Sunday, April 14, 2024

ജയ് ഗണേഷ്



മിത്ത്മായ് ബന്ധപ്പെട്ട വിവാദങ്ങൾ മുറുകുമ്പോൾ അനൗൺസ് ചെയ്ത ചിത്രം ആയതു കൊണ്ടും ഉണ്ണി മുകുന്ദൻ എന്ന സംഘി ചായ്‌വ് ഉള്ള നടൻ നായകന് ആയതു കൊണ്ട് തന്നെ വലിയ വാർത്ത സൃഷ്ടിച്ച ചിത്രമായിരുന്നു ജയ് ഗണേഷ്.


മിത്ത് ഒക്കെ ഒരു പ്രതേക തരം  ചില മതങ്ങളുടെ ആരാധനക്ക് മാത്രം ആണെന്നും ഞമ്മളെ കാര്യം വരുമ്പോൾ പടച്ചോൻ സങ്കൽപ്പം അല്ല അതൊക്കെ ഉള്ളതാണ് എന്നും വൈരുദ്ധ്യാത്മക വാദം പിന്നീട് നമ്മൾ കണ്ടൂ..ഇത്തരം കപട മതേതരവാദികൾ തന്നെയാണ് നാട് കുട്ടിച്ചോറാക്കുന്നത് ..ആത്മാർഥത നിറഞ്ഞ വർഗീയതയെ അത്ര പേടിക്കേണ്ട ഇത്തരം ഒളിച്ച് കടത്തലുകൾ അപകടമാണ്.



വിശ്വാസവും അവിശ്വാസവും രാഷ്ട്രീയവും ഒക്കെ വ്യക്തികളുടെ സ്വാതന്ത്രം ആണ്.അതിൽ പരസ്പരം കൈകടത്തി പ്രശ്നം സൃഷ്ടിക്കാൻ പലരും ശ്രമിക്കും.അതൊക്കെ മുതലെടുപ്പ് മാത്രമാണ്..ഉണ്ണി മുകുന്ദൻ പറഞ്ഞതുപോലെ അയാളുടെ ഓരോ ചിത്രം വരുമ്പോൾ ഓരോരോ പുതിയ വിവാദം ചില തൽപരവർഗ്ഗം ഉണ്ടാക്കും.അതൊന്നും താൻ മൈൻഡ് പോലും ചെയ്യാറില്ല.ഹിന്ദു അജണ്ട വിറ്റഴിക്കാൻ അല്ല ഞാൻ സിനിമ ചെയ്യുന്നതും.


ഈ വെക്കേഷന് കുട്ടികളുമായി കൂടുതൽ കണക്ട് ചെയ്ത ചിത്രത്തിന് തിയേറ്ററിൽ വല്യ ചലനം ഉണ്ടാക്കാൻ കഴിയുന്നില്ല എങ്കില് ഈ ചിത്രത്തെ നശിപ്പിക്കാൻ പിന്നിൽ ഒരു അജണ്ട ഉണ്ട്..മലയാള സിനിമയെ നശിപ്പിക്കുന്നു  ഇത്തരം പ്രവണതകൾ. ഇതിലും തല്ലിപ്പൊളി ചിത്രങ്ങൾ ഇവിടെ നല്ല നിലയിൽ ഓടിയത് കൂടി ചേർത്ത് വായിക്കണം.അതിൻ്റെ പിന്നിലെ ആളുകളെ ശ്രദ്ധിച്ചാൽ പലതും മനസ്സിലാക്കാം.



ഇത് നിങൾ ഉദ്ദേശിക്കുന്ന ഗണേശൻ്റെ കഥയല്ല. ഗണേശൻ എന്ന ആക്സിഡൻ്റ് മൂലം അരക്ക് താഴെ തളർന്നു വീൽ ചെയറിൽ ആയി പോയെങ്കിലും ജീവിതം മറ്റാരെയും അമിതമായി ആശ്രയിക്കാതെ മുന്നോട്ട് കൊണ്ടു പോകുന്ന വ്യക്തിയുടെ കഥയാണ്.

 വീൽ ചെയറിൽ ആയി പോയത് കൊണ്ട് അയാൾക്ക് ചെയ്യാവുന്ന ജോലികൾക്ക് പരിമിതികൾ ഉണ്ട്..അത് മനസ്സിലാക്കി തന്നെയാണ് അയാള് ഓരോന്നും ചെയ്യുന്നത്.അത് തിരക്കഥയുമായി നല്ല നിലയിൽ രഞ്ജിത്ത് ശങ്കർ കണക്ട് ചെയ്തിട്ടുമുണ്ട്.




പലപ്പോഴും തൻ്റെ ശരീരത്തിൻ്റെ അവസ്ഥ കൊണ്ട് വേവലാധി പെടുന്നു എങ്കിൽ കൂടി കമ്പ്യൂട്ടർ രംഗത്ത് അസാമാന്യ കഴിവ് തെളിയിച്ച് അയാള്  കാർട്ടൂൺ ഉണ്ടാക്കിയും പത്രത്തിൽ ഡിസൈൻ ചെയ്തു കൊണ്ടും ഓരോരോ കാര്യങ്ങളിൽ വിജയിക്കുകയാണ്.



ഒരു ജന്മദിനത്തിൽ അയാളുടെ അശ്രദ്ധ കൊണ്ട് കൂടി തട്ടി കൊണ്ടുപോയ തൻ്റെ കുഞ്ഞ് സുഹൃത്തിനെ രക്ഷിക്കുവാൻ വേണ്ടി ഗണേഷ്  തൻ്റെ കമ്പ്യൂട്ടർ പരിജ്ഞാനം ഉപയോഗപ്പെടുത്തി സൂപ്പർ ഹീറോ ആയി മാറുന്നതാണ് സിനിമ.അതിനു എടുക്കുന്ന റിസ്കും പോലീസിനെ സഹായിക്കാൻ അയാള് ചെയ്യുന്നതൊക്കെ തെറ്റിധരിക്ക പ്പെടുമ്പോൾ അയാള് വീണ്ടും തകർന്നു പോകുന്നുണ്ട്.

വീൽ ചെയറിൽ ഇരുന്നു കൊണ്ട് അങ്ങിനെ ആയിപോയ ഒരാളായി മാറാൻ ഉണ്ണിക്ക് കഴിഞ്ഞിട്ടുണ്ട്.അതിനു അവരെ നിരീക്ഷിച്ചു നല്ല ഗൃഹപാഠം ചെയ്തിരിക്കുന്നു എന്നു തീർച്ച.




ബാക് ഗ്രൗണ്ട് മ്യൂസിക് കൊള്ളാം എങ്കിലും കുറെ  സൂഷിൻ ശ്യാംമിൻ്റെ  മലയാള ചിത്രങ്ങളിൽ നിന്ന് കടം കൊണ്ടതാണ് എന്ന് തോന്നിപ്പിക്കും.മിനിമം ഗ്യാരണ്ടി ചിത്രങ്ങളുടെ സംവിധായകൻ രഞ്ജിത്ത് ശങ്കർ ഇത്തവണയും മോശമാക്കിയില്ല.


പ്ര.മോ.ദി സം 

ആവേശം

 



മുൻപ് ഒരു സിനിമ ഭയങ്കരമാണ്,അടിപൊളിയായിട്ടുണ്ട് എന്നൊക്കെ ന്യൂ ജനറേഷൻ പിള്ളേർ പറഞ്ഞപ്പോൾ   ഒഴിവാക്കി വിട്ടു കളഞ്ഞ സിനിമ അവർക്കൊപ്പം പോയി കണ്ട് എങ്കിലും എനിക്ക് അത്ര ഇഷ്ടപ്പെട്ടില്ല..അതിൻ്റെ കളക്ഷൻ മലയാള സിനിമയിൽ റിക്കാർഡ് ഇട്ടപ്പോൾ എനിക്കെന്ത് കൊണ്ട് ആസ്വദ്യം ആയില്ല എന്ന് ചിന്തിച്ചു..




മാസങ്ങൾക്ക് ഇപ്പുറത്ത് ഓ ടി ടീ റിലീസ് ആയപ്പോൾ പലർക്കും എൻ്റെ അഭിപ്രായം തന്നെ ആയിരുന്നു. അങ്ങിനെ തള്ളി മറിച്ച് ആൾക്കാരെ കയറ്റി അഭിപ്രായ നിശബ്ദത വരുത്തുന്ന ചിത്രങ്ങൾ ഉണ്ട് എന്നു എനിക്കു മനസ്സിലായി.പിന്നെ കുറെ ചിത്രങ്ങൾക്ക് ഇതേ അഭിപ്രായം ഉണ്ടായിട്ടും തിയേറ്ററിൽ കോടികൾ കൊയ്ത്ത് നടത്തി.

എന്തിന് ആടുജീവിതം എനിക്ക് ലാഗ് അടിച്ച സിനിമയാണ്..കണ്ടവരിൽ മിക്കവരും അത് തുറന്നു പറയുന്നു...എങ്കില് കൂടി അത് ഇനി ചരിത്രമാണ്...അത്രക്ക് കളക്റ്റ് ചെയ്തു.ആട് ജീവിതം കണ്ടില്ല എങ്കിൽ മോശമാണ് എന്ന് ചിന്തിപ്പിക്കുന്നു അതിൻ്റെ അണിയറ തള്ളൽ.



അതുപോലെ ഒരു  അഭിപ്രായം കേൾക്കുന്നതിന് മുൻപ് യൂത്ത് സിൻ്റെ ഒന്നിച്ചു പോയി ഇത്തവണ ആവേശം കണ്ടൂ..ഫഹദ് ഫാസിൽ എന്ന നടൻ്റെ അഴിഞ്ഞാട്ടം തന്നെ ആണ് സിനിമ.ഫഹദ് ഫാൻസിന് നന്നായി ഇഷ്ടപ്പെടും..യൂത്ത്സിനും ..അത് കൊണ്ട് തന്നെ നല്ല തിയേറ്റർ റസ്പഓൺസ് ഉണ്ട്.


നമ്മളെ പോലെ ഉളളവർ പേര് ആഭാസം എന്നാക്കിയാൽ നന്നായിരിക്കും എന്ന അഭിപ്രായം തൊണ്ടയിൽ കുരുങ്ങി നടക്കും.ഇനി ചിലപ്പോൾ ഒ ടീ ടീ വന്നാൽ ഇതേ അഭിപ്രായം പറയുവാൻ ആൾക്കാർ ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം.




കുറേക്കാലമായി മലയാളത്തിൽ ഒരു  തിയേറ്റർ ഹിറ്റ് ഉണ്ടാക്കുവാൻ ഫഹദിന് കഴിഞ്ഞിട്ടില്ല.ഈ ഉത്സവകാലത്ത് അത് ഉണ്ടാക്കുവാൻ വേണ്ടിയായിരിക്കും ഫഹദ് ഇങ്ങിനെ ഒരു സിനിമ ചെയ്തിട്ടുണ്ടാകുക. ശരിക്കും അദ്ദേഹത്തിന് തൻ്റെ കഴിവ് പ്രകടിപ്പിക്കാൻ  അഭിനയസാധ്യത ഉള്ള ഒന്നും ഈ ചിത്രത്തിൽ ഇല്ല..




സുശിൻ ശ്യം എന്ന മ്യൂസിക് ഡയറക്ടറുടെ ബിജിഎം ചിത്രത്തെ വല്ലാതെ സഹായിന്നുന്നുണ്ട് എങ്കിലും ഗാനങ്ങളുടെ വരി എന്തെന്നോ ചിട്ടപ്പെടുത്തി കൊണ്ട് വന്നതോക്കെ ഒരേ പോലെ ഇരിക്കുന്നത് കൊണ്ട് വലിയ ആവേശമൊന്നും ഉണ്ടാക്കാൻ ഇടയില്ല.സുഷിനും ട്രാക്ക് മാറി നടക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.


പ്ര.മോ.ദി.സം 

Thursday, April 11, 2024

വർഷങ്ങൾക്ക് ശേഷം

 



***പ്രേക്ഷകരുടെ പൾസ് അറിയുന്ന ചുരുക്കം ചില സംവിധായകരിൽ ഒരാളാണ് വിനീത് ശ്രീനിവാസൻ.ഈ ചിത്രത്തിൽ എന്താണ് പുതിയതായിട്ടും സ്പെഷ്യൽ ആയിട്ടും ഉള്ളത് എന്ന് ചോദിച്ചാൽ ഒന്നുമില്ല...എന്നാല് സിനിമ മുഴുവൻ പുതുമയുള്ള സ്പെഷ്യൽ ചിത്രം ആയിട്ട് മാറ്റിയിട്ടുണ്ട് സകലകലാ വല്ലഭൻ ആയ വിനീത് ശ്രീനിവാസൻ.അത് കൊണ്ട് തന്നെയാണ് നിറഞ്ഞ കയ്യടി നേടി ചിത്രം മുന്നേറുന്നത്.




***ഇതിൽ അവസാന രംഗത്തിൽ പ്രണവ് ,ധ്യാൻ ശ്രീനിവാസനോട് ചോദിക്കുന്നുണ്ട്..നമ്മൾ ഒന്നിച്ചു സിനിമ ചെയ്യാൻ എന്തേ ഇത്ര വൈകി എന്ന്...അത് നമ്മൾ ഓരോ പ്രേക്ഷകനും ഈ സിനിമ കഴിയുമ്പോൾ മനസ്സിൽ ചോദിക്കുന്ന ചോദ്യമാണ്..അത്ര ഗംഭീര കെമിസ്ട്രി ആണ് ഇവർ തമ്മിൽ..പണ്ടത്തെ ലാൽ ശ്രീനിവാസൻ കൂട്ടുകെട്ട് പോലെ...




****ഗോഡ് ഫാദർ ഇല്ലാതെ ഒറ്റക്ക് വഴിവെട്ടി മലയാള സിനിമയിലേക്ക് വന്നു തൻ്റേതായ ഇരിപ്പിടം കരസ്ഥമാക്കിയ നിവിൻ പോളിയുടെ അഴിഞ്ഞാട്ടം ആണ് പകുതിക്ക് ശേഷം...ശരിക്കും പറഞാൽ ഈ സിനിമ ഏറെ ഗുണം ചെയ്യുക നിവിന് കൂടിയാണ്..




*"**മട്ടാഞ്ചേരി മാഫിയയുടെ പിടിയിൽ ആണ് മലയാള സിനിമ എന്നതിനെയും ഇൻ്റർവ്യൂ കൊണ്ട് സ്റ്റാർ ആയ ധ്യാനിനേയും സിനിമ കഴിഞ്ഞാൽ ടൂർ പോകുന്ന പ്രണവിനെയും നിവിനെ ബോഡി ഷെയിമിങ് ചെയ്യുന്ന മാധ്യമങ്ങളെയും കണക്കിന് സിനിമ വിമർശിക്കുന്നുണ്ട്.




***സിനിമയുടെ കാര്യങ്ങളൊക്കെ നേരിട്ട് പോയി കാണുന്നതാണ് ആസ്വാദനത്തിന് നല്ലത്..ഈ വെക്കേഷന് ഈ ഉത്സവ സീസണിൽ ഈ ചിത്രം അല്പം നീള കൂടുതൽ കൊണ്ടുള്ള ലാഗ് ഉണ്ടെങ്കിൽ കൂടി ഒരിക്കലും നിങ്ങളെ നിരാശ പെടുത്തില്ല.ഒരു സിനിമയിൽ പാട്ട് എങ്ങിനെ ഉൾപ്പെടുത്തണം എന്നത് വിനീതിനെ കണ്ട് പഠിക്കണം മറ്റു സംവിധായകർ.


പ്ര.മോ.ദി.സം

..

Wednesday, April 10, 2024

നാൻ കടവുൾ ഇല്ലൈ

 



അനാഥയായ കൊച്ചു ദൈവത്തിനു കത്തെഴുതിയത് ആകസ്മികമായി കാണുന്ന  അപരിചിതനായ അപ്പൂപ്പൻ അതിലെഴുതിയിരിക്കുന്ന ഓരോ ചെറിയ ചെറിയ കാര്യങ്ങളും സാധിച്ചു കൊടുക്കുന്നു.. കൊച്ചു അത് ദൈവം ചെയ്യുന്നത് ആണെന്ന് വിശ്വസിക്കുന്നു.







അ കൊച്ചു കുഞ്ഞു പറഞ്ഞത് കേട്ട് പലരും അവരുടെ ആഗ്രഹങ്ങൾ ദൈവത്തിനു സമർപ്പിക്കുന്നു.."ദൈവം" എല്ലാം ചെയ്തു കൊടുക്കുന്നു.


വീരപ്പൻ എന്ന ക്രിമിനൽ പലരെയും കൊന്നു തള്ളി പോലീസ് സേനയെ പോലും വിറപ്പിച്ച് നാട് ചുറ്റുന്നു.തന്നെ ഒറ്റി കൊടുത്തവരെ ഉപദ്രവിച്ചവരെയോക്കെ കൊന്നു തള്ളി പോകുന്ന വീരപ്പൻ്റെ പിന്നാലെ പോലീസും








പോലീസ് ഉദ്യോഗസ്ഥൻ്റെ മകൾ തന്നെ ഉപദ്രവിച്ച വീരപ്പൻ എന്ന ക്രിമിലനിനെ കൊല്ലാൻ ആവശ്യപ്പെടുമ്പോൾ അപ്പൂപ്പൻ നിസ്സഹായനായി പോകുന്ന് എങ്കിലും എന്ന് രാത്രി  വീരപ്പൻ കൊല്ലപ്പെടുന്നു.


എസ് എ ചന്ദ്രശേഖരൻ എന്ന പഴയകാല സൂപ്പർ സംവിധായകനും ഇപ്പോഴത്തെ സൂപ്പർ താരത്തിൻെറ പിതാവും ഇപ്പോഴും തമിഴു സിനിമയുടെ മാറ്റം മനസ്സിലാക്കിയിട്ടില്ല എന്ന് വേണം കരുതാൻ..ഒരു ലോജിക് ഇല്ലാത്ത കഥയും സംഭവങ്ങളും നിറഞ്ഞ സിനിമ..അത് തന്നെ പലതവണ നമ്മൾ കണ്ട് മടുത്ത അവതരണ ശൈലിയിൽ 






ഒരു രംഗത്തിൽ പോലും പ്രേക്ഷകരെ ആകർഷിക്കാനുള്ള ഒന്നും അദ്ദേഹം കരുതി 

വെക്കുന്നുമില്ല..വർഷങ്ങൾക്ക് ശേഷം സംവിധാനം ചെയ്യാൻ ഒരു അവസരം കിട്ടിയപ്പോൾ അത് അനുയോജ്യമായ രീതിയിൽ അവസരമാക്കി മാറ്റുവാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല





..മൊത്തത്തിൽ പാഴാക്കാൻ സമയം ഉണ്ടെങ്കിൽ മാത്രം തലവെച്ച് കൊടുക്കേണ്ട സിനിമ.


പ്ര.മോ.ദി.സം




ദി ഫാമിലി സ്റ്റാർ

 

തൻ്റെ കുടുംബത്തിന് വേണ്ടി ജീവിതം തന്നെ മാറ്റി വെക്കുന്ന കുറെയേറെ പേര് നമ്മുടെ ചുറ്റിലും ഉണ്ട്..അത് പല കാരണങ്ങൾ കൊണ്ടാകാം സ്നേഹം കൊണ്ടാകാം,ബാധ്യത ആകാം അങ്ങിനെ പലതരം വിഷയങ്ങൾ.




തൻ്റെ കുടുംബത്തിലെ എല്ലാവരെയും പൊന്നുപോലെ നോക്കുന്ന ഗോവർദ്ധൻ കല്യാണത്തെ കുറിച്ച് പോലും ചിന്തിക്കുന്നില്ല..സഹോദരന്മാരുടെ കുടുംബത്തോടൊപ്പം അമ്മയോടൊപ്പം കഴിയുന്ന അയാൾക്ക് അതിൽ പരം സന്തോഷം ഒന്നും ഇലയൊരുന്നൂ.




അയാളുടെ വീടിന് മുകളിൽ ഒരു കോളേജ് വിദ്യാർത്ഥിനി താമസിക്കുവാൻ വരുമ്പോൾ അയാളുടെ കുടുംബത്തിൻ്റെ ജീവിത ക്രമം മാറുകയായിരുന്നു.പിന്നീട് അവളുടെ ഉദ്ദേശ്യം കൂടി മനസ്സിലായപ്പോൾ അയാൾക്ക് പിടിവിട്ടു പോകുകയായിരുന്നു.




വിജയ് ദേവരകൊണ്ടെ നായകനായ പുതിയ ചിത്രം  എല്ലാവർക്കും ആസ്വദിച്ചു കണ്ടിരിക്കാൻ പറ്റിയത് തന്നെയാണ്.തെലുങ്ക് മസാല അധികം പുരട്ടി കൊഴുപ്പിക്കാതെ കുടുംബങ്ങള്ക്ക് ഒന്നിച്ചിരുന്ന് കാണാൻ പറ്റിയ ചിത്രം തന്നെയാണിത്.





പരശുറാം സംവിധാനം ചെയ്ത ചിത്രത്തിന് ഗോപി സുന്ദറിൻ്റെ സംഗീതം.


പ്ര.മോ.ദി.സം