Wednesday, February 7, 2024

മിസ്സ് പെർഫെക്റ്റ്

 



ഇപ്പൊൾ വെബ് സീരിസിൻ്റെ കാലം ആണല്ലോ..ചെറിയ ഒരു ത്രെഡ് കിട്ടിയാൽ അത് പരത്തി പറയുന്നതാണ് സീരീസ് കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് തോന്നുന്നു..നമ്മുടെ സീരിയൽ പോലെ അത്രക്കങ്ങു പരത്തുനില്ല എന്ന് മാത്രം.





ബ്രേകപ്പു ആയതു കൊണ്ട് കോവിദ് കാലത്ത്  ഹൈദരാബാദിലേക്ക്  സ്ഥലം മാറി വരുന്ന ലാവണ്യ എന്തിനും ഏതിനും ക്ലീൻ ആഗ്രഹിക്കുന്നവൾ ആണ്.അവളുടെ വിചിത്രമായ ഈ സ്വഭാവം കാരണം തന്നെ പലരുമായും ഒത്തുപോകാൻ ബുദ്ധിമുട്ട് ഉണ്ടാക്കും.ബ്രേക്കപ്പു കാരണവും അതുമായി ബന്ധപ്പെട്ടതാണ്.






ഫ്ളാറ്റുകളിൽ ജോലിക്ക് വരുന്ന സ്ത്രീ ഒരു ദിവസം വരില്ലെന്ന് പറയുവാൻ തൊട്ടപ്പുറത്ത് ഉള്ള ബിൽഡിംഗിൽ ഉള്ള ഫ്ളാറ്റിൽ പോകുന്ന അവള് വലിച്ചു വാരി വൃത്തിയില്ലാത്ത റൂമും അടുക്കളയും ഒക്കെ അവളുടെ വിചിത്ര സ്വഭാവം കാരണം ക്ലീൻ ചെയ്തു വെക്കുന്നു.






അവിടെയുള്ള ചെറുപ്പക്കാരന്  അവളുടെ ജോലി ഇഷ്ടപ്പെടുകയും ജോലിക്കാരി എന്ന് തെറ്റിദ്ധരിച്ച് നാളെയും വരുവാൻ നിർബന്ധിക്കുന്നു.ഒരിക്കലും അബദ്ധം ഉണ്ടാവില്ല എന്ന് തീരുമാനിച്ചു എങ്കിലും പതിവായി രാവിലെ അവള് അവിടെ എത്തുന്നു. ഫ്ലാറ്റിലെ എല്ലാ ക്ലീനിങ് ജോലികളും ചെയ്തു തീർക്കുന്നു.





കൊവിദ് കാലം ആയതു കൊണ്ട് തന്നെ ജോലിക്കാരിക്ക് വരാൻ പറ്റാതെ ആവുകയും  ജോലി തുടരുന്ന ലാവണ്യ അവിടുത്തെ യുവാവുമായി അടുക്കുന്നു.. അവർക്കിടയിൽ ഒരു കെമിസ്ട്രി രൂപപ്പെടുകയും നല്ല കുക്ക് ആയ അയാളുടെ പാചകത്തിൽ അവള് വീണു പോകുന്നു.






കൊവിഡ് കാലമൊക്കെ മാറി സത്യാവസ്ഥ മനസ്സിലാക്കുന്നതും കള്ളം പറഞ്ഞു അവിടെ നിന്ന് എന്ന കാരണത്താൽ ഉണ്ടാകുന്ന പുകിലുമാണ് കഥ..അതിനു ഇടയിൽ ചില യാഥാർത്ഥ്യങ്ങൾ അയാള് മനസ്സിലാക്കുകയും ലാവണ്യ ആരാണ് എന്നത് അയാളിൽ ഞെട്ടൽ ഉണ്ടാക്കുകയും ചെയ്യുന്നു..






അതിനിടയിൽ ഉപകഥയായി ജോലിക്കാരിയുടെ ജീവിതം കൂടി കാണിക്കുന്നു.നിങ്ങൾക്ക് മൂന്നു നാല് മണിക്കൂർ ചിലവഴിക്കാൻ ഉണ്ടെങ്കിൽ എന്തുകൊണ്ടും കാണാവുന്നതാണ്


പ്ര.മോ.ദി.സം 

അയ്യർ ഇൻ അറേബ്യ

 



കോവിടിന് ശേഷം ജനം നല്ലത് പോലെ മുൻപത്തെ അപേക്ഷിച്ച് സിനിമകൾ  കാണുന്നുണ്ട്.. അത് ഒ ട്ടി ട്ടീ ആയാല് പോലും കൂടുതലായി ആൾക്കാർ  തിയെറ്ററിൽ കൂടി പോയി കാണുന്നുണ്ട്..അത് കൊണ്ട് തന്നെ മുമ്പത്തേക്കാൾ സിനിമ മേഖലക്ക് ഒരു ഉണർവും കൈവന്നിട്ടുണ്ട്.



ഇത് മുതലെടുക്കുന്നത് സിനിമാക്കാർ പതിവാക്കിയതൂ കൊണ്ട് ആഴ്‌ചയിൽ മൂന്നും നാലും സിനിമകൾ മലയാളത്തിൽ മാത്രം ഇറങ്ങി തുടങ്ങി. കൊവിടിന് ശേഷം മലയാളത്തിൽ നിർമ്മാതാക്കളുടെ എണ്ണവും വർധിച്ചിട്ടുണ്ട്..ഇറങ്ങുന്ന സിനിമകളിൽ കൈവിരലിൽ എണ്ണാവുന്ന മാത്രം ലാഭം കിട്ടുമ്പോൾ ഇത്രയധികം സിനിമകൾ ഉണ്ടാക്കുന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല.അതിൻ്റെ ഒക്കെ പിന്നിലെ ബഡ്ജറ്റ് കൂടി നമ്മൾ ആലോചിക്കണം.




ചില സിനിമകൾ മലയാളത്തിൽ ഉള്ളത് കാണികളെ വെറുപ്പിച്ചു പണ്ടാരം അടക്കുന്നതാണ്.ഇതുപോലെ ഉള്ള സിനിമകൾ അടിക്കടി കാണുമ്പോൾ തന്നെ പ്രേക്ഷകന് സിനിമയോടുള്ള മോഹം തന്നെ അസ്തമിച്ചു പോകും.തിയേറ്ററുകൾ ശോകമൂകമായി പോകും.




ഈ സിനിമ കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് പോലും മനസ്സിലായില്ല.. തങ്ങൾക്ക് എതിരായ  സംഘടനകളുടെ,മതങ്ങളുടെ കാര്യങ്ങളിൽ അല്പം മസാല ചേർത്ത് പർവതീകരിച്ച് തങ്ങളുടെ ആശയങ്ങൾ പ്രേക്ഷകരിലേക്ക് കൂടി അടിച്ചേൽപ്പിക്കാൻ ഉള്ള ഒരു ഗൂഢശ്രമം മാത്രമാണ് ഈ സിനിമ.ബാലൻസ് ഉണ്ടാക്കാൻ ശ്രമിക്കുന്നു എന്നു തോന്നിപ്പിക്കും എങ്കിൽ കൂടി ലക്ഷ്യം മനസ്സിലാക്കാൻ തലയിൽ ആൾ താമസം ഉള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാവില്ല.

ഇത് മാത്രം അല്ല ഇത് പോലെ ചിലരുടെ ആശയങ്ങൾ പ്രചരിപ്പിക്കാൻ സിനിമയെ ഉപയോഗിക്കുന്ന ഒത്തിരി ആൾക്കാർ ഉണ്ട് സിനിമ രംഗത്തു...അതു ഇന്നെ ജാതി എന്നില്ല എല്ലാരും ഈ കാര്യത്തിൽ സിനിമ കൊണ്ട് മത്സരം നടത്തുന്നു.ഇത് സിനിമയെ കൊല്ലാകൊല ചെയ്യുന്നു.



തലയും വാലുമില്ലത്ത കാര്യങ്ങളിൽ അതീവ ശ്രദ്ധ കൊടുത്ത് ആരും ശ്രദ്ധിക്കപ്പെടാതെ പോയ ഒരു കാര്യം മതേതര വാദി എന്ന് അവകാശപ്പെട്ടു പലപ്പോഴും വർഗീയതയുടെ വിഷ വിത്തുകൾ പാകുന്ന പണ്ടത്തെ സിമിക്കാരൻ ഒരു ഫേസ് ബുക്ക് പോസ്റ്റ് ഇട്ടു  ഈ സിനിമയെ പ്രോത്സാഹിപ്പിക്കണം എങ്കിൽ ഈ സിനിമയുടെ ഉദ്ദേശ്യം ചെറുതല്ല.



ഈ പറയുന്ന ആൾക്കാരെ ക്കാൾ കൂടുതൽ തങ്ങൾക്ക് "ദൈവം" വിധിച്ച "ബ്രാൻഡ്" ഭക്ഷണം തേടി പോകുന്നവരാണ് നമുക്കിടയിൽ കൂടുതൽ എന്ന് സൗകര്യപൂർവം വിസ്മരിച്ചു കുത്തി തിരിപ്പ്  ഉണ്ടാക്കാൻ ഉള്ള ശ്രമം കാണികൾ സിനിമ ഉപേക്ഷിച്ചതോടെ പരാജയമായി.




സിനിമ ഒരു കലയാണ്..അത് വ്യക്തി വിരോധം തീർക്കാനും രാഷ്ട്രീയ എതിരാളികളെ നേരിടാനും ഉപയോഗിച്ചാൽ ഈ സിനിമക്കു  കിട്ടുന്ന തിയേറ്റർ "അനുഭവം" ആയിരിക്കും മലയാള സിനിമക്ക്...


പ്ര.മോ.ദി.സം 

Tuesday, February 6, 2024

ബ്ലൂ സ്റ്റാർ

 



ഹോക്കിയാണ് നമ്മുടെ ദേശീയകളി എങ്കിലും ഫുട്ബാൾ ആണ് ഹരം പകരുന്നത് എങ്കിൽ കൂടി ക്രിക്കറ്റ് ആണ് പണ്ട് മുതൽ ഭൂരിഭാഗം ഭാരതീയൻ്റെ രക്തത്തിലും അലിഞ്ഞു ചേർന്നിട്ടുള്ളത്.




തൊണ്ണൂറുകളിൽ തമിഴു നാടിൻ്റെ  ഗ്രാമത്തിലെ ,ചെറു പട്ടണങ്ങളിലെ ക്രിക്കറ്റിൻ്റെ കഥ പറയുകയാണ് ബ്ലൂ സ്റ്റാർ.





അശോക് ശെൽവൻ,ശന്തനു ഭാഗ്യരാജ് എന്നിവർ അവരുടെ ടീമിൻ്റെ ക്യാപ്റ്റൻ ആണെങ്കിലും മുൻപേ നടന്ന ഒരു ക്രിക്കറ്റ് കളിയിലെ കശപിശയുടെ പേരിൽ പരസ്പര വൈരം കൊണ്ട് നടക്കുന്നവരാണ്.




ഒരവസരത്തിൽ രണ്ടു ടീമും തമ്മിൽ മൽസരിച്ചു എങ്കിലും കളിയിലെ ചില പ്രശ്നങ്ങളും പുറത്ത് നിന്നും ലീഗ് കളിക്കാരെ കളിപ്പിച്ചത് കൊണ്ടും അശോകിൻ്റ് ടീമിന് നാണം കെട്ടു മടങ്ങേണ്ടി വന്നു.




മദ്രാസ് ക്രിക്കറ്റ് ക്ലബ്ബ് വഴി ഇരുവർക്കും അപമാനം ഉണ്ടായപ്പോൾ അവരുടെ ഗ്രൗണ്ടിൽ കളിച്ച് ജയിക്കണം എന്ന വാശിയിൽ അവർ നാട്ടുകാർ ചിലർ എതിർത്തിട്ടും  വീണ്ടും ഒന്നിച്ച് മത്സരിക്കുന്നു.




ഇതിനിടയിൽ ഇവരുടെ കുടുംബ കാര്യങ്ങളും പ്രണയവും കോളേജ് കാല ങ്ങളും ഒക്കെ അവതരിപ്പിച്ചു നൽക രീതിയിൽ ചിത്രത്തെ മാറ്റിയിരിക്കുന്നു.



ഗോവിന്ദ് വസന്തയുടെ ഹിറ്റ് ഗാനങ്ങളും സിനിമക്ക് താളം ഉണ്ടാക്കുന്നു.


പ്ര.മോ.ദി.സം 

അരണം

 



അനാഥരായ സഹോദരങ്ങളെ എടുത്തു വളർത്തി നല്ല നിലയിൽ എത്തിച്ച

 കോടീശ്വരനായ നാട്ടു മുഖ്യസ്ഥൻ ഒരു രാത്രി കൊല്ലപ്പെടുന്നു.




സ്വന്തം മകൻ്റെ ധൂർത്തടി കൊണ്ട് സ്വത്തുക്കൾ കൈമോശം വരിമെന്നൊരു പേടി കൂടി അദ്ദേഹത്തിൻ്റെ തീരുമാനത്തിന് പിന്നിൽ ഉണ്ടായിരുന്നു.അച്ഛനെ കൊല്ലുവാൻ ശ്രമിക്കുന്ന മകൻ ആകസ്മികമായ സംഭവത്തിൽ മരണപ്പെടുമ്പോൾ ദുർമരണം കൊണ്ട് പ്രേതമായി വന്ന മകനാണ് വൃദ്ധൻ്റെ കൊലപാതകത്തിന് പിന്നിൽ എന്ന് നാട്ടുകാരിൽ ചിലർ കരുതുന്നു.




ലാൻഡ് മാഫിയയുടെ ,മറ്റു അധോലോക പ്രവർത്തനത്തിൻ്റെ ഫലമാണ് അച്ഛൻ്റെ കൊലപാതകം എന്ന് മനസ്സിലാക്കാൻ ദത്ത് പുത്രർക്ക് കഴിഞ്ഞു എങ്കിലും നാട്ടുകാരും പോലീസും അത് പൂർണമായി വിശ്വാസത്തിൽ എടുക്കുന്നില്ല.



അവിടെ താമസമാക്കിയ അവർക്ക് ചില ദുരനുഭവങ്ങൾ ഉണ്ടാകുമ്പോൾ അതിനെ കുറിച്ച് അന്വേഷിച്ചു സത്യം കണ്ടെത്തുവാൻ സഹോദരങ്ങൾ തീരുമാനിക്കുന്നു.



പിയൻ എന്ന നടൻ സംവിധാനം ചെയ്തു അഭിനയിച്ച ചിത്രം തുടക്ക്കാരൻ്റെ കയ്യോതുക്കത്തിൽ നിന്ന് ഇടക്ക് വഴുതി പോകുന്നുണ്ട് എങ്കിലും അധികം പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ പൂർത്തിയാക്കിയിട്ടുണ്ട്.


പ്ര.മോ.ദി.സം 


Saturday, February 3, 2024

മതിമാരൻ

  



ചെറുപ്പം മുതൽ ഉയരത്തിൻ്റെ പേരിൽ അവഗണനയും കുത്തുവാക്കുകളും കേട്ട് വിഷമിക്കുന്ന മാരന് കൂട്ട്  ഒന്നിച്ചു പിറന്ന ചേച്ചി മതി ആയിരുന്നു.അപമാനിക്കുന്നവരെ അടിച്ചും തിരിച്ചടിച്ചു ഉപദ്രവിച്ചു കൊണ്ടും അവർ മുന്നോട്ടു പോയി.



പക്ഷേ അവരെ ഉപേക്ഷിച്ച് മതി പഠിപ്പിക്കുന്ന സാറിനൊപ്പം നാട് വിട്ടപ്പോൾ തകർന്നു പോയത് അവരുടെ  കുടുംബം ആയിരുന്നു.എല്ലാം ഉപേക്ഷിച്ച് ഒറ്റയാൻ ആയി പോയ അവൻ സ്നേഹിച്ച കൂട്ടുകാരിയെയെയും മറന്നു.



ചെന്നയിൽ മതിയെ തേടി പുറപെട്ടു പോയ അവനു അവിടെ പോലീസ് ഉദ്യോഗസ്ഥ യായ കൂട്ടുകാരി മുഖേന മതിയെ കണ്ടെത്തുന്നു.




നാടിനെ നടുക്കി പോലീസിനെ വട്ടം കറക്കുന്ന സീരിയൽ കില്ലറിനെ പിടിക്കുവാൻ അവൻ  കൂട്ടുകാരിയെ സഹായിക്കുന്നു.ആദ്യം അവൻ്റെ ഉയരവും കഴിവും ഒക്കെ  പോലീസുകാർക്ക് പരിഹാസം ആയെങ്കിലും ചിന്തിച്ചു കൊണ്ടുള്ള അവൻ്റെ നിഗമനങ്ങൾ ലക്ഷ്യത്തിൽ എത്തുന്നു.




പകുതി ആവുമ്പോൾ ഏകദേശം നമുക്ക് സിനിമയുടെ ക്ലൈമാക്സ് മനസ്സിലാകും എങ്കിലും നല്ല നിലയിൽ പോയ ഒന്നാം പകുതിക്ക് ശേഷം കാര്യമായത് എന്തോ സംഭവിക്കും എന്നു തോന്നിപ്പിച്ചു സാധാരണ രീതിയിലേക്ക് സിനിമ പോകുകയാണ് .




ബോഡി ഷയിമിങ്നേ കുറിച്ച് നമ്മളെ ചിന്തിപ്പിക്കും വിധം പോകുന്ന സിനിമ പതിവ് ട്രാക്കിലേക്ക് മാറി പോയത് കൊണ്ടാണ് ആസ്വാദനം നഷ്ട്ടപ്പെട്ടു പോകുന്നത്.


പ്ര.മോ.ദി.സം