Thursday, August 24, 2023

കിംഗ് ഓഫ് കൊത്ത

 



ദുൽഖർ സൽമാൻ ഈ സിനിമയുടെ പ്രചാരണത്തിന് വന്നപ്പോൾ പറഞ്ഞ ഒരു കാര്യമുണ്ട്.

." ഈ സിനിമയുടെ ഹൈപ്പു കാണുമ്പോൾ എനിക്ക് വല്ലാതെ പേടിയാകുന്നു എന്ന്..."




സത്യത്തിൽ പേടി യാഥാർത്ഥ്യമായി..ഒരു സിനിമ ഇറങ്ങുന്നതിനു മുൻപ് തള്ളി തള്ളി വലിയ മലയുടെ മുകളിൽ കൊണ്ട് പോയി വെക്കും..ഉയരം കൂടും തോറും കാഴ്ചക്ക് ലഭിക്കുന്ന  "സ്വാദും" കൂടും മാത്രമല്ല വീഴ്ചയുടെ ആഘാതവും എന്നത് കൂടി മനസ്സിൽ ഉണ്ടാവണം....വലിയത് എന്തോ  ഉണ്ട് എന്ന് കരുതി ഇടിച്ചു കയറി കണ്ടവർക്ക് അത് കൊണ്ട് തന്നെ നിരാശ യായേക്കും സിനിമ മൊത്തത്തിൽ കൊള്ളാം എങ്കിലും...




ഒടിയൻ,ബീസ്റ്റ് ,സീറോ തുടങ്ങി അനേകം ചിത്രങ്ങൾക്ക് ഉണ്ടായ അനുഭവം അണിയറക്കാർ ഓർക്കേണ്ടത് ആയിരുന്നു..ഇതൊക്കെ തള്ളി മറിച്ചില്ല എങ്കിൽ നല്ലപോലെ ആസ്വദിക്കാവുന്ന സിനിമകൾ തന്നെ ആയിരുന്നു കൊത്തയിലെ രാജാവിനെ പോലെ...




നമ്മൾ പരീക്ഷക്ക് കുറെ പുസ്തകങ്ങൾ റഫർ ചെയ്യുന്നത് പോലെ അഭിലാഷ് ജോഷി കുറെയേറെ ഗ്യാങ്സ്റ്റർ സിനിമകൾ റഫർ ചെയ്തിട്ടുണ്ട്..അത് കൊണ്ട് തന്നെ കുറെ സിനിമകളുടെ നിഴൽ ഈ ചിത്രത്തിൽ കാണാൻ കഴിയുന്നുണ്ട്..



എല്ലാ ഭാഷകളിലും ദുൽഖറിന് ആരാധകര് ഉള്ളത് കൊണ്ട് തന്നെ ഈ ചിത്രം പണംവാരും.. അത് ചിത്രത്തിൻ്റെ മേന്മ കൊണ്ടല്ലെന്ന് മാത്രം.ദുൽഖർ കയ്യും മെയ്യും മറന്ന് നന്നായി പെർഫോം ചെയ്തിട്ടുണ്ട്..അതിനുള്ള പ്രതിഫലം കിട്ടും


പ്ര.മോ.ദി.സം 

കിസി ക ഭായ് കീസി കി ജാൻ

 



കൊവിദ് മഹാമാരിക്ക് ശേഷം ബോളിവുഡ് കലക്ഷൻ ദുരന്തത്തിൻ്റെ പിടിയിൽ ആയിരുന്നു..പത്താനും പിന്നെ ഗദ്ധർ 2, ഒ എം ജീ 2 എന്നിവ ഒരുവിധം രക്ഷപ്പെടുത്തി എങ്കിലും പഴയ പ്രതാപം ഇതുവരെ കിട്ടിയിട്ടില്ല.







സൽമാൻ ഖാൻ എന്ന സൂപ്പർ സ്റ്റാർ സിനിമ ആയിട്ട് പോലും ഈ ചിത്രത്തെ കുറിച്ച് വലിയ കേട്ടറിവും ഉണ്ടായിരുന്നില്ല. തുടക്ക കാലം തൊട്ടു മനസ്സിലെ വിഗ്രഹം ഒന്നായിരുന്നതിനാൽ  എന്തായാലും ചിത്രം കാണാൻ തോന്നി.






മൂന്ന് കൂടപ്പിറപ്പുകൾക്ക് വേണ്ടി കല്യാണം പോലും കഴിക്കാതെ ജീവിക്കുന്ന ഭായ് കല്യാണം കഴിച്ചാൽ മാത്രമേ പ്രണയിനി കൾ ഉള്ള അവർക്ക് കല്യാണം കഴിക്കുവാൻ പറ്റൂ എന്ന തിരിച്ചറിവിൽ ഭായ്യിക്ക് പ്രേമം കണ്ടെത്തുന്നു.







കണ്ടെത്തിയ പെൺകുട്ടിയെ തേടി അവളെ കൊല്ലുവാൻ വേണ്ടി കുറേപ്പേർ ഉണ്ടെന്ന തിരിച്ചറിവിൽ അവളുടെ രക്ഷയ്ക്കായി സഹോദരന്മാർ കൂടെ നിൽക്കുന്നു.






അവളുടെ നാട്ടിലും വീട്ടിലും ആക്രമികൾ പിന്തുടർന്നപ്പോൾ അവളെയും കുടുംബത്തെയും ആക്രമിക്കുവാൻ ഉണ്ടായ കാരണം അവർക്ക് മനസ്സിലാകുന്നു.ചില സത്യങ്ങളും..






പതിവ് സൽമാൻ ചിത്രങ്ങളിലെ പോലെ ഗാനങ്ങളും സ്റ്റണ്ട് രംഗങ്ങൾ കൊണ്ടും സമ്പന്നമായ ചിത്രത്തിൽ ഇടവേളക്ക് ശേഷം തെലുഗു നാട്ടിലെ കഥ പറയുന്നത് കൊണ്ട് തെലുഗു സംഭാഷണങ്ങളും തെലുഗു നടന്മാരും പ്രത്യക്ഷപ്പെടുന്നു.


പ്ര.മോ.ദി.സം



Wednesday, August 23, 2023

മധുര മനോഹര മോഹം

 



നമ്മൾ ഒരിക്കലും ഒരാളെയും  പെട്ടെന്ന് അങ്ങിനെ വിലയിരുത്തി കളയരുത്.അവരുടെ കാര്യങ്ങളിൽ നമ്മൾ എത്ര അടുത്ത് പ്രവർത്തിച്ചാലും ചിലപ്പോൾ അവരെ പൂർണമായും മനസ്സിലാക്കാൻ കഴിയുന്നത് അപൂർവമായി മാത്രമായിരിക്കും.





അമ്മയും രണ്ട് പെങ്ങൾ മാരുമായി സന്തുഷ്ട ജീവിതം നയിക്കുന്ന നായകന് അച്ഛൻ്റെ മരണം കൊണ്ട് കിട്ടിയ ജോലി പോലും വിരസത ഉണ്ടാക്കുന്നതാണ്.കാമുകിയുമായി  ,കൂട്ട്കാരുമായി സല്ലപിച്ച് കഴിയുന്ന അയാൾക്ക് ട്യുഷന് മറ്റും  എടുത്തു കുടുംബത്തെ സേവിക്കുന്ന പെങ്ങൾ ഉള്ളത് കൊണ്ട് വീടിൻ്റെ കാര്യത്തിലും

യാതൊരു ടെൻഷനും ഇല്ല.






പെങ്ങളുടെ  പഠിത്തം കഴിഞ്ഞു അവള് കല്യാണം കഴിച്ചു കഴിഞ്ഞു മാത്രമാണ്  തൻ്റെ കല്യാണം എന്ന് ചിന്തിക്കുന്ന അയാൾക്ക് പെട്ടെന്ന്  പെങ്ങളുടെ ചില പ്രവർത്തികൾ കൊണ്ട് ,അത് കൊണ്ടുണ്ടാക്കുന്ന ചില പ്രശ്നങ്ങൾ കൊണ്ട് പെങ്ങളെ പെട്ടെന്ന് കല്യാണം കഴിച്ചയക്കുവാൻ തീരുമാനിക്കുന്ന










കല്യാണവുമായി ബന്ധപ്പെട്ട് അവള് ചെയ്തു വെച്ച  ഓരോരോ നൂലാമാലകൾ ഒന്നൊന്നായി അയാൾക്ക് നേരിടേണ്ടി വരികയാണ്..









രസകരമായി തുടങ്ങി അത് പോലെ രസകരമായി അവസാനിക്കുന്ന സിനിമ പല ആക്ഷേപ ഹാസ്യം കൊണ്ട് സമൂഹത്തിലെ വർത്തമാന കാലത്തിലെ സംഭവങ്ങളെ ട്രോളി കാണിക്കുന്നുണ്ട്.


പ്ര.മോ.ദി.സം

Monday, August 21, 2023

ജലധാര പമ്പ്സെറ്റ്

 



ഒരിക്കൽ കാട്ടിലൂടെ ഒരു ആന നടന്നു വരുമ്പോൾ ഒരു എരുമ ഓടുന്നത് കണ്ടൂ...ആന ചോദിച്ചപ്പോൾ പറഞ്ഞു ഈ കാട്ടിലെ പോത്തുകളെ ഒക്കെ പിടിച്ചു കൊണ്ട് പോകുവാൻ സർകാർ ഉത്തരവിട്ടു എന്ന്..




അതിനു നീ എരുമ അല്ലേ പോത്ത് അല്ലല്ലോ എന്ന് പറഞ്ഞപ്പോൾ എരുമ പറഞ്ഞു..ഇത് ഇന്ത്യയാണ്..ഞാൻ എരുമ ആണെന്ന് തെളിയിക്കാൻ വർഷങ്ങൾ കഴിയും...ഇത് കേട്ട് ആന എരുമയെക്കാൾ സ്പീഡിൽ ഓടി എന്നാണ് കഥ..




ഈ ചിത്രത്തിൽ ഇന്ത്യൻ നിയമത്തെ കുറിച്ച് പറഞ്ഞ ഈ കഥ തന്നെയാണ് നമ്മുടെ നിയമത്തിൻ്റെ ഇഴച്ചിൽ പ്രേക്ഷകന് മനസ്സിലാക്കി കൊടുക്കുന്നത്.



തൻ്റെ കിണറ്റില് നിന്നും കട്ടു കൊണ്ടുപോയ പമ്പ് സെറ്റ് കേസ് വർഷങ്ങൾ കഴിഞ്ഞും നീതി കിട്ടാതെ ഇഴഞ്ഞിഴഞ്ഞ് പോകുമ്പോൾ പോലും മൃണാളിനി ടീച്ചർ പ്രതീക്ഷ കൈവിടുനില്ല..



നാട്ടുകാർ മുഴുവൻ കണ്ടിട്ടും അവർ തന്നെ കള്ളനെ പിടിച്ചിട്ടും കോടതിയിൽ എത്തുമ്പോൾ ഞാൻ  കട്ടില്ല എന്ന് കള്ളൻ പറയുമ്പോൾ സാക്ഷികൾ ഉണ്ടായിട്ടു പോലും മതിയായ തെളിവുകൾ ഹാജരാക്കാൻ പറ്റുന്നില്ല..



നമ്മുടെ നീതിന്യായ വ്യവസ്ഥയെ അതിൻ്റെ നൂലാമാലകൾ പറയുന്ന ചിത്രം രസകരമായി അവതരിപ്പിച്ചിട്ടുണ്ട്.


പ്ര.മോ.ദി.സം