Saturday, December 9, 2023

സോമൻ്റെ കൃതാവ്

 



നാടിൻ്റെ നന്മയിൽ വിശ്വസിക്കുന്ന അതിൻ്റെ നിലനിൽപ്പിന് വേണ്ടി പോരാടുന്ന സാധാരണക്കാരനായ കൃഷി ഓഫിസർ ആണ് സോമൻ.






സോമൻ്റെ ശീലങ്ങൾ ഒക്കെ പഴഞ്ചൻ ആയതു കൊണ്ട് തന്നെ നാട്ടുകാർക്ക് അദ്ദേഹം ഈ നൂറ്റാണ്ടിൽ ജീവിക്കുന്ന വട്ടൻ സോമൻ ആയിരുന്നു.കാരണം ഉണ്ട് പച്ചില കൊണ്ട് പല്ല് തേക്കുന്ന ,പുറത്ത് നിന്ന് ഒരു തുള്ളി പോലും ജലമോ ഭക്ഷണമൊ കഴിക്കാത്ത ,ഡ്രസ്സ് ഒക്കെ പുഴുങ്ങി അലക്കുന്ന ഈ കാലത്തെ ആൾ അവർക്ക് എങ്ങിനെ വട്ടൻ അല്ലാതെ ആകും?






പോരാതെ രോഗം വന്നാൽ ആശുപത്രിയിൽ പോകാതെ പരമ്പരാഗത മാർഗ്ഗങ്ങളിൽ കൂടി സുഖപ്പെടുത്താൻ നോക്കുകയും എന്തിന് സ്വന്തം ഭാര്യയുടെ പ്രസവം വീട്ടിൽ വയറ്റാട്ടിയെ കൊണ്ട് എടുക്കണം എന്നു വാശിപിടിക്കുന്ന കുട്ടിയെ സ്കൂളിൽ അയച്ചു പഠിപ്പിക്കാത്ത സോമൻ എങ്ങിനെ വട്ടൻ അല്ലാത്ത ആൾ ആകും.






സോമൻ്റെ ഈ ചെയ്തുകൾ ഒക്കെ അമ്മയടക്കം എല്ലാവർക്കും പ്രശ്നങ്ങൾ സൃഷിട്ടിക്ക്മ്പോൾ ഓഫീസിലെ സഹപ്രവർത്തകൻ അദേഹത്തെ അനുകൂലിച്ച് ഒപ്പം നിൽക്കുകയാണ്.






പക്ഷേ ഒരു സുപ്രഭാതത്തിൽ ചികിത്സ കിട്ടാതെ അയാള് മരിക്കുമ്പോൾ സോമൻ നാട്ടുകാർക്ക് മുന്നിൽ സമൂഹത്തിന് മുന്നിൽ കുറ്റവാളി ആവുകയാണ്. അവിടെ നിന്നും സോമൻ്റെ പ്രശ്നങ്ങളും അതിജീവന വുമാണ് വിനയ് ഫോർട്ട് നായകനായ ചിത്രം പറയുന്നത്.







നാട്ടുകാരെ പോലെ നമുക്കും അംഗീകരിക്കുവാൻ പറ്റാത്ത ചില കാര്യങ്ങളിൽ ചിത്രം ഊന്നൽ നൽകുന്നുണ്ട് എങ്കിലും നല്ലൊരു സിനിമക്ക് അത് ഒരു ന്യൂനത ആയി മാറുന്നില്ല


പ്ര.മോ.ദി.സം

ദി റെയ്ൽവേമാൻ




വർഷങ്ങൾക്ക് മുൻപ് നമ്മുടെ രാജ്യത്തെ നടുക്കിയ ദുരന്തം ആയിരുന്നു ഭോപ്പാൽ ദുരന്തം.യൂണിയൻ കാർബൈഡ് ഫാക്ടറി ചോർച്ചയുണ്ടായി വിഷവാതകം അന്തരീക്ഷത്തിൽ കലർന്ന് പതിനഞ്ചു ആയിരത്തോളം ജനങ്ങളാണ് മരിച്ചത്.






അതിലേറെ പേര് പിന്നിട് അതിൻ്റെ അനന്തര ഫലങ്ങൾ അനുഭവിച്ചു നരകയാതന യോടെ ജീവിച്ചു. ഇതിൻ്റെ കാരണക്കാർ നിയമത്തെ യൊക്കെ രാഷ്ട്രീയ തണലിൽ അതിജീവിച്ച് എങ്കിലും ചില ശുഭ കണികകൾ നിയമത്തിൻ്റെ ഭാഗത്ത് നിന്നും ഉണ്ടായി എന്നതും മറന്നുകൂട.






ദുരന്തത്തിൻ്റെ വ്യാപ്തി ഇതിൽ കൂടുതൽ ഉണ്ടാകുമായിരുന്നു എങ്കിലും സമർത്ഥമായി അതില്ലാതെ ആക്കുന്നതിൽ വലിയ പങ്ക് വെച്ചത് ചില റയിൽവേയിലെ ആൾക്കാർ കൂടിയായിരുന്നു. അതൊക്കെ പരാമർശിച്ചിട്ടുണ്ട് എങ്കിൽ കൂടി അത്ര കാര്യമായി അവർ ആദരിക്കപെട്ടില്ല.






ദുരന്തം വിതച്ച ഭൂമിയിൽ അവശേഷിച്ച കുറെ പേരെ ഒരു ലോക്കോ പൈലറ്റ് ,അവിടുത്തെ സ്റ്റേഷൻ മാസ്റ്റർ, ട്രെയിനിൽ മോഷണം നടത്തുന്ന ഒരു കള്ളൻ ,മാധ്യമ പ്രവർത്തകൻ ഒക്കെ ചേർന്ന് രക്ഷപ്പെടുത്തി എന്നത് കുറെയേറെ പേരെ മരണത്തിൽ നിന്നും രക്ഷിച്ചു.







അതിനു ശേഷം ജനറൽ മാനേജറും റെയ്ൽവേ ജീവനക്കാരും നടത്തിയ രക്ഷാപ്രവർത്തനം വീണ്ടും പലരെയും ജീവിതത്തിലേക്ക് തിരികെ കൊണ്ട് വന്നു.






മരിച്ചു പോയി എന്ന് കരുതി മോർച്ചറിയിൽ ആക്കിയ ഈ സ്റ്റെഷൻമാസ്റർ അവിടെ വെച്ച്   കൈ അനക്കിയത് കൊണ്ട് മാത്രം ജീവിതത്തിലേക്ക് തിരിച്ചു വന്നു.ഇതൊക്കെ പലരും ശരിയായ രീതിയിൽ അറിയാത്ത യാഥാർത്ഥ്യങ്ങൾ ആണ്.






യാഷ് രാജ് ഫിലിംസ് തയ്യാറാക്കിയ ഈ വെബ് സീരീസ് പറയുന്നത് ആരും പറയാത്ത ഈ കഥ ആണ്..സിനിമക്ക് വേണ്ടി ചില കാര്യങ്ങളിൽ ഒക്കെ കൂട്ടിച്ചേർക്കൽ നടത്തിയിട്ടുണ്ട് എങ്കിൽ പോലും മാധവനും കേകെയുമൊക്കെ അഭിനയിച്ച വെബ് സീരീസ് നമ്മെ ദുരന്ത ഭൂമിയിൽ എത്തിക്കുന്നുണ്ട്.






സായിപ്പിനെ കാണുമ്പോൾ കവാത്ത് മറക്കുന്ന രാഷ്ട്രീയ അധികാര നിലപാടുകൾ കൂടി സിനിമ ചൂണ്ടിക്കാണിക്കുന്നുണ്ട്.


പ്ര.മോ.ദി.സം

Thursday, December 7, 2023

ഫിലിപ്സ്

 



വർഷങ്ങളായി ബാംഗ്ലൂർ നഗരത്തിൽ താമസിക്കുന്ന ഫിലിപ്പിൻ്റെയും കുടുംബത്തിൻ്റെയും കഥയാണ് ആൽഫ്രഡ് കുര്യൻ ജോസഫ് സംവിധാനം ചെയ്ത ഈ ഫീൽ ഗുഡ് മൂവി.



അച്ഛൻ്റെ സ്നേഹം ഒരിക്കലും വാഴ്ത്തപ്പെട്ടതായിരിക്കില്ല എന്ന് ഈ ചിത്രം വീണ്ടും അടിവരയിടുന്നു. ഭാര്യ മരിച്ചപ്പോൾ  മൂന്നു മക്കൾക്ക് വേണ്ടി മാത്രം ജീവിച്ച വാശിക്കാരനായ പിതാവായി മുകേഷ് പഴയ നമുക്ക് ഇഷ്ട്ടം തോന്നുന്ന മുകേഷ് ആയി മാറിയിരിക്കുന്നു.കുറെ വർഷങ്ങൾക്കു ശേഷം അദേഹത്തിന് കിട്ടിയ  അത്തരം റോൾ അദ്ദേഹം മികച്ചതാക്കിയിരിക്കൂന്നു.




മക്കൾക്ക് വേണ്ടിയാണ് ചെയ്യുന്നത് മുഴുവൻ എങ്കിലും മക്കൾക്ക് അത് പലപ്പോഴും മനസ്സിലാകുന്നില്ല..അത് അവർക്കിടയിൽ ഉണ്ടാക്കുന്ന അകൽച്ചയും പിരിമുറുക്കങ്ങളും ആണ് പറയുന്നത്.



ചില വാശികൾ അയാളിൽ ജന്മനാ ഉള്ളത് കൊണ്ട് തന്നെ ചില തീരുമാനങ്ങളിൽ അയാള് മാത്രം ഉറച്ചു നിൽക്കുന്നത് കുടുംബത്തിൻ്റെ മൊത്തം ബാലൻസിംഗ് കളയുന്നത് അയാള് മനസ്സിലാക്കുന്നത് കുറെയേറെ പ്രശ്നങ്ങൾക്ക് ശേഷം മാത്രമായി പോകുന്നു.



ഫീൽ ഗുഡ് മൂവിയുടെ ഈറ്റില്ല മായ മലയാള കരയിൽ കുടുംബ സമേതം ആസ്വദിക്കുവാൻ പറ്റുന്ന ക്ലീൻ ഫാമിലി ചിത്രമാണ് ഫിലിപ്സ്.മണ്മറഞ്ഞു പോയ ഇന്നസെൻ്റ് കൂടി അഭിനയിച്ച ചിത്രം അവസാനം അദ്ദേഹത്തിന് നല്ല രീതിയിൽ ഒരു അഞ്ജലി അർപ്പിക്കുന്നുമുണ്ട്.


പ്ര.മോ.ദി.സം

Wednesday, December 6, 2023

80's ബിൽഡപ്പ്

 



എൺപതുകളിലെ കഥയാണ് പറയുന്നത് എന്നാലും എൺപതുകളിൽ ഒക്കെ കുടുംബത്തോട് ഇത്ര സ്നേഹം ഇല്ലാത്ത അവസ്ഥ ഉണ്ടായിരിക്കാൻ ഇടയില്ല..നമ്മുടെ കുടുംബ മൂല്യങ്ങൾ ഒക്കെ പലരുടെയും അഭിപ്രായത്തിൽ തകരുവാൻ തുടങ്ങിയത് അടുത്ത് കാലത്ത് ആണല്ലോ..




സന്താനം നായകൻ ആയ ഒന്ന് രണ്ടു സിനിമകൾ കണ്ടത് കൊണ്ട് പിന്നെ ആ റിസ്ക് എടുക്കരുത് എന്ന് പലരെയും ഉപദേശിച്ചിട്ടുണ്ട്. പക്ഷേ ഇത് തുടങ്ങിയത് മുതൽ ഉള്ള തമാശയും നല്ലപോലെ ഉപയോഗിച്ച ഫാൻ്റസിയും ഇഷ്ട്ടപ്പെട്ടത് കൊണ്ട് തുടർന്ന് കണ്ടൂ..



പാരമ്പര്യമായി ഉള്ള എന്തോ സൂക്ഷിച്ച അമൂല്യമായ വിലമതിക്കാൻ ആവാത്ത കത്തിക്ക് വേണ്ടി എത്തുന്ന വില്ലന്മാർ രത്നങ്ങൾ കൊടുത്ത് താത്തയെ വശീകരിക്കാൻ ശ്രമിച്ചു എങ്കിലും കൽക്കണ്ടം എന്ന് പറഞ്ഞു വായിലേക്ക് ഇട്ടു വിഴുങ്ങുന്നു.തൊട്ടടുത്ത് നിമിഷത്തിൽ ഷോക്കേറ്റ് മരിക്കുന്നു.




പിന്നീട് മരണവീട്ടിൽ നടക്കുന്ന സംഭവങ്ങൾ രസകരമായി അവതരിപ്പിക്കുന്നു.മരണ വീട്ടിൽ ഇതൊക്കെ നടക്കുമോ എന്ന് ചോദിച്ചാൽ സിനിമ അല്ലെ കാണുക  രസിക്കുക മറക്കുക എന്ന് ചിന്തിച്ചാൽ ആസ്വദിക്കാം.


പ്ര.മോ ദി.സം

സമകാലികം - 4

 



* വളരെ അധികം പഠിപ്പും ലോക പരിചയവും ഉള്ള ഒരു യുവ ഡോക്ടർ സ്ത്രീധനത്തിൻ്റെ പേരിൽ വിവാഹം മാറി പോയത് കൊണ്ട് തലസ്ഥാനത്ത്  ആത്മഹത്യ ചെയ്തു..ശരിക്കും പോട പുല്ലേ എന്ന് പറഞ്ഞു മറ്റൊരാളെ കെട്ടി ജീവിതം ആസ്വദിക്കുക യായിരുന്നു വേണ്ടത്..പക്ഷേ എന്തു ചെയ്യാം  തകർന്നു പോയ മനുഷ്യ മനസ്സാണ്..എന്താണ്  തൊട്ടപ്പുറത്തെ നിമിഷം ചെയ്യുക എന്നത് പ്രവചനാ നാതീതം


* സുരേഷ് ഗോപിയെ പേടിയില്ല എന്ന് നാഴികയ്ക്ക് നാല്പതു വട്ടം പറയുന്നവര് തന്നെ എവിടെ പോയാലും അദ്ദേഹത്തെ കുറിച്ച് പറയുന്നു..സോഷ്യൽ മീഡിയയിൽ ഇകഴ്ത്തി പറയുന്നു. അദ്ദേഹത്തിൻ്റെ സിനിമ ഡീ ഗ്രേഡ് ചെയ്യുന്നു..


*കൊച്ചു കുട്ടിയെ തട്ടികൊണ്ട് പോയവൻ്റെ  രേഖാ ചിത്രം കണ്ട് ഒരു പാവത്തിൻ്റെ വീട് ചിലർ മുൻവിധിയോടെ അടിച്ചു തകർക്കുന്നു. എന്നാൽ യഥാർത്ഥ പ്രതിയെ പിടിച്ചപ്പോൾ അയാളുടെ വീടിൻ്റെ പരിസരത്ത് പോലും ഇവറ്റകളുടെ സാനിദ്ധ്യം കാണാനില്ല.


*എല്ലാവരാലും വെറുക്കപ്പെട്ട സംഘി ഭരണം ആണെന്ന് കെട്ടിഘോഷിച്ചിട്ടും അവിടങ്ങളിൽ ഭരണം പിടിക്കാൻ കോൺഗ്രസിന് കഴിയുന്നില്ല..കാരണം കാലുവാരി രാഷ്ട്രീയവും തൊ ഴുത്തിൽ കുത്തും...രാഹുൽ നേതൃസ്ഥാനത്ത് ഇല്ലെങ്കിലും ഇന്നും ചരടുകൾ അദ്ദേഹത്തിൻ്റെ കൈയിൽ തന്നെയാണ്..നെഹ്റു കുടുംബം  നിയന്ത്രിക്കുന്ന കാലത്തോളം കോൺഗ്രസ്സ് പച്ച പിടിക്കില്ല..ശിവകുമാർ പോലുള്ള കഴിവുള്ളവരെ അവഗണിച്ചാൽ ഇനിയും പരിതാപകരം ആകും സ്ഥിതി.


*നമ്മുടെ സ്കൂൾ കണ്ട് പഞ്ച നക്ഷത്ര ഹോട്ടൽ എന്ന് കരുതി ആളുകൾ റൂമിന് വേണ്ടി വരുന്നു എങ്കിൽ സാക്ഷരത ഇല്ലാത്ത വലിയൊരു ജനവിഭാഗം നമുക്ക് ചുറ്റും ഉണ്ടെന്നു കരുതുക. തള്ളി മറിക്കാൻ നല്ലൊരു മന്ത്രി ഉണ്ടെന്നും...


*എഴുത്തും വായനയും അറിയാത്തവർക്ക് പോലും ഉന്നത മാർക്ക് കൊടുക്കുന്നു എന്നത് വിദ്യാഭ്യാസ ഡയറക്ടർ പറയാതെ തന്നെ എല്ലാവർക്കും  അറിയാം..ഇതൊക്കെ കൊണ്ട് നശിച്ചു പോകുന്നത് നമ്മുടെ യുവത തന്നെയാണ്..രാജാവ് നഗ്നനാണ് എന്ന് പറയാൻ ഒരാള് ഉണ്ടായത് നല്ലത് തന്നെ..


* അദാനിയുടെ  ആസ്തിയും ക്രെടിബിലിട്ടി  ഒക്കെ  ചോദ്യം ചെയ്ത ഹിൻഡൻബർഗ് ആസ്ഥാന രാജ്യത്ത് നിന്നും തന്നെ 45000 കോടി അദാനിയുടെ ബിസിനെസ്സിൽ ഇൻവെസ്റ്റ് ചെയ്തിരിക്കുന്നു..എന്നിട്ട് അവർക്ക് എതിരെ ഒരു പ്രസ്താവനയും....അദാനി ബിസിനെസ്സ് ഒക്കെ സുതാര്യം ആണെന്ന്...


*കേന്ദ്രം തരാൻ കുറെ ഉണ്ടെന്നു നിലവിളിച്ച് കരഞ്ഞവരോട് കണക്ക് തന്നതിന് ഒക്കെ കൃത്യമായി തന്നിട്ടുണ്ട് എന്ന് അക്കം നിരത്തി റിക്കാർഡ് ചെയ്യാൻ  പറഞ്ഞപ്പോൾ  ഇപ്പൊൾ വലിയ കരച്ചിൽ  ഒന്നും 

കേൾക്കുനില്ല.


 കേന്ദ്രം തരാൻ ഉണ്ടെങ്കിൽ ബാലഗോപാലൻ മാത്രം കരഞ്ഞാൽ പോരാ..പത്തിരുപത് എണ്ണം കേരളത്തിൻ്റെ പേരിൽ പാർലിമെൻ്റിൽ ഇരിക്കുന്നവരും ,നമ്മുടെ നികുതി പണം കൊണ്ട് ജീവിക്കുന്ന "തോറ്റമ്പി" യും വായ തുറക്കണം.



പ്ര.മോ.ദി.സം



Tuesday, December 5, 2023

ആനിമൽ

 



സന്ദീപ് റെഡ്ഡി വാൻഗ യുടെ അർജുൻ റെഡ്ഡി ഇന്ത്യ മുഴുവൻ ആഘോഷിച്ച ചിത്രമാണ്..വിജയ് ദേവരകൊണ്ടേ എന്നൊരു നടനെയും കിട്ടി..ഇതേ സിനിമ പല പേരിൽ പലഭാഷയിൽ റീമേക്ക് ചെയ്തപ്പോൾ സന്ദീപ് കൂടി ചിലതിൻ്റെ ചുക്കാൻ പിടിക്കുന്നതും കണ്ടൂ.



പുരുഷ മേധാവിത്ത കഥപറഞ്ഞ് സ്ത്രീകൾ വെറും അടിമകൾ ആണെന്ന് സമർത്ഥിക്കുന്നു.,അതാണ് സന്ദീപ് റെഡ്ഡിയുടെ ലൈൻ..അതെ ലൈൻ തന്നെയാണ് ആനിമൽ എന്ന ചിത്രത്തിലും തുടരുന്നത്.




അച്ഛനെ വിഗ്രഹമായി കണ്ട് ആരാധിക്കുന്ന മകൻ.അച്ഛൻ്റെ വീരസാഹസികത ഒന്നും ചിത്രത്തിൽ നമ്മൾ കാണുനില്ല കാണുന്നത് മുഴുവൻ അവഗണന ആണ്  എങ്കിൽ കൂടി അച്ഛനെ ആരെങ്കിലും എന്തെങ്കിലും ചെയ്താൽ മുന്നും പിന്നും നോക്കാതെ ഇറങ്ങി "മൃഗ" സ്വഭാവം കെട്ടി തകർത്തു അടിച്ചൊതുക്കുന്ന മകൻ.



സ്വഭാവം മൃഗത്തിൻ്റെതാണ്..സെക്സ് ആയാലും സ്റ്റണ്ട് ആയാലും..അങ്ങിനെ എല്ലാറ്റിനെയും തൻ്റെ ഇംഗിതത്തിന് വഴങ്ങിക്കുന്ന ഒരു മൃഗത്തിൻ്റെ കഥയാണ് രൺബീർ കപൂർ നായകനായ ചിത്രം പറയുന്നത്.



എന്നാലും എന്തിനായിരുന്നു ഇടവേളക്ക് ശേഷം ഉള്ള ഭാഗം എന്ന് തോന്നി പോകും.രണ്ടു മണിക്കൂർ നീണ്ട ഒന്നാം ഭാഗത്തിൽ സിനിമ അവസാനിച്ചത് ആണ്..അതുവരെ നല്ലരീതിയിൽ കൊണ്ട് പോകുകയും ചെയ്തു..



അതിനു ശേഷം ബോബി ഡിയൊൽ വരും ഇതിലും അടിപൊളി എന്നൊക്കെ പ്രതീ ക്ഷിച്ചിടത്ത്  ബോറടി യുടെ പൊടി പൂരമായി ഓണോന്നര മണിക്കൂർ വരികയാണ്.

 ബോബി എന്തായാലും വന്നൂ..എന്തിന്...ഇടവേളക്ക് സിനിമ നിർത്തി എങ്കിൽ നല്ലൊരു എൻ്റർടൈൻമെൻ്റ് ആകുമായിരുന്നു...ഇത് മൊത്തം നശിപ്പിച്ചു ഇനി ഇതിൻ്റെ ബാക്കി കൂടി ഉണ്ട് പോലും...


പ്ര.മോ.ദി.സം