Monday, April 8, 2024

അന്നപൂരനി

 



ജീവിതത്തിൽ നമ്മളിൽ ആരെങ്കിലും ആവണം എന്നാഗ്രഹിക്കുന്നതു് നമ്മുടെ ചെറുപ്പകാലത്ത് ഉള്ള അതുമായി ബന്ധപ്പെട്ട നല്ല  അനുഭവങ്ങൾ കൊണ്ടായിരിക്കും..എന്നാലും ചെറുപ്പത്തിൽ ഉള്ള ആഗ്രഹം പലപ്പോഴും മുതിരുമ്പോൾ മാറി മാറി പോയേക്കും.എന്നാലും ചിലര് അതിൽ തന്നെ മുറുകെ പിടിക്കും.






ദൈവത്തിനു സേവ ചെയ്യണം എന്ന അതിയ്യായ ആഗ്രഹം കൊണ്ട് എൻജിനീയറിങ് കഴിഞ്ഞിട്ടും പെരുമാളിന് നൈവെദ്യമുണ്ടാക്കുന്ന ആളുടെ മകൾ ചെറുപ്പം മുതൽ തന്നെ ഷെഫ് ആകുവാൻ ആഗ്രഹിക്കുന്നു.അത്രക്ക് കൈപുണൃത്തോടെ ആയിരുന്നു അവളുടെ പാചകം..







മുതിർന്നപ്പോൾ അവള് അതെ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ അയാൾക്ക് അതിൽ നിന്നും അവളെ പിന്തിരിപ്പിക്കേണ്ടി വന്നു.ഒരു ഷെഫ് ആയാൽ നോൺ വജിറ്റേറിയൻ സാധനങ്ങൾ കൈകാര്യം ചെയ്യേണ്ടി വരുമെന്നും അത് രുചിച്ചു നോക്കേണ്ടി വരുമെന്നും ആയിരുന്നു കാരണങ്ങൾ. ദൈവത്തിനു ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്ന ആളുടെ മോൾ ഇങ്ങിനെ ഒരു പ്രവർത്തി ചെയ്യുന്നത് ഭക്തർക്കിടയിൽ എങ്ങിനെ ഉൾകൊള്ളും എന്ന ആധി വേറെയും.








അച്ഛനും മകളും തമ്മിലുള്ള ബന്ധത്തിന് പോലും വിള്ളൽ സൃഷ്ടിക്കുന്ന സംഭവങ്ങളും അതിൽ നിന്നൊക്കെ ഉള്ള അവളുടെ അതിജീവനം ഒക്കെയാണ് സിനിമ.


പ്ര.മോ.ദി.സം


Sunday, April 7, 2024

പൗഡർ

 



തമിഴു സിനിമ പരീക്ഷണ ചിത്രങ്ങൾ കൊണ്ട് പ്രേക്ഷകർക്ക് വിരുന്നു 

ഒരുക്കുന്നവരാണ്. മലയാളത്തെക്കാൾ ഒട്ടു മിക്ക സിനിമകളും പ്രേക്ഷകർ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്.













ഇതൊരു പരീക്ഷണ ചിത്രം ഒന്നും അല്ലെങ്കിലും  കൂടുതൽ പുതുമുഖങ്ങളെ പരീക്ഷിച്ചു വേറിട്ട പാതയിൽ കൂടി പ്രേക്ഷകനെ തൃപ്തിപ്പെടുത്തുന്ന വിധത്തിൽ അണിയിച്ചൊരുക്കിയിട്ടുണ്ട്.


കല്യാണത്തിന് തലേന്ന് ബ്ലാക്മെയിൽ ചെയ്തവനെ ഒതുക്കാൻ പണവുമായി പോകുന്ന കല്യാണപെണ്ണിൻ്റെ ശരീരം കൂടി ആവശ്യപ്പെട്ടപ്പോൾ അവൾക്ക് അയാളെ ഷൂട്ട് ചെയ്യേണ്ടി വരുന്നു.






നാമനിർദേശ പത്രിക സമർപ്പിക്കാൻ ഉള്ള ദിവസത്തിൻ്റെ തലേ ദിവസം തങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യാത്ത സമാജികനെ ഒരു കൂട്ടം യുവാക്കൾ കൊല്ലുന്നു.


തൻ്റെ മകളെ നശിപ്പിച്ചു ഗർഭിണിയാക്കിയവനോട് തൻ്റെ. മകളെ സ്വീകരിക്കണം എന്ന് പറഞ്ഞ അച്ഛനോട് മക്കളെ അഴിഞ്ഞാടാൻ വിടാതെ നല്ലവണ്ണം വളർത്തണം എന്ന് പറഞ്ഞത് കേട്ട് ദേഷ്യത്തിൽ അയാളെ അടിച്ചു കൊല്ലുന്നു.







ഈ മൂന്നു കൊലകളും ഒളിപ്പിക്കാൻ ഇവർ ഒരു രാത്രി നടത്തുന്ന പരിശ്രമങ്ങൾ ആണ് സിനിമയുടെ കഥ...അറിഞ്ഞോ അറിയാതെയോ  ഇതിൽ ഉൾപെട്ടൂ പോയ  ആൾക്കാരുടെ കൂടി കഥ പറയുന്നു..സൗഹൃദം കൊണ്ടും ഗതികേട് കൊണ്ടും ആകസ്മികമായ സംഭവങ്ങൾ കൊണ്ടും ഇതിലേക്ക് വലിച്ചിഴക്കാപെട്ട ഒരു മനുഷ്യൻ്റെ കഥകൂടി പറയുന്നുണ്ട്.


അവസാനം ഈ കൊലകൾക്ക് ഒക്കെ കൂടിച്ചേരൽ ഉണ്ടാകുന്ന പൊതുവായ ഒരു കാര്യം സസ്പെൻസ് നിലനിർത്തി പറയുമ്പോൾ സിനിമക്കു കുറച്ചുകൂടി ഗ്രാഫ് മുകളിലേക്ക് പോകുന്നു.


പ്ര.മോ.ദി.സം

സീക്രട്ട് ഹോം

 



നമ്മുടെ എല്ലാ വീടുകളിലും രഹസ്യങ്ങൾ ഉണ്ടായിരിക്കും..അത് കുടുംബാംഗങ്ങളുടെ ഇടയിൽ മാത്രം ഒതുങ്ങി നിന്നെക്കും..ചിലർക്ക് വ്യക്തിപരമായ ചില രഹസ്യങ്ങൾ ഉണ്ടായേക്കും..വീട്ടുകാരിൽ നിന്നും ഒളിച്ച് വെക്കുന്ന ചില രഹസ്യങ്ങൾ..


അത് വീട്ടിലെ ബന്ധപ്പെട്ട ആൾക്കാർ അറിയുമ്പോൾ അവിടെ പൊട്ടിത്തെറി ഉണ്ടാകും..അതോടെ രഹസ്യം പരസ്യമായി മാറും.



ദമ്പതികൾക്കിടയിൽ ഉണ്ടാവുന്ന പ്രശ്നങ്ങൾ അധികവും വീടുകൾക്കുള്ളിൽ ഒതുങ്ങി നിൽക്കുകയാണ് പതിവ്..അത് പലത്തരത്തിൽ ഉള്ള പ്രശ്നങ്ങൾ ആകും..അമ്മായിയമ്മ മരുമോൾ പോര് അത് പലപ്പോഴും വലിയ വിഷയങ്ങൾ ആയി മാറാറുണ്ട്..അത് പിന്നീട് കുടുംബ ബന്ധത്തിൽ തന്നെ വിള്ളൽ ഉണ്ടാക്കും.


ജാര ബന്ധങ്ങൾ ആണെങ്കിൽ തെളിവുകൾ ഇല്ലാത്തത് കൊണ്ട് മാത്രം ഉള്ളിൽ കണക്കാക്കി ജീവിക്കുന്നവരെ കാണാം.അങ്ങിനെ വീടിനുള്ളിലെ രഹസ്യങ്ങൾ പലതും കുടുംബത്തിൻ്റെ നിലനിൽപ്പ് തന്നെ അപകടപ്പെടുത്തുന്ന കാര്യങ്ങളും...



ഐടി പ്രോഫിഷണലായ സരിക ഭർത്താവിനെ വെട്ടി അമ്മായിയമ്മയെയും സ്വന്തം കുഞ്ഞിനെയും കൊന്നു എന്ന വാർത്ത ആർക്കും വിശ്വസിക്കാൻ പറ്റിയില്ല..മാനസിക നില തകർന്നു തടവിലായ അവളുടെ  കൊലയുടെ പിന്നാമ്പുറം ഒരു ടീച്ചർ അവരുടെ പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് അന്വേഷിച്ചു കണ്ട് പിടിക്കുമ്പോൾ അതുവരെ ആരും അറിയാത്ത ആ വീട്ടിലെ രഹസ്യങ്ങൾ മനസ്സിലാക്കുന്നത് ആണ് അനിൽ രചിച്ചു  അഭയകുമാർ സംവിധാനം ചെയ്ത ത്രില്ലർ ചിത്രം പറയുന്നത്.


പ്ര.മോ.ദി.സം

Thursday, April 4, 2024

പോർ

 



അർജുൻ ദാസ് ,കാളിദാസ് ജയറാം എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ബിജോയ് നമ്പ്യാർ സംവിധാനം ചെയ്ത ചിത്രം ടീനേജ്‌കാരെ ലക്ഷ്യം വെച്ചിട്ടുള്ള കാമ്പസ് കഥയാണ്.







കോളേജിലെ  സൂപ്പർ സീനിയർ പിള്ളേരും ഫ്രേഷെർസ് തമ്മിലുള്ള ഈഗോയും മത്സരങ്ങളും അടിപിടിയും ഒക്കെ ആണ് വിഷയം.








മുൻപ് ബോർഡിംഗ് സ്കൂളിൽ ഒന്നിച്ചുള്ളപ്പോൾ ഉണ്ടായ പ്രശ്നം പത്ത് വർഷങ്ങൾക്കിപ്പുറം മനസ്സിൽ കൊണ്ട് നടക്കുന്ന യുവക്ക് സീനിയറായി കാരണക്കാരനായവനെ കിട്ടുമ്പോൾ പ്രതികാരബുദ്ധി വരുന്നതും അതിനു വേണ്ടി ജൂനിയർ കുട്ടികളെ സംഘടിപ്പിച്ചു അവനെ ലക്ഷ്യം വെച്ച് 

സീനിയേഴ്സ്മായി കൊമ്പുകോർക്കുന്നതുമാണ് സിനിമ.








അതിനിടയിൽ ചിലർ രാഷ്ട്രീയം കുത്തി കലർത്തി മുതലെടുക്കാൻ കൂടി ശ്രമിക്കുമ്പോൾ കോളേജ് കലാപരംഗം ആകുന്നു.









യുവതലമുറയ്ക്ക് വേണ്ടി ആട്ടും പാട്ടും ഡാൻസും അടിയും പ്രണയവും ഒക്കെ കോർത്തിണക്കി ബിജോയ് നമ്പ്യാർ ഒരുക്കിയ ചിത്രം യുവത്വത്തിൻ്റെ ആഘോഷവും നേർക്കാഴ്ചകളുമാണ്.


പ്ര.മോ.ദി.സം