Thursday, March 7, 2024

തലശ്ശേരി കാർണിവൽ

 



കേരളത്തിലെ പൈതൃക നഗരം എന്ന വിശേഷണമുള്ള തലശ്ശേരിയിൽ വീണ്ടും ഒരു കാർണിവൽ കൂടി നടന്നു വരികയാണ്.. ചെറിയൊരു ശതമാനത്തിൻ്റെ അരാഷ്ട്രീയ മനസ്സുകൾ കൊണ്ട് ഉണ്ടാകുന്ന രാഷ്ട്രീയ ഉരസലുകൾ കൊണ്ട് കുപ്രസിദ്ധി നേടിയ നാടിനെ അതിൻ്റെ പേരിൽ കേരളത്തിൽ നെഗറ്റീവ് പ്രതിച്ഛായ ഉണ്ടാക്കി പർവതീകരിക്കപെടുമ്പോൾ അവിടുത്തെ ഭൂരിപക്ഷം സാധാരണക്കാരുടെ നന്മകൾ പുറംലോകം അറിയപ്പെടാതെ പോകുന്നുണ്ട്.





തലശ്ശേരിക്കാരുടെ നന്മയും സ്നേഹവും കരുതലും പരിഗണനയും ആതിഥ്യ സൽക്കരങ്ങളും 

നിലപാടുകളും ലോക പ്രശ്സ്തമാണ്..സ്നേഹിച്ചാൽ ചങ്ക് പറിച്ചു നൽകുന്ന നാട്ടിൽ ചതിച്ചാൽ ജീവനെടുക്കുന്നവർ ഉണ്ടാകുക സ്വാഭാവികം.ഇതൊരു 

ന്യായീകരണം ആകുന്നില്ല എങ്കിൽ കൂടി  പലരുടെയും രക്തത്തിൽ അലിഞ്ഞു ചേർന്ന രാഷ്ട്രീയം ചോര ചിന്തുന്നത് അസഹനീയം.അത് നാടിൻ്റെ പേര് കളഞ്ഞു തുടങ്ങിയിട്ട് കാലമേറെയായി..





രാഷ്ട്രീയത്തിൽ ചിന്തകൾക്ക് സ്ഥാനം കൊടുക്കുന്ന പുതുതലമുറ ഇപ്പൊൾ നമ്മുടെ നാടിൻ്റെ ഒത്തൊരുമ തന്നെയാണ് നാടിൻ്റെ വികസനത്തിന് ആവശ്യമെന്ന് കരുതുന്നു. ജാതിയും മതവും രാഷ്ട്രീയവും കൊണ്ടുള്ള വേർതിരിവുകൾ ഇല്ലതാക്കേണ്ടത് സമൂഹത്തിൽ പ്രധാനമാണെന്ന്  ഈ കാർണിവൽ കാണുന്ന ഓരോരുത്തരും  അടിവരയിടുന്നു.അത്രക്ക് ജന പങ്കാളിത്തം കൊണ്ട് കൂടി ശ്രദ്ധേയമാവുകയാണ് ഈ ആഘോഷം.





സ്റ്റേജിൻ്റെ പേരിലും ആസൂത്രണത്തിൻ്റെ പേരിലും ചില കോണുകളിൽ നിന്ന് ചെറിയ കല്ലുകടി ഉണ്ടായി കോടതിയിൽ വരെ എത്തി എങ്കിലും ഇത്ര വലിയ ഒരു പരിപാടി സംഘടിപ്പിക്കുന്ന അവസരത്തിൽ ഇതൊക്കെ സ്വാഭാവികം എന്ന് കരുതി ആശ്വസിക്കാം.ഇനി ഒരു പരിപാടി സംഘടിപ്പിക്കുന്ന അവസരത്തിൽ ഇത് ഒരു റഫറൻസ് ആയി എടുക്കുകയും ചെയ്യാം.


സിനിമ അടക്കം പല മേഖലകളിൽ കഴിവ് തെളിയിച്ച തലശ്ശേരിയിലെ കലാകാരന്മാരുടെ ഒരു "കുറവ്" അനുഭവപ്പെടുന്നുണ്ട്..തിരക്ക് പിടിച്ച ജീവിതത്തിലൂടെ കടന്നു പോകുന്ന അവരിൽ ചിലരുടെയെങ്കിലും സമയങ്ങൾ കൂടി ക്രമീകരിച്ചു കൊണ്ടാവണം അടുത്ത കാർണിവൽ സംഘടിപ്പിക്കേണ്ടത്.




1983 ൽ അന്നത്തെ സബ് കളക്ടർ അമിതാബ് കാന്തിൻ്റെ   മനസ്സിൽ വിരിഞ്ഞ ആശയം ആയിരുന്നു ജനങ്ങളെ ഒന്നിപ്പിച്ച് നിർത്തുവാൻ ഉള്ള ഈ ആഘോഷം.അദ്ദേഹത്തിൻ്റെ  ആഗ്രഹം പോലെ തന്നെ ജാതിമത രാഷ്ട്രീയ

 ഭേധ്യമെന്നെ ജനങ്ങൾ ഒത്തൊരുമിച്ച് അത് ആഘോഷിച്ചു..പിന്നീട് തുടർച്ചായും ഇടക്കിടക്ക് ഒക്കെ കാർണിവൽ ഉണ്ടായി എങ്കിലും വീണ്ടും അതിൻ്റെ പ്രൗഡ ഗംഭീരതയിൽ വന്നു നിൽക്കുന്നത് ഈ പ്രാവശ്യമാണ്.







നാദിർഷ,വിധു പ്രതാപ്,അമൃത സുരേഷ്,സ്റ്റീഫൻ ദേവസി,ആര്യ ദയാൽ തുടങ്ങി പ്രഗത്ഭർ അണിനിരക്കുന്ന കലാപരിപാടികൾ മാത്രമല്ല ഗ്രോ എക്സ്പോ,നിയമസഭാ ചരിത്ര മ്യുസിയം,വ്യവസായ സെമിനാർ, മൾട്ടി മീഡിയ ആർട്ട് പ്രദർശനം,ചരിത്ര സെമിനാർ,വയോജന സംഗമം,മാധ്യമ സംഗമം,വനിതാ സമ്മേളനം  അങ്ങിനെ സമൂഹത്തിൻ്റെ നാനാ തുറകളിൽ ഉള്ളവരെ ഉൾപ്പെടുത്തിയ വിവിധ  പരിപാടികൾ ഒരാഴ്ച നീണ്ടുനിന്ന കാർണിവല്ലിൻ്റെ മുതൽക്കൂട്ട് തന്നെയാണ്.






തലശ്ശേരിയുടെ വിവിധതരം രുചികൾ ആസ്വദിക്കുവാൻ കടൽപാലത്തിന് സമീപം ഒരുക്കിയ ഫുഡ് കോർട്ട് എടുത്തു പറയേണ്ടതാണ്..ഓരോ ദിവസവും അവിടെ എത്തി നിരവധിപേരാണ് തലശ്ശേരി രുചിയും ആതിഥ്യവും ഹൃദയത്തില് കൊണ്ട് പോയിട്ടുള്ളത്.





തലശ്ശേരിയുടെ സംഗീതം രാഘവൻ മാസ്റ്ററുടെ ഓർമകുടീരം സന്ദർശിക്കുമ്പോൾ അദ്ദേഹത്തിൻ്റെ നിത്യഹരിത ഗാനങ്ങൾ നമുക്ക് ആസ്വദിക്കാൻ പറ്റും.മഹാനായ അബ്ദുൽ കലാമിൻ്റെ പ്രതിമ ക്കു സമീപത്ത് നിന്നാൽ അദ്ദേഹത്തിൻ്റെ പ്രചോദനം നൽകുന്ന ശബ്ദം നമുക്ക് കേൾക്കാം.






തലശ്ശേരികാർക്ക് രണ്ടു മാസമായി ഒന്നിന് പിറകെ ഒന്നായി വിവിധതരം പരിപാടികൾ ആണ്.അത് ജാതിമത രാഷ്ട്രീയ ചിന്തകൾക്ക് അതീതമായി എല്ലാവരും ആസ്വദിക്കുന്നുണ്ട് എന്നത് തന്നെയാണ് വലിയൊരു കാര്യം.


കോടിയേരി സഖാവിൽ കൂടി തുടങ്ങിയ  ഹെറിറ്റേജ് ടൂറിസം  പരിപാടി ഇപ്പോഴത്തെ സമാജികൻ ഷംസീരിൽ കൂടി തുടർന്ന് പോകുന്നത് തലശ്ശേരിയുടെ വികസന സ്വപ്നങ്ങൾക്ക് മുതൽക്കൂട്ടാണ്.ഇതിൻ്റെ ഭാഗമായി ചരിത്ര സ്മാരകങ്ങൾ കൂട്ടിയിണക്കി ഹെറിറ്റേജ് ടൂറിസം പ്രമോഷൻ പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്.




ഈ കാർണിവൽ വലിയ വിജയം ആകുന്നതിന് മുൻകൈ എടുത്ത നഗരസഭ ക്കും അവരുടെ സ്വപ്നങ്ങൾക്ക് നിറം കൊടുക്കുവാൻ യത്നിച്ച അനേകം സംഘടനകൾക്കും  ചില  നഷ്ട്ടങ്ങൾ സഹിച്ചു നാടിൻ്റെ ആവശ്യങ്ങൾക്ക് കൂടെ നിൽക്കുന്ന ഓട്ടോ ഡ്രൈവർമാർ,വ്യാപാരികൾ  തുടങ്ങി പല തുറകളിൽപെട്ട അനേകായിരം പേർക്ക് തലശ്ശേരിയുടെ മക്കളുടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ..


പ്ര.മോ.ദി.സം

Monday, March 4, 2024

ദൂത

  



കോവിദ് കാലത്ത് സിനിമ റിലീസ് ചെയ്യാൻ പറ്റാത്തത് കൊണ്ടും  തിയേറ്ററിൽ പോവാൻ കഴിയാതെ വീട്ടിൽ വെറുതേ ഇരിക്കുന്നവരെ എൻ്റർ ടൈൻ ചെയ്യാൻ വേണ്ടിയും പല സിനിമാക്കാരും ഓ ടീ ടീ റിലീസിങ് പരിപാടിയിലേക്ക് നീങ്ങി.




കോവിഡ് കഴിഞ്ഞിട്ടും തിയേറ്ററിൽ ഇറങ്ങാൻ പറ്റാത്ത സിനിമകൾ ഇതേ പ്ലാറ്റ് ഫോം തിരഞ്ഞെടുക്കുന്നു എങ്കിൽ കൂടിയും തിയേറ്ററിൽ ഇറങ്ങുന്ന ചിത്രങ്ങൾ ആള് കുറയുമ്പോൾ ഓ ടീ ടീ യിലേക്ക് മാറുന്നത് സിനിമ രംഗത്ത് അടുത്ത് കാലത്ത് പല പ്രശ്നങ്ങളും സൃഷ്ടിച്ചു. കരാർ പ്രകാരം 45 ദിവസം കഴിഞ്ഞേ ഓ ടീ ടീ ക്കു കൊടുക്കാവൂ എന്ന കരാർ പലരും ലംഘിക്കുന്നു എന്നാണ് തിയേറ്റർകാറുടെ പരാതി.






ഇപ്പൊൾ സിനിമാക്കാർ പുതിയ പരിപാടിയുമായി ഇറങ്ങിയിട്ടുണ്ട് ചില കഥകൾ സീരിയൽ പോലെ വലിച്ചു നീട്ടി അഞ്ചു പത്തു എപ്പിസോഡ് ആക്കി  ഓ ട്ടി ട്ടി ഇറക്കുന്ന രീതി. എന്നിട്ട് വെബ് സീരീസ് എന്നൊരു പേരും കൊടുത്തു.പലതും സഹിക്കാൻ പറ്റാത്തതാണ്..







ദൂത അങ്ങിനെ ഒന്നാണ്.ഇതിൻ്റെ അർത്ഥം മലയാളത്തിൽ ദൂതൻ .ഈ പേരിൽ വർഷങ്ങൾക്ക് മുൻപ് തുടങ്ങിയ ഒരു പത്രം ഉണ്ടായിരുന്നു..ന്വായത്തിനും നീതിക്കും വേണ്ടി പടവാൾ എടുത്ത ഒരു പത്രം. ചില രാഷ്ട്രീയക്കാർ തങ്ങൾക്ക് വേണ്ടി സംസാരിക്കാൻ പത്ര മുതലാളിയെ ചതിച്ചു പത്രം കൈവശപ്പെടുത്തി.






പത്രത്തിലേക്ക് രാഷ്ട്രീയ ഇടപെടൽ ഉണ്ടാവുകയും അത് കരപ്ഷൻ ആകുകയും ചെയ്യുന്ന ഈ കാലത്ത് ആണ്  കഥ നടക്കുന്നത്.അനീതി നടത്തുന്ന ഓരോ പത്രക്കാർ കൊല്ലപ്പെടുകയാണ്.അങ്ങിനെ കൊല്ലപ്പെടുന്നവർക്ക് ഒരു പത്ര കട്ടിങ്ങിൽ സന്ദേശം എത്തും..അങ്ങിനെ സംഭവങ്ങൾക്ക് തൊട്ടു മുൻപ് കിട്ടുന്ന സന്ദേശം പലരെയും ആശങ്കയിൽ ആക്കുന്നു.






നാട്ടിലെ പ്രമുഖ പത്ര പ്രവർത്തകനും ഇതേ അനുഭവം ഉണ്ടായപ്പോൾ അയാള് ഇതിന് പിന്നാലെ പോകുകയും ഇതിന് പിന്നിലെ യാഥാർത്ഥ്യങ്ങൾ കണ്ട് പിടിക്കുന്നതുംമാണ് സീരീസ്.





 തൻ്റെ പ്രശസ്തിക്കും നിലനിൽപ്പിനും പണത്തിനും വേണ്ടി അയാള് ചെയ്ത കാരണങ്ങൾ സമൂഹത്തിന് മുന്നിൽ മറച്ചു പിടിച്ചു നല്ലൊരു പത്രക്കാരൻ ആയ മുഖമൂടി അയാൾക്ക് വലിച്ചു കീറെണ്ടി വരുന്നു. അതും തൻ്റെ കുടുംബത്തിലേക്ക് ദുരന്തം കടന്നു വന്നപ്പോൾ മാത്രം.






മലയാളത്തിൽ പണിയില്ലാതെ ഇരിക്കുന്ന പാർവതി തിരുവോത്ത്  ഈ സീരീസിൽ ഉണ്ടെങ്കിലും കിട്ടിയ അവസരം ശരിക്ക് ഉപയോഗപ്പെടുത്തുവാൻ ശ്രമിച്ചു കാണുന്നില്ല. ശരിക്കും തിളങ്ങാൻ പറ്റുന്ന ഒരു പോലീസ് ഓഫീസർ വേഷം കിട്ടിയെങ്കിലും  ഒരു സീരിയൽ വീട്ടമ്മയുടെ അഭിനയം മാത്രം കാഴ്ചവെച്ചു. തുടക്കം കയ്യോക്കെ പിന്നിലേക്ക് കെട്ടി മമ്മൂട്ടിയുടെ സി ബി ഐ സ്റ്റൈൽ ഒന്ന് പരീക്ഷിച്ചു നോക്കിയിട്ടുണ്ട്.




തെലുങ്ക് സൂപ്പർ യുവ സ്റ്റാർ നാഗചൈതന്യ അക്കിനെനി നായകനായ "വില്ലൻ" ആകുന്നു എന്നൊരു പ്രത്യേകത കൂടിയുണ്ട്. കത്തി നിൽക്കുന്ന ഈ സമയത്ത് ഇത്തരം വേഷം ചെയ്ത അദ്ദേഹം അഭിനന്ദനം അർഹിക്കുന്നു

കുറച്ചു യാഥാർത്ഥ്യവും ഫാൻ്റസിയും ഒക്കെ ചേർത്ത് ഉണ്ടാക്കിയ സീരിയൽ ആറു മണിക്കൂർ ചിലവഴിക്കാൻ സമയം ഉള്ളവർക്ക് പരീക്ഷിക്കാവുന്നതാണ്.


പ്ര.മോ.ദി.സം