Tuesday, July 16, 2024

മൈദാൻ

 



നമ്മുടെ രാജ്യത്തെ ഫുട്ബോൾ  സ്പോർട്സ് രംഗം ഇത്രക്ക് അധം പതിച്ചിരിക്കുന്നത് എന്ത് കൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ?ഫുട്ബോളിൽ ഒളിമ്പിക്സിൽ നാലാം സ്ഥാനവും ഏഷ്യാഡിൽ സുവർണ്ണ പതക്കവും നേടിയ ഒരു ടീം ഇന്ന് ലോകത്ത് എന്നല്ല ഏഷ്യയിൽ പോലും ആദ്യ പത്തിൽ ഉണ്ടാകാൻ ഇടയില്ല.





അറുപതുകളിൽ ഇന്ത്യൻ ഫുട്ബാൾ രംഗം സമ്പന്നമായിരുന്നു എങ്കിലും അത് ഭരിക്കുന്നവരുടെ കുതികാൽ വെട്ടും ഫുട്ബാൾ കളിയെ കുറിച്ചുള്ള അറിവില്ലായ്മയും നമ്മളെ പിന്നിലേക്ക് നയിച്ചു..





ചുനി ഗോ സ്വാമി,പി കേ ബാനർജി തുടങ്ങിയ ലോകോത്തര താരങ്ങൾ ഉണ്ടായിട്ടു പോലും ഫെഡറേഷന് അംഗങ്ങളുടെ നിസ്സഹകരണം കൊണ്ട് അവർക്കൊന്നും ഉയരങ്ങളിൽ എത്തുവാൻ പറ്റിയില്ല..




നമുക്ക് പിറകെ ഫുട്ബോൾ കളിച്ചു തുടങ്ങിയവർ പോലും മുന്നേറുമ്പോൾ നമ്മുടെ ഫുട്ബാൾ ലോകം കേരളത്തിലും ബംഗാളിലും ഒതുങ്ങി പോയി. ബംഗാളിലെ ലോബി അതിനെ തകർത്തു എന്നും പറയാം.




വിജയനും ബൂട്ടിയയും സത്യനും അടക്കം ഒട്ടേറെ പ്രതിഭകൾ നമുക്ക് ഉണ്ടായി എങ്കിൽ പോലും ലോകനിലവാരത്തിൽ ഇന്ത്യൻ ഫുട്ബോൾ എത്തിക്കുവാൻ പിന്നണിയിൽ ഉളളവർ മിനക്കെട്ടില്ല.പിന്നീട് ഇന്ത്യാ പിന്നിലേക്ക് പോവുകയായിരുന്നു...




അറുപതുകളിൽ ഇന്ത്യൻ ഫുട്ബോളിൻ്റെ പരിശീലകനും ഇന്ത്യയെ സുവർണ്ണ കാലത്തിലേക്ക് ഉയർത്തിയ കോച്ചുമായ റഹീം സാഹിബിൻ്റെ കഥയാണ് മൈദാൻ എന്ന അജയ് ദേവ്ഗൺ ചിത്രം പറയുന്നത്.



ഇന്ത്യൻ ഫുട്ബാൾ എങ്ങിനെ ചിറകറ്റു പോയി എന്ന് സത്യ സന്ധ്മായി പറയുന്ന ചിത്രം അദ്ദേഹത്തിനുള്ള ആദരവ് കൂടിയാണ്.


പ്ര.മോ.ദി.സം

Monday, July 15, 2024

മഹാരാജ

 



ഒരു ദിവസം തൻ്റെ "ലക്ഷ്മിയെ" കാണുന്നില്ല എന്ന് പറഞ്ഞു ഒരു ബാർബർ പോലീസ് സ്റ്റേഷനിൽ എത്തുന്നു.ലക്ഷ്മി അമ്മയോ മകളോ പെങ്ങളോ ഇന് വിചാരിച്ച പോലീസുകാർ ലക്ഷ്മി വെറും "കുപ്പത്തോട്ടി" മാത്രമാണ് എന്നറിഞ്ഞ് കളിയാക്കുന്നു.




പക്ഷേ ലക്ഷ്മിയെ കിട്ടാതെ പോകില്ല എന്ന വാശിയിൽ നിൽക്കുന്ന അയാളുടെ വലിയ സംഖ്യയുടെ ഓഫർ കൂടി കിട്ടുമ്പോൾ പോലീസ് അത് അന്വേഷിച്ചു പോകാൻ നിർബന്ധിതനാകുന്നൂ..മറ്റൊരു കാര്യം വെറും അഞ്ഞൂറിൽ താഴെ വിലയുള്ള കുപ്പത്തൊട്ടി കണ്ട് പിടിച്ചാൽ ഏഴ് ലക്ഷം വരെ കൊടുക്കാം എന്നുള്ള അയാളുടെ ഓഫറിൽ കാര്യമായ എന്തോ ഉണ്ടെന്ന് പോലീസിനെ പോലെ കാണികൾക്കും തോന്നും.





പോലീസിൻ്റെ അന്വേഷണത്തിൽ കൂടി നമ്മൾ സഞ്ചരിക്കുമ്പോൾ പിന്നീട് വെളിയിൽ വരുന്നത് ഞെട്ടിക്കുന്ന സത്യങ്ങൾ ആണ്.നിധിലാൻ.സ്വാമിനാഥൻ സംവിധാനം ചെയ്ത സേതുപതിയുടെ അമ്പതാമത് ചിത്രം ഉടനീളം സ്ക്രിപ്റ്റ് മാസ്മരികത കൊണ്ട് നമ്മളെ ത്രസിപ്പിക്കുന്നു.





ഇരട്ട,കണ്ണൂർ സ്ക്വാഡ്,തീരൻ,പളുങ്ക്  തുടങ്ങി കുറെ മലയാള ചിത്രങ്ങളും തമിഴു ചിത്രങ്ങളും കൂട്ടിയിണക്കി എന്ന് നമ്മുക്ക് തോന്നും എങ്കിലും എഴുതി കൊണ്ടും അവതരണം കൊണ്ടും അതിനെ മറി ക്കടക്കുവാൻ സംവിധായൻ വിജയിച്ചിട്ടുണ്ട്.


പ്ര.മോ.ദി.സം

Saturday, July 13, 2024

ഇന്ത്യൻ 2

 



ഈ അടുത്തകാലത്ത് ടിനി ടോം മമ്മൂക്കയുടെ  "ഭ്രമയുഗം" സ്കിറ്റ് അവതരിപ്പിച്ചു എയറിൽ കയറിയിരുന്നു..ഇന്ത്യൻ 1 മമ്മൂക്കയുടെ  ഭ്രമയുഗം ആണെങ്കിൽ ഇന്ത്യൻ 2 ടിനി ടോമിൻ്റെ ഭ്രമയുഗം ആണ്.




ശങ്കർ എന്ന സംവിധായകനിൽ എല്ലാവർക്കും വലിയ പ്രതീക്ഷ ഉണ്ടായിരുന്നു.അദ്ദേഹത്തിന് സിനിമ കൊണ്ട് മാജിക്ക് കാണിക്കുവാൻ കഴിയും എന്ന വിശ്വാസം..അതാണ് തകർന്നു ഈ സിനിമയിലൂടെ തരിപ്പണം ആയിരിക്കുന്നത്.




കാലം തെറ്റി വന്ന രണ്ടാം ഭാഗം ആണിത്.ഇന്ത്യൻ വന്നു ഒന്നോ രണ്ടോ വർഷത്തിനിടയിൽ വന്നിരുന്നു എങ്കിൽ കുറച്ചു കൂടി ആകർഷണം ആയിരു ന്നേനെ..ഫോർ ദി പീപ്പിൾ അടക്കം ഇതേ പോലെ അഴിമതിക്ക് എതിരെ ആഞ്ഞടിക്കുന്ന സിനിമകൾ തുടരെ വന്നത് കൊണ്ട് തന്നെ വലിയ പുതുമ ഒന്നും സിനിമക്ക് ഇല്ല...ക്ലൈമാക്സ് ആണെങ്കിൽ ശോകം. കൂടുതല് അപ്ഡേറ്റ് ആയിട്ടുള്ള ഒരു സംവിധായകൻ്റെ മുൻപും പിൻപും നോക്കാത്ത സൃഷ്ട്ടി. ഇനി വരാനിക്കുന്ന മൂന്നാം ഭാഗത്തിൻ്റെ ബേയിസ് മാത്രമാണ് ഇതെന്ന് നെഗറ്റീവ് റിവ്യൂ വന്നപ്പോൾ അണിയറക്കാർ പറഞ്ഞു ഫലിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്.പക്ഷേ പണം ടിക്കറ്റ് എടുത്ത് ചിലവാകുന്നവന് എന്ത് ബെയിസ്...?




അടുത്ത ഭാഗം ഉണ്ടെന്ന് കാണിക്കുവാൻ ഉള്ള ഒരു ബയിസു പോലും ഉണ്ടാക്കുവാൻ സിനിമക്ക് കഴിഞ്ഞിട്ടില്ല.മൺമറഞ്ഞു  പോയ നമ്മുടെ നെടുമുടിയും വിവേകും മനോഭാരതി ഒക്കെ എ ഐ യിലൂടെ ഈ സിനിമയിൽ ഉണ്ട് എന്നത് ഒരു പ്രത്യേകത തന്നെയാണ്.അത് കൃത്യമായി ചെയ്യുന്നതിൽ ശങ്കർ വിജയിച്ചിരിക്കുന്നു.




ശങ്കർ സിനിമയുടെ കാതൽ എന്ന് പറയുന്നത് പാട്ടുകൾ ആണ്. ഒരു സിനിമ ഒഴിച്ച് റഹ്മാൻ്റെ സംഗീതത്തിൽ കൂടി തന്നെയായിരുന്നു മുഴുവൻ സിനിമകളും നമ്മൾ ആസ്വദിച്ചു കഴിഞ്ഞത്..ഈ സിനിമയുടെ വലിയ ദാരിദ്ര്യം അനുരുധിൻ്റെ പാട്ടുകളും  ബി ജീ എം തന്നെയാണ്..




അഴിമതിക്ക് എതിരെ ആയിരുന്നു ശങ്കർ സിനിമകൾ പലതും...ശക്തമായ സന്ദേശം മസാല ചിത്രങ്ങളിൽ കൂടി അദ്ദേഹം സമൂഹത്തിന് നൽകിയിരുന്നു. ഇതിലും അഴിമതിക്ക് നേരെ സിനിമ മുഴുവൻ വാളെടുത്ത് പറയുന്നുണ്ട് എങ്കിലും രക്ഷകൻ ആയി ഇന്ത്യൻ വരുന്നുണ്ട് എങ്കിലും സ്വാർത്ഥമായ മനുഷ്യൻ്റെ ചെയ്തികൾ  കൊണ്ട് അദ്ദേഹത്തെ  കുറ്റവാളി ആയിട്ടാണ് സമൂഹം പിന്നിട് കാണുന്നത്.




അഴിമതിക്കാർക്ക് ഉചിതമായ ശിക്ഷ കിട്ടിയിട്ടും അതിനു മുന്നിൽ നിന്ന വ്യക്തികൾക്ക് സ്വാർത്ഥമായ  നഷ്ട്ടം ഉണ്ടായപ്പോൾ നിരപരാധിയായ ഒരു മനുഷ്യന് നേരെ "കുരക്കുന്ന പട്ടികൾ" ചാടുന്നത് തന്നെയാണ് സിനിമയുടെ വലിയ പോരായ്മ. മറ്റൊന്ന് മാർക്കറ്റിൽ വിലയില്ലാത്ത സിദ്ധാർത്ഥിനെ നായകൻ ആക്കിയതും ബോക്സോഫീസിൽ പ്രശ്നം ഉണ്ടാക്കും.. ശരീരത്തിന്, പ്രവർത്തികൾക്ക് ഇന്ത്യൻ ഒന്നിൻ്റെ അത്ര വയസ്സകാത്ത രൂപത്തിന് മുഖം മാത്രം വൃദ്ധൻ ആക്കിയതും സിനിമയുടെ വലിയ പോരായ്മയാണ്..


പ്ര.മോ.ദി.സം 




Wednesday, July 10, 2024

കേരളം കുതിക്കട്ടെ..

 



രാഷ്ട്രീയമായി പരസ്പരം കുതികാൽ വെട്ടി നമ്മുടെ നാട്ടിന് കിട്ടുന്ന വികസനങ്ങൾ പലതും രാഷ്ട്രീയ പാർട്ടികൾ തുലച്ച് കളഞ്ഞു എങ്കിലും അടുത്തകാലത്ത്  ഇടതു ഭരണത്തിൽ കണ്ട ചില നിശ്ചയദാർഢ്യങ്ങൾ നമ്മെ വികസനത്തിൽ മുന്നോട്ടെക്ക് ബഹുദൂരം നയിച്ചിട്ടുണ്ട്.



അതിൽ അതിപ്രധാനമായ വിഴിഞ്ഞം ഇൻ്റർനാഷണൽ ഹാർബർ അടുത്ത ദിവസം ട്രയല് റൺ നടത്തുകയാണ്..രണ്ടു മദർഷിപ്പുകൾ അടുക്കാൻ പറ്റുന്ന ഏഷ്യയിലെ തന്നെ വലിയ പോർട്ട് ആയാണ് വിഴിഞ്ഞം പണി കഴിപ്പിച്ചിട്ടുള്ളത്..അത് കൊണ്ട് തന്നെ ലോകത്ത് എവിടെ നിന്നും വലിയ തോതിൽ വലിയ കപ്പലുകളിൽ  ചരക്കുകൾ നേരിട്ട് ഇവിടെ എത്തിക്കുവാനും ചെറിയ കപ്പലുകൾ വഴി അവിടെ നിന്ന് രാജ്യം മുഴുവനും അയൽ രാജ്യങ്ങളിലേക്കും വിതരണം ചെയ്യുവാൻ കഴിയും.



ലോകത്തിലെ തന്നെ വലിയ രണ്ടാമത്തെ കപ്പൽ ആണ് ആദ്യമായി അടുക്കുവാൻ പോകുന്നത് എന്നാണ് അറിയുന്നത്. ഒന്നാമത്തെ കപ്പൽ ശൃംഖലയും താൽപര്യം അറിയിച്ചിട്ടുണ്ട്.



വിഴിഞ്ഞം  വികസനത്തിൻ്റെ അനുബന്ധ പ്രവർത്തങ്ങൾ തുടങ്ങി കഴിഞ്ഞു.ഭാവിയിൽ ഇവിടെ കൂടുതൽ ചരക്കുകൾ എത്തുമ്പോൾ നമ്മുടെ കേരളം വികസനത്തിൽ വലിയ ചാഞ്ചാട്ടം ഉണ്ടാക്കും എന്ന് പ്രതീക്ഷിക്കാം.അത് നമ്മൾ പൂർണമായി ഉപയോഗപ്പെടുത്തണം എന്ന് മാത്രം.



രാഷ്ട്രീയപരമായ വിയോജിപ്പുകൾ പലത് ഉണ്ടെങ്കിലും ഈ കാര്യം പിണറായി എന്ന മുഖ്യൻ്റെ പരിഷ്കരണ പ്രയത്നതിൻ്റെ കൃത്യമായ ഫലം എന്ന് എതിരാളികൾ പോലും സമ്മതിച്ചു കൊടുക്കേണ്ടത് തന്നെയാണ്.



ഇത് മുടക്കുവാൻ ഒരു" കൂട്ടം " വളരെക്കാലം മുടന്തൻ ന്വാ യങ്ങൾ  ശ്രമിച്ചു എങ്കിലും സർക്കാരിൻ്റെ കൃത്യമായ ഇടപെടലുകൾ കൊണ്ട് അതൊക്കെ പത്തിമടക്കി യിരിക്കുകയാണ്. അതിനു പിന്നിലെ പ്രവർത്തങ്ങളിലേക്ക് ഇപ്പൊൾ ചൂഴ്ന്നു നോക്കുന്നതിൽ കാര്യമില്ല.



ഒരു തുറമുഖം ഉണ്ടാകുമ്പോൾ അവിടെ പലവിധ തൊഴിൽ പ്രശ്നങ്ങൾക്കും മറ്റും സാധ്യതയുണ്ട്.അത് കൊണ്ട് തന്നെ എല്ലാ ട്രേഡ് യൂണിയനുകളും ഈ കാര്യത്തിൽ കൃത്യമായി സഹകരിച്ച്  വികസന മുരടിപ്പ് സംസ്ഥാനം എന്ന പേരുദോഷം കളയുവാൻ സഹക രിക്കേണ്ടതാണ്..

മുഖ്യൻ്റെ "രാഷ്ട്രീയം" മറന്നുള്ള  "ഇച്ഛാശക്തി" ഈ കാര്യത്തിലും മുൻപന്തിയിൽ തന്നെ ഉണ്ടാകണം.




@ എയർ കേരളയ്ക്ക് കൂടി അനുമതി കിട്ടിയതോടെ നമ്മുടെ വികസന സ്വപ്നങ്ങൾ യാഥാർത്ഥ്യത്തിലേക്ക് പോയി കൊണ്ടിരിക്കുകയാണ്.


പ്ര.മോ.ദി.സം

Sunday, July 7, 2024

പാർട്ടണേർസ്



 മലയാളത്തിൽ ചില കാണാൻ കൊള്ളാവുന്ന സിനിമകൾ ഇറങ്ങുന്നുണ്ട്..എന്ന് വെച്ചാൽ നമ്മൾ ചിലവാക്കിയ പണത്തിന് നഷ്ട്ടം ഉണ്ടാക്കാത്ത സിനിമകൾ.വലിയ താരങ്ങളുടെ കോപ്രായങ്ങൾ കൊണ്ട് നമ്മളുടെ മനം മടുപ്പിനിടയിൽ ഇത്തരം കൊച്ചു ചിത്രങ്ങൾ ആശ്വാസമാണ്.



ഇതിൻ്റെ ക്വാളിറ്റി എന്താണെന്ന് വെച്ചാൽ കുറെ പ്രതീക്ഷകളും സ്വപ്നങ്ങളുമായി മലയാള സിനിമയിൽ ആരെങ്കിലും ആവാം എന്ന ചിന്തയിൽ വരുന്നവര് ആയിരിക്കും ഇതിൻ്റെ അണിയറക്കാർ. ആദ്യ സിനിമയിൽ അവർ തൻ്റെ പ്രതിഭ മുഴുവൻ ഉപയോഗിക്കപ്പെടുന്ന വിധത്തിൽ പ്രവർത്തിക്കും..അത് കൊണ്ട് തന്നെ അതിൻ്റെ റിസൽറ്റ് ആവറേജ്നും മുകളിൽ തന്നെ ആയിരിക്കും.



താരങ്ങൾ ഒക്കെ നമ്മൾക്ക് പരിച്ചിതർ ആയവർ ആണെങ്കിൽ പോലും അവരെ പരമാവധി കൃത്യമായി വിനിയോഗിക്കുന്നത് കൊണ്ട് ഒരു ഫ്രഷ്നസ് അനുഭവപ്പെടുന്നുണ്ട്..



തീം ഒക്കെ പഴയതു തന്നെ ആണെങ്കിലും അത് വ്യതസ്ത പാശ്ചാത്തലത്തിൽ അവതരിപ്പിക്കപ്പെട്ടു. ഫ്രോഡ് ബാങ്കുകൾ നമ്മുടെ നാട്ടിൽ നിരവധി ഉണ്ടെങ്കിലും നമ്മുടെ ആളുകളുടെ പണം മുഴുവൻ അവർ കവർന്നെടുത്തു കഴിഞ്ഞ ശേഷമായിരിക്കും അധികാരികളുടെ ശ്രദ്ധയിൽ എത്തുക.



കാസർഗോഡ് കള്ള കടത്തിൻ്റെ ഈറ്റില്ലം ആയിരുന്ന അവസരത്തിൽ സംഭവിക്കുന്ന ഒരു ക്രൈം വികസിച്ചു വർഷങ്ങൾക്കിപ്പുറം അതിൻ്റെ തുടർച്ചയും അതിൻ്റെ പിന്നിലെ കാരണങ്ങൾ ഒക്കെ പറയുന്ന സിനിമ ബോറടി ഇല്ലാതെ കണ്ടുതീർക്കാൻ പറ്റും.


പ്ര.മോ.ദി.സം