Saturday, January 25, 2025

രേഖാചിത്രം

 

മാർക്കറ്റ് ചെയ്യാൻ മമ്മൂട്ടിയെ പോലെ വേറൊരാൾ ഇപ്പൊൾ മലയാളസിനിമയിൽ ഇല്ല എന്ന തിരിച്ചറിവ് തന്നെയാണ് ഈ സിനിമയുടെ വിജയത്തിൻ്റെ മുഖ്യഘടകം..


അമ്പതുകൊടി ചിത്രങ്ങൾ കുറച്ചും നൂറുകോടി തീരെ ഇല്ലാത്ത ഒരു സൂപ്പർ സ്റ്റാർ ആയിട്ടും ഒരു മിനിമം ഗ്യാരൻ്റി ചിത്രങ്ങൾ ആണ് ഒന്ന് രണ്ടു വർഷമായി മമ്മൂക്കയിൽ നിന്നും ഉണ്ടാകുന്നത്.അത് കൊണ്ട് തന്നെ ഉറച്ച ഒരു പ്രേക്ഷകവൃന്ദം അദ്ദേഹത്തിൻ്റെ ചിത്രങ്ങൾക്കും ഉണ്ട്.


അതിലേറെ സൈബർ പോരാളികൾ നല്ലതുപോലെ തള്ളി വിട്ടു  ശ്രമിക്കുന്നത് കൊണ്ട് തന്നെ ചിത്രങ്ങൾ ഒക്കെ നെഗറ്റീവ് വന്നാൽ പോലും നല്ല രീതിയിൽ ഓടുന്നുമുണ്ട്.


ഈ ചിത്രത്തിൽ മമ്മൂക്കയുടെ "സാന്നിധ്യം"ഇല്ലായിരുന്നു എങ്കിൽ ചിലപ്പോൾ വിധി മറിച്ചായേനെ...ഈ ചിത്രത്തിന് അധികം പുതുമ ഒന്നും അവകാശം പറയുവാൻ ഇല്ലെങ്കിലും ഇതിൻ്റെ പിന്നിലെ വേറിട്ട ചിന്തകള് ,അവതരണ രീതി ,കാസ്റ്റിംഗ് ഒക്കെയാണ് സിനിമയെ മികച്ചത് ആക്കി മാറ്റിയത്.



കാതോട് കാതോരം എന്ന 1986 ലെ സിനിമയുടെ ചിത്രീകരണ വേളയിൽ നടന്ന ഒരു സംഭവം വേറിട്ട രീതിയിൽ പറഞ്ഞു ഒരു ക്രൈംതില്ലാറാക്കി ജോഫിൻ ടി ചാക്കോ നമ്മളെ വിസ്മയിപ്പിക്കുന്നു.


ലൈവിൽ വന്നു ഇവിടെ ഒരു സ്ത്രീയെ ഞങ്ങൾ കൂട്ടുകാർ കൊന്നു കുഴിച്ചു മൂടി എന്നു ഒരു സമൂഹത്തിലെ മാന്യൻ തുറന്നു പറയുമ്പോൾ അതിന് പിന്നാലെ ഉണ്ടാകുന്ന അന്വേഷണവും  അത് പണ്ട് ചിത്രീകരിച്ച ഒരു സിനിമയുടെ പിന്നണിയിൽ എത്തിച്ചേർന്നു ചില സത്യങ്ങൾ വെളിപ്പെടുന്നത് ആണ് സിനിമ പറയുന്നത്.



തുടക്കം മുതൽ ഒടുക്കം വരെ നമ്മളെ പിടിച്ചിരുത്തുന്ന രീതിയിൽ സിനിമ മുന്നോട്ടു പോകുന്നുണ്ട്.മനോജ് ജെ ജയൻ ,ആസിഫലി , അനശ്വര രാജൻ എന്നിവരുടെ പ്രകടനവും എടുത്തു പറയണം.

ഇതിലും മികച്ചത് അല്ലെങ്കിൽ ഇതിന് ഒപ്പം നിൽക്കുന്ന ആനന്ദ് ശ്രീബാല എന്നൊരു ചിത്രം കുറച്ചു ദിവസങ്ങൾക്ക് മുൻപ് വന്നിരുന്നു..സ്റ്റാർഡം തള്ളിമറിക്കൽ എന്നിവ ഒരു ചിത്രത്തെ എത്രത്തോളം ബൂസ്റ്റു ചെയ്യും എന്നത് ആ സിനിമ ശ്രദ്ധിക്കപ്പെടാതെ പോയതോടെ മനസ്സിലായി.


പ്ര.മോ.ദി.സം

Sunday, January 12, 2025

മദ്രാസ്കാരൻ

 

ഗ്രാമത്തിൽ നിന്ന് മദ്രാസിൽ ചെന്നു ജോലിചെയ്തു സമ്പാദിച്ച് അവിടെ തന്നെയുള്ള  ഒരു പെൺകുട്ടിയുമായി കല്യാണം നിശ്ചയിച്ച ഒരു യുവാവിന് കല്യാണത്തിൻ്റെ തലേന്ന് അപ്രതീക്ഷമായ് നേരിടേണ്ടി വരുന്ന ഒരു സംഭവത്തെ കുറിച്ചുള്ള സിനിമയാണ് മദ്രാസ്കാരൻ.




മലയാളത്തിൻ്റെ ഷൈൻ നിഗം തമിഴിൽ നായകനായി അഭിനയിച്ച ചിത്രം ഒരു സംഭവ ത്തിൽ പെട്ട് പോയത് കൊണ്ട്  അത് പിന്നീടുള്ള കാലങ്ങളിൽ അയാളെ പിന്തുടർന്ന് അലോര സപ്പെടുത്തുന്ന്തും അയാള് അതിൽ നിന്നും പുറത്തു കടക്കുന്നതിനു വേണ്ടിയുള്ള ശ്രമവുമാണ് പറയുന്നത്.




കലാരസനും പ്രധാന റോളിൽ എത്തുന്ന ചിത്രം ഷൈൻ നിഗ മിന് എന്തെങ്കിലും ഗുണം ചെയ്യുമോ എന്ന് നിശ്ചയം ഇല്ല കാരണം ഇതുപോലെ ഉള്ള ചിത്രങ്ങൾ മറ്റൊരു ഭാഷയിലേക്ക് ഇവിടെയുള്ള നടൻ്റെ  എൻട്രിക്കു കാര്യമായ പങ്കു വഹിക്കാനിടയില്ല.കാരണം ഇത്തരം വേഷങ്ങൾ ചെയ്യാൻ അവിടെ നൂറു യുവതാരങ്ങൾ ഉണ്ട്.




എന്തെങ്കിലും പരീക്ഷണ റോളുകൾ ചെയ്താൽ മാത്രമേ ഇപ്പൊൾ സ്വന്തം ഭാഷയിൽ പോലും നിലനിക്കുവാൻ പറ്റുകയുള്ളൂ.പാൻ ലെവലിലേക്ക് കാര്യങ്ങളും മറ്റും പോകുമ്പോൾ അന്യഭാഷാ നടന്മാരുടെ ശ്രദ്ധി ക്കപ്പ്പെടുവാനിടയില്ലാത്ത വേഷങ്ങൾ ഉള്ള കൊച്ചു ചിത്രങ്ങൾ ആൾക്കാർ കണ്ട് മറക്കും.അല്ലെങ്കിൽ വെല്ലുവിളി ഉയർത്തുന്ന് റോളുകൾ ആയിരിക്കണം.


സിനിമ മൊത്തത്തിൽ കണ്ടിരിക്കാൻ പറ്റുന്ന ചിത്രം തന്നെയാണ്..അവസാനം വില്ലനെ കണ്ട് പിടിക്കാനുള്ള "ചുറ്റിക്കളി" അല്പം മടുപ്പ് സൃഷ്ടിക്കുന്നുണ്ട് എങ്കിലും കുടുംബ പ്രേക്ഷകർ കയറിയാൽ രക്ഷപ്പെടും


പ്ര.മോ.ദി.സം

ഗെയിം ചേഞ്ചർ

 

ഒരു കാലത്ത് ശങ്കർ സിനിമ എന്ന് പറഞ്ഞാല് മിനിമം ഗ്യാരണ്ടി ഉണ്ടായിരുന്നു ജനങ്ങളെ എൻ്റർടെയിൻ ചെയ്യിക്കും എന്ന കാര്യത്തിൽ ...അതുകൊണ്ട് തന്നെ സിനിമക്ക്  ജനങ്ങൾ ഇടിച്ചു കയറുമായിരുന്നു.അതിലെ പാട്ട് സീൻ , ബ്രഹ്മാണ്ഡ സെറ്റിംഗ്സ് ഒക്കെ കണ്ട് ഒരു തലമുറ വിസ്മയിച്ചു നിന്നിരുന്നു.




അങ്ങിനെ ഒരു ബ്രാൻഡ് സംവിധായകൻ ഇപ്പൊൾ ഏന്തീ വലിയുന്ന കാഴ്ചയാണ് കുറച്ചു കാലമായി കാണുന്നത്.ഇന്ത്യൻ 2 വിലു തകർന്നു പോയെങ്കിലും  യന്തിരൻ 2 മുതൽ അതിൻ്റെ ലക്ഷണങ്ങൾ കണ്ട് തുടങ്ങി യിരുന്നു .. ഗെയിം ചേഞ്ച്ർ ഇന്ത്യൻ 2 വിൻ്റെ കുറച്ചു മുകളിൽ നിൽകുന്നു എന്ന് മാത്രം..





പതിവുപോലെ ഭയാനക സെറ്റിംഗ്സ് ഒക്കെ ഉണ്ടെങ്കിലും ശങ്കർ മാജിക്ക് പോയിട്ട് കുറച്ചു കാലമായി.ആൾ അത്രക്ക് അപ്ഡേറ്റ് ആയിട്ടില്ല എന്നാണ് ഓരോ സിനിമ കാണുമ്പോഴും തോന്നുന്നത് .മുൻപ് ഇന്ത്യൻ സംവിധായകരിൽ ഏറ്റവും അപ്ഡേറ്റ് ആയിട്ടുള്ള ഒരാളുടെ അലസത ആണ് ഇത് സൂചിപ്പിക്കുന്നത്.






സാധാരണ ഒരു  മസാല തെലുഗു പടം കാണുന്ന രീതിയിൽ കണ്ടാൽ ആവറേജ് എന്ന് പറയാം.പക്ഷേ സംവിധായകൻ ശങ്കർ ആയതു കൊണ്ടും ആദ്യമായി തെലുങ്കിൽ ചിത്രം എടുക്കുന്നത്കൊണ്ട് അവർക്കുള്ള പ്രതീക്ഷയും ശങ്കർ നൽകുന്നില്ല.





പണ്ട് ശങ്കർ ചിത്രങ്ങളിൽ പയറ്റി മടുത്തു കണ്ട് മടുത്ത അഴിമതി നിരോധനവും അതിനെതിരെയുള്ള പ്രവർത്തനങ്ങളും ഒക്കെയായി ഒരേ പാറ്റേണിൽ പോകുന്ന സിനിമ .





രാം ചരൺ ,സൂര്യ എന്നിവരുടെ പ്രകടനങ്ങൾ ആണ് ചിത്രത്തെ മുന്നോട്ട് കൊണ്ട് പോകുന്നത്.അതിനിടയിൽ ബ്രഹ്മാണ്ഡ സെറ്റിംഗ്സ് ഉള്ള പാട്ടുകൾ വരും.അടി വരും ഇടി വരും അങ്ങിനെ തെലുഗു രസികർക്ക് വേണ്ടി പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ ആക്കി വിൽപനക്ക് വെച്ചിരിക്കുന്നു.

പ്ര.മോ.ദി.സം