Wednesday, January 8, 2025

ഐഡൻ്റിറ്റി

 

എങിനെയാണ്  ഒരു മനുഷ്യൻ്റെ ഐഡൻ്റിറ്റി രൂപപ്പെടുന്നത്..?  അതു അയാള് ജീവിക്കുന്ന സാഹചര്യം,പ്രവർത്തി, ഇടപെടൽ നടത്തുന്ന സമൂഹം തുടങ്ങിയ പല കാര്യങ്ങളുമായി ബന്ധപ്പെട്ടത് ആയിരിക്കും. ചില അവസരങ്ങളിൽ അത് സാഹചര്യത്തിന് അനുസരിച്ച് മാറിമറിയും എങ്കില്കൂടി ഉള്ളിൻ്റെ ഉള്ളിൽ അത് നിലനിന്നിരിക്കും.


നമ്മൾ തുടക്കത്തിൽ സിനിമയിൽ കാണുന്നതുപോലെയല്ല പിന്നീട് ഓരോരുത്തരുടെയും വ്യക്തിത്വം..അതൊക്കെ നമ്മളെ കൃത്യമായി കാണിച്ചു വിശ്വസിപ്പിക്കുവാൻ  തിരക്കഥ രചിച്ച സംവിധായകർ അഖിലും അനസും നല്ലത് പോലെ ഹോം വർക്ക് ചെയ്തിട്ടുണ്ട്.


ത്രില്ലർ ചിത്രങ്ങൾക്ക് ലോകസിനിമയിൽ ഭയങ്കരമായ ആരാധകര് ഉണ്ട്..അത് നമ്മളെ വിശ്വസിപ്പിക്കുന്ന രീതിയിൽ അവതരിപ്പിച്ചാൽ പ്രേക്ഷകർ സ്വീകരിക്കും.മുൻപൊക്കെ ത്രില്ലർ ചിത്രങ്ങൾ ലോകഭാഷയിൽ നിന്നും കടം കൊണ്ട് ഇവിടെ കൊണ്ടുവരികയായിരുന്നു ചെയ്തിരുന്നത്..


ഇപ്പൊൾ വിരൽത്തുമ്പിൽ ലോകസിനിമകൾ എത്തിയപ്പോൾ ഇവിടുത്തെ എഴുത്തുകാർക്ക് സ്വന്തം ബുദ്ധിയിൽ ചിന്തിച്ചു  ഇത്തരം ചിത്രങ്ങൾക്ക് വേണ്ടി എഴുതേണ്ടി വന്നു.അതിൻ്റെ മേന്മ എന്താണ് എന്ന് വെച്ചാൽ ഇപ്പൊൾ നമ്മുടെ ഭാഷയിലും  "ലോകോത്തര" ത്രില്ലർ ചിത്രങ്ങൾ വന്നു തുടങ്ങി. 


ഈ സിനിമ കാണുന്നത് തന്നെ നല്ലൊരു ഹോളിവുഡ് സിനിമ കാണുന്ന പ്രതീതിയുണ്ട് എന്ന് പറയുന്നത് തള്ളി മറിക്കൽ ആയിപോകുമെങ്കിലും കാർ റേസിംഗ് സീൻ അടക്കം പലതും ത്രസിപ്പിക്കുന്ന ലോക നിലവാരത്തിൽ ഉള്ള ഒന്നാണ്...കൂടാതെ ഫ്ലൈറ്റിൽ ഉള്ള ക്ലൈമാക്സ് സീൻ ഒക്കെ മലയാളത്തിൽ ആദ്യമായിട്ടാണ്. അതിൻ്റെ ഗുണം ചിത്രത്തിൻ്റെ കലക്ഷണിലും കാണുവാനുണ്ട്.




ഒരു കൊലപാതകം അന്വേഷിക്കാൻ  പോലീസ് ഉദ്യോഗസ്ഥനും അപകടത്തിൽ ഓർമ കുറവുള്ള ദൃക് സാക്ഷിയും ഒരു സ്കെച്ച് ആർട്ടിസ്റ്റ് വിദഗ്ധനും നടത്തുന്ന അന്വേഷണമാണ് ചിത്രത്തിൻ്റെ കഥ.



ഒരു തുമ്പും ഇല്ലാതെ തുടങ്ങുന്ന അന്വേഷണത്തിൽ നാൾക്ക് നാൾ പുരോഗതി ഉണ്ടാകുമ്പോൾ സംഭവങ്ങൾ ഒക്കെ മാറി മറിഞ്ഞ് പോകുകയാണ്. നമ്മൾ പ്രതീക്ഷിക്കുന്ന പോലെയല്ല സിനിമ പോകുന്നത്.



തൃഷ,ടോവിനോ,വിനയ് രായി എന്നിവരുടെ പ്രകടനം തന്നെയാണ് ചിത്രത്തിൻ്റെ ജീവൻ..പക്ഷേ അതു നിലനിർത്തുന്നത് തിരക്കഥയും പിന്നണിയിലെ  സംഗീതവും കൂടിയാണ് അത്രക്ക് മികച്ചതാണ് സംഗീതവും സംവിധാനവും.


പ്ര.മോ.ദി.സം

Tuesday, January 7, 2025

അരഗൻ

  

പുരാണത്തിലെ ഏടുകൾ ഇപ്പോഴത്തെ നിലവിൽ ഉള്ള കാലവുമായി കൂട്ടി യോജിപ്പിച്ച് ഫാൻ്റസി കഥകൾ ഉണ്ടാക്കുവാൻ സിനിമക്കാർ മിടുക്കരാണ് എന്ന് പല സിനിമകളും തെളിയിച്ചിട്ടുണ്ട്.

മലയാളത്തിൽ അത്തരം ചിത്രങ്ങൾക്ക് വലിയ പിന്തുണ കിട്ടാറില്ല എങ്കിലും മറ്റു ഭാഷകളിൽ അത് നല്ല രീതിയിൽ പ്രയോജനപ്പെടുത്തു ന്നുണ്ട്. ഹനൂമാൻ എന്ന ചിത്രം കഴിഞ്ഞ വർഷം കോടികൾ വാരിയതും ഇതുപോലെ ഫാൻ്റസി കൂട്ടി ചേർത്തത് കൊണ്ടാണ്.

അതുപോലത്തെ മാസ്മരികത നിറഞ്ഞ കഥ അല്ലെങ്കിലും യൗവ്വനം എപ്പോഴും നിലനിർത്തുന്ന പഴയ കഥകളും മറ്റും കൂട്ട് പിടിച്ചാണ് ഇതിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.സാധാരണ ഒരു കുഞ്ഞു ചിത്രത്തിൽ തീം അതുമായി ബന്ധപ്പെട്ട വിധത്തിൽ ചെയ്തു എന്ന് മാത്രം.

നഗരത്തിലെ കമിതാക്കൾ ഒന്നിച്ചു ജീവിക്കുവാനും ബിസിനസ് തുടങ്ങുവാനും വേണ്ടിയുള്ള ശ്രമത്തിനിടയിൽ പെൺകുട്ടിക്ക്  ദൂരെ ഒരു ഹിൽ സ്റ്റേഷനിൽ വലിയ ശമ്പളത്തിൽ ഹോം നേഴ്സ് ആയി ജോലി കിട്ടുന്നു.

ഒരമ്മ മാത്രം ജീവിക്കുന്ന വീട്ടിൽ ആദ്യം ഒന്നും പ്രശ്നം ഉണ്ടായില്ല എങ്കിലും അവള് ഗർഭിണി ആണെന്ന് മനസ്സിലാക്കിയപ്പോൾ ഉണ്ടാകുന്ന സംഭവങ്ങളും നിഗൂഢതകളും ആണ് ചിത്രം പറയുന്നത്.

ഇൻ്റർവെൽ വരെ സാധാരണ ഗതിയിൽ പോയ ചിത്രം അതിനുശേഷം ട്രാക്ക് മാറി പുതിയൊരു മേഖലയിലേക്ക് പ്രവേശിക്കുന്നു.താരതമേന്യ പുതുമുഖങ്ങൾ ആയ അണിയറ പ്രവർത്തകരും നടീനടന്മാരും ആണെങ്കിൽ പോലും ചിത്രം ഓരോ നിമിഷവും നമ്മിൽ ത്രിൽ അടിപ്പിക്കുവാൻ പറ്റുന്ന വിധത്തിൽ അണിയിച്ചൊരുക്കി യിരിക്കുന്നു.


പ്ര.മോ.ദി.സം


Monday, January 6, 2025

ഡോക്ടേഴ്‌സ്

 


ജിയോ സിനിമയുടെ ഏറ്റവും പുതിയ വെബ് സീരീസ് ആണ് ഡോക്ടേഴ്സ്.. എല്ലാ പ്രാദേശിക ഭാഷയിൽ കൂടി ഡബ്ബ് ചെയ്തതിനാൽ എല്ലാവർക്കും ആസ്വദിക്കുവാൻ കഴിയും.



മുംബൈയിലെ ഒരു ഹോസ്പിറ്റലിൽ നടക്കുന്ന കുറെ സർജൻ ഡോക്ടർമാരുടെ ജീവിതവും ജോലിയും പ്രശ്നങ്ങളും പരിഹാരങ്ങളും ഒക്കെ കോർത്തിണക്കി നല്ല രീതിയിൽ പത്ത് എപ്പിസോഡ് സീരീസ് സഹീർ റാസ എന്ന സംവിധായകൻ അണിയിച്ചിരുക്കിയിട്ടുണ്ട്.



ഡോക്ടറായ സഹോദരൻ്റെ കയ്യുടെ ചലനം ഒരു ഓപ്പറേഷനിൽ ഉണ്ടായ പിഴവ് മൂലം ഉണ്ടായത് എന്ന കാരണത്തിൽ അതെ ഹോസ്പിറ്റലിൽ ആ ഡോക്ടറോട് പ്രതികാരം ചെയ്യാൻ എത്തുന്ന അയാളുടെ അനുജത്തി അവിടെ നിന്ന് അയാളുടെ  മുഴുവൻ റിക്കാർഡ് കണ്ടെടുക്കുവാൻ ശ്രമിക്കുന്നതും ചില സത്യങ്ങൾ മനസ്സിലാക്കുന്നതും ഒരു കഥ.



പ്രതികാരം ചെയ്യുവാൻ ഉറപ്പിച്ചു പോയ അവള് ഡോക്ടറെ കുറിച്ചുള്ള  കൃത്യമായ കാര്യങ്ങള് സഹോദരനെ അറിയിക്കുന്നു എങ്കിലും അയാൾക്ക് വിശ്വാസം ഇല്ലാത്തത് കൊണ്ട് അവർക്കിടയിലെ ബന്ധവും വഷളാകുന്നു.



അതെ ഹോസ്പിറ്റലിലെ ഡോക്ടർക്ക് ക്യാൻസർ വന്നു ചികിത്സയിൽ കഴിയുമ്പോഴും അവർ അഗ്രഗണൃയായ സർജറിക്ക് ശരീരം പോലും നോക്കാതെ ഓപ്പറേഷൻ തിയേറ്ററിൽ പോയി സഹായിക്കുന്നത് അടക്കം പലരുടെയും പേഴ്സണൽ ജീവിതത്തിലേക്ക് ക്യാമറ തിരിച്ചു പിടിച്ചിരിക്കുന്നു.



ഡോക്ടർമാർക്ക് ഇടയിലെ ഈഗോ,വഴക്ക്,സൗഹൃദം,സെക്സ് ,പ്രതികാരം ,വഞ്ചന,പക അങ്ങിനെ എല്ലാത്തരം കാര്യങ്ങളും പറയുന്ന സീരിസിൽ ശര്ധ് കേക്കാർ,ഹർലൻ സേതീ, ആമിർ അലി,വിറഫ് പട്ടേൽ തുടങ്ങി സീരിയലിലും സിനിമയിലും ഉള്ള താരങ്ങൾ അഭിനയിച്ചിരിക്കുന്നു.



ഈ സീരിസിൽ കുറെയേറെ മെഡിക്കൽ വേഡ് ഉപയോഗിക്കുന്നത് കൊണ്ട് ചില സമയങ്ങളിൽ അത്  അതുമായി ബന്ധപ്പെട്ട  ആൾക്കാർ അല്ലാത്തവർക്ക് കല്ലുകടി ആകുവാൻ ചാൻസ് ഉണ്ട്..കുറെയേറെ ഒപ്രേഷൻസ് കാണിക്കുന്നത് കൊണ്ട് തന്നെ അത്തരം സംഭാഷണങ്ങൾ ആവശ്യമായത് തന്നെ ആയിരിക്കും.യഥാർത്ഥ ഒപ്പറേഷൻപോലെ നമുക്ക് ജിജ്ഞാസ ഉണ്ടാക്കുവാൻ അത്തരം രംഗങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്.

പ്ര.മോ.ദി.സം

പാരച്യൂട്ട്

 

കുട്ടികൾക്ക് ഒരു പ്രശ്നം ഉണ്ടായാൽ അത് പറയേണ്ടത് അതിനു പരിഹാരം ചെയ്യേണ്ടത്. മാതാപിതാക്കളുടെ അടുത്ത് അവതരിപ്പിച്ചു കൊണ്ടായിരിക്കണം.


എന്നാല് എന്തിനും ഏതിനും  കുട്ടികളെ ശിക്ഷിക്കുവാൻ ശ്രമിക്കുന്ന മാതാപിതാക്കൾ ആണെങ്കിൽ അവർ സ്വന്തം നിലയിൽ കാര്യങ്ങൾക്ക് പരിഹാരം ചെയ്യുവാൻ ശ്രമിക്കും.അതൊക്കെ അവരെ വലിയ പ്രശ്നങ്ങളിലേക്ക് കൊണ്ട് പോകും.


മാതാപിതാക്കൾ അവരുടെ തെറ്റുകൾ മനസ്സിലാക്കി തിരുത്തുവാൻ തയാറെടുക്കുമ്പോഴേക്കും അതൊരിക്കലും ശരിയാകാൻ പറ്റാത്ത വലിയ പ്രശ്‌നത്തിലേക്ക് പോയിരിക്കും.


പുതുതായി തമിഴിൽ ഇറങ്ങിയ ഈ വെബ് സീരീസ് പറയുന്നത് അത്തരമൊരു കഥയാണ്.


സിലിണ്ടർ ഡെലിവറി ക്കാരനായ അച്ഛൻ്റെ പാരച്യൂട്ട് എന്ന് മക്കൾ വിളിക്കുന്ന ടിവിഎസ് വണ്ടി എടുത്തു അനിയത്തിയുടെ പിറന്നാളിന് ട്രീറ്റ് കൊടുക്കാൻ വേണ്ടി  കറങ്ങാൻ പോകുന്ന പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അടുത്ത് നിന്ന് അത് മോഷണം പോകുന്നു.


അച്ഛൻ്റെ അടി പേടിച്ച്  അതന്വേഷിച്ചു അതിനു പിന്നാലെ പോകുന്നതും വലിയ പ്രശ്നങ്ങളിലേക്ക് എടുത്തു ചാടുന്നതുമാണ് സീരീസ് പറയുന്നത്.


രാസ് രഞ്ജിത് സംവിധാനം ചെയ്ത് കിഷോർ, കാളി വെങ്കിട്ട്,ശക്തി ഋത്വിക്, ഇയൽ, കണി തിരു,കൃഷ്ണ എന്നിവർ അഭിനയിച്ചിരിക്കുന്നു.

പ്ര.മോ.ദി.സം