Tuesday, November 26, 2024

സൂക്ഷ്മദർശിനി

 

ബേസിലിൻ്റെയും നസ്രിയയുടെയും ഈ സിനിമയോട് അനുബന്ധിച്ചുള്ള കുറേ വെറുപ്പിക്കൽ ഇൻ്റർവ്യൂ കണ്ടപ്പോൾ ഈ സിനിമ കാണണം എന്നുള്ള ആഗ്രഹം അങ്ങ് തീർന്നതായിരുന്നു.അത് കൊണ്ട് തന്നെ ഓടി ചാടി പോകാനും മടിച്ചു.. ഇൻ്റർവ്യൂ നിലവാരം തന്നെയായിരിക്കും സിനിമക്ക് എന്നൊരു തെറ്റിദ്ധാരണ ഉണ്ടായി എന്നത് സത്യമാണ്.



പക്ഷേ റിലീസ് ദിവസം മുതൽ കിട്ടിയ ഈ ചിത്രത്തെ കുറിച്ചുള്ള  നല്ല അഭിപ്രായം 

ഏത്രയും പെട്ടെന്ന് സിനിമ കാണുവാൻ താൽപര്യം ഉണ്ടാക്കി. ഇത് മുൻ ബെയ്‌സിൽ ചിത്രം പോലെ അല്ലെന്നും മിസ്റററി ത്രില്ലർ ആണെന്നും അറിഞ്ഞപ്പോൾ പെട്ടെന്ന് തന്നെ കാണുവാൻ ഉത്സാഹമായി.




ടിപ്പിക്കൽ മലയാളീസിന് സ്വന്തം കുടുംബത്തിലെ പ്രശ്നത്തെക്കാൾ അടുത്ത വീട്ടിലെ പ്രശ്നങ്ങൾ കണ്ടുപിടിക്കാൻ ആയിരിക്കും താൽപര്യം. അവൻ്റെ കണ്ണ് തുറന്നു വെച്ചിരിക്കുന്നത് കാത് കൂർപ്പിച്ചു വെച്ചിരിക്കുന്നത് അയൽപക്കത്തെ വീട്ടിലേക്കായിരിക്കും.




പുതുതായി അടുത്ത വീട്ടിൽ താമസ്ത്തിന് വന്ന അമ്മക്കും മകനും എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്ന് മനസ്സിലാക്കുന്ന പ്രിയ രാപ്പകൽ  ഭേദ്യമെന്നെ അവിടുത്തെ ഓരോരോ ചലനങ്ങൾ മനസ്സിലാക്കുന്നു.പലപ്പോഴും പിടിക്കപ്പെടുന്നു എങ്കിൽ പോലും അവള് തൻ്റെ ഉദ്യമത്തിൽ നിന്നും പിൻമാറുനില്ല.


അൽഷ്മെയിസ് ബാധിച്ചു എന്ന് പറയുന്ന  അവിടുത്തെ അമ്മക്ക് ഒരു കാര്യത്തിലും മറവി ഇല്ലെന്ന് മനസ്സിലാക്കുന്ന അവള് അവിടുത്തെ ദുരൂഹത് അറിയുവാൻ അയൽപക്കത്തെ കൂട്ടുകാരികളുമായി നടത്തുന്ന അന്വേഷണമാണ് സൂക്ഷ്മ ദ ർശിനി.




എം.സി.ജിതിൻ എന്ന സംവിധായകൻ അവസാനത്തെ പത്ത് പതിനഞ്ച് മിനിറ്റ് വരെ 

 നമ്മളെ സിനിമയുടെ മുന്നോട്ടേക്ക് ഉള്ള പോക്ക് എന്തെന്ന് ആലോചിക്കുവാൻ അവസരം തരുന്നില്ല. സസ്പെൻസ് കുറച്ചു മുന്നേ തീർത്തത് കൊണ്ട് പിന്നീട് അങ്ങോട്ടേക്ക് എങ്ങനെയായിരിക്കും  സിനിമ എന്ന് നമുക്ക് മനസ്സിലാക്കാൻ പറ്റും. എന്നാലും നമുക്ക് രസിക്കാൻ പറ്റും.





എന്തായാലും പതിവ് രീതികൾ ആയിരിക്കും ബേസിലിൻ്റെതു എന്ന് വിചാരിച്ചു സിനിമക്ക് പോകുന്നവരെ അമ്പരിപ്പിച്ച് കൊണ്ട് മറ്റൊരു കഥാപാത്രമാക്കി അദ്ദേഹത്തെ അവതരിപ്പിക്കുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട്.അതുകൊണ്ട് തമാശ അദ്ദേഹത്തിൽ നിന്നും അധികം പ്രതീക്ഷിക്കാതെ വേണം പോകുവാൻ..





തട്ട് പൊളിപ്പൻ ചിത്രങ്ങൾ തള്ളി തള്ളി അമ്പതും നൂറും ഒക്കെ കോടി കിലുക്കങ്ങൾ നടത്തുന്ന ഈ കാലത്ത് ഇത്തരം ബോൾഡ് ആയ  സിനിമ എത്ര കോടി കലക്ട്ട് ചെയ്യും എന്നതാണ്

മലയാളിയുടെ  ആസ്വാദന നിലവാരം മനസ്സിലാക്കുവാൻ ഉപകരിക്കുക

പ്ര.മോ.ദി.സം.




Monday, November 25, 2024

ബഗീര

  

കേ.ജി.എഫ്,കാന്തര ചിത്രങ്ങളിലൂടെ രാജ്യാന്തര ശ്രദ്ധ നേടിയ സന്തൽവുഡ് സിനിമാലോകം അതിനു ശേഷം കുറെ പാൻ ഇന്ത്യൻ സിനിമകൾ കൊണ്ട് വന്നു എങ്കിലും അത്രക്ക് ക്ലിക്ക് ആയില്ല.


എങ്കിലും ലോകം മുഴുവൻ റിലീസ് ചെയ്തു കന്നഡ സിനിമ എന്നൊരു ലോകം ഉണ്ട് എന്നു അവർക്ക് തെളിയിക്കുവാൻ കഴിഞ്ഞൂ.ശ്രീ മുരളി,രുക്മിണി വസന്ത്,പ്രകാശ് രാജ്,അവിനാഷ്,ഗരുഡ രാം,സുധരാനി എന്നിവർ അഭിനയിച്ച ഈ ചിത്രവും പാൻ ഇന്ത്യൻ റിലീസ് ആണ്.



പ്രശസ്തമായ കേ ജി എഫ്, സലാർ, കാന്തര തുടങ്ങിയ നിർമിച്ച ഹോബാല ഫിലിംസ് നിർമിച്ച ഈ ചിത്രം ഈ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ കിട്ടിയ കന്നഡ സിനിമയാണ്.



സത്യത്തിനും നീതിക്കും കാത്തു രക്ഷിക്കുവാൻ വേണ്ടി പോലീസ് യൂനിഫോം അണിഞ്ഞ ഓഫീസർക്ക് മംഗളൂരിൽ പോസ്റ്റ് കിട്ടിയപ്പോൾ തുറമുഖ നഗരം ക്ലീൻ ചെയ്യുവാൻ ആരംഭിക്കുന്നു.സകല അധോലോക പ്രവര്ത്തനങ്ങള്ക്ക് നേരെ ആഞ്ഞടിച്ചു ഗുണ്ടകളെ ജയിലിൽ ആക്കിയപ്പോൾ ഇവിടെ വെച്ച് നിർത്തി കൊള്ളൂ വാൻ മേലെ നിന്നും ഓർഡർ കിട്ടുന്നു.


പിന്നീട് "അഴിമതി"യിലൂടെ പോകുന്ന് അദ്ദേഹത്തിന് പോലീസ് സ്റ്റേഷന് മുന്നിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ മനംമാറ്റം ഉണ്ടാവുകയും ബഗീര എന്ന സൂപ്പർ ഹീറോ ആയി നാടിനെ രക്ഷിക്കുന്നതുമാണ് ചിത്രം.


ബഗീര പോലീസിന് തലവേദനയായി മാറിയപ്പോൾ പോലീസ് സേനയും അതിനെ പിടിക്കുവാൻ ശ്രമിക്കുന്നു.ഓർഗൻ ഡീലർ ആയ അധോലോകവും പോലീസും ഇരുവശത്തും നിന്നും അവനെ തേടി അലയുമ്പോൾ വ്യക്തിപരമായ നഷ്ടങ്ങൾ ഒക്കെ മറന്നു അവൻ നാടിന് വേണ്ടി മുന്നിട്ടിറങ്ങുന്നു.


പ്രശാന്ത് നീൽ രചിച്ചു സൂരി സംവിധാനം ചെയ്ത് ചിത്രത്തിൻ്റെ സംഗീത വിഭാഗം അജനീഷ് ലോകനാഥ് ആണ്.രണ്ടര മണിക്കൂർ ആക്ഷൻ പാക്ക്ഡ് സിനിമ കാണാൻ ഇഷ്ടമുള്ളവർക്ക് സമയം വിനിയോഗിക്കാം.


പ്ര.മോ.ദി.സം

എമ്മക്ക് തൊഴിൽ റൊമാൻസ്

 

ഞങ്ങൾക്ക് റൊമാൻസ് ആണ് ജോലി എന്ന് അർഥം വരുന്ന ഈ ചിത്രം അശോക് ശെൽവൻ എന്ന നടൻ കാണിച്ച  അബദ്ധം ആയി മാത്രമേ കരുതാൻ പറ്റുകയുള്ളൂ.



വ്യത്യസ്ത സിനിമകൾ തിരഞ്ഞെടുക്കുന്നതിൽ സമർത്ഥനായ അശോക് വളർന്ന് വരുന്ന യുവ നടനാണ്.അടുത്തകാലത്ത് വന്ന് ചിത്രങ്ങൾ ഒക്കെ സാമാന്യം ഭേദപ്പെട്ട ചിത്രങ്ങൾ തന്നെയായിരുന്നു.ശിവ കാർത്തികേയനെ പോലെ അടിവെച്ചു അടിവെച്ച് കയറി കൊണ്ടിരിക്കുന്ന അവസരത്തിൽ ഈ ചിത്രം വേണമോ എന്ന് അദ്ദേഹം ഒന്ന് ചിന്തിച്ചിരിക്കണം.



ചിലപ്പോൾ ഇത് മുൻപേ തന്നെ ഷൂട്ടിംഗ് ആരംഭിച്ചു പാതി വഴി നിന്ന് പോയി നടൻ്റെ ഇപ്പോഴത്തെ ജനപ്രീതി കണ്ട് പൊടിതട്ടിയെടുത്തത് ആകാം. ഐ അം കാതലൻ എന്ന നസ്ലിൻ ചിത്രം പ്രേമലുവിൻ്റെ വിജയം കണ്ട് പൂർത്ഥികരിച്ചപ്പോൾ ഉണ്ടായ വിധി കണ്ടില്ലേ..അത് തന്നെയാണ് ഈ സിനിമക്ക് സംഭവിക്കുക.തുടക്കത്തിലേ പുല്ളിൽ കലക്ഷൻ കിട്ടിയാൽ രക്ഷപ്പെടും.



സാധാരണ ഒരു പ്രണയകഥ, കാമുകിയെ വളച്ച്  ഒപ്പിക്കുന്നത്തിലുള്ള സാഹസം,  ചില. കളവ് പറയുക, അതിൻ്റെ പേരില്  ആൾമാറാട്ടം , പിടിക്കപ്പെടുമ്പോൾ   പിരിയൽ, പുതിയ പദ്ധതിയിൽ വീണ്ടും    കൂടി ചേരൽ അങ്ങിനെ പല ഭാഷകളിൽ പലരും എടുത്തു അലക്കിയ സബ്ജക്ട് തന്നെയാണ് ഈ സിനിമയുടെതും.





അസിസ്റ്റൻ്റ് സിനിമ സംവിധായകന് നഴ്‌സിനോട് തോന്നുന്ന പ്രണയവും അത് നിലനിര്ത്താന് ഉള്ള അദ്ദേഹവിൻ്റെ സാഹസങ്ങളും ഒക്കെയാണ് രണ്ടു മണിക്കൂർ കൊണ്ട് പറയുന്നത്.


പ്ര.മോ.ദി.സം