Friday, March 24, 2023

ബകാസുരൻ

 



ധനുഷ് എന്ന സൗത്ത് ഇന്ത്യൻ സൂപ്പർസ്റ്റാർ വളർന്നു വലുതായത് സ്വയം പ്രയത്നം കൊണ്ടും  കഠിനാധ്വാനം കൊണ്ടും മാത്രമാണ്.. വൺ ടൈം വണ്ടർ അല്ല എന്ന് സിനിമ പ്രവർത്തകർക്ക് മനസ്സിലാക്കി കൊടുക്കുവാൻ അദ്ദേഹത്തിൻ്റെ പിന്നിൽ ഉണ്ടായിരുന്നത്  സിനിമ മേഖലയിൽ ഉള്ള അച്ഛനും സഹോദരങ്ങളും ആയിരുന്നു.



സഹോദരൻ സൽവ രാഗവൻ്റെ സംവിധാനത്തിൽ തുടങ്ങി അതിലൂടെ വളർന്നു മറ്റു ചിത്രങ്ങളിലൂടെ  തമിഴു സിനിമയിൽ ദേശീയ പുരസ്കാരം വരെ എത്തിച്ച അതുല്യ നടൻ..



ധനുഷ് ഉയരങ്ങൾ കീഴടക്കി മുന്നേറുമ്പോൾ സംവിധാനത്തിൽ  സൽവ തൻ്റേതായ കയ്യൊപ്പ് ചാർത്തിയ ചിത്രങ്ങളിൽ കൂടി തമിഴിൽ തൻ്റെ പേര് കൊത്തിവെച്ച് പ്രേക്ഷക ഹൃദയം കവർന്നു..


ഈ അടുത്ത കാലത്ത് അഭിനയ കളത്തിലേക്ക് കൂടി പ്രവേശിച്ച സൽവയുടെ പുതിയ ചിത്രമാണ് ബകാസുരൻ.


പട്ടാളത്തിൽ നിന്നും വിരമിച്ചു ക്രിമിനൽ വിഷയങ്ങള് യൂട്ടുബിൽ കൈകാര്യം ചെയ്യുന്ന ആളുടെ ചേട്ടൻ്റെ മകൾ ആത്മഹത്യ ചെയ്യുമ്പോൾ പിന്നീട് അതിനു പിന്നാലെയാണ് അയാളുടെ അന്വേഷണങ്ങൾ



സമാന പ്രശ്നവുമായി മകൾ നഷ്ടപ്പെട്ടത് കൊണ്ട്  വീട് വിട്ട് ഇറങ്ങി അമ്പലവാസിയായും മറ്റും ജീവിതം തുടങ്ങിയ  ആളിലേക്ക് സംശയത്തിൻ്റെ മുന നീളുന്നു.


ഒടുവിൽ കാര്യങ്ങൽ പിടികിട്ടി തുടങ്ങുമ്പോൾ രണ്ടുപേരുടെ കൊലപാതകം കൂടി ഇതുമായി ലിങ്ക് ചെയ്യപ്പെടുന്നു.അതിൻ്റെ പിന്നാലെ അന്വേഷണം തുടർന്നപ്പോൾ പല ഞെട്ടിപ്പിക്കുന്ന സംഭവങ്ങൾ അദ്ദേഹത്തിന് മനസ്സിലാക്കുവാൻ കഴിയുന്നു.



നൂതന ഇലക്ട്രോണിക് സാമഗ്രികളുടെ ഉപയോഗങ്ങൾ ഈ കാലത്ത് അത്യാവശ്യം ആണെങ്കിൽ പോലും അത് മിസ്സ്യൂസു ചെയ്യുന്നത് കൊണ്ട് സമൂഹത്തിൽ ഉണ്ടാക്കുന്ന വിപത്തുകൾക്കു നേരെ ഈ ചിത്രം സംസാരിക്കുന്നുണ്ട്.


ആദ്യാവസാനം ചിത്രം പോകുന്നത് ഒരെ ട്രാക്കിൽ ആയത് കൊണ്ട് സംഭവങ്ങൾ ഒക്കെ ഊഹിക്കാൻ പ്രേക്ഷകന് കഴിയുന്നുണ്ട്.


പ്ര .മോ .ദി .സo

No comments:

Post a Comment