Thursday, September 7, 2023

മൈക്കിൾസ് കോഫി ഹൗസ്

 



വളരെ അധികം ആൾക്കാർ വിശ്രമ സമയത്ത് മനസ്സിന് ആശ്വാസം കിട്ടുവാനും സല്ലപിക്കുവാനും ബന്ധങ്ങൾ തുടരുവാൻ ,നല്ല ബന്ധങ്ങൾ ഉണ്ടാക്കുവാൻ ആശ്രയിക്കുന്ന മൈക്കളിൻ്റെ കോഫി ഷോപ്പ്.






അവിടെ നിത്യ സന്ദർശകരായ ആൾക്കാർക്ക് മൈക്കിളുമായി നല്ല ബന്ധവും ഉണ്ട്..അത് കൊണ്ട് തന്നെ അവരിൽ ഒരാളായി മൈക്കിളിനേ അവർ കാണുന്നു.മൈക്കിൽ തിരിച്ചും..







അങ്കിൾ എന്ന് എല്ലാവരും വിളിക്കുന്ന സാം എന്ന വൃദ്ധൻ ജന്മദിനത്തിൻ്റേ പിറ്റെ ദിവസം ആത്മഹത്യ ചെയ്യുമ്പോൾ ഒരു പ്രശ്നവും ഇല്ലാത്ത ആൾ അങ്ങിനെ ഒരു കടും കൈ ചെയ്തതിനെ കുറിച്ച് എല്ലാവർക്കും സംശയം ഉണ്ടാകുന്നു.






പോലീസ് ആത്മഹത്യയായി തള്ളിയ കേസ് റീ ഓപ്പൺ ചെയ്യിക്കുന്നതും മരണത്തിൻ്റെ കാര്യങ്ങളിൽ അന്വേഷണം ഉണ്ടാകുന്നതൂമാണ് ചിത്രം കാണിക്കുന്നത്..നല്ല രീതിയിൽ മുന്നോട്ടു പോയ ചിത്രം ക്ലൈമാക്സ് അല്ലറ ചില്ലറ കല്ലുകടി നൽകിയാണ് അവസാനിക്കുന്നത്.


പ്ര.മോ.ദി.സം

Wednesday, September 6, 2023

ഇൻഫിനിറ്റി

 



കൊലപാതകങ്ങളും അന്വേഷണങ്ങളും കൊണ്ട് പ്രേക്ഷകരെ ബുദ്ധിമുട്ടിക്കുന്ന സിനിമാക്കാരാണ് ഇപ്പൊൾ ഉള്ളത്.മഹാമാരിക്ക് ശേഷം അന്വേഷണ ചിത്രങ്ങളുടെ ഒഴുക്ക് തന്നെ ഉണ്ടായി.ഇത് മുഴുവൻ പോയിട്ട് പകുതി കാണുന്നവർക്ക് തന്നെ ഭാവിയിൽ നല്ലൊരു അന്വേഷകർ ആയി മാറാൻ പറ്റും..








മുൻപ് ഇടക്കിടക്ക് വരുന്ന സി ബിഐ ഡയറി കുറിപ്പ് പോലുള്ള സിനിമകൾ നമുക്ക് ഹരം പകര്ന്നു..അത് കൊണ്ട് തന്നെയാണ് അതിൻ്റെ നാലും അഞ്ചു ഭാഗങ്ങൾ വരെ വന്നാലും നമുക്ക് കാണാൻ തോന്നുന്നത്.








നഗരത്തിൽ നടക്കുന്ന മൂന്നു കൊല നാടൻ പോലീസിനെ കൊണ്ട് പറ്റാത്തത് കൊണ്ട് സിബിഐ അന്വേഷണം ഏറ്റെടുക്കുന്നു..പിന്നെ നന്മ മരങ്ങൾ തിന്മ മരങ്ങൾ ആവുന്നതും സമർത്ഥമായി പിടിക്കപ്പെടുന്നു. പിന്നെ യഥാർത്ഥ വില്ലനെ അവസാനം കാണിച്ചു രണ്ടാം ഭാഗത്തിന് കോപ്പ് കൂട്ടുന്ന ക്ലൈമാക്സ്.....അതെ പലതവണ വന്ന ശ്രേണിയിൽ ഉള്ള ഒരു സിനിമ..


പ്ര.മോ.ദി.സം


Tuesday, September 5, 2023

വിവാഹ ആവാഹനം

 



ജീവിച്ചിരിക്കുമ്പോൾ കല്യാണം കഴിച്ചു കൊടുക്കുവാൻ പറ്റാതെ വന്നപ്പോളവർ മരിച്ചതിന് ശേഷം  അവരുടെ ആത്മാക്കളുടെ കല്യാണം കഴിച്ചു കൊടുക്കുന്നതിന് ശത്രുത ഉള്ള രണ്ടു കുടുംബങ്ങൾ ഒത്തുചേരുന്ന സംഭവം ആണിത്.







ഇന്നത്തെ രാഷ്ട്രീയവും വിശ്വാസങ്ങളും ആചാരങ്ങളും ആക്ഷേപ ഹാസ്യത്തിൽ കൂടി പറയുന്ന ചിത്രം നമ്മുടെ മനസ്സിലെ കാപട്യങ്ങൾ വിളിച്ചു പറയുന്നുണ്ട്.. സിനിമ കണ്ട് ചില സമയങ്ങളിൽ നമ്മൾ ചൂളി പോകുന്നുണ്ട് എങ്കിൽ നിങ്ങൾക്ക് നേരെ പിടിച്ച കണ്ണാടിയാണ് ചിത്രം എന്ന് കരുതിയാൽ മതി.





തുടക്കം കാണുമ്പോൾ കണ്ണൂരിലെ രാഷ്ട്രീയമാണ് കഥ എന്ന് തോന്നും എങ്കിലും പെട്ടെന്ന് തന്നെ ട്രാക്ക് മാറി യഥാർത്ഥ  വിഷയത്തിലേക്ക് കടക്കുകയാണ്..









പാർട്ടിയും വിശ്വാസങ്ങളും മനുഷ്യനെ എത്രമാത്രം കുരങ്ങ് കളിപ്പിക്കുന്ന് എന്ന് വ്യക്തമായി ചിത്രം പറയുന്നുണ്ട്... അതും രസകരമായി....


പ്ര.മോ.ദി.സം 

Monday, September 4, 2023

ഖുഷി

 



ശാസ്ത്രവും വിശ്വാസവും തമില്ലുള്ള മത്സരങ്ങൾ തുടങ്ങിയിട്ട് കാലം ഏറെയായി.രണ്ടിലും വിശ്വസിക്കുന്ന കുറെ പേര് ഉണ്ടെങ്കിലും ആവശ്യം വരുമ്പോൾ രണ്ടു കൂട്ടരും ആളറിയാതെ മറുകണ്ടം ചാടും..എന്നിട്ട് ചില മുരട്ടുവാദ് ങ്ങൾ പറഞ്ഞു മലക്കം മറിയും. നമുക്ക് ഇനിയും മനസ്സിലാക്കാത്ത ചില കാര്യങ്ങളിൽ വല്യ വായിൽ പ്രസ്താവന തള്ളി എയറിൽ ആകുന്ന കുറെ ജന്മങ്ങൾ ഉണ്ട്..




ശാസ്ത്രത്തിൻ്റെ ചലനങ്ങളും വിശ്വാസത്തിൻ്റെ കാരണങ്ങളും പലതാണ്.ചില സമയത്ത് അത് കെട്ട്പിണഞ്ഞു കിടക്കും..ചില കാര്യങ്ങൾക്ക് ശാസ്ത്രം ആവട്ടെ വിശ്വാസം ആവട്ടെ ഉത്തരങ്ങൾ കാണില്ല..പക്ഷേ ഫലം നമുക്ക് വിശ്വസിക്കേണ്ട തായി വരും.




ശാസ്ത്രത്തിൽ മാത്രം വിശ്വസിക്കുന്ന നിരീശ്വരവാദി അച്ഛൻ്റെ മോനും വിശ്വാസം മുറുകെ പിടിക്കുന്ന അച്ഛൻ്റെ മോളും തമ്മിൽ പ്രേമിച്ചു കല്യാണം കഴിക്കുന്നു.


ജാതകത്തിലെ പൊരുത്തക്കേട്  ചൂണ്ടി കാണിച്ചു കുടുംബങ്ങൾ തമ്മിൽ കോർക്കുമ്പോൾ അവർ രണ്ടുപേരും ഇറങ്ങി പുറപ്പെട്ടു ജീവിക്കുന്നു.



പിന്നീട് ഉള്ള ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടായപ്പോൾ മുൻപ് വിശ്വാസി പ്രവചിച്ച അവസ്ഥയിൽ എത്തുമ്പോൾ അവരുടെ അച്ചന്മാരും മറ്റും ഇടപെടേണ്ടി വരുന്നതും വീണ്ടും ശാസ്ത്രവും വിശ്വാസവും കൊമ്പ് കോർക്കുന്നതുമാണ് സിനിമ.



വിജയ് ദേവരകൊണ്ട,സാമന്ത എന്നിവർ ഒരുമിക്കുന്നു എന്നതിൽ കവിഞ്ഞ് ഈ പ്രേമകഥക്ക് വല്യ പുതുമ ഒന്നുമില്ല..കുറെ നല്ല സിനിമകൾ ചെയ്തു നല്ലൊരു ഫാൻ ബെയിസ് ഉണ്ടാക്കിയ ഇവർ ഇപ്പൊൾ ഇതു പോലെയുള്ള ചിത്രങ്ങൾ തിരഞ്ഞു പിടിച്ചു ചെയ്തു വേറുപ്പിക്കുകയാണ്.

ഹിഷാം എന്ന മലയാളി സംഗീത സംവിധായകൻ ഈണം പകർന്ന ഒന്ന് രണ്ടു പാട്ടുകൾ കൊള്ളാം.


പ്ര.മോ.ദി.സം 




Sunday, September 3, 2023

ഒന്നാം സാക്ഷി പരേതൻ

 



വളരെ അടുത്ത സുഹൃത്തുക്കൾ ..അതിൽ ഒരാള് കൊല്ലപ്പെടുകയും മറ്റേയാൾ പ്രതിയും ആകുന്നു..സത്യം എന്താണെന്ന്  മരിച്ച ആളിന് മാത്രം അറിയാം...അപ്പോ നാട്ടുകാർ പ്രതിയെന്ന് സംശയിക്കുന്ന ആൾക്ക് എന്ത് ചെയ്യുവാൻ പറ്റും.?




നിയമത്തിനു മുന്നിൽ അയാള് കുറ്റക്കാരൻ ആണെങ്കിലും  നിരപരാധിത്വം തെളിയിക്കുവാൻ പറ്റാത്ത അയാൾക്ക് എത്രകാലം സമൂഹത്തിന് മുന്നിൽ പിടിച്ചു നിൽക്കാൻ കഴിയും?




അഭിനയിക്കാൻ അറിയുന്ന, നല്ല ഒരു സിനിമ ഉണ്ടാവണം എന്നാഗ്രഹിച്ച കുറെ പേരുടെ സമർപ്പണം ആണ് ഈ കൊച്ചു  സിനിമ.




കൊലപാതകം ആരോപിച്ചു പ്രതിയാക്കിയ ആളോട് അഡ്വക്കേറ്റ് ചോദിക്കുന്നുണ്ട്

"കോഴിയെ കൊന്നു അറപ്പ് മാറിയവൻ അല്ലേ...നീ തന്നെയായിരിക്കും കൊന്നത്"

അപ്പോ അയാള് പറയുന്ന മറുപടിയിൽ എല്ലാം ഉണ്ട്.

" നിങൾ കോഴിയെ തിന്നുന്നത് കൊണ്ടാണ് ഞങ്ങൾക്ക് അതിനെ കൊല്ലെണ്ടി വരുന്നത്..നിങൾ മനുഷ്യനെ തിന്നുംപോൾ നമ്മൾ മനുഷ്യനെ കൊന്നു തരാം.





കണ്ണ് ഉണ്ടായിട്ടും കൃത്യമായി കാണാതെ നമ്മുടെ അനുമാനങ്ങൾ പലപ്പോഴും പലരുടെയും ജീവിതം തകർക്കുന്നു..ശക്തമായ ഒരു പ്രമേയം തന്നെയാണ് ഈ ചിത്രം പറയുന്നത്.


പ്ര.മോ.ദി.സം