രമാണ് "  മീൻകറി ഇല്ലാതെ തൊണ്ണൂറ് ശതമാനം തലശേരിക്കാരനും ചോറ് ഇ റങ്ങാറില്ല... അതു  സാധാരണ ദിവസം ആയാലും ഓണം ആയാലും വിഷു, ക്രിസ്തുമസ്സ് ആയാലും... നോൺ കഴിക്കാൻ പറ്റുന്ന ഇടമാണെങ്കിൽ അവൻ മീൻ കൂട്ടി കഴിച്ചിരിക്കും.. ചിലരുടെ  ഇടങ്ങളിൽ സാഹചര്യങ്ങൾ അതിനു വഴങ്ങുന്നില്ലെങ്കിൽ മാത്രം അതുമായി പൊരുത്തപ്പെട്ടു പോകും.


സാധാരണ ചോറിനു  എന്താണ് കറി എന്ന് മറ്റുള്ളവർ ചോദിക്കുമ്പോൾ തലശ്ശേരിക്കാർ എന്താണ് ഇന്ന് മീൻ എന്നാണ് ചോദിക്കുക. എന്നാൽ തലശ്ശേരിക്കാർക്ക് പലർക്കും ഇന്നും ദഹിക്കാത്ത മീൻ ആണ് ചൂര... പണ്ട് കാലങ്ങളിൽ തലശ്ശേരിയിൽ കാണാൻ പറ്റാത്ത മീൻ ആയിരുന്നു ചൂര.. ഇന്നത്തെ പോലെ നെറ്റവർക്ക്‌ ക മ്മ്യൂണിക്കേഷൻ ഇല്ലാത്ത സമയത്തു മുക്കുവർക്ക് വലയിൽ കിട്ടിയാൽ തെങ്ങിന് വളമായ് ഇടും എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.


ഇപ്പോൾ തലശ്ശേരിയിൽ  കാണുന്നു എങ്കിലും  നെയ്മീനിന്റെ ഡ്യുപ്ലികേറ്റു എന്ന് പറഞ്ഞു പലരും അകറ്റി നിർത്തിയ മീൻ തന്നെയാണ്  ചൂര എന്നാണ് എന്റെ വിശ്വാസം. അതിനു പോഷക ഗുണം കൂടുതൽ ആണെങ്കിലും അതിന്റെ ഉള്ളിലെ കറുപ്പ് ഭാഗവും അതിന്റെ ചെറിയ കയ്പ്പുരുചിയും പലർക്കും അതിനെ ഇഷ്ടപ്പെടുത്തുന്നില്ല.


അതുകൊണ്ടായിരിക്കും പിണറായി ഈ മീനിനെ "ബഹിഷ്കരിചിരിക്കുക " അല്ലാതെ മീനിൽ എ ക്ലാസ് ബി ക്ലാസ് എന്നൊന്നും ഇല്ല എന്ന് ശിവൻകുട്ടി പറഞ്ഞതാണ് കറക്റ്റ്..


ചിലർക്ക് ഇഷ്ടം ഇല്ലാത്ത മീൻ കഴിക്കില്ല... അതു ക്ലാസ് തരം തിരിച്ചത് കൊണ്ടല്ല രുചി, ഇഷ്ട്ടം, അലർജി അങ്ങിനെ പലതരം കാരണങ്ങൾ കൊണ്ടാകും... വിലയുടെ കാര്യം ആണ് ദിവാകരൻ ഉദ്ദേശിച്ചത് എങ്കിൽ മത്തിയും ചാളയും റോക്കറ്റ് വേഗത്തിൽ വിലകയറി പോകുമ്പോൾ ആശങ്കയോടെ നോക്കി നിന്നവരാണ് നെയ്മീനും ആവോലിയും....


പ്ര.മോ.ദി. സം 

Saturday, February 7, 2026

മാസ്ക്

  



മനുഷ്യന് നിലനിൽപ്പിനു വേണ്ടി പലതരം മുഖംമൂടികൾ അണി യേണ്ടതായി വരും.നമ്മൾ അറിയുന്ന രാഷ്ട്രീയക്കാരൻ ആവട്ടെ ചാരിറ്റി പ്രവർത്തനം നടത്തുന്ന ആൾ ആവട്ടെ പലരുടെയും മുഖംമൂടികൾ അഴിഞ്ഞു വീണാൽ നമ്മൾ ഞെട്ടും.


ഭൂമി എന്ന ചാരിറ്റി നടത്തുന്ന സ്ത്രീക്ക് പിന്നിൽ പലതരം അധോലോക പ്രവർത്തനങ്ങൾ ഉണ്ടായിട്ടും അവർ ലോകത്തിനുമുന്നിൽ നല്ലൊരു പ്രവർത്തക ആയിരുന്നു.. അവർക്കു പിന്നിലെ രാഷ്ട്രീയ കാരനും നല്ല ഇമേജ് ഉണ്ടായിരുന്നു എങ്കിലും അവരുടെ പ്രവർത്തനങ്ങളും വളഞ്ഞ വഴിയിൽ കൂടിയായിരിന്നു.


ഇവരുടെ കയ്യിൽ ഉണ്ടായിരുന്ന നാനൂറ്റി നാൽപതു കോടി അപഹരിക്കപ്പെടുമ്പോൾ അവരുടെ യഥാർത്ഥ മുഖം പുറത്തേക്കു വരികയാണ്..


അതു കണ്ടു പിടിക്കാൻ അവർ ഏൽപ്പിക്കുന്നത് ഫ്രോഡ് ബിസിനെസ്സ് നടത്തുന്ന വേലു എന്ന ചെറുപ്പക്കാരനെയാണ്..അവൻ നടത്തുന്ന അന്വേഷണവും അതുമായി അവനുള്ള ബന്ധവും എങ്ങിനെ ഇത്രയും പണം അവരുടെ കയ്യിൽ വന്നു എന്നൊക്കെയാണ് സിനിമയുടെ   കഥ.


ഫീൽഡിൽ നിന്നും ഔട്ട്‌ ആവുമ്പോൾ ചിലർ ചെയ്യുന്ന അവസാനത്തെ മാർഗം ആണ് സിനിമ നിർമിച്ചു അഭിനയ്ക്കുക എന്നത്.. കുറച്ചു കാലം കൂടി ലൈം ലൈറ്റിൽ പുടിച്ചു നിൽക്കാൻ ഉള്ള ഒരു വഴി.. ഇതൊക്കെ അനുഭവിക്കേണ്ടത് പ്രേക്ഷകർ ആയിരിക്കും എന്ന് മാത്രം.


പ്ര.മോ.ദി.സം 

വാ വാധ്യാർ

 



എം ജി ആർ സിനിമ കണ്ടു അത് പോലെ നന്മയുടെ നിറകുടമായ ഒരു സംഘം ആളുകൾ നമ്മുടെ അടുത്ത തലമുറയും അതുപോലെ എല്ലാവർക്കും പ്രിയപ്പെട്ട നന്മയുടെ നിറകുടം ആകണമെന്ന് കരുതുന്നു..


നന്മ വാരി വിതറിയത് കൊണ്ട് ഈ കാലത്ത് കാര്യമില്ല എന്നറിഞ്ഞു കൊണ്ട് തന്നെ എം ജീ ആർ ഭക്തനായ അച്ചാച്ചന്റെ പാതയിൽ നിന്നും വ്യതിചലിച്ചു രാമു എന്ന പോലീസ്സുകാരൻ അധാർമിക മാർഗത്തിൽ കൂടി അച്ചാച്ചൻ അറിയാതെ സഞ്ചരിക്കുന്നു 


ഒരു ദിവസം ഇതറിയുന്ന അച്ചാച്ചനു ഉണ്ടാകുന്ന ട്രാജഡി രാമുവിന്റെ ജീവിതത്തിൽ രാമു അറിയാതെ കൊണ്ട് വരുന്ന മാറ്റങ്ങൾ ആണ് സിനിമ.


നളൻ കുമാരസ്വാമി സംവിധാനം ചെയ്ത ചിത്രത്തിൽ കൃതി ഷെട്ടി, കാർത്തി, സത്യരാജ്, രാജ് കിരൺ എന്നിവരാണ് മുഖ്യ വേഷത്തിൽ..


പ്ര.മോ.ദി. സം


ജോക്കി

  



കാളപ്പോര്, കോഴി പ്പോര് പോലെ തമിഴ്നാട്ടിൽ ചില ഇടങ്ങളിൽ വളരെ പ്രാധാന്യം ഉള്ള ഒന്നാണ് ആടുകൾ നമ്മിലുള്ള പോര്..


കെഡാപ്പോര് എന്ന് അറിയപ്പെടുന്ന ആടുകൾ തമ്മിലുള്ള ഈ പൊരിന് വേണ്ടി രണ്ടു വിഭാഗങ്ങൾ തമ്മിൽ വമ്പിച്ച വാതുവെപ്പുകൾ നടക്കുന്നുണ്ട് 


ചിലർക്ക് ഇത് പ്രെസ്റ്റിജ് ഇഷ്യൂ ആവുന്നത് കൊണ്ട് തന്നെ മ ത്സരത്തിനു വീറും വാശിയും ഉണ്ടാകും.. അതു ക്രമേണ വളർന്നു വൈരാഗ്യത്തിലേക്കും കളത്തിൽ കലാപത്തിലേക്കും നയിക്കും.


എപ്പോഴും വിജയിക്കുന്ന വിഭാഗത്തിനു പെട്ടെന്ന് ഒരുനാൾ വേറൊരു ജേതാവ് ഉണ്ടാകുന്നതു ഒരിക്കലും സഹിക്കില്ല.. അങ്ങിനെ ഉണ്ടാകുമ്പോൾ അവർക്കിടയിൽ വരുന്ന മത്സരവും പകയും അതു കുടുംബത്തിലേക്കും ബാധിക്കുബോൾ ഉണ്ടാകുന്ന പ്രശ്നങ്ങളും ആണ് പ്രകഭാൽ സംവിധാനം ചെയ്ത ചിത്രം പറയുന്നത്.


യുവാൻ കൃഷ്ണ, റിധാന കൃഷണ,അമ്മു അബുറാമി എന്നിവർ മുഖ്യവേഷം ചെയ്യുന്ന ചിത്രത്തിൽ ഒരു ലവ് ട്രാക്ക് കൂടി ഈ സ്പോർട്സ് ഡ്രാമയുമായി ബന്ധിപ്പിച്ചി ട്ടുണ്ട്.


പ്ര.മോ. ദി. സം


അന്ധകാരാ

  



മലയാളത്തിൽ ക്രൈം ത്രില്ലർ ചിത്രങ്ങൾക്കു പഞ്ഞം ഇല്ലെങ്കിലും സ്ത്രീ കഥാപാത്രം മുഖ്യവേഷം ചെയ്യുന്ന ത്രില്ലർ അധികം കാണാറില്ല.


വാസുദേവ സനൽ സംവിധാനം ചെയ്ത ഈ ചിത്രം പറയുന്നത് പണം കൊണ്ട് അന്ധരായ മനുഷ്യരുടെയും അവരുടെ ചെയ്‌തികളുടെ കഥയാണ്..


ദിവ്യപിള്ള മുഖ്യവേഷം ചെയ്യുന്ന ചിത്രത്തിൽ പറയുന്നുണ്ട് "സ്ത്രീ എന്നോ പുരുഷൻ എന്നോ എന്നില്ല മനുഷ്യർ മാത്രമേ ഉള്ളൂ.. അതുകൊണ്ട് മനുഷ്യർക്ക്‌ എന്തുവേണമെങ്കിലും ചെയ്യാം.."


അങ്ങിനെ കുറെ മനുഷ്യരുടെ മനുഷത്വവും അനുകമ്പയും നശിച്ചു പോകുന്നതും പണത്തിനു വേണ്ടി എന്തും ചെയ്യും എന്ന് തെളിയിക്കുന്നത് ആണ് സിനിമ.


ഇതിൽ ടാക്സി ഡ്രൈവർ ആയി മുഖ്യവേഷം ചെയ്ത ആളെ ഇതുവരെ കണ്ടിട്ടില്ല എങ്കിലും തന്റെ റോൾ ഗംഭീരമാക്കിയിട്ടുണ്ട്. കൂടെ ബി ജീ എം എടുത്തു പറയേണ്ടതാണ്..


പ്ര.മോ.ദി.സം

Sunday, February 1, 2026

സിറൈ

  



ഒരു പോലീസ് കാരന് പലപ്പോഴും മനസാക്ഷി ക്കു അനുസരിച്ചു ജോലി ചെയ്യുവാൻ സാധിക്കില്ല.. പലവിധത്തിൽ ഉള്ള ബാഹ്യ ഇടപെടലുകൾ കൊണ്ട് അവനു തന്റെ ജോലി കൃത്യതയോടെ ചെയ്തു തീർക്കുവാൻ പറ്റില്ല..

 

എത്രയൊക്കെ സത്യസന്ധമായി ജോലി ചെയ്യാൻ ശ്രമിച്ചാലും കുടുംബം, ജോലി, ബാധ്യത ഒക്കെയായി വരുമ്പോൾ അവനും പലപ്പോഴും അവനിഷ്ടമില്ലാത്ത പ്രവർത്തികളിൽ ഏർപ്പെടേണ്ടി വരും..


എന്നാൽ ചിലരുണ്ട്.. അതിന്റെ ഒന്നും ഭാഗമാവാതെ തന്റെ ജോലി കൃത്യമായി ചെയ്യുന്നവർ.. അവർ ഫോഴ്സിന് എന്നും തലവേദന ആയിരിക്കും.. അവനെ ചിലപ്പോൾ സസ്പെൻഷൻ, ട്രാൻസ്ഫർ ഒക്കെ കാണിച്ചു ഭയപ്പെടുത്തും എങ്കിലും അതൊന്നും വക വെക്കാതെ മുന്നോട്ടു പോകും.


ന്യായവും നീതിയും ഉള്ള ഭാഗത്തു നിന്നുകൊണ്ട് ജോലി ചെയ്യുന്നത് കൊണ്ട് അനഭിമതനായ പോലീസുകാരന്റെയും തെറ്റ് ചെയ്യാതെ ശിക്ഷ അനുഭവിക്കുന്ന ജയിൽ പുള്ളിയുടെയും കഥയാണ് ഇത്.


നിരപരാധിയായ അവനു വേണ്ടി വാദിക്കുമ്പോൾ പലതും എതിരായി വരുന്നു എങ്കിലും അതൊക്കെ തട്ടി മാറ്റി അവനോടൊപ്പം നിൽക്കുന്ന പോലീസുകാരന്റെ കഥയാണിത്..


ചില ജാതി മത ഗിമിക്കുകൾ ഒക്കെ ചേർത്തു തിരക്കഥയിൽ ഇരവാദ മൊക്കെ ചേർക്കാൻ ശ്രമിച്ചു എന്നത് കല്ലുകടി ആവുന്നുണ്ട്.അതൊന്നും ഇല്ലെങ്കിൽ കൂടി ചിത്രം ഉയർന്ന ഗ്രാഫിൽ തന്നെയാണ് പോയി കൊണ്ടിരുന്നത്.


മറ്റൊരു മതത്തിനെ കുറിച്ചും  സമൂഹത്തിനു ഈ ഒരു പേടി ഇല്ലാത്തത് എന്താണെന്നു ചിന്തിച്ചാൽ മനസ്സിലാക്കാം അവരുടെ ചെയ്‌തികളുടെ ഫലം അനുഭവിക്കാൻ അവരുടെ തലമുറ മാത്രേ കാണും എന്ന സിംപിൾ ചിന്ത മാത്രം മതി.. അതുകൊണ്ട്  തീവ്ര മാതാവാദികളെ സപ്പോർട് ചെയ്യുകയ ല്ല വേണ്ടത് അവരെ എതിർത്തു അവർക്കു നല്ല ഉപദേശം നൽകുകയാണ് ചെയ്യേണ്ടത്



പ്ര.മോ.ദി.സം




ഖദ്ദാ

  



ഈ സിനിമയിൽ പറയുന്നത് യഥാർത്ഥത്തിൽ സംഭവിക്കുമോ എന്ന് സംശയം തോന്നുമെങ്കിലും ഇത് യഥാർത്ഥ സംഭവത്തിന്റെ ആവിഷ്കാരം ആണെന്ന്  അണിയറക്കാർ പറയുമ്പോൾ വിശ്വസിക്കേണ്ടി വരുന്നു..


കുടുംബം നേരാവണ്ണം നോക്കാത്ത കുടുംബനാഥൻ ഉള്ള വീടുകൾ ഇത്തരം സംഭവങ്ങൾക്ക് സാക്ഷി ആയെക്കാം. മദ്യപിച്ചു കൂത്താടി വീട്ടിലേക്കു വേണ്ട ഒരു കാര്യത്തിൽ പോലും ശ്രദ്ധ കൊടുക്കാതെ പോകുമ്പോൾ വീട്ടിൽ മറ്റുള്ളവർക്ക് നരകം സൃഷ്ടിച്ചേക്കാം..


അവർ അതിൽ നിന്നും റിലേക്സ് ആകുവാൻ തിരഞ്ഞെടുക്കുന്ന വഴികൾ ചിലപ്പോൾ കുടുംബത്തിന്റെ സ്വസ്ഥതയും മൂല്യവും ഇല്ലാതാക്കി കളയും..


ചിലപ്പോൾ തെറ്റുകൾ ചെയ്യേണ്ടി വരുമ്പോൾ നഷ്ടപ്പെടുന്നത് ബന്ധങ്ങളും അവർ തമ്മിൽ ഉള്ള വിശ്വാസവും ആയിരിക്കും..


അങ്ങിനെ ചില ബന്ധങ്ങൾ ഇല്ലാതാക്കാൻ ശ്രമിച്ചു സ്വയം ബന്ധനത്തിൽ ആയിപോയ വീട്ടമ്മയുടെ കഥയാണ് ഇത്..


പ്ര.മോ.ദി.സം

തലൈവർ തമ്പി തലൈമയിൽ

 



ജനനായകൻ എന്ന വിജയ് ചിത്രം സെൻസർ നൂലാമാലകളിൽ പെട്ടത് കൊണ്ട് മാത്രം മുൻപേ റിലീസ് ചെയ്ത ഈ സിനിമ ജനങ്ങൾ ഏറ്റെടുത്തു..


മറ്റു പൊങ്കൽ ചിത്രങ്ങൾ ഒക്കെ ആവറേജിൽ ഒതുങ്ങിയപ്പോ ഈ മലയാളി സംവിധായകന്റെ ചിത്രം സൂപ്പർ ഹിറ്റായി കൊതിക്കുന്ന വിധത്തിൽ ഉള്ള കുതിപ്പാണ് നടത്തുന്നത്..


മലയാളികൾക്ക് ഈ സിനിമ അധികം രസിക്കാൻ പറ്റി എന്നുവരില്ല.. കാരണം രണ്ടു മൂന്നു സിനിമകൾ ഈ തീമിൽ വന്നത് നമ്മൾ കണ്ടു കഴിഞ്ഞു എങ്കിലും നമ്മളെ നിരാശ പ്പെട്ത്തില്ല.


കല്യാണവും മരണവും ഒരേ ദിവസം അയൽ വീ ടുകളിൽ ഉണ്ടായാൽ അതും പരസ്പരം ബന്ധശത്രുക്കൾ ആയ അയൽവാസികൾ ആണെങ്കിൽ?


ഇതിനിടയിൽ പെട്ടുപോകുന്ന ജനനേതാവിന്റെ അങ്കലാപ്പുകൾ, നാട്ടുകാരുടെ പ്രതികരണങ്ങൾ, രണ്ടു വീട്ടുകാരുടെ കാര്യങ്ങൾ അങ്ങിനെ എല്ലാം ഒരു റൂരൽ ഗ്രാമത്തിൽ നടക്കുമ്പോൾ ഉണ്ടാകുന്ന രസകരമായ സംഭവങ്ങൾ ആണ് സിനിമ പറയുന്നത് 


പ്ര.മോ.ദി.സം 

വലതു വശത്തെ കള്ളൻ

 



സസ്പെൻസ് ത്രില്ലെർ സിനിമകളുടെ രാജാവ് എന്നായിരുന്നു ജിത്തു ജോസഫ് അറിയപ്പെട്ടത്.. മുൻപൊക്കെ രാജാവ് തന്നെയായിരുന്നു.. പക്ഷെ ഇപ്പോൾ അങ്ങിനെ പറയാൻ കഴിയില്ല.



അടുത്തടുത്ത് വന്ന രണ്ടു ചിത്രങ്ങൾ അദ്ദേഹം പ്രേക്ഷകരെ നന്നായി വെറുപ്പിക്കും.. ബിജു മേനോൻ, ജോജു എന്നീ രണ്ടു ആക്റ്റിംഗ് പ്രതിഭകളെ കിട്ടിയിട്ട് അവർക്കു പറ്റിയ റോളുകൾ കൊടുക്കുന്നതിൽ അദ്ദേഹം പരാജയപ്പെട്ടു എന്ന് പറയാം..


മോശം പാരന്റിങ് എങ്ങിനെ ഒരു കുട്ടിയുടെ ജീവിതത്തെ ബാധിക്കുന്നു എന്നും അതു ഭാവിയിൽ അവനെ എന്തൊക്കെ പ്രശ്നങ്ങളിൽ ചെന്ന് ചാടിക്കും എന്നത് സത്യസന്ധമായി പറഞ്ഞതിന് മാത്രം ഈ സിനിമക്ക് കയ്യടി കൊടുക്കാം.


നല്ലൊരു തീം തന്നെ ആയിരുന്നു.. പക്ഷെ അതു ശരിയായ രീതിയിൽ എഴുതിഎടുത്തു മികച്ച രീതിയിൽ അവതരിപ്പിക്കാൻ പറ്റിയില്ല.. അതുകൊണ്ട് തന്നെ മികച്ച നടന്മാർ ഉണ്ടായിട്ടും പെർഫോം ചെയ്യാൻ പറ്റിയില്ല..


കുറച്ചു സ്ക്രീൻ സ്പേസ് ഉള്ളൂ എങ്കിൽ പോലും ജോജു നന്നായി ശ്രമിച്ചു എങ്കിലും കഥാപാത്രത്തിന് അത്ര ഡെപ്ത്ത് എഴുത്തിൽ ഉണ്ടായില്ല.. ബിജു മേനോൻ കൂടുതൽ സ്പേസ് കിട്ടിയിട്ടും ഇതേ അവസ്ഥയിൽ തന്നെ പോവേണ്ടി വന്നു.


ദൃശ്യം 3 വരുവാൻ പോകുമ്പോൾ ജിത്തുവിന് ഉണ്ടാകുന്ന ഇത്തരം പിഴവുകൾ  ചിത്രത്തിൽ നിന്നും കാണികളുടെ പ്രതീക്ഷകൾ അകറ്റി മാറ്റും 


പ്ര.മോ.ദി.സം 

പ്രകമ്പനം

  



നിങ്ങള്ക്ക് രോമാഞ്ചം ഇഷ്ട്ടപെട്ടോ.? സുമതി വളവോ? എങ്കിൽ നിങ്ങൾ തീർച്ചയായും ഈ ചിത്രം കാണണം എന്തായാലും ഇഷ്ടപെടും... അടികപ്യാരേ കൂട്ടമണിയിൽ രോമാഞ്ചത്തിനു ഉണ്ടായ കുട്ടി എന്ന് ഒരു സുഹൃത്ത് പറഞ്ഞു എങ്കിലും തീർത്തു അങ്ങിനെ "അവിഹിതം " പറയാൻ കഴിയില്ല.


കണ്ണൂരിലെ നിരീശ്വര വാദികൾ ആയ ഒരു കമ്മ്യുണിസ്റ്റ് കുടുംബത്തിൽ  മരണപ്പെടുന്ന വിശ്വാസിയായ സ്ത്രീയുടെ ആത്മാവ് ആണ് കഥ മുന്നോട്ടു കൊണ്ട് പോകുന്നത്.


കോളേജ് ഭരണം പിടിക്കാനുള്ള  ഓട്ടത്തിനിടയിൽ അച്ഛമ്മ മരണപ്പെടുന്നത് കൊണ്ട് നാട്ടിൽ എത്തുന്ന സിദ്ധു അച്ഛമ്മയുടെ ചിതഭസ്മം ഹോസ്റ്റലിൽ കൊണ്ട് വരുന്നതും കൂട്ടുകാർ അതു എന്താണെന്നു അറിയാതെ ഉപയോഗിക്കുന്നത് കൊണ്ട് സുഹൃത്തിൽ കയറുന്നതു കൊണ്ട്  അവനും കൂട്ടുകാർക്കും ഒക്കെ ഉണ്ടാകുന്ന പ്രശ്നങ്ങൾ ആണ് സിനിമ പറയുന്നത്.


നവാസ് എന്ന കലാകാരന്റെ അവസാന സിനിമ ആയിപോയി എങ്കിലും അദ്ദേഹത്തിന് കൂടുതൽ സ്ക്രീൻ സ്പേസ് കൊടുത്തിട്ടുണ്ട്. രാഷ്ട്രീയ കാരനായ അദ്ദേഹത്തിന്റെ റോൾ സിനിമയിൽ അത്യാവശ്യവുമായിരുന്നു


വിജേഷ് പാണത്തൂർ എന്ന സംവിധായകൻ എല്ലാവർക്കും ആസ്വദിച്ചു കാണുവാൻ പാകത്തിൽ സിനിമ അവതരിപ്പിച്ചിട്ടുണ്ട്‌.. ഒരു ഹൊറർ കോമഡി കാണുമ്പോൾ ലോജിക് ഒക്കെ അല്പം മാറ്റി വെച്ചാൽ നല്ലപോലെ ആസ്വദിച്ചു കാണാൻ പറ്റും


പ്ര.മോ.ദി.സം