Thursday, November 16, 2023

ക്രിക്കറ്റ്: ഡേയ് മല്ലൂസ് അതിലും "മതം" പുരട്ടരുത്

 


അടുത്തകാലത്തായി എല്ലാറ്റിലും മതം കൊണ്ട് കളിക്കുക എന്നത് സൈബരിടത്തിൽ 

പതിവായിയിരിക്കുകയാണ്.പ്രത്യേകിച്ച് സമ്പൂർണ്ണ സാക്ഷരത അവകാശപ്പെടുന്ന നമ്മുടെ നാട്ടിൽ.. അത് പടർന്നു പടർന്നു ലോകകപ്പ് ക്രിക്കറ്റ് വരെ എത്തിയിരിക്കുന്നു..


ഇത് പലരുടെയും

 മനോവൈകല്യത്തിൽ നിന്ന് മാത്രം ഉടലെടുക്കുന്നത് ആണ് ..അത് സ്ഥാനത്തും അസ്ഥാനത്തും ഉപയോഗിച്ച് നിർവൃതിയടയുന്നൂ. 


ഇന്ന് കണ്ട കുറെയേറെ പോസ്റ്റുകളിൽ വേൾഡ് കപ്പിൽ  ഇന്ത്യൻ ഹീറോ ആയ ഷമി ഇന്നലെ രാജ്യദ്രോഹിയിൽ നിന്നും ഹീറോ ആയി എന്നൊരു പരിവേഷം ചാർത്തി കൊടുക്കുന്നത് കണ്ടൂ. പിന്നെ കുറെയേറെ  ഷമിയുടെ മുൻകാല ചരിത്രങ്ങളും അറഞ്ചും പുറഞ്ചും ഉപയോഗിച്ചും കണ്ടൂ.ഷമി എന്ന പേരാണ് പോലും പലരുടെയും പ്രശ്നം.



സത്യത്തിൽ ഇന്ത്യാക്കാരുടെ മുന്നിൽവെച്ച് നിർണായക സമയത്ത്  ക്യാച്ച് നഷ്ടപ്പെടുത്തിയത് കാണികൾക്ക് പിടിച്ചില്ല..അവർ പ്രതികരിച്ചു കാണും.. അതും ലക്ഷത്തിന് അടുത്ത് ഇന്ത്യൻ കാണികൾ ഉണ്ടാകുമ്പോൾ...പലരുടെയും പ്രതികരണം പല വിധത്തിൽ ആകും..


അത് ടീമിനോടുള്ള അമിത സ്നേഹം കൊണ്ടാണ് അല്ലാതെ ഷമിയോടുള്ള മത വൈരം കൊണ്ടല്ല...അതെ കാണികൾ തന്നെയാണ് പിന്നീട് ഷമി ബ്രേക് ത്രൂ നൽകിയ വിക്കറ്റ് എടുത്തപ്പോൾ കയ്യടിച്ചു പ്രോത്സാഹിപ്പിച്ചത് എന്നത് ഇതേ മെഗുണൻമാർ മറന്നു .


പക്ഷേ ചില "മൈഗുണം" മാർ അതിനെ മതത്തിൽ ചുരുട്ടി കെട്ടി വല്യ കുത്തിതിരുപ്പു കുറിപ്പ് ഉണ്ടാക്കുവാൻ ആണ് സൈബരിടത്തിൽ  സമയം മിനക്കെടുത്തിയത്.


ഷമിയെ ഒതുക്കാൻ ലോകകപ്പിൻ്റെ ആരംഭം മുതൽ ശ്രമം നടന്നിരുന്നു എന്നത് സത്യം..പക്ഷേ അത് മതത്തിൻ്റെ പേരിൽ അല്ല ലോബിയിങ് പേരിൽ ആയിരുന്നു. അതുകൊണ്ട് തന്നെ ആണ് കഴിവ് ഉള്ള പലരും ടീമിൽ എത്താത്തത്..എത്തിയിട്ടും സൈഡ് ബെഞ്ചിൽ ആയിപോകുന്നതും..


ഇപ്പൊൾ ടീം വിജയിച്ചു മുന്നോട്ട് പോകുന്നത് കൊണ്ട് വിമർശനങ്ങൾ ഇല്ല എന്ന് മാത്രം അല്ലെങ്കിൽ  എന്താകും സ്ഥിതി എന്ന് നമ്മൾ വായിച്ചു അറിഞ്ഞെനെ..


പതിനൊന്ന് പേര് മാത്രം കളിക്കുന്ന ഇരുപതിൽ താഴെ ആളുകൾ സെലക്ട് ആകുന്ന ഒരു ടീം സിലക്ഷണിൽ ഇത് സാധാരണമാണ്..അവിടെ ദേശത്തിനും ഭാഷക്കും എന്തിന് ഭാഗ്യത്തിനു പോലും വലിയ സ്ഥാനം ഉണ്ട്.


മുൻപ് രണ്ടു ലോകകപ്പിൽ ഇന്ത്യൻ ഹീറോ ആയിരുന്നു യുവരാജ് സിംഗ് പിന്നത്തെ ലോകകപ്പിൽ "രാജ്യദ്രോഹി" ആയതു പേര് കൊണ്ടല്ല അവൻ്റെ അന്നത്തെ കളി കൊണ്ടാണ്..കഴിഞ്ഞ ലോകകപ്പിൽ ധോണി എന്ന പ്രതിഭയെ കൂക്കി വിളിച്ചതും അയാളുടെ പേര് കൊണ്ടല്ല തുഴഞ്ഞു അർഹിച്ച വിജയം കൈവിട്ടത് കൊണ്ടാണ്.


അങ്ങിനെ ടെണ്ടുൽക്കർ അടക്കം കോഹ്‌ലി,രാഹുൽ,രോഹിത്, റെയ്ന,ഹർഭജൻ,നെഹ്രാ,ഗാംഗുലി,ലക്ഷ്മണൻ,ദ്രാവിഡ് തുട ങ്ങിയ മഹാരഥന്മാർ ഒക്കെ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ കാണികളുടെ 

അപ്രീതിക്ക്  ഗ്രൗണ്ടിൽ സാക്ഷി ആയവരാണ്..അതൊന്നും അവരുടെ മതം കൊണ്ടോ പേര് കൊണ്ടോ അല്ല അന്നത്തെ അല്ലെങ്കിൽ ആ  കാലങ്ങളിലെ കളി കൊണ്ട് മാത്രമാണ്..


അതുകൊണ്ട് വിഷജീവികളെ സമൂഹത്തിൽ മതത്തിൻ്റെ പേരിൽ വിഷം കലർത്തി ഭിന്നിപ്പിക്കുന്ന പരിപാടി നിർത്തുക..


ഇപ്പൊൾ ഷമി ഹീറോ തന്നെയാണ്..എല്ലാവരും ആദരിക്കും .. ഈ മികവ് നിലനിർത്തുന്നത്  വരെ..മറിച്ചു വരാൻ പോകുന്ന ഫൈനലിൽ അയാളുടെ പിഴവ് കൊണ്ട് മൽസരം നഷ്ടപ്പെട്ടാൽ അയാളെ ക്രൂശിക്കാൻ കാണികൾ തന്നെ ഉണ്ടാകും..അയാളെ മാത്രമല്ല ആരുടെ പിഴവ് കൊണ്ട് ആയാലും...


അതാണ് സ്പോട്സ്മാൻ സ്പിരിറ്റ്..അവിടെ അവർക്ക് കളിയാണ് ഹീറോ...വ്യക്തികൾ ആയിരിക്കില്ല.


പ്ര.മോ.ദി.സം

No comments:

Post a Comment