Monday, March 20, 2023

ബൊമ്മയ് നായകി

 



മലയാളത്തിൽ ഹാസ്യ വിഭാഗം കൈകാര്യം ചെയ്ത നടന്മാർ ഒക്കെ സീരിയസ് വേഷങ്ങളെ സ്വീകരിച്ചു അൽഭുതം കാട്ടിയിട്ടുണ്ട്.. മണി,ഇന്ദ്രൻസ്,സലിം കുമാർ എന്നിവർ ഉദാഹരണം മാത്രം.




ഹാസ്യമാണ് ഏറ്റവും ബുദ്ധിമുട്ടേറിയ പണി എന്നും ഹാസ്യം കൈകാര്യം ചെയ്യുന്നവന് ഏതു വേഷവും കൈകാര്യം ചെയ്യാൻ പറ്റും എന്ന് കാലങ്ങൾ തെളിയിച്ചതാണ്.




തമിഴ് ചിരിയുടെ മന്നൻ ആയ യോഗി ബാബു മണ്ടേല എന്ന ചിത്രത്തിൽ നമ്മളെ വിസ്മയിപ്പിച്ച ആളാണ്.അതിൻ്റെ തുടർച്ചയായി ഈ ചിത്രവും കാണാം.




പാ രഞ്ജിത്ത് നിർമിച്ചു ഷാൻ എഴുതി സംവിധാനം ചെയ്ത ചിത്രം പറയുന്നത് കുരുന്നിലെ പീഡനത്തിന് ഇരയായ കുട്ടിയുടെയും അവളുടെ കുടുംബത്തിൻ്റെയും മാനസിക സംഘർഷത്തിൻ്റെ പോരാട്ടത്തിൻ്റെ കഥയാണ്.




സമൂഹത്തിൽ ഉന്നത കുലത്തിലും ജാതിയിലും ഉളളവർ പണവും അധികാരവും കൊണ്ട് ന്യായവും നീതിയും എങ്ങിനെയൊക്കെ കൈപ്പിടിയിൽ ഒതുക്കി വെക്കുമെന്നും അതിൽ നിന്നും സാധാരണക്കാർ എങ്ങിനെ രക്ഷപ്പെട്ടു വരുമെന്നും കൃത്യമായി കാണിക്കുന്നു.




ഗ്രാമീണ അന്തരീക്ഷ ത്തിൽ നാടൻ മണമുള്ള കഥ പറഞ്ഞ ചിത്രം വർത്തമാന കാലത്തിൻ്റെ കഥയാണ്.


പ്ര .മോ.ദി .സം

No comments:

Post a Comment