Thursday, August 15, 2024

മനോരഥങ്ങൾ-1 (ഓളവും തീരവും)

 


 ഞാൻ ജനിക്കുന്നതിനു മുൻപ്  ആണ് എം ടീ യുടെ തിരക്കഥ യിൽ പി എൻ മേനോൻ സംവിധാനം ചെയ്ത ഓളവും തീരവും റിലീസ് ചെയ്യുന്നത്..ആദ്യമായി സ്റ്റുഡിയോയുടെ പുറത്ത് പൂർണമായും ചിത്രീകരിച്ച മലയാള സിനിമ ആയിരുന്നു അത്. അതെക്കുറിച്ച് ഒക്കെ അറിയാൻ പറ്റിയത് തന്നെ എം ടീ യുടെ കഥകൾ കോർത്തിണക്കി ഇത്തരം ഒരു ചിത്രം എടുക്കുവാൻ പലരും മുൻകൈ എടുത്തപ്പോൾ ആണ്.




അക്കാലത്ത് നല്ല രീതിയിൽ ജനങ്ങൾ സ്വീകരിച്ച ചിത്രം അമ്പത് വർഷങ്ങൾക്ക് ശേഷം പ്രിയദർശൻ്റെ സംവിധാനത്തിൽ മോഹൻലാൽ,ദുർഗ്ഗ കൃഷണ,ഹരീഷ് പേരടി,മാമുക്കോയ തുടങ്ങിയ പ്രമുഖര് അഭിനയിച്ചു മനോരഥങ്ങൾ എന്ന എംടിയുടെ വ്യതസ്ത കഥകളുടെ ചലച്ചിത്ര ഭാഷ്യത്തിൽ  ഓളവും തീരവും എന്ന പേരിൽ തന്നെ വീണ്ടും ഇറങ്ങിയിരിക്കുന്നു.


ഒന്ന് രണ്ടു സീനിൽ ചുവന്ന കുപ്പിവള ഒഴിച്ച് മുഴുവൻ ബ്ലാക് ആൻഡ് വൈറ്റ് ആയി ചിത്രീകരിച്ച ചിത്രം ബാപ്പുട്ടി യുടെയും നബീസുവിൻ്റെയും പ്രണയകഥ  വീണ്ടും പ്രകൃതിരമണീയമായ കഥക്ക് ഏറ്റവും അനുയോജ്യമായ അന്തരീക്ഷത്തിൽ തന്നെ ചിത്രീകരിച്ചു അതെ കാലം സൃഷ്ടിച്ചു പ്രിയദർശൻ ഒട്ടും തന്നെ മടുപ്പിക്കാതെ പറയുന്നുണ്ട്




മുൻപത്തെ ഓളവും തീരവും ഈ ചിത്രം  വരുന്നത് കൊണ്ട് ,അതുകൊണ്ട് മാത്രം കാണാത്തത് കൊണ്ടുതന്നെ വളരെ ഹൃദ്യമായി രസകരമായി തന്നെ  തോന്നി.പ്രേമവും വില്ലനും ഒക്കെ തന്നെയാണ് തീം എങ്കിലും അക്കാലത്ത് എത്രത്തോളം നന്നായി പറഞ്ഞിരിക്കുന്നു എന്നത് തന്നെയായിരിക്കും ഇതിൻ്റെ അണിയറക്കാർ ഉപയോഗിച്ച റഫറൻസ്..അത് കൊണ്ട് തന്നെ അക്കാലത്ത് എല്ലാവരാലും

സ്വീകരിക്കപെട്ടിരിക്കുന്ന കഥ തന്നെയാണ് എം ടീ യുടെ തൂലികയിൽ വിരിഞ്ഞത്.


പ്ര.മോ.ദി .സം

അടിയോസ് അമിഗോ

 



ഗുഡ് ബൈ ഡിയർ ഫ്രണ്ട് എന്ന് അർത്ഥം വരുന്ന ചിത്രം യാദൃശ് ചികമായി കണ്ടുമുട്ടി സുഹൃത്തുക്കൾ ആകുന്ന രണ്ടുപേരുടെ കഥ പറയുന്നു.



ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്ത അമ്മക്ക് ചികിത്സക്ക് പണം തരാമെന്ന് പറഞ്ഞ് പറ്റിച്ചു കൊണ്ടിരിക്കുന്ന സുഹൃത്തിനെ കാത്തു ബസ്സ്റ്റാൻഡിൽ നിൽക്കുമ്പോൾ പരിചയപ്പെട്ട ആള്മായി പ്രതീക്ഷയോടെ തിരുവനന്തപുരത്തേക്ക് പോകേണ്ടി വരുന്നു.



പണക്കാരനായ പുതിയ ചങ്ങാതിയൊടു പണം വാങ്ങാൻ പറ്റും എന്ന ചിന്തയിൽ അയാളോട് കൂടി പുറപ്പെടുന്നു എങ്കിലും വഴിയിൽ ഉടനീളം ഓരോ പ്രശ്നങ്ങളിൽ പെട്ട് പണം ചോദിക്കുവാൻ പറ്റാതെ വരുന്നു.ഓരോരോ അവസരത്തിലും അയാൾക്ക് മുന്നിൽ പല പ്രതിബന്ധങ്ങൾ ഉണ്ടാക്കുന്നു.



അപരിചിതരായ രണ്ടു പേര് സുഹൃത്തുകൾ ആകുന്നതും അവരുടെ ഒന്ന് രണ്ടു ദിവസത്തെ യാത്രയുടെ കഥയാണ് ചിത്രം.



ആസിഫ് അലി മികച്ച രീതിയിൽ തൻ്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നു എങ്കിലും സുരാജ് പലപ്പോഴും പതറി പോകുന്നുണ്ടായിരുന്നു. എപ്പോഴും ഒരേ മുഖഭാവത്തിൽ സിനിമയിൽ ഉടനീളം കഥാപാത്രം ആവശ്യപ്പെടുന്നില്ല എങ്കിൽ കൂടി അങ്ങനെയായായി പോയി എന്നതാണ് സത്യം.




ആഷിക് ഉസ്മാൻ നിർമിച്ചു നഹാസ് നാസർ സംവിധാനം ചെയ്ത ചിത്രത്തിന് പേര് പോലെ നമ്മളെ ആകർഷിക്കുവാൻ കഴിഞ്ഞിട്ടില്ല.


പ്ര.മോ.ദി.സം

Friday, August 9, 2024

ചില ഓർമ്മപെടുത്തലുകൾ

 



നമ്മളുടെ മനസ്സിലെ ദുരാ"ചാരങ്ങൾ" അഴുകിയ ചിന്തകള് മാറ്റുവാൻ സമയമായി.. വീണ്ടു വിചാരം ഇല്ലാത്ത പ്രസ്താവനകൾ ,രാഷ്ട്രീയ പകപോക്കൽ എന്നിവയൊക്കെയാണ് ദുരന്ത മുഖങ്ങളിൽ നിന്ന് പോലും പലരിൽ നിന്നും  ഉണ്ടാകുന്നത്. അത് കൊണ്ട് തന്നെ ചില "പ്രഷറു"കളുടെ അടിസ്ഥാനത്തിൽ വി.വി.ഐ. പി കൾക്കു "ആവശ്യമില്ല"  എങ്കിൽ പോലും അവിടെ എത്തേണ്ട അവസ്ഥ ഉണ്ടാക്കുന്നു.



ലോകത്ത് എവിടെ നോക്കിയാലും ദുരന്തമുഖത്ത് ഓടിയെത്തുന്നത് ,എത്തേണ്ടത് കർമസേനകളും ,റെസ്ക്യൂ സംഘങ്ങളും,മെഡിക്കൽ വിഭാഗങ്ങളും അതുപോലെ ഇത്തരം കാര്യങ്ങളിൽ കൃത്യമായി ഇടപെടല് നടത്തുവാൻ പറ്റുന്ന ഈ വിഷയത്തിൽ പ്രഗൽഭരായ ആൾക്കാരും  മാത്രം ആയിരിക്കണം. "വെറും" രാഷ്ട്രീയക്കാർക്ക് അവിടെ ഒരു റോളും ഇല്ല. പക്ഷേ സന്നദ്ധ സംഘടനകൾക്ക് ഉണ്ട് താനും. പല രാഷ്ട്രീയ സംഘടനകളും അവിടെ ചെയ്തത് നമ്മൾ കൈ കൂപ്പി തൊഴേണ്ട കാര്യങ്ങൾ തന്നെയാണ്.



അവിടെ എത്തേണ്ടത് പ്രധാനമന്ത്രിയോ ,പ്രതിപക്ഷ നേതാവ്,മുഖ്യമന്ത്രി, എംപി,മന്ത്രിമാർ ,എം.എൽ. എ എന്നിവരല്ല. ഇവർ വന്നത് കൊണ്ട്  ഇപ്പൊൾ വലിയ കാര്യങ്ങളൊന്നും ഇല്ല.പക്ഷേ ഇവരുടെ ഒക്കെ ആവശ്യം ഉണ്ടു കാര്യങ്ങളിൽ ഏകോപനം നടത്തുവാൻ ,ഉദ്യോഗസ്ഥരെ വിന്യസിക്കുവാൻ ,അവർക്ക് നിർദേശങ്ങൾ നൽകുവാൻ... അതൊക്കെ ഓഫീസിൽ ഇരുന്നു ചെയ്യേണ്ട പ്രവർത്തികൾ മാത്രമാണ്.ദുരന്ത മുഖങ്ങളിൽ ഇവർ നേരിട്ട് എത്തുമ്പോൾ അവിടുത്തെ കാര്യങ്ങളിൽ താളം തെറ്റുന്ന അവസ്ഥ ഉണ്ടാകും.




പക്ഷേ ദുരന്തം വന്നാൽ സ്ഥലം എം പി എവിടെ, എംഎൽഎ എവിടെ മുഖ്യമന്ത്രി എവിടെ എന്നൊക്കെയുള്ള ചോദ്യങ്ങളും വിലയിരുത്തലുകളും ഇവരെയൊക്കെ അവിടെ എത്തുവാൻ നിർബന്ധിതരാക്കുന്നൂ. അല്ലെങ്കിൽ രാഷ്ട്രീയ എതിരാളികൾ ഇത് മുതലെടുക്കുന്ന അവസ്ഥ ഉണ്ടാകും.




പത്ത് പതിനൊന്ന് ദിവസം തിരച്ചിൽ നടത്തി കൊണ്ടിരിക്കുന്ന പ്രദേശം ഇന്ന് പതിനൊന്ന് മണിക്ക് ശേഷം പ്രധാനമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് നിർത്തി വെക്കേണ്ട അവസ്ഥ ഉണ്ടായിരിക്കുക യാണ്. അതായത് ഏകദേശം രണ്ടു ദിവസം തിരച്ചിൽ നിർത്തി വെക്കുന്നു.മരിച്ചു പോയി എന്ന് ഉറപ്പു ആണെങ്കിൽ പോലും നേരിയ പ്രതീക്ഷയോടെ ഉറ്റവരെ നോക്കിയിരിക്കുന്ന ബന്ധുക്കൾക്ക് ഇത് മനപ്രയാസം ഉണ്ടാക്കും.




മുൻപ് വി ഐ പി കൾ വന്നപ്പോഴും സുരക്ഷയുടെ ,മറ്റു കാരണങ്ങൾ കൊണ്ട് ഇതേ പോലത്തെ പ്രശ്നങ്ങൾ ഉണ്ടായിരുന്നിരിക്കാം..നേതാക്കളും മറ്റും വരുമ്പോൾ അവർക്ക് വേണ്ടി കുറെ വിലയേറിയ സമയങ്ങൾക്കു നഷ്ട്ടം വന്നേക്കും. "അണികൾക്ക്" ആവേശം ഉണ്ടാകും എന്നത് ശരിയാണ് എങ്കിൽ പോലും ഇതുപോലത്തെ അവസ്ഥയിൽ അവിടുത്തെ പ്രവർത്തികളിൽ തടസ്സവും ബുദ്ധിമുട്ടും ഉണ്ടാവരുത്.




ദുരിതാശ്വാസ ക്യാമ്പുകളിൽ നീറി കഴിയുന്ന ആയിരങ്ങൾ ഉണ്ടാകും..അവരെ മാത്രം കാണുവാനും ആശ്വസിപ്പിക്കാനും ഇത്തരക്കാർ ശ്രമിക്കുന്നതാണ് നല്ലത്.അതവിടെ എല്ലാം നഷ്ടപ്പെട്ട അവസ്ഥയിൽ ഉള്ളവർക്ക് വലിയ പ്രതീക്ഷ നൽകും..അവരോട് ഭാവിയിലേക്ക് അവർക്ക് ചെയ്യാൻ പറ്റുന്നതിനെ കുറിച്ച് സംസാരിക്കുക.ദുരന്ത മുഖങ്ങളിൽ ഉള്ള  രക്ഷാപ്രവർത്തനങ്ങൾ,തിരച്ചിലുകൾ അതിൽ എക്സ്പീരിയൻസ് ഉളളവർ മാത്രം ചെയ്യട്ടെ..



ഇനിയെങ്കിലും നമ്മൾ "രാഷ്ട്രീയ" പ്രതികരണങ്ങൾ നടത്തി  എല്ലാവരെയും വിളിച്ചു കയറ്റി ബുദ്ധിമുട്ടുകൾ സൃഷ്ട്ടിക്കാതെ ബുദ്ധിപൂർവം ഉള്ള പ്രവർത്തികളിലും  പ്രതികരണങ്ങളും  ഏർപ്പെടുക.




#യൂസഫലി അഞ്ചു കോടി,രവിപിള്ള അഞ്ചു കോടി, ലാൽ മൂന്നു കോടി,മമ്മൂട്ടി ഇരുപത്തി അഞ്ചു ലക്ഷം ,ദുൽഖർ പത്ത് ലക്ഷം എന്നൊക്കെ കണ്ട് നമ്മൾ കൊടുക്കുവാൻ നിശ്ചയിച്ച നൂറു രൂപ ചെറുതല്ലെ എന്ന് വിചാരിച്ചു ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കാതിരിക്കരുത്...നിങൾ കൊടുക്കുന്ന ഒരു രൂപക്ക് പോലും ഇതേ മൂല്യമുണ്ട് എന്നു മനസ്സിലാക്കുക.


പ്ര.മോ.ദി.സം

Monday, August 5, 2024

ബൃന്ദ

 



അന്ധവിശ്വാസം കൊണ്ട് കുരുടന്മാരായ ഗ്രാമവാസികൾ ഗ്രാമത്തിൻ്റെ നന്മക്ക് വേണ്ടി അമ്മയെയും അനിയത്തിയെയും ബലി കൊടുത്തപ്പോൾ ഗ്രാമത്തിലെ മുഴുവൻ പേരെയും ചുട്ടുകൊന്നു സത്യ ജയിലിൽ പോയി.







പ്രസവിച്ച സമയത്ത് അമ്മ മരിച്ചു പോയത് കൊണ്ട് എല്ലാവരാലും "കാലനായി" മുദ്രകുത്തപെട്ട ടാക്കൂർക് ഗ്രാമവാസികൾ എപ്പോഴും ദുരിതങ്ങൾ നൽകുന്നു.ഗ്രാമത്തിലെ ഓരോരോ അനർത്വങ്ങളും അവൻ മൂലമാണ് ഉണ്ടാകുന്നത് എന്ന് ഗ്രാമം കരുതിയപ്പോൾ അവന് പീഡനങ്ങൾ ഏൽക്കേണ്ടി വരുന്നു.സഹികെട്ട അവൻ ഗ്രാമവാസികളെ ആക്രമിച്ചു കൊന്നിട്ട് ജയിലിൽ എത്തുന്നു. അന്ധവിശ്വാസം കൊണ്ട് തന്നെ ഒറ്റപ്പെട്ട് അവിടെ എത്തിയ  അവനു കൂട്ടായി കരുതലായി സത്യമാറുന്നു.





നാട്ടിൽ അടിക്കടി ഉണ്ടാകുന്ന കൊലപാതകങ്ങൾ അന്വേഷിച്ചു പുതുതായി ചാർജ് എടുത്ത ബൃന്ദ ഇറങ്ങി പുറപ്പെട്ട പ്പോൾ വലിയ സത്യങ്ങൾ പുറത്ത് കൊണ്ട് വരുന്നു. വെറും സീരിയൽ കൊലപാതകങ്ങൾ മാത്രമല്ല മാസ് കൊലപാതകങ്ങൾ ഇതിനോട് അനുബന്ധിച്ച് നടനെന്ന് അവള് വെളിപ്പെടുത്തുബോൾ സേന ഒന്നാകെ അവൾക്ക് പിന്നിൽ നില്കുന്നു.


കൊലയാളികളെ തേടിയുള്ള ബ്രിദ്ധയുടെ പ്രയാണത്തിൽ കണ്ടുപിടിക്കപ്പെടുന്ന സത്യങ്ങളാണ് ഈ തെലുഗു വെബ് സീരീസ് പറയുന്നത്.തൃഷയ്ക്ക് ഒപ്പം നമ്മുടെ ഇന്ദ്രജിത്ത് സുകുമാരനും അഭിനയിക്കുന്ന ഈ ക്രൈം ത്രില്ലർ സീരീസ് ഉദ്ദേഗഭരിതമാണ്.


പ്ര.മോ .ദി .സം

ചട്ടിനി സാമ്പാർ

 



ഇപ്പൊൾ സ്ട്രീമിംഗ് ചെയ്യുവാൻ ചാനലുകൾ മത്സരിക്കുമ്പോൾ കുറെയേറെ സിനിമകൾ ഇതിന് മാത്രമായി പടച്ചു വിട്ടിരുന്നു.അത് പലതും ഉപഭോക്താക്കൾക്ക് അലോരസം സൃഷ്ടിച്ചപ്പോൾ സോണി ,ആമസോൺ അടക്കം ചാനലുകൾ സ്വന്തമായി വെബ് സീരീസ് പ്രോത്സാഹിപ്പിച്ചു തുടങ്ങി.



അങ്ങിനെ ഇന്ത്യയിലെ എല്ലാ ഭാഷയിലും വെബ് സീരീസ് ഡബ്ബ് ചെയ്തു പാൻ ഇന്ത്യൻ സ്റ്റൈലിൽ ഇറക്കി തുടങ്ങി..അതിൽ ഇപ്പൊൾ വാല്യു ഉള്ള   താരങ്ങൾ വരെ അഭിനയിച്ചു തുടങ്ങിയത് കൊണ്ട് തന്നെ പ്രേക്ഷകർക്കും തൽപര്യമായി.



യോഗി ബാബു,വാണിബോജൻ എന്നിവരെ പ്രധാന കഥാപാത്രമായി രാധാമോഹൻ ഒരുക്കിയ വെബ് സീരീസ് ആണ് ചട്ടിനി സാമ്പാർ.




പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ആഹാരമായി ബന്ധപ്പെട്ട കഥ തന്നെയാണ് ഈ കോമഡി സീരീസിൽ പറയുന്നത്.ഊട്ടിയിലെ പ്രശസ്തമായ റെസ്റ്റോറൻ്റ് സാമ്പാർ കൊണ്ടാണ് ഫയിമസ് ആയതു..അതിൻ്റെ കൂട്ട് അറിയുന്നത് അ കുടുംബത്തിൽപെട്ടവർക്ക് മാത്രം.




ജീവിതത്തിൻ്റെ അവസാനഘട്ടത്തിൽ ഉള്ള അതിൻ്റെ മുതലാളി മകനെ വിളിച്ചു രഹസ്യമായി ഒരു കാര്യം പറയുമ്പോൾ അയാള് ഞെട്ടുന്നു എങ്കിലും അച്ഛൻ്റെ ആഗ്രഹം സാധിക്കാൻ വേണ്ടി അദ്ദേഹം കാണണം എന്നു ആഗ്രഹിച്ച ആളിനെ തേടി ചെന്നക്ക് പോകുന്നു.




ചട്ടിനി കൊണ്ട് പേർകെട്ട കട നടത്തുന്ന അയാളെയും കൊണ്ട് ഊട്ടിയിൽ എത്തുന്നതും പിന്നീടുള്ള സംഭവവികാസങ്ങൾ ആണ് സീരീസ് പറയുന്നത്.



കോമഡിയും സെൻ്റിമെൻ്റ്സും നിറഞ്ഞ സീരീസ് കുടുംബ സദസ്സിനെ ലക്ഷ്യം വെച്ചിട്ടുള്ളത് തന്നെയാണ്..സീരിസിൻ്റെ ഇഴച്ചൽ സ്വാഭാവികമായി അനുഭവപ്പെടും എങ്കിലും നല്ല രീതിയിൽ രാധാമോഹൻ പറഞ്ഞു വെച്ചിട്ടുണ്ട്.


പ്ര.മോ.ദി.സം