Monday, February 26, 2024

പാർക്കിങ്

 



ഈഗോ വലിയൊരു പ്രശ്നം ആണ്..ചെറിയ കാര്യം ഈഗോ കാരണം പെരുപ്പിച്ചു  മുൻപും പിൻപും നോക്കാതെ ജീവിതം തന്നെ തുലക്കുന്നവർ ഉണ്ട്.






ഐടി പ്രോഫഷൻ ആയ ദമ്പതികൾ ഗവർമെൻ്റ്  ജീവനകാരൻ വാടകക്ക് താമസിക്കുന്ന വീടിന് മുകളിൽ വാടകക്ക് താമസിക്കുവാൻ എത്തുന്നു.ആദ്യമാദ്യം ഒരു കുടുംബം പോലെ കഴിഞ്ഞ അവർ  മുകളിൽ ഉളളവർ  ഒരു കാർ വാങ്ങിയത് മൂലം പ്രശ്നം തുടങ്ങുന്നു.






പാർക്കിങ്ങിൽ ആണ് പ്രശ്നം ആരംഭിച്ചത്.കാർ പാർക്ക് ചെയ്യുന്നത് കൊണ്ട് താഴത്തെ ആൾക്ക് ടു വീലർ കയറ്റാനും ഇറക്കാനും ബുദ്ധിമുട്ട് ഉണ്ടായപ്പോൾ തുടങ്ങിയ പ്രശ്നം വളർന്നു വലുതായി വരികയാണ്.







കാർ ഉള്ളവർക്ക് പാർക്ക് ചെയ്യാം എന്ന് ഹൗസ് ഓണർ പറഞ്ഞപ്പോൾ താഴത്തെ ആൾക്കാരും കാർ വാങ്ങുന്നു.കാർ പാർക്ക് ചെയ്യുന്നതിന് ഇവർക്കിടയിൽ  ഉടലെടുക്കുന്ന പ്രശ്നം  കയ്യാകളിയിൽ എത്തുമ്പോൾ അവരുടെ ജീവിതത്തെ കുടുംബത്തെ ഒട്ടാകെ ബാധിക്കുന്നു.






പരസ്പരം  അടിക്കുവാനും കൊല്ലുവാനും വരെ ശ്രമിക്കുന്ന  ഇവരുടെ പകയുടെ മത്സരത്തിൻ്റെ കഥയാണ് പാർക്കിങ്


പ്ര.മോ.ദി.സം

Sunday, February 25, 2024

മറക്കുമോ നെഞ്ച്ം

 



നമ്മളിൽ ഭൂരിഭാഗവും മറക്കുവാൻ ആഗ്രഹിക്കാത്ത ഒന്നാണ് സ്കൂൾ ജീവിതം.അതിനു പല കാരണങ്ങൾ ഉണ്ടാകും നല്ലതും ചീത്തയുമായ നിരവധി കാരണങ്ങൾ..




എങ്കിൽ പോലും കൂട്ടുകാരും അല്ലലില്ലാതെ ബാധ്യതകൾ ഇല്ലാത്ത പഴയ കാലത്തിൻ്റെ ഓർമ്മ പുതുക്കാൻ ഇപ്പൊൾ നമ്മളിൽ പലരും സ്കൂൾ ഗ്രൂപ്പ് തുടങ്ങി നവ വഴിയിലൂടെ പരസ്പരം ബന്ധപ്പെടുന്നു.




ഇടയ്ക്ക് ഒന്നിച്ചു കൂടി നമ്മൾ പഴയ സ്ക്കൂൾ കുട്ടികൾ ആയി മാറുന്നു.പഠിക്കുമ്പോൾ ശത്രുക്കൾ ആയവർ, അവർ അറിയാതെ പ്രണയിച്ചവർ , ഒറ്റി കൊടുത്തവൻ അങ്ങിനെ വിവിധ മുഖങ്ങൾ ഉണ്ടെങ്കിൽ പോലും അവിടെ ഈ നിമിഷത്തിൽ എല്ലാവരും കൂട്ടുകാര് മാത്രമായി മാറുന്നു.




വീണ്ടും എക്സാം എഴുതണമെന്നു കോടതി വിധിയെ തുടർന്ന് 2008 ബാച്ചിലെ ആൾക്കാർ പത്ത് വർഷത്തിന് ശേഷം വീണ്ടും മൂന്നു മാസം ഒന്നിച്ചു പഠിക്കുകയും ഒത്തു കൂടുകയും  ചെയ്യുന്നിടത്ത് തുടങ്ങുന്ന സിനിമ അവരുടെ മൂന്നു മാസത്തെ ജീവിതം കാണിച്ചു തരുന്നു.





അതിൽ സൗഹൃദ്ധമുണ്ട്,കളിച്ചിരിയുണ്ട്,വൈരം ഉണ്ട്,പ്രേമം ഉണ്ട്,പ്രണയ നൈരാശ്യം ഉണ്ട് ,ദൃഢ ബന്ധമുണ്ട്...അങ്ങിനെ രണ്ടര മണിക്കൂർ നമ്മളെ കൂടി അവരോട് ഒന്നിച്ചു കൂട്ടി കൊണ്ടുപോകുന്ന ചിത്രം..ഏറെ കുറെ പുതുമുഖങ്ങൾ ആയതു കൊണ്ട് തന്നെ സിനിമ ഫ്രഷ് ആണ്


പ്ര.മോ.ദി.സം

Saturday, February 24, 2024

ഇപ്പഠിക്ക് കാതൽ

 



ഒരു കാലത്ത് മലയാളത്തിലും തമിഴിലും കത്തിനിന്ന നടൻ ആയിരുന്നു ഭരത്..സിനിമയുടെ തിരഞ്ഞെടുപ്പ് പിഴച്ചത് കൊണ്ട് തന്നെ ടൈപ്പ് കഥാപാത്രങ്ങൾ ആയിവന്ന് പ്രേക്ഷകരെ മടുപ്പിച്ചത് കൊണ്ട് തന്നെ ഫീല്ഡ് ഔട്ട് ആയിപ്പോയി എന്ന് പറയാം.






പിന്നെയും ഒന്ന് രണ്ടു തിരിച്ചു വരവ് ശ്രമിച്ചു എങ്കിലും കഴിവില്ല എങ്കിലും ഭാഗ്യവും കൂട്ടും ഉണ്ടെങ്കിൽ ആർക്കും ഇപ്പൊൾ സിനിമയിൽ വരാം എന്നവസ്ഥ ആയതു കൊണ്ട് തന്നെ ഇപ്പൊൾ ഉള്ള തള്ളി കയറ്റം കൊണ്ട് നിലനിൽക്കാൻ കഴിഞ്ഞിട്ടില്ല.






എങ്കിൽ പോലും ഇടക്കൊക്കെ ചില ചിത്രങ്ങളിൽ അദ്ദേഹത്തെ കാണുന്നുണ്ട്.. തുടക്ക കാലത്ത് എങ്ങിനെ ആയിരുന്നുവോ അത് പോലെ തന്നെ അദ്ദേഹം തൻ്റെ ശരീരം കാത്തു സൂക്ഷിക്കുവാനും  ലുക്ക് നിലനിർത്താൻ വേണ്ടിയും നന്നായി അധ്വാനിക്കുന്ന ആൾ ആണ്.





പത്ത് വർഷം പ്രേമിച്ചു അതിനു ശേഷം കല്യാണം കഴിച്ച അന്ന് രാത്രി തന്നെ ഒരപകടത്തിൽ നവവധു കൊല്ലപ്പെടുന്നു.വീണ്ടും ജോലിയിൽ ശ്രദ്ധിച്ചു എല്ലാം മറക്കാൻ ശ്രമിക്കുന്ന അയാളിലേക്ക് ഒരു നർത്തകി കടന്നു വരികയും ഒന്നിച്ചു ജീവിക്കുവാൻ തീരുമാനിക്കുകയും ചെയ്യുന്നു.





പക്ഷേ അയാളുടെ  പഴയവളുടെ ഓർമകൾ പുതിയവൾക്ക് ഉൾക്കൊള്ളുവാൻ കഴിയാതെ വരികയും അവർ തമ്മിലുള്ള റിലേഷൻ അത് കൊണ്ട് ചില അവസരങ്ങളിൽ ചില അവസ്ഥകളിൽ സങ്കീർണമാകുന്നതുമാണ് സിനിമ.


പ്ര.മോ.ദി.സം

Friday, February 23, 2024

മഞ്ഞുമ്മൽ ബോയ്സ്


ചിത്രം തുടങ്ങുമ്പോൾ യുവതയുടെ ആഘോഷങ്ങളുടെ  അടിപൊളി ചിത്രം ആണെന്ന് തോന്നും..ആദ്യത്തെ അര മണിക്കൂർ നേരം ഒരു കൂട്ടം ചെറുപ്പക്കാരുടെ പ്രകടനമാണ്..അവരെ കയറൂരി വിട്ടിരിക്കുകയാണ് സംവിധായകൻ ചിദംബരം.


യുവത്വത്തിൻ്റെ ആഘോഷവും അടിപിടി,തമാശ ഒക്കെ കാണുമ്പോൾ നമ്മൾ ആത്മാർഥത കൂട്ടുകാർ ഉളളവർ ആണെങ്കിൽ നമ്മുടെ ജീവിതത്തിലേക്ക് ഒന്ന് കണ്ണോടിക്കാം.അവരുടെ കൂട്ടായ്മയിലെ ചിലരെങ്കിലും നമ്മുടെ കൂട്ടത്തിലും കാണും.അത് കൊണ്ട് തന്നെ പിന്നീട് നമ്മുടെ കഥ പോലെ സിനിമ കാണുവാൻ പറ്റും.


തോന്നുമ്പോൾ പണിക്ക് പോകുക കിട്ടുന്നത്  മുഴുവൻ  അടിച്ചുപൊളിക്കാൻ ഉപയോഗിക്കുന്ന ഗ്യാങ് ഒരു ടൂർ പോവുകയാണ്..വലിയ വണ്ടി കിട്ടാതായപ്പോൾ ചെറിയ വണ്ടിയിൽ  ഡ്രൈവറെ കൂടാതെ പത്തുപേർ മാത്രമായ യാത്ര..




സാത്താൻ്റെ അടുക്കള എന്ന് പറഞാൽ അറിയോ? പോട്ടെ ഗുണ കെയിവ് എന്ന് പറഞാൽ???കമലഹാസൻ്റെ ഗുണ ഷൂട്ട് ചെയ്തതിനു ശേഷം ഈ പേര് വന്ന സാത്താൻ്റെ അടുക്കള അപകടം പിടിച്ച സ്ഥലമാണ്..അവിടുത്തെ ഗുഹയിൽ നിബന്ധനകളോടെ പ്രവേശനം ഉണ്ടെങ്കിൽ കൂടി അതിൽ ഉള്ള ഒരു കുഴിയിൽ പെട്ട് ആരും ഇതുവരെ  തിരിച്ചു വന്നിട്ടില്ല. ശവം പോലും കിട്ടാറില്ല..




എഴുത്ത് പെട്ടെന്ന് മാറിയത് പോലെ തോന്നിയില്ലെ.. സിനിമയും ഇങ്ങിനെയാണ് കൂട്ടുകാർ കൊടൈക്കനാലിൽ ടൂർ പോയപ്പോൾ സിനിമ അടിമുടിമാറ്കയാണ്.കൂട്ടത്തിലെ ഒരുവൻ ഈ കുഴിയിൽ വീഴുമ്പോൾ സിനിമ വേറെ താളത്തിൽ പോകുകയാണ് .അതുവരെ ഉണ്ടായിരുന്ന ആഘോഷങ്ങളും മറ്റും പെട്ടെന്ന് നിന്ന് പോകുന്നു.



മുൻപ് മാളൂട്ടിയും, അടുത്ത കാലത്ത് മലയൻ കുഞ്ഞും നമുക്ക് കാണിച്ചു തന്ന "രക്ഷപ്പെടുത്താൻ" ഉള്ള ദൗത്യം ആണ് പിന്നീട് അങ്ങോട്ട്.. അത് കഴിഞ്ഞ് എന്തൊക്കെയാണ് ഉണ്ടാവുക എന്ന് പ്രേക്ഷകന് കൃത്യമായി അറിയാമെങ്കിലും സംവിധായകൻ്റെ കഴിവാണ് പിന്നീട് നമ്മളെ സ്ക്രീനിൽ നിന്ന് കണ്ണെടുക്കാൻ പറ്റാതെ പിടിച്ചിരുത്തുന്നത്.

അന്യനാട്ടിൽ ഒരു അപകടത്തില് പെട്ടാൽ കുറെ ഫോർമാലിടീസ് ഉണ്ട്..അതൊക്കെ എങ്ങിനെ കൈകാര്യം ചെയ്യും എന്ന ഒരു പ്രശ്നം നമ്മുടെ ഇടയിലുണ്ടാകും.അതിലെ നിയമങ്ങളും,    മറ്റു പ്രശ്നങ്ങളും,  കൂട്ടത്തിലെ   സെൻ്റിമെൻ്റലും ഒക്കെ കാണിച്ചു കൊണ്ടുള്ള ഒരു സർവൈവൽ ത്രില്ലർ.




ക്യാമറ,സംഗീതം,കലാസംവിധാനം ഇവ സംവിധാനത്തെ നല്ലവണ്ണം സഹായിക്കുന്ന ചിത്രം തിയേറ്റർ എക്സ്പീരിയൻസ് കൊണ്ട് മാത്രമേ ശരിക്കും മുൻപ് സംഭവിച്ച ഈ സിനിമ ആസ്വദിക്കുവാൻ പറ്റൂ.


പ്ര.മോ.ദി.സം