Monday, November 13, 2023

സമകാലികം- 2

 



* "വികസന കുതിപ്പ് "എന്ന് കേരള ഗവർമെൻ്റ് കരുതുന്ന  കേ റയിലിനെ കുറിച്ച് പഠിക്കുവാൻ റെയ്ൽവേയെ ചുമതലപ്പെടുത്തി എന്ന വാർത്ത വന്നതിനെ പിറ്റേന്ന് മുതൽ അതൊന്നും വരില്ല അതിൻ്റെ പണിയൊക്കെ നമ്മൾ എടുത്തിട്ടുണ്ട് എന്ന് പറയുന്ന കേ ജേ പി അധ്യക്ഷൻ.


*കേ റയിൽ വാശിയുടെ  മാത്രം റയിൽ എന്ന് വിശ്വസിച്ച് സൈബറിടത്തിൽ മറ്റുള്ള രാഷ്ട്രീയ എതിരാളികളെ അപമാനിക്കുന്ന കമ്മികൂട്ടം..തുടക്കത്തിൽ ഈ അഹന്ത കൊണ്ട് തന്നെയാണ് കേ റയിൽ ജനങ്ങൾ ഇത്ര വെറുത്ത് പോയത്..ജനങ്ങളുടെ ആശങ്കകൾ മാറ്റി അതിൻ്റെ ഗുണങ്ങൾ പറഞ്ഞു കൊടുക്കാൻ ഒരുത്തനും മുതിർന്നില്ല.


* കൃത്യമായ ഓഡിറ്റ് റിപ്പോർട്ട് കൊടുക്കാതെ   കയ്യിലുള്ളത് മുഴുവൻ ധൂർത്തടിച്ച് കേന്ദ്രം വിഹിതം  തരാത്തത് കൊണ്ടാണ് ഖജനാവ് കാലി ആയത് എന്ന് വിലപിക്കുന്ന ഗവർമെൻ്റ്.കേന്ദ്രത്തെ കുറ്റം പറയാൻ മാത്രം ഒരു ഗവർമൻ്റ്.ചിലവാക്കിയ കണക്ക് കൃത്യമായി പറഞാൽ ആരും പണം തരും..അടിമകളെ പറഞ്ഞു പറ്റിക്കാം...പക്ഷേ ഡിജിറ്റൽ ഇന്ത്യയിൽ വിരലുകൾ കൊണ്ട് പലതും അറിയാൻ പറ്റും എന്ന് മനസ്സിലാക്കുക.


*ക്ഷേമ പെൻഷൻ പോലും കൊടുക്കാതെ പോകുന്നത് ചൂണ്ടി കാണിക്കുംപോൾ മുൻ ഗവർമെൻ്റുകളെ കുറ്റം പറയുന്ന സഖാക്കൾ.. മുൻ സർക്കാരുകൾ ഒന്നും പെട്രോൾ വില ഇതിനുവേണ്ടി കൂട്ടി ജനങ്ങളെ പിഴിഞ്ഞിട്ടില്ല.


* ചെയ്യുന്ന പണിക്ക് കൃത്യമായ ശമ്പളവും അലവൻസും ഉണ്ടായിട്ടും  നികുതി പണം എടുത്തു കണ്ണും പല്ലും ഒക്കെ ചികിത്സിച്ചു വേളുപ്പിക്കുന്ന ജനപ്രതിനിധികൾ..


*ഇന്ന് "പുലി"പോലെ നിന്ന് സകലതും എതിർത്തു ഗവർമെൻ്റൻ്റെ സുഗമമായ പ്രവർത്തനത്തിന് വിഘാതം നിൽക്കുന്ന രാജ്ഭവൻ പെട്ടെന്ന്  നാളെ എലി ആയിപോകുന്ന അവസ്ഥ.


*കർഷക ആത്മഹത്യ ഒരു പരിധിവരെ  സർക്കാരിൻ്റെ പിഴവ് കൊണ്ട് ആണെങ്കിലും അതിലും ന്യായീകരണം കണ്ടെത്തുന്ന ഭരണകൂടം.


*കേരളത്തിൽ കൃഷിയുടെ ആവശ്യമില്ല മറ്റു നാടുകളിൽ നിന്ന് സാധനം വരും എന്ന് ഉളുപ്പില്ലാതെ പറയുന്ന മന്ത്രി..പിന്നെ എന്തിനാ അങ്ങിനെ ഒരു വകുപ്പും മന്ത്രിയും?


*ഒരു കാലത്ത് രാഷ്ട്രീയത്തിന് അതീതമായി അനീതിക്ക് എതിരെ വീറോടെ പോരാടിയ ഡിവൈഎഫ്ഐ എന്ന യുവജന സംഘം ഇന്ന്  നന്മമരമായി ജനറൽ ആശുപത്രിയിൽ മാത്രം കാണപ്പെടുന്ന അവസ്ഥ."പുലി" പതുങ്ങുന്നത് ഭരണം മാറുവാൻ ആയിരിക്കും.


*പാകിസ്ഥാൻ ക്രിക്കറ്റ് ടീം ലോകകപ്പിൽ നിന്നും പുറത്തായപ്പോൾ സ്പോർട്സ് മാൻ സ്പിരിട്ടില്ലതെ വിമർശിക്കുന്ന സൈബർകൂട്ടം.


*പാലസ്തീൻ ഐക്യദാർഢൃം വെറും രാഷ്ട്രീയ നാടകം മാത്രമെന്ന് തെളിയിക്കുന്ന രാഷ്ട്രീയ പാർട്ടികൾ..അവരോടുള്ള സ്നേഹം കൊണ്ടാണ് എങ്കിൽ എല്ലാവരും ഒരുമിച്ച് നിന്ന് റാലി നടത്തിയാൽ പോരെ..


*കേന്ദ്രത്തിലും കേരളത്തിലും അനവധി അവസരങ്ങൾ ഉണ്ടായിട്ടും പ്രതിപക്ഷം വായതുറക്കാത്തത്  കൊണ്ട് മാത്രം പൊതുജനത്തിന് നഷ്ടപ്പെടുന്ന "ആനുകൂല്യങ്ങൾ.."


*നിങൾ  രാഷ്ട്രീയത്ത്ൻ്റെ  പേരിൽ എത്ര ഡീ ഗ്രേഡ് ചെയ്താലും പടം ഇഷ്ട്ടപ്പെട്ടാൽ പ്രേക്ഷകർ ഏറ്റെടുക്കും എന്ന് തെളിയിച്ച   സിനിമകൾ.


*നമ്മുടെ നാട്ടിൽ വന്ന് വ്യവസായം തുടങ്ങാൻ പോകുന്ന ആൾക്കാരെ ഇന്നും പലവിധത്തിൽ ഉപദ്രവിക്കുന്ന അധികാരികൾ.


*വിഭജിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രം മതത്തിൻ്റെ പേരിൽ നടപ്പിലാക്കാൻ ശ്രമിക്കുന്ന സമകാലിക രാഷ്ട്രീയം.


തമാസോമ ജ്യോതിർഗമയ


പ്ര .മോ.ദി.സം

No comments:

Post a Comment