Sunday, December 3, 2023

മയിഡ് ഇൻ കാരവാൻ

 



പൂർണമായും ഗൾഫിൽ ചിത്രീകരിച്ച സിനിമ നമ്മുടെ ചില മലയാളികളുടെ പ്രശ്നങ്ങൾ പറയുന്നതിനോപ്പം മറ്റു രാജ്യക്കാരുടെ പ്രശ്നങ്ങൾ കൂടി കാണിക്കുന്നു.




പരസ്പരം പാര വെക്കുന്നവർ മാത്രമല്ല പരസ്പരം സഹായിക്കുന്ന ആൾക്കാർ കൂടിയാണ് എന്ന് ചില സംഭവങ്ങളിലൂടെ കാണിച്ചു തരുന്നു.




ജോലി തേടി  പലയിടത്തു നിന്നും ഗൾഫിൽ എത്തിയ മൂന്നു പേര്  സ്വന്തമായി പല വഴി നോക്കിയെങ്കിലും എവിടെയും പച്ച പിടിക്കുന്നില്ല. രണ്ടു പേര് ബുക്ക് വിറ്റു  നോക്കിയെങ്കിലും ഒന്നും ശരിയാവുനില്ല.ഒന്നും ശരിയാവാത്ത കൊണ്ട്  ഒരാള് ഹോട്ടൽ ജോലിക്ക് പോയി .




 ഒരാള് ഓൺ ലൈൻ ബിസിനെസ്സ് ചെയ്തു നോക്കിയെങ്കിലും അതിലും പച്ച പിടിക്കാത്തത് കൊണ്ട്  മറ്റു വഴി തേടുന്നു.ജോലി ഒന്നും ഇല്ലാതെ നിന്ന  ഇവർ പരസ്പരം കണ്ടുമുട്ടുന്നു.ഈ  രണ്ടു പേർക്ക് ആകസ്മികമായി  ഒരു സ്പോൺസർ എത്തുന്നു.




ഒരു കഫെ തുടങ്ങുവാൻ തീരുമാനിച്ച അവർക്ക് ചെക്ക് ബൗൺസ് ആയതു കൊണ്ട് വീണ്ടും പെരുവഴിയിൽ ആകുന്നു. സ്പോൺസറുടെ തിരോധാനം മൂലം അയാളുടെ കുടുംബത്തെ സംരക്ഷിക്കേണ്ട ബാധ്യത കൂടി ഇവരുടെ തലയിൽ വരുന്നു.


പിന്നീട് അങ്ങോട്ട് ഇവരുടെ ജീവിതത്തിൽ അന്യനാട്ടിൽ സംഭവിക്കുന്ന പ്രശ്നങ്ങളും അതിൻ്റെ അതിജീവനം ഒക്കെയാണ് സിനിമ പറയുന്നത്.


പ്ര.മോ ദി. സം 


ആൻ്റണി

 



 മലയാളത്തിൽ ഉള്ള മികച്ച ക്രാഫ്റ്റ്സ്മാൻ ആരാണെന്ന് ചോദിച്ചാൽ മുൻപ് പല ഉത്തരങ്ങളും വരുമെങ്കിലും ഇന്ന് ഒരു ഉത്തരം മാത്രമേ ഉളളൂ..ജോഷി..അത് കൊണ്ട് തന്നെയാണ് "യുവതുർക്കികൾ" എന്ന് വിശേഷിപ്പിക്കുന്ന കൂട്ടം നിറഞ്ഞു നിൽക്കുന്ന ഈ കാലത്തും അദ്ദേഹം അതികായകൻ ആയി തുടരുന്നതും..



സാത്താനും ദൈവവും ഒരാള് തന്നെ ആയാൽ എങ്ങിനെ ഉണ്ടാകും? അതാണ് ജോജുവിൻ്റെ ആൻറണി..തുടക്കത്തിലെ കൊലപാതക സീനിൽ പ്രേക്ഷകർക്ക് അവൻ സാത്താൻ ആണെങ്കിലും പിന്നീട് അങ്ങോട്ട് മാറ്റം കാണുന്നു.



രണ്ടര മണിക്കൂർ നീണ്ട സിനിമ വലിയ പുതുമ ഒന്നും ഇല്ലെങ്കിലും അതെങ്ങിനെ കൊണ്ട് പോകണം എന്നും വിരസത കാണികൾക്ക് നൽകാതെ ത്രസിപ്പിച്ച് നിർത്തി അവസാനിപ്പിക്കണം എന്നും ജോഷി പോലുള്ള സംവിധായകരുടെ കഴിവാണ്.



പൊറിഞ്ചു മറിയം ജോസ് നടീനടന്മാർ മുഴുവൻ നിറഞ്ഞു നിൽക്കുന്ന ചിത്രത്തിൽ എല്ലാവർക്കും കൃത്യമായ സ്പേസ് നൽകിയിട്ടുണ്ട്..കല്യാണി എന്ന അനുഗ്രഹീത നടി  അഭിനയം കൊണ്ട് ആകർഷണം നൽകുന്ന പല ചിത്രങ്ങൾ ഉണ്ടെങ്കിൽ കൂടി ഈ സിനിമയിൽ ആക്ഷൻ കൂടി ചെയ്യുന്നുണ്ട്. 



മൊത്തത്തിൽ രണ്ടര മണിക്കൂർ എൻഗേജ് ആയി രസിക്കാൻ ഈ ജോഷി സിനിമക്ക് കഴിയുന്നുണ്ട്


പ്ര.മോ ദി.സം

Saturday, December 2, 2023

സമറ

 



നമ്മുടെ രാജ്യത്തെ യുദ്ധത്തിൽ തോൽപ്പിക്കാൻ പറ്റിയില്ല എങ്കിൽ ശത്രുക്കൾ പിന്നീട് തിരഞ്ഞെടുക്കുക വളഞ്ഞ വഴികൾ ആണ്..രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥയെ തകിടം മറിക്കാൻ കള്ളനോട്ടുകൾ വിതരണം ചെയ്യുന്നു...







ശക്തനായ ഗവർമേണ്ട് സംവിധാനം അതിനുള്ള അവസരം ഇല്ലാതാക്കിയത് കൊണ്ട് ഇപ്പൊൾ രോഗങ്ങൾ പരത്തുക എന്നൊരു പ്രക്രിയയിലെക്ക് ശത്രുക്കൾ കടന്നിരിക്കുന്നു.






ഇതൊന്നും ബാഹ്യ ശക്തികൾ വിചാരിച്ചാൽ മാത്രം നടക്കുന്ന കാര്യമല്ല.നമ്മുടെ രാജ്യത്തിനു ള്ളിൽ തന്നെ ഉള്ള രാജ്യദ്രോഹികൾ അവരോടൊപ്പം ചേർന്ന് നമ്മളെ ഒറ്റി കൊടുക്കുന്നത് കൊണ്ടാണ് അവർക്ക് അത് സാധിക്കുന്നതും.






ആൻ്റണി എന്ന ഐ ബി ഉദ്യോഗസ്ഥൻ മണാലിയിലേക്ക് വന്നത് ഇത്തരക്കാരെ പിടിക്കുവാൻ കൂടിയാണ്..മിലിട്ടറി ഡോക്ടർക്ക് ഒരു  ശത്രു അറ്റാ ക്കിൽ അയാളുടെ രൂപസൗന്ദ ര്യം നഷ്ടപ്പെടുമ്പോൾ ഭാര്യ കൂടി അയാളെ ഉപേക്ഷിക്കുന്നു.പക്ഷേ മകൾക്ക് അച്ഛനെ വേണമായിരുന്നു..






ശത്രു രാജ്യങ്ങൾ "വിതരണം" ചെയ്ത രോഗം തൻ്റെ മകൾക്ക് ആണെന്നറിഞ്ഞ അയാള് തകർന്നു പോകുന്നു എങ്കിൽ കൂടി അയാള് രാജ്യത്തിന് വേണ്ടി  കുടുംബം മറന്നു ഒപ്പം നില്ക്കുന്നു.






റഹ്മാൻ,രാഹുൽ മാധവ്,ഭരത് എന്നിവർ അഭിനയിച്ച ചിത്രം സംവിധാനം ചെയ്തത് ചാൾസ് ജോസഫ് ആണ്.


പ്ര.മോ.ദി.സം 


കേരള പോലീസ്

 



ലോകത്തിലെ തന്നെ ഏറ്റവും മികച്ച പോലീസ് ഫോഴ്സ് തന്നെയാണ് നമ്മുടെ കേരള പോലീസ്.കൂർമ ബുദ്ധിയോടെ അസാധ്യമായ പല കാര്യങ്ങളും ചെറിയ തുമ്പ് കിട്ടിയാൽ പോലും കണ്ടുപിടിക്കുന്ന സംഘം.അന്വേഷണ കാര്യത്തിൽ അവരെ നമിച്ചെ പറ്റൂ..


നമ്മൾ ചെയ്യാത്തതും അതാണ്.എന്ത് കൊണ്ടാവും...പലരും ഹെൽമെറ്റ് ധരിക്കുന്നത് പോലും സ്വയം രക്ഷക്ക് വേണ്ടിയല്ല പോലീസിനെ പേടിച്ച് മാത്രമാണ്.കാരണം സാധാരണക്കാർക്കിടയിൽ പലപ്പോഴും അവർ ജനങ്ങളെ പിഴിയുന്ന സേന മാത്രമായി പോകുന്നു...പക്ഷേ അവർ എന്ത് കൊണ്ടിങ്ങനെ എന്ന് നമ്മൾ മനസ്സിലാക്കുന്നില്ല.


പലപ്പോഴും രാഷ്ട്രീയക്കാരുടെ ചട്ടുകങ്ങൾ ആയി പോകുന്നത് കൊണ്ടാണ് സാധാരണക്കാരുടെ ഇടയിൽ വിലയില്ലാതെ ആയി പോകുന്നത്..അത് കൊണ്ട് തന്നെയാണ് പല നല്ല കാര്യങ്ങളിൽ ഇടപെട്ടാൽ പോലും സാധാരണക്കാർപോലീസിനെ വിലമതിക്കാത്തത്..വകുപ്പ് നിർദേശിക്കുന്ന ടാർഗറ്റ് പൂർത്തിയാക്കുവാൻ വേണ്ടി മാത്രമാണ് പലപ്പോഴും അവർ ഒളിച്ചിരുന്നു നമുക്ക് പിഴയിടുന്നത്.


സേനയിൽ കൂടുതലും നല്ലവർ ആണെങ്കിലും എല്ലായിടത്തും ഉള്ളത് പോലെ ചില പുഴുകുത്തുകൾ ഉണ്ടാകുക സ്വാഭാവികം..പക്ഷേ അവർ മാത്രം ചെയ്യുന്ന പ്രവർത്തി കൊണ്ട് ഒരു സേന മുഴുവൻ പരിഹാസ്യർ ആയി പോകുകയാണ്.


ഈ അടുത്ത കാലത്ത് വന്ന രണ്ടു സിനിമകൾ പോലും സാധാരണ രീതിയിൽ നിന്നും മാറി പോലീസിൻ്റെ നല്ല കാര്യങ്ങളാണ് നമുക്ക് മുന്നിൽ അവതരിപ്പിച്ചത്..സേനയിൽ ഒരാൾക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ അയാളുടെ ഭാഗത്ത് ന്യായം ഉണ്ടെങ്കിൽ ഫോഴ്സ് മുഴുവൻ കൂടെ നിൽക്കും എന്നവർ കാണിച്ചു തന്നു.


ആറു വയസ്സുകാരി കടത്തപെട്ടപ്പോൾ പോലീസ് ഏറെ പഴിവാങ്ങിയത് അവരുടെ പ്രവർത്തനം കൊണ്ടല്ല രാഷ്ട്രീയം മുൻനിർത്തിയാണ്..അഭ്യന്തര മന്ത്രിയുടെ രാഷ്ട്രീയം കൊണ്ടാണ്.എന്നാല് സകലരെയും അമ്പരിപ്പിച്ച് പ്രതികളെ പിടികൂടിയപ്പോൾ അഭിനന്ദിക്കാൻ വിമർശിച്ച ആൾക്കാർ തയ്യാറാകുന്നില്ല എന്നത് ഏറെ ദുഃഖകരം.


ആലുവ കേസിൽ ചില വീഴ്ചകൾ ഉണ്ടായി "ദുരന്തം" ഉണ്ടായി എങ്കിൽ പോലും ചുരുങ്ങിയ കാലത്തിനുള്ളിൽ പ്രതിക്ക് വധശിക്ഷ വാങ്ങി കൊടുക്കുവാൻ നമ്മുടെ പോലീസിന് കഴിഞ്ഞു.അതിനും അവരെ പലരും നല്ലത് പറയാതെ കുട്ടിയുടെ "നഷ്ടം" കാണിച്ചു കുറ്റപ്പെടുത്തുക ആണുണ്ടായത്.


പോലീസിൽ ഒരിക്കലും രാഷ്ട്രീയത്തിൻ്റെ ഇടപെടലുകൾ ഉണ്ടാവരുത്..അതുണ്ടകുമ്പോൾ തകർന്നു പോകുന്നത്  അവരുടെ മനോവീര്യമാണ്.സ്വതന്ത്രമായ ഇടപെടലുകൾ നടത്തുവാൻ പറ്റാത്ത കാലത്തോളം അവർക്ക് ജനങ്ങൾക്കിടയിൽ മതിപ്പുണ്ടാകുള്ള സാധ്യത വളരെ കുറവാണ്.

Kerala Police 


പ്ര.മോ.ദി.സം

Friday, December 1, 2023

മഹാറാണി



നമ്മുടെയിടയിൽ കുറെയിനം "കോഴി"കൾ ഉണ്ട്..വെറുതെ പഞ്ചാരയിൽ കവിഞ്ഞു മറ്റു ദുരുദ്ദേശ്യം ഒന്നും ഇല്ലെങ്കിൽ കൂടി ചിലരുടെ മനസ്സിലേക്ക് അവർ ആഗ്രഹങ്ങൾ കോരി യിടും.അത് കൊണ്ട് തന്നെ 

നിരുപദ്ര വകാരികൾ ആണെങ്കിൽ പോലും ചിലരുടെ മനസ്സിൽ അവർ അള്ളിപിടിച്ച് നിൽക്കും.




വളരെ സൗഹാർദ്ദപൂർവം ജീവിക്കുന്ന കുടുംബത്തിലെ ഇളയ "കോഴി" തൻ്റെ പല പ്രേമങ്ങളിൽ ഒരു പ്രേമം തേക്കുവാൻ വേണ്ടി ശ്രമിക്കുന്നു.എന്നാല് റാണി എന്ന് പേരുള്ള അവള് അവനെ ബുദ്ധിപൂർവം വേട്ടയാടുകയാണ് .



ചേട്ടൻ്റെ നായർ പെണ്ണുമായി ഉള്ള ഒളിച്ചോട്ടം ദിവസം രാവിലെ തന്നെ റാണിയെ കാണാതാവുന്നു..അനിയൻ കോഴിയുമായി ഒളിച്ചോടി എന്ന നിഗമനത്തിൽ അവളുടെ വീട്ടുകാർ ഇവരെ തിറഞ്ഞുവരുന്നതും അതിൽ പാർട്ടികൾ ഇടപെടുന്നതും അത് അവർ തമ്മിലുള്ള പ്രശ്നം കൂടി ആകുന്നതുമാണ് ജി.മാർത്താണ്ഡം സംവിധാനം ചെയ്ത സിനിമ.



വളരെ ആസൂത്രിതമായി തേപ്പ് കാരനെ ബുദ്ധിമുട്ടിക്കാൻ പ്ലാൻ ചെയ്തു അവള് തയ്യാറാക്കിയ മിസിങ് കൊണ്ട് ഒരു കുടുംബത്തിൻ്റെയും മൊത്തം നാട്ടുകാരുടെയും അവിടുത്തെ രാഷ്ട്രീയക്കാരുടെയും ഒരു ദിവസം മൊത്തം കുളമാകുന്നത് നല്ല രീതിയിൽ രസിപ്പിച്ചു പറയാനാണ് ശ്രമിക്കുന്നത് എങ്കിലും പലപ്പോഴും പിടിവിട്ടു പ്രേക്ഷകരെ ബോറടി പ്പിക്കുന്നുണ്ട്.




ജാതി രാഷ്ട്രീയക്കാർക്ക് വിമർശനങ്ങൾ കൊടുക്കുന്നു എങ്കിലും അത് നേരാംവണ്ണം ഉപയോഗപ്പെടുത്തുവാൻ കഴിഞ്ഞിട്ടില്ല..മൊത്തത്തിൽ ചരട് പൊട്ടിയ ബലൂണ് പോലെ എങ്ങോട്ടോക്കൊയൊ പാറി പറന്നു നടക്കുന്നു.


പ്ര.മോ.ദി.സം 


അദൃശ്യ ജാലകങ്ങൾ

 



ഡോക്ടർ ബിജുവിൻ്റെ സിനിമ സാധാരണ അവാർഡ് സിനിമകൾ പോലെ മെല്ലെ പോയി മടുപ്പ് ഉണ്ടാക്കുന്ന തരത്തിൽ ആയിരിക്കില്ല..ഇത്തിരി വേഗം കുറവ് അനുഭവപ്പെടും എങ്കിലും ആൾക്കാർക്ക് കാര്യങൾ പിടികിട്ടും. 




നമ്മുടെ നാട്ടിൽ ഭവന രഹിതരായ തെണ്ടുന്നവർ ,ചേരിയിൽ താമസിക്കുന്നവർ,സാധാരണക്കാർ, ഒക്കെ വീ വീ ഐ പി കൾ വരുമ്പോൾ രാജ്യത്തിന് "മോഡി"യുടെ കാര്യത്തിൽ ഭീഷണിയായി മാറുന്നു.ഒന്നുകിൽ അവരെ പുനരധിവസിക്കുന്നതിൽ കൂടുതൽ ചിലവാക്കി ഭിത്തി കെട്ടി കാഴ്ചകളിൽ നിന്നും മറക്കുന്നു..അല്ലെങ്കിൽ കസ്ററഡിയിൽ എടുത്തു ലോകപ്പിൽ തള്ളുന്നു.




യുദ്ധം ആസന്നമായ രാജ്യത്തിന് വേണ്ടി അലഞ്ഞു തിരിയുന്നവരെ പോലീസ് പിടിച്ചു കൊണ്ട് പോകുമ്പോൾ നമ്മൾ മനസ്സിലാക്കേണ്ടത് പാവങ്ങൾക്ക് ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥയുണ്ട് എന്നതാണ്.



വളരെക്കാലം താമസിച്ചു കൊണ്ടിരുന്ന വീട്ടിൽ നിന്നും ഫാക്ടറിക്ക് വേണ്ടി ഇറങ്ങാൻ പറയുന്നതും അധികാര ബലം സാധാരണക്കാരന് അപ്രാപ്യം എന്ന വിളിച്ചൊതൽ തന്നെയാണ്.


യുദ്ധത്തിന് തയ്യാറായി നിൽക്കുന്ന രാജ്യത്തിന് വേണ്ടി തുറക്കുന്ന കെമിക്കൽ ഫാക്ടറിയിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർ വിഷവാതകം ശ്വസിച്ച് കൊല്ലപ്പെടുമ്പോൾ പോലും ആരും ചോദിക്കുവാൻ ഇല്ല.



പോലീസ് പിടിച്ചു മനോരോഗ ആശുപത്രിയിൽ  ഷോക്കിന് വിധേയമാകുന്ന വ്യക്തിക്ക് മരി ച്ചവരുമായി സംവദിക്കുവാൻ  പറ്റുമ്പോൾ അയാൾക്ക് മനസ്സിലാകുന്നത് സാധാരണ ജനങ്ങളെ അടിച്ചമർത്തുന്ന ഭരണ കൂടത്തെ പറ്റിയാണ്.അവർ നൽകുന്ന മുന്നറിയിപ്പ് കേൾക്കുവാൻ പോലും അധികാരികൾ തയ്യാറല്ല..വെറും ഭ്രാന്തൻ്റെ ജല്പനങ്ങൾ ആയി മാത്രം കാണുന്നു.



അവസാന രംഗങ്ങളിൽ ചില കൺഫ്യൂഷൻ ഉണ്ടാക്കുന്നു എങ്കിലും അത് കാഴ്ചക്കാരുടെ മനോധർമം അനുസരിച്ച് മാറി ചിന്തിക്കാൻ സംവിധായകൻ അനുവദിക്കുന്നു.


സാധാരണക്കാരുടെ നീതി നിഷേധത്തിൻ്റെ കഥ നല്ലരീതിയിൽ അവതരിപ്പിച്ച സിനിമ ടോവിനോ, ഇന്ദ്രൻസ്,നിമിഷ,ബിജിബാൽ എന്നിവർ അഭിനയം കൊണ്ട് നമ്മളെ ആകർഷിക്കുന്നു.


പ്ര.മോ.ദി.സം