Tuesday, May 23, 2023

നീലവെളിച്ചം

 



പഴയ സിനിമകൾ കൈ തുമ്പിൽ ഒരു ക്ലിക്ക് കൊണ്ട് കിട്ടുമ്പോൾ അതിൽ ഒന്ന്

 റീമേക്ക് ചെയ്യുമ്പോൾ സംവിധായകൻ നല്ലവണ്ണം ഹോം വർക് ചെയ്യേണ്ടതായി റ്റുണ്ട്. അതും മധുവും നസീറും ഒക്കെ അഭിനയിച്ചു  കേരളത്തെ അന്നത്തെ കാലത്ത് പേടിപ്പിച്ച ഒരു ഹൊറർ ഹിറ്റ്.






തിരക്കഥ ദൗർബല്യം കൊണ്ട് പഴയതിനെ പുതിയത് ആക്കുമ്പോൾ പുതിയ സിനിമയിൽ  കൂടുതൽ ആകർഷിക്കുന്ന എന്തെങ്കിലും ഒന്നു  ഉണ്ടാവണം..അങ്ങിനെ ഒന്നും ഇല്ലാതെ ഒരു ഈച്ച കോപ്പി..ബ്ലാക്ക് ആൻഡ് വൈറ്റ്ചിത്രമാണ് എന്നത് ഇപ്പൊൾ കളർ ആയി..ചില നല്ല സംഭാഷണങ്ങൾ പോലും പണ്ടത്തെ പൈങ്കിളി രൂപത്തിൽ തന്നെ ഉണ്ടു താനും.






ഒരു പൂച്ചയെയൊ കൊണ്ടോ എലിയെ കൊണ്ട്ണ്ടു സൗണ്ട് സിസ്റ്റത്തിൽ കൂടി മാത്രം ഒരു പ്രേതകഥ ഇന്നത്തെ കാണികളെ  രസിപ്പിച്ചു പേടിപ്പിക്കും എന്ന് കരുതിയാൽ അത് കാണികളെ പഠിച്ചിട്ടില്ല എന്ന് അർത്ഥം.ഒന്നും ഇല്ലെങ്കിലും വെള്ള സാരി എന്ന പ്രേതത്തിൻ്റെ സ്ഥിരം വേഷം എങ്കിലും ഈ കളർ സിനിമയിൽ  മാറ്റി പിടിച്ചു എങ്കിൽ അതെലെങ്കിലും ഒരു പുതുമ കിട്ടിയേനെ..






പ്രമോദ് വെളിയനാട് എന്ന ഒരു നടൻ്റെ സാന്നിധ്യം ഉള്ള രംഗങ്ങൾ ഒഴിച്ച് ബാക്കിയല്ലാം കാണികളെ ഇരുത്തി വെറു പ്പിക്കും.പ്രേക്ഷകരുടെ ഇടയിൽ "കാലഹരണപ്പെട്ട "നടിയെ നായിക ആക്കിയത് തന്നെ സിനിമ കാണുന്നതിൽ നിന്നും പലരെയും പിന്നോട്ട് വലിപ്പിക്കും.






ഒരു സിനിമക്കാർ ആകുമ്പോൾ എല്ലാത്തരം പബ്ലിക്കിനെ ഒരുമിച്ച് കൊണ്ട് പോകുന്ന ആൾ ആയിരിക്കണം..അല്ലെങ്കിൽ നിലപാടുകളിൽ ഉറച്ചു നിൽക്കണം.ചില നേട്ടങ്ങൾക്ക് വേണ്ടി മാത്രം ഒരു വിഭാഗത്തെ വെറുപ്പിച്ചു കൊണ്ടിരിക്കുന്ന ആൾകാർ ആകുമ്പോൾ ആളുകൾ അവരെ പാർശ്വവൽക്കരിക്കും.അത് സിനിമയിൽ ചിലപ്പോൾ ഇത് പോലെ ഉള്ള തുടർ പരാജയങ്ങൾക്ക് കാരണം ആയേക്കും.






ആഷിക് അബു കഴിവ് ഉള്ള സംവിധായകൻ ആണെന്ന് പല തവണ തെളിയിച്ചു കഴിഞ്ഞ ആളാണു...ചില കോക്കസ് സുകളിൽ പെട്ട് കഴിവുകളെ വേണ്ടവിധം ഉപയോഗിക്കുവാൻ കഴിയുന്നില്ല..അത്ര തന്നെ


പ്ര.മോ.ദി.സം

Monday, May 22, 2023

ദി കേരള സ്റ്റോറി

 



മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്..ഈ ചിത്രത്തെ കുറിച്ചുള്ള കോലാഹലങ്ങളും മുതലെടുപ്പും അനന്തര ഫലങ്ങളും കണ്ടപ്പോൾ അങ്ങിനെയാണ് തോന്നിയത്.മനുഷ്യരെ മയക്കുന്ന മതത്തിൽ കൂടി നോവിച്ചും ലാളിച്ചും  ഒരുതരം മുതലെടുപ്പ്.



മതത്തിൻ്റെ പേരിൽ ഇല്ലാത്ത വാഗ്ദാനങ്ങൾ നൽകി ഒരു കൂട്ടം ആൾക്കാരെ പറഞ്ഞു മയക്കി തീവ്രവാദിയായി മാറ്റുന്ന ഒരു സംഘത്തിന് നേരെയുള്ള ഒരു " വെടി പൊട്ടി ക്കലിൽ"  കവിഞ്ഞു ഈ ചിത്രത്തിൽ ഇതിനെ എതിർത്ത മതത്തിനെ മോശമാക്കി ഒന്നും പറയുന്നില്ല കാണിക്കുന്നുമില്ല.ഇതിൽ കൂടുതൽ പറഞ്ഞതും കാണിച്ചതും ആയ ചിത്രങ്ങൾ വേറെ ഉണ്ടായിരുന്നു താനും.



ഈ ചിത്രം എതിർക്കുന്നവർ തീവ്രവാദികളെ ഞങ്ങൾ അംഗീകരിക്കുന്നു എന്ന് കൂടി പ്രഖ്യാപിക്കുകയാണ്. തീവ്രവാദികളുടെ ഇടയിൽ കുടുങ്ങി പോയ പെൺകുട്ടികളുടെ യാതനയുടെ ശരിയായ ചിത്രീകരണം മാത്രമായിട്ടാണ് ഇതിനെ മനസ്സിലാക്കിയത്.



 ചിത്രം കണ്ടു കഴിഞ്ഞ് മാത്രമേ അതിനെ  വിലയിരുത്താൻ പാടുള്ളൂ..ഈ ചിത്രത്തിൽ കൂടുതൽ അധിക്ഷേപിക്കുന്നത്  ഹൈന്ദവ ദേവൻമാരേയാണ് ..അവരെ കുറിച്ചുള്ള പരാമർശത്തിൽ ആരും ഇതുവരെ സിനിമ നിരോധിക്കണം എന്നും പറഞ്ഞു കേട്ടില്ല.സിനിമയുടെ കഥക്കു അത് ആവശ്യമുണ്ട് എന്ന് അവർ നല്ല മനസ്സോടെ മനസ്സിലാക്കി..സിനിമയെ സിനിമയായി കണ്ടു.



സത്യത്തിൽ മതങ്ങൾക്ക് ആയിരുന്നില്ല പ്രശ്നം അവസരം മുതലാക്കി എടുക്കുവാൻ മുന്നിട്ടിറങ്ങിയ രാഷ്ട്രീയക്കാർക്ക്  മാത്രം ആയിരുന്നു.കാവി "കോണകം" പത്താൻ എന്ന മസാല ചിത്രത്തിന് ആയിരം കോടി വരെ കളക്ഷൻ തരപ്പെടുത്തി ബംബർ അടിച്ചപ്പോൾ വെറും മുപ്പത് കോടിക്കു താഴെ ചിലവാക്കിയ ഈ ചിത്രം പത്തിരട്ടി കൂടുതൽ  കളക്ഷൻ നേടി  അതിനു പിന്നാലെ കുതിക്കുകയാണ്.


കേരളത്തിലെ കോളേജിൽ നടക്കുന്ന മലയാളി പെൺകുട്ടികളുടെ ഒരു വിഷയം ആയത് കൊണ്ടാവാം ഇതിന് കേരള കഥ എന്ന് പേരിട്ടത്.എന്നാലും കേരളത്തെ കുറിച്ചുള്ള ചില തെറ്റായ പരാമർശങ്ങൾ ഒഴിവാക്കാമായിരുന്നു.കൃത്യമായ ഒരു ഹോം വർക് ഇതിന് വേണ്ടി അവർ ചെയ്തുവോ എന്നും സംശയമാണ്..നമ്മൾ ഇതുവരെ കേട്ട "വാർത്ത"യിൽ കവിഞ്ഞു കൂടുതൽ ഒന്നും കാണിക്കുന്നുമില്ല.



ലോകത്തിൻ്റെ നാനാഭാഗത്തും നിന്ന് "സ്വർഗ്ഗത്തിലെ ഹൂറിയായി"  വഞ്ചിക്കപ്പെട്ട കുറെയേറെ പെൺകുട്ടികൾ തീവ്രവാദികളുടെ അടിമത്തത്തിൽ ഉണ്ടെന്നുള്ളത് ഞെട്ടിപ്പിക്കുന്ന കാര്യം തന്നെയാണ്..ചിത്രത്തിൽ പറയുന്നത് പോലെ കണ്ടും കേട്ടും അറിഞ്ഞു കൊണ്ടുള്ള സെൻ്റി മെൻസ്ന് ഇവിടെ പ്രാധാന്യം ഇല്ല വേണ്ടത് തെളിവുകൾ ആണ്..


പ്ര.മോ.ദി.സം

Sunday, May 21, 2023

ജാക്സൺ ബസാർ യൂത്ത്

 



നല്ലൊരു തീം ഉണ്ടെങ്കിൽ അറിയപ്പെടുന്ന മുൻനിര താരങ്ങൾ അണിയറക്കാർ ഒന്നും ഇല്ലെങ്കിലും നല്ലൊരു കാണാൻ കൊള്ളാവുന്ന ചിത്രം ഉണ്ടാക്കാം എന്നു ഷമൽ സുലൈമാൻ തെളിയിച്ചിരിക്കുന്നു.


ഹൈവേ റോഡ് വരുമ്പോൾ ഒഴിക്കപ്പെട്ട് പോകുന്ന ജാക്സൺ ബസാറിലെ കുടുംബങ്ങളുടെ വർഷങ്ങളായി ഉള്ള ചെറുത്ത് നിൽപ്പ് അധികൃതർക്ക് തലവേദന ഉണ്ടാക്കുന്നു.



ഏതു സന്താപത്തിലും ദുഃഖത്തിലും ആഘോഷമായി മനുഷ്യരുടെ ഉള്ളം നിറക്കുന്ന ജാക്സൺ ബസാർ കൂട്ടത്തിൻ്റെ ബാൻഡ് മേളം ട്രൂപ്പിലെ ആശാനെ പൊലീസ് കൊണ്ട് പോയി മർദ്ദിച്ച് കൊന്നു  കളഞ്ഞപ്പോൾ അവർ ആകെ ഇളകുകയാണ്.


പോലീസും കോളനിക്കാരും തമ്മിലുള്ള പ്രശ്നങ്ങളും മറ്റുമാണ് പിന്നീട് സിനിമ പറയുന്നത്. അതിനിടയിൽ ചില കഥാപാത്രങ്ങൾ വന്നു പോകുന്നുണ്ട്.. എല്ലാറ്റിനെയും കൂട്ടി ഇണക്കി കൊണ്ട് പോകുന്നുണ്ട്..ജാഫർ ഇടുക്കിയുടെ ആശാൻ നമ്മുടെ കണ്ണ് നനയിക്കുന്ന അനുഭവമായി... ലൂക്ക്മാൻ നായക വേഷവും നന്നായി.



പറയേണ്ടത് ഇന്ദ്രൻസിൻറ പ്രകടനമാണ്.സി ഐ ആയി അദ്ദേഹം കസറി അഭിനയിച്ചു..ഓരോ മൂമെൻ്റും അദ്ദേഹത്തിൻ്റെ ശാരീരിക കുറവിനെ അഭിനയം കൊണ്ട് വെല്ലുന്നത് ആയിരുന്നു.സിനിമ പുതിയൊരു തലത്തിലേക്ക് കത്തി കയറിയത് ഇന്ദ്രൻസ് ൻ്റെ വരവോടെ തന്നെയാണ്


മൊത്തത്തിൽ നല്ലൊരു അനുഭവം തന്നെയാണ് ഈ സിനിമ..വ്യതസ്തമായ ചെറു ചിത്രങ്ങൾ മലയാളത്തിൽ ഇല്ലെന്നുള്ള വിമർശനത്തിന് ഒരു ഉത്തരം കൂടിയാണ്.


പ്ര .മോ .ദി. സം

Saturday, May 20, 2023

കഠിന കഠൊരമീ അണ്ഡകടാഹം

 



ഒരു സിനിമയുടെ വിജയത്തിന് പേര് എത്രമാത്രം പ്രാധാന്യം ഉള്ളത് ആണെന്ന് ഈ ചിത്രത്തിൻ്റെ സംവിധായകൻ ഇപ്പൊൾ മനസ്സിലാക്കി കാണും.വായിൽ കൊള്ളാത്ത പേര് കൊണ്ട് തന്നെയാണ് ഈ ചിത്രം ചിലപ്പോൾ തിയേറ്ററിൽ ആളില്ലാതെ പോയ അവസ്ഥ സൃഷിച്ച് കാണുക.





കോവിടു പൂർണമായും നമ്മളെ വിട്ടു പോയില്ല എങ്കിൽ കൂടി തുടക്ക കാലത്ത് നമ്മൾ അനുഭവിച്ച ബന്ധനം ഇന്നില്ല എന്ന് തന്നെ പറയാം.മഹാമാരി കാലത്ത് പലരും അനുഭവിച്ച തിക്ത അനുഭവങ്ങൾ  ഒരു കുടുംബത്തിലെ സംഭവത്തിലൂടെ വരച്ചു കാട്ടുകയാണ് ഇവിടെ.






ചിത്രത്തിലെ പോലെ ഉള്ള സംഭവങ്ങൾ യഥാർത്ഥ ജീവിതത്തിൽ  അനുഭവിച്ച കുറെ പേർക്ക് ഈ ചിത്രം ഹൃദ്യമാകും മറ്റുള്ളവർക്ക് അത്ര ആസ്വാദനം നൽകുവാൻ ഇടയില്ല.അനുഭവം ഉള്ളവർക്ക് ചെറിയ ഒരു നീറ്റൽ അനുഭവപ്പെടാതെ ഒരു വിങ്ങൽ ഇല്ലാതെ കണ്ണ് നനയാതെ  ഈ ചിത്രം കണ്ടു തീർക്കുവാൻ പറ്റില്ല.






ഗൾഫിൽ പണം വാരാൻ പോകുന്ന പലർക്കും അത് കിട്ടണം എന്നില്ല..ഭൂരിഭാഗം പേരും നായകൻ ബിച്ചു പറയുന്നത് പോലെ പരാജയപ്പെട്ട ഗൾഫ് കാരനാണ്..ഭാര്യയെയും മക്കളെയും പിരിഞ്ഞു ജീവിതം തുലച്ചു പണം സബാ ധിക്കുവാൻ പോയ പലർക്കും പണവും കിട്ടുന്നില്ല ജീവിതവും കയ്യിൽ നിന്ന് പോകുന്നു.





പല ജീവിതങ്ങളും വരച്ചു കാട്ടുന്ന ചിത്രം നമ്മെ പലകാര്യങ്ങളും ചിന്തിപ്പിക്കും.. ഭരണ സംവിധാനങ്ങളുടെ രാഷ്ട്രീയക്കാരുടെ ഇരട്ടതാപ്പൂ കൂടി കാണിച്ചാണ് സിനിമ അവസാനിക്കുന്നത്.


പ്ര .മോ.ദി.സം


പൂക്കാലം

 



അമ്പത് വർഷത്തിൽ കൂടുതൽ മലയാളത്തിൽ വിവിധ വേഷങ്ങളിൽ നിറഞ്ഞാടുന്ന വിജയരാഘവൻ തൊണ്ണൂറു കഴിഞ്ഞ വൃദ്ധനായ കുടുംബ നാഥനായി നമ്മളെ അമ്പരിപ്പിക്കുന്നു.





മേക്കപ്പ് എന്ന ഏച്ച് കെട്ടലുകൾ കൊണ്ട് മുൻപ് പലരും വൃദ്ധൻ ആയെങ്കിൽ പോലും നടപ്പിലും ഇരുപ്പിലും ഭാവത്തിലും പൂർണമായും നമ്മെ അതിശയിപ്പിക്കുന്ന പ്രകടനം തന്നെയാണ് ആദേഹത്തിൻ്റെത്.






എഴുപത് വർഷത്തോളം ഒന്നിച്ചു ജീവിച്ച ദമ്പതികൾ ഒരു "കത്തിൻ്റെ " പേരിൽ തമ്മിൽ പിരിയാൻ വേണ്ടി കേസ് കൊടുക്കുന്നതും അതിനു പിന്നിലും മുന്നിലും ഉള്ള നൂലാമാലകൾ ആണ് ഗണേഷ് രാജ് പറയുന്നത്.






കസേരയിൽ ഇരിക്കുമ്പോൾ "ജഡ്ജി"യായി  മാറുന്ന വിനീത്  ശ്രീനിവാസൻ,അഡ്വക്കറ്റ് ആയി  ബേസിൽ എന്നവർ രസിപ്പിച്ചു എങ്കിൽ കൂടി അത് പൂർണമായും പ്രേക്ഷകർക്ക് ഉൾക്കൊള്ളുവാൻ പറ്റി എന്ന് വരില്ല.ഒരു "ഒഴിമുറി" ബാധ തന്നെ കാരണം






വളരെ ആഴത്തിൽ പ്രേക്ഷകരിൽ പതിയേണ്ട ഒരു കഥ എന്ത് കൊണ്ടോ പലപ്പോഴും അവരുമായി പൂർണമായും  കണക്ട് ആകുന്നില്ല.സെൻ്റിമെൻ്റ്സ്  പലപ്പോഴും നമ്മിലേക്ക് പൂർണമായും എത്തുന്നില്ല.







അവതരണത്തിലും മറ്റും പുതുമയുള്ള സിനിമ കുറെ ഫ്രഷ് മുഖങ്ങൾ തകർത്തു അഭിനയിച്ചത് കൊണ്ടുതന്നെ ആസ്വദ്യമാണ്.


പ്ര .മോ.ദി.സം