Wednesday, November 23, 2022

1744 വൈറ്റ് ആൾട്ടോ


 പരീക്ഷണം പണ്ടെ ഇഷട്ടമല്ലാത്തത് കൊണ്ടാവാം പരീക്ഷണ ചിത്രമായ ആൾട്ടോ കാർ അത്രക്ക് ദഹിച്ചില്ല. പണ്ട് സ്കൂളിലും കോളേജിലും പഠിക്കുബോൾ
കെമിസ്ട്രി ലാബിലും ഫിസിക്സ് ലാബി്ലും വെച്ച് പല പരീക്ഷണങ്ങളിൽ ഏർപ്പെട്ടു എങ്കിലും പൂർണമായി മനസ്സിലാക്കുവാൻ മിനകെട്ടിട്ടില്ല..


കാരണം നമ്മുടെ ഫീൽഡ് അതല്ല എന്ന് ഉറപ്പ് ഉണ്ടായിരുന്നതു കൊണ്ട് തന്നെ..പിന്നെ പരീക്ഷക്ക് മാർക്ക് വാങ്ങി പാസാകുവാൻ അതൊക്കെ അത്യാവശ്യവും ആയിരുന്നു.


പക്ഷേ ഇത് ഒരു ഒന്നര പരീക്ഷണം ആയിപൊയപോലെ ആണ് തോന്നിയത്.പണ്ട് പരീക്ഷണം എന്ന് പറഞ്ഞു ഒരു ഡബിൾ ബാരൽ തോക്കിന് മുന്നിൽ തല വെച്ച് കാശു കളഞ്ഞിരുന്നു.അതേ ജേർണലിൽ വേണേൽ പലർക്കും ഉൾപ്പെടുത്താൻ പറ്റും.


കുറ്റകൃത്യം ചെയ്തു  പ്രതികൾ രക്ഷപെട്ട വെള്ള ആൾട്ടോ കാർ തേടി പോലീസിൻ്റെ (നമ്മുടെ പോലീസ് അല്ലാട്ടോ)യാത്ര   യാണ് ചിത്രം.മദ്യപിച്ച് ഇറങ്ങുന്ന ഒരു ഫ്രോടിന് കാർ മാറി പോകുന്നത് കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങളും ഗുലുമാ ലുകളും രസകരമായി പറയാനാണ് തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിൻ്റെ സംവിധായകൻ ശ്രമിച്ചത്..



എന്നാല്  സംഭവങ്ങൾ ഒക്കെ നമുക്ക് സീരിയസ് ആയിട്ട് തോന്നുകയും രസം ഇല്ലാതെ സമയം കൊല്ലിയായി സിനിമ ബോറടി നൽകുന്നു. താര നിരയിലേക്ക് കുതിക്കുന്ന ഷറഫ്ധീൻ ഒക്കെ ഇതിന് എന്തിന് തലവെച്ച് കൊടുക്കുന്നു എന്നതാണ് സിനിമ വിട്ടിറങ്ങുമ്പോൾ പ്രേക്ഷകർ ചിന്തിക്കുക.

പ്ര .മോ .ദി .സം

Tuesday, November 22, 2022

കഠ്പുത്ത്ലി

 



"ബോഡി ഷയ്മിങ് "ഇന്ന് സർവസാധാരണമാണ്.ഒരാളുടെ ആകൃതിയിൽ ,നിറത്തിൽ ,വസ്ത്രത്തിൽ കുറ്റം കണ്ടു പിടിക്കുക എന്നത് ഇപ്പൊൾ പലരുടെയും ഹോബിയായി മാറിയിട്ടുണ്ട്. അവൻ്റെ ആകൃതിയും നിറവും അവൻ്റെ ചോയ്സ് അല്ലെന്ന് മനസ്സിലാക്കേണ്ട വിവരം പോലും പലരും കാണിക്കുന്നില്ല.






വസ്ത്രം ധരിക്കുന്നത് അവനു അല്ലെങ്കിൽ അവൾക്ക്  പെർഫെക്റ്റ് ആണെന്ന്  തോന്നുന്നത് കൊണ്ടാണ്...അതിൽ മറ്റുള്ളവർ ഇടപെടുന്നത് കൊണ്ടാണ് പല പ്രശ്നങ്ങളും ഉണ്ടായിട്ടുള്ളത്.






തൻ്റെ ആകൃതിയും രൂപവും കൊണ്ട് സഹപാഠികൾ എപ്പൊഴും

" ഷൻഡൻ" എന്ന് വിളിച്ചപ്പോൾ അവനു നൊന്തു...എങ്കിലും അവൻ അവൻ്റെ പോരായ്മകൾ മനസ്സിലാക്കി സഹിച്ചു.. അവനെ കെയർ ചെയ്യാൻ അവൻ്റെ കുറവുകൾ മനസ്സിലാക്കിയ പെൺകുട്ടി അവനു കൂട്ടായി ഒന്നിച്ചു നിന്നു.




എപ്പോഴോ തോന്നിയ ഇഷ്ട്ടം  അവളോട് തുറന്ന് പറഞ്ഞപ്പോൾ അവനും അവളെ ഷൻഡൻ എന്ന് സംബോധന ചെയ്തപ്പോൾ അവൻ തകർന്നു പോയി..പിന്നെ അവനിൽ എല്ലാവരോടും ഉള്ള വെറുപ്പും പ്രതികാരവും കൊലയാളിയാക്കി മാറ്റി..




എവിടെയോ കേട്ട അല്ലെങ്കിൽ കണ്ട കഥാരൂപം പോലെയില്ലെ..സത്യമാണ്..മുൻപ് തമിഴിൽ തകർത്തു ഓടിയ രാക്ഷസൻ എന്ന സിനിമയുടെ റീ മയിക് ആണ് ഈ അക്ഷയ കുമാർ ചിത്രം.



സീരിയൽ കില്ലരെ പിടിക്കാൻ നടക്കുന്ന പോലീസ് ഉദ്യോഗസ്ഥൻ ആയി അക്ഷ്യയകുമാർ..


പ്ര .മോ.ദി .സം

www.promodkp.blogspot.com

Monday, November 21, 2022

അദൃശ്യം

 



പുതുമുഖ സംവിധായകൻ എന്ന നിലയിൽ അടുത്ത് മലയാളത്തിൽ വന്നവർ ഒക്കെ വ്യതസ്ത കൊണ്ട് കാണികളെ അൽഭുത പ്പെടുത്തിയിട്ടുണ്ട്.സാക് ഹാരിസ് എന്ന പുതുമുഖത്തിൽ നിന്നും അങ്ങിനെ പ്രതീക്ഷിച്ചു തന്നെയാണ് സിനിമ കണ്ടത്.



പക്ഷേ വർഷങ്ങളായി സിനിമ മനസ്സിൽ താലോലിച്ച സംവിധായകൻ വർഷങ്ങളായി പലരും ത്രില്ലർ സിനിമകൾക്ക്  ചെയ്ത പാറ്റേൺ തന്നെയാണ് ഉപയോഗിക്കുന്നത്.അത് കൊണ്ട് തന്നെ പുതുമ എന്ന് തോന്നില്ല.



പല സമയത്തും വിരസമായി പോകുന്ന അല്ലെങ്കിൽ കണ്ടു മടുത്തത് കൊണ്ട് ബോറടി സമ്മാനിക്കുന്ന സിനിമ ചില സമയത്ത് അഭിനേതാക്കളുടെ മികവ് കൊണ്ട് രക്ഷപ്പെടുത്തി എടുക്കുന്നുണ്ട്.



കാണാതായ ഉന്നത പോലീസ് ഉദ്യോഗസ്ഥനെയും മകളെയും തേടി വ്യതസ്ത രീതിയിൽ മൂന്ന് സംഘങ്ങൾ അന്വേഷിക്കുന്നതും അതിനു പിന്നിലെ യാഥാർത്ഥ്യങ്ങൾ വെളിവാക്കുന്ന താണ് ചിത്രം പറയുന്നത്.അതിനിടയിൽ വാടക ഗർഭപാത്രവും ചർച്ച ആകുന്നുണ്ട്.



സിനിമ ഒരേസമയം തമിഴും മലയാളവും ആയി  ചെയ്യുന്നതിനാൽ പല രംഗങ്ങളിലും സബ് ടൈറ്റിൽ കയറി വരുന്നത് ആസ്വാദനത്തെ നന്നായി ബാധിക്കുന്നുണ്ട്.



ഇതേ ജേർണലിൽ അനവധി സിനിമകൾ വർഷങ്ങളായി തമിഴിലും മലയാളത്തിലും ആയി പുറത്ത് വന്നത് കൊണ്ട് തന്നെ എത്രപേർക്ക് നന്നായി ആസ്വദിക്കുവാൻ പറ്റും എന്നതിനെ ആശ്രയിച്ച് ആയിരിക്കും സിനിമയുടെ ഭാവി.


പ്ര .മോ. ദി .സം

Sunday, November 20, 2022

വരാൽ

 



അനൂപ് മേനോൻ ചിത്രങ്ങൾ എന്തുകൊണ്ട് തുടർച്ചയായി പരാജയപ്പെടുന്നു എന്ന് കൂടുതൽ ചിന്തിക്കേണ്ട ആവശ്യമില്ല..ഒരു നടൻ എന്ന നിലയിൽ വലിയ സംഭാവനകൾ ഒന്നും നൽകാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. ഒരേ ടൈപ്പ് അഭിനയം തന്നെയാ പുള്ളിക്ക്..അതാണെങ്കിൽ നമ്മൾക്കു മടുത്തു തുടങ്ങി.






പക്ഷേ കഥ പറയുന്നതിൽ അയാള് സമകാലികരായ ആൾക്കാരെ അപേക്ഷിച്ച് നല്ല രീതിയിൽ മുൻപിലാണ്.അദ്ദേഹത്തിൻ്റെ തിരക്കഥകൾ ശ്രദ്ധിച്ചാൽ മനസ്സിലാക്കാം.ചില വ്യതസ്ത തകൾ കാണാം.ചുരുക്കി പറഞ്ഞാല്  സ്ക്രീനിന് "പിന്നിലെ" അണിയറ പ്രവർത്തനങ്ങൾ ആണ് പുള്ളിക്ക്  കുറച്ചു കൂടി നല്ലത്.






ഈ ചിത്രം കുറച്ചുകൂടി ജനപ്രിയം ആയിട്ടുള്ള ഏതെങ്കിലും നടൻ ചെയ്തിരുന്നു എങ്കിൽ ജനം കണ്ടേനെ..അത്രക്ക് മികച്ച രീതിയിൽ കണ്ണൻ താമരകുളം അണിയിച്ചു ഒരുക്കിയിട്ടുണ്ട്.കണ്ണനെ പറ്റി പറയുക ആണെങ്കിൽ നല്ല രീതിയിൽ ത്രില്ലിംഗ് സിനിമ എടുക്കുവാൻ ബഹുമിടുക്കൻ ആണ്..പക്ഷേ സിനിമ "ബിസിനെസ്സ്" ആക്കുവാൻ ആരും സഹായത്തീനില്ല. 




ഇന്നത്തെ ഇടതുപക്ഷ ഗവർമെൻ്റിൻ്റെ കാലം കഴിഞ്ഞു ഉണ്ടാകുന്ന കഥയാണ് ചിത്രം പറയുന്നത് ഏറെ കുറെ സംഭവിക്കാൻ സാധ്യത ഉള്ള കഥ തന്നെ.മതത്തെ ഭരിപ്പിക്കാൻ അനുവദിക്കരുത് എന്ന് ഉപദേശിക്കുന്ന മുഖ്യമന്ത്രിയുടെ "ത ള്ളു" ഒഴിച്ച് ബാക്കി ഒക്കെ സമകാലികമായി ബന്ധപ്പെട്ടത് തന്നെ..മതത്തിൻ്റെ കാലു നക്കീതുടച്ച് തന്നെയാണ് മുന്നോട്ടെക്ക് സർകാർ പോകുന്നത്.



എത്ര പുരോഗമനം പറഞ്ഞാലും മതത്തിൻ്റെ ജെട്ടി ഇട്ടാണ് മലയാളി പോളിംഗ് ബൂത്തിൽ പോകുക എന്ന ഡയലോഗ് ആദ്യം പറഞ്ഞതിന് ശേഷമാണ് ഈ ഉപദേശം എന്നത് വിരോധാഭാസം ആയി തോന്നുന്നു.




മികച്ച ബാക് ഗ്രൗണ്ട് മ്യൂസിക് അകമ്പടിയോടെ ഒരു നല്ല പൊളിറ്റിക്കൽ ത്രില്ലർ കാണാൻ ഇഷപെടുന്നവർക്ക് വരാൽ നിരാശ നൽകില്ല.


പ്ര .മോ. ദി .സം

Saturday, November 19, 2022

"കൂ" റയിൽ




എന്തൊക്കെ ആയിരുന്നു...മഞ്ഞ കുററി, ആഘാത പഠനം...ഒലക്കേടെ മൂട്...


ഈ സംഘി എന്നാൽ "മാപ്പ് "എന്നും

കമ്മി എന്നാൽ" യു ടേൺ" എന്നും ആയിപോയല്ലോ ഭഗവാനെ...


വെറുതെ ഇരുന്നു "തള്ളി"യാൽ  മാത്രം തീവണ്ടി പോകില്ല..എല്ലാവരെയും ഒന്നിച്ചു നിർത്തി തള്ളിക്കണം.


ജനങ്ങളുടെ ഉള്ളിലുള്ള "ആശങ്ക" എന്തൊക്കെ എന്ന് മനസ്സിലാക്കി സമാധാനപരമായി കാര്യങൾ പറഞ്ഞു കൊടുത്തു ഭയാശങ്കകൾ   മാററികൊട്ക്കണം.


 നഷ്ടപ്പെടുന്നവരുടെ കാര്യത്തിൽ അവ്യക്തത ഇല്ലാത്ത പരിഹാര മാർഗങ്ങൾ കൊണ്ട് വരണം...ജനങ്ങളെ വിശ്വാസത്തിൽ കൊണ്ട് വരണം..വികസനം അവർക്ക് വേണ്ടിയാണെന്ന് ബോധ്യപ്പെടുത്തണം.


കയ്യൂക്ക് കൊണ്ടും  വിരട്ടൽ ഗുണ്ടായിസം കൊണ്ടും "വികസനം" കൊണ്ട് വരുമ്പോൾ ജനങ്ങൾ എതിർക്കും...അവർ പ്രതിരോധിക്കും..


ഒരു കൂട്ടത്തിന് നഷ്ടപ്പെട്ടു മറ്റൊരു കൂട്ടർക്ക് നേട്ടം വന്നു മാത്രമേ ഭൂലോകത്ത് വികസനം സാധ്യമാകൂ...പക്ഷേ കയ്യൂക്കുള്ള വനും അധികാരമുള്ളവനും മാത്രം നേട്ടം ഉണ്ടാകുമ്പോൾ എന്തായാലും ജനം ഒന്നിച്ചു എതിർക്കും.


ഇനിയെങ്കിലും ഏതെങ്കിലും കാര്യത്തിൽ മുന്നിട്ടിറങ്ങുബോൾ വികസനം പാർട്ടിക്കും അണികൾക്കും മാത്രമല്ല എല്ലാവർക്കും വേണ്ടിയാണ് എന്ന് ജനങ്ങൾക്ക് തോന്നണം.


അതില്ലതായി പോകുമ്പോൾ ആണ് സർകാർ ഇത് പോലെ പരാജയപ്പെട്ടുപോകുന്നത്.


പ്ര .മോ. ദി. സം

വൺഡർ വുമൺ

 



എഡിറ്റിങ്ങും മറ്റു സിനിമ അണിയറ സംഭവങ്ങൾ ഒന്നും പഠിക്കാൻ എവിടെയും പോയിട്ടില്ല..അത് കൊണ്ട് തന്നെ അഞ്ജലി മേനോൻ്റെ സിനിമക്ക്  അഭിപ്രായം പറയാൻ പറ്റുമോ എന്നറിയില്ല..എന്നാലും സമയവും സന്ദർഭങ്ങളും ഡാറ്റയും നഷ്ട്ടപെട്ട സ്ഥിതിക്ക് പറയേണ്ടത് പറയും..അത് ഏത് കൊമ്പത്തെ മോനോ മോളോ ആയാലും..






മൗത്ത് പബ്ലിസിറ്റി സിനിമക്ക് നല്ലത്  എന്ന് പറഞ്ഞ് തുടങ്ങിയവർ തന്നെ  ചിത്രം കണ്ട് " മുണ്ടാതിരിക്കണം" വിമർശിക്കാൻ പാടില്ല എന്നതിലെ ലോജിക് മനസ്സിലാകുന്നില്ല..




ഒറ്റ വാക്കിൽ പറഞ്ഞാല് അടുത്ത് കണ്ടതിൽ വെച്ച് ഏറ്റവും ബോറൻ പടം.പടം എന്ന് ഒരിക്കലും പറയാൻ പറ്റില്ല..ഡോക്യുമെൻ്ററി..ചില സമകാലിക രാഷ്ട്രീയം പറയാൻ തുടക്കത്തിൽ നന്നേ ബുദ്ധിമുട്ടുന്നതും കാണുവാൻ കഴിയും 




ചില സ്വാർഥതാൽപര്യങ്ങൾക്ക് വേണ്ടി ഒരു സംഘടന വരെ ഉണ്ടാക്കിയ ആൾകാർ ആണ് ...നല്ല നിലയിൽ സിനിമാ രംഗത്ത് മാറ്റം ഉണ്ടാക്കും എന്ന് തോന്നിയ സംഘടന വെറുതെ ആണ് എന്നും  ഇത്  സ്വാർഥത  കൊണ്ടുണ്ടായത് മാത്രം എന്ന് നമുക്ക്  തോന്നിയത് ചില സിലേക്ടഡ് ആളുകളെ മാത്രം വിമർശിക്കുന്നത് കൊണ്ടാണ്.



അത് കൊണ്ട് തന്നെ തലപ്പത്ത് ഉണ്ടായിരുന്ന ഓരോരുത്തരും സ്കൂട്ട് ആയി..സംഘടന പോലെ തന്നെ എന്തിനോ തിളക്കുന്ന സാമ്പാർ പോലെ ഒരു ബോറടി മണിക്കൂറുകൾ.


അഞ്ജലി മേനോൻ എന്ന പ്രതിഭയുടെ ഗ്രാഫ് താഴേക്ക് പോകുന്നു എന്ന് തെളിയിക്കുന്ന സൃഷിട്ടിയും അഭിപ്രായങ്ങളും..


പ്ര .മോ. ദി .സം