Saturday, August 12, 2023

ജയിലർ

 



നമ്മുടെ നടന്മാരിൽ ചിലർക്ക്  രാഷ്ട്രീയചായ്‌വ് ഉണ്ടായിരിക്കും.അവസരത്തിലും അനവസരത്തിൽ ഒക്കെ അതവര് പലവിധത്തിൽ പ്രകടിപ്പിച്ചു കൊണ്ടിരിക്കും..അത് കൊണ്ട് തന്നെ രാഷ്ട്രീയ എതിരാളികൾക്ക് അവരോട് നീരസം ആയിരിക്കും.  സ്ക്രീനിൽ എന്ത് പ്രകടനം കാഴ്ചവെച്ച് അമ്പരിപ്പിച്ച് കൊണ്ടിരുന്നാൽ പോലും വിമർശനങ്ങൾ ആയിരിക്കും ഫലം.




 മോഹൻലാൽ, സുരേഷ് ഗോപി ,സലിം കുമാർ, ഉണ്ണി മുകുന്ദൻ മുതൽ വിനായകൻ വരെ അടുത്തകാലത്ത് അത് കൊണ്ട് തന്നെ സൈബർ ആക്രമണങ്ങൾ ഇവർക്ക് നേരെ കൂടുതലായി കാണാറുണ്ട്..പക്ഷേ ആക്രമണം നടത്തുന്ന രാഷ്ട്രീയ അടിമകൾ അവരിലെ കഴിവുറ്റ കലാകാരന്മാരെ മനഃപൂർവം മറക്കുന്നു അല്ലെങ്കിൽ ഇകഴ്ത്തി സംസാരിക്കുന്നു.




ജയിലർ ഒരു രജനി സിനിമയായിട്ട് ആണ് കണ്ട് തുടങ്ങിയത് എങ്കിലും ഞാൻ ആസ്വദിച്ചത്,  നമ്മുടെ വിനായകൻ്റെ തകർപ്പൻ പൂണ്ടു വിളയാട്ടം ഉള്ള സിനിമ ആയിട്ടാണ്..തുടക്കം മുതൽ അവസാനം വരെ അയാള് താൻ നല്ലൊരു അഭിനേതാവാണ് എന്ന് തെളിയിച്ചു കൊണ്ട് മൊത്തം തൻ്റേതായ ശൈലിയിൽ  സ്ക്രീനിൽ വിളങ്ങുകയാണ്. ഇന്ത്യയിലെ  നായകന്മാരായി പേരെടുത്ത ആൾക്കാർക്ക് ഈ സിനിമയിൽ ഒറ്റ എതിരാളി. അതാണ് വിനായകൻ അനശ്വരമാക്കിയ വർമ്മ....




മുൻപും മലയാളത്തിൽ ഇത് പോലെ അദേഹം നമ്മളെ അമ്പരിപ്പിച്ച് എങ്കിലും വിനായകൻ പലപ്പോഴും പാർശ്വവൽക്കരിക്കപെട്ട ഒരാളായി മാറ്റി നിർത്തപ്പെട്ടതായി തോന്നിയിട്ടുണ്ട്..നല്ല പ്രകടനം നടത്തിയിട്ട് പോലും തുടർച്ചയായ അവസരങ്ങൾ ഇല്ലാത്ത അവസ്ഥ..




നീതിക്കും ന്വായത്തിനും വേണ്ടി പോരാടുന്ന യുവ ഓഫിസർ മാഫിയയാൽ " കൊല ചെയ്യപ്പെട്ട" തായി  പോലീസ്ഫോർസ് അറിയിച്ചപ്പോൾ മകൻ്റെ കൊലയാളികളെ തേടി ജയിലർ ആയി വിരമിച്ച രജനികാന്തിൻ്റെ പ്രതികാര യാത്രയാണ് നെൽസൺ എഴുതി സംവിധാനം ചെയ്ത സിനിമ പറയുന്നത്. ക്ലൈമാക്സ് അടുക്കുമ്പോൾ നമ്മുടെ ചിന്തകളെ ആകെ മാറ്റി മറിച്ചു സിനിമ മറ്റൊരു തലത്തിലേക്ക് പോകുന്നുണ്ട്. 

ജില്ലയിലും ഇൻഡിയനിലും ഒക്കെ നമ്മൾ കണ്ടത് ആണെങ്കിലും അല്പം സ്വല്പം നമ്മളെ സസ്പെൻസ് ആക്കി കൊണ്ടാണ് എന്ന് മാത്രം.







മോഹൻലാൽ,ശിവരാജ് കുമാർ,ജാക്കി ഷെറോഫ്,സുനിൽ എന്നിവർ ഈ സിനിമയിൽ എന്തിന് അഭിനയിച്ചു എന്നത് ചോദ്യ ചിഹ്നമായി തോന്നുമെങ്കിലും ഓരോരുത്തരുടെ ഇൻ്ററോ തിയേറ്റർ ഇളക്കി മറികുന്നുണ്ട്.അത് തന്നെ ആയിരിക്കുമോ അണിയറക്കാരുടെ ഉദ്ദേശവും...?അവർക്കിത് കൊണ്ട് വലിയ നേട്ടം ഒന്നും ഇല്ലെങ്കിലും സിനിമയ്ക്ക് അത് വലിയ നേട്ടം ഉണ്ടാക്കിയിട്ടുണ്ട്.


പ്ര.മോ.ദി.സം


പോർ തൊഴിൽ

 



മാങ്ങ എറിഞ്ഞു വീഴുത്തുമ്പോൾ കൂടെ മാവിൽ ഒളിച്ചിരുന്ന കള്ളൻ കൂടി താഴെ വീണത് കൊണ്ട് പത്ത് വയസ്സുകാരൻ കള്ളനെ പിടിക്കാൻ പറ്റിയ പോലീസ് ആകണം എന്ന് ആഗ്രഹിച്ച വീട്ട്കാരുടെ നിർബ്ബന്ധം കൊണ്ട് മാത്രം പോലീസ് സേനയിൽ ചേർന്നവനും കർക്കശ സ്വഭാവത്തിൽ കൂടി എല്ലാവരെയും വെറുപ്പിച്ചു കേസുകൾ വിജയകരമായി കൈകാര്യം ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥനും കൂടി ഒരു സീരീസ് കില്ലറെ പൂട്ടാൻ പോകുന്ന കഥയാണ് ഇത്.






അടുത്ത കാലത്ത് വന്ന ബെസ്റ്റ് ക്രൈം ത്രില്ലെർ ആയതു കൊണ്ട് കാണാൻ തിയേറ്ററിൽ പോയപ്പോൾ ഇതിന് പകരം മറ്റൊരു "ചളി" സിനിമ ചാർട്ട് ചെയ്തത് കണ്ടപ്പോ മനസ്സിലായി , ഇവിടെ കുറേപ്പേർ രോമാഞ്ചം കൊള്ളുന്ന കൂതറ  സിനിമകൾ എങ്ങിനെയാണ് കോടി ക്ലബ്ബിൽ കയറി പോകുന്നത് എന്ന്..






തുടക്കം മുതൽ ഒടുക്കം വരെ നമ്മളെ ത്രസിപ്പിക്കുന്ന കുറ്റാന്വേഷണ ചിത്രം തന്നെയാണിത്..അശോക് ശേൽവനും ശരത് കുമാറും ചേർന്നുള്ള കോംബിനേഷൻ നല്ലവണ്ണം വർക്ഔട്ട് ആയതു കൊണ്ട് തന്നെ മൊത്തത്തിൽ ആസ്വദിച്ചു കാണാം.







ഒരാളുടെ പിറകെ സഞ്ചരിച്ചു മറ്റൊരാളിൽ എത്തുന്ന തനതു രീതിയാണ് പരീക്ഷിച്ചത് എങ്കിലും ബി ജി എം ൻ്റെ സഹായത്തോടെ നല്ലൊരു ത്രില്ലർ കാണാൻ പറ്റും.


പ്ര.മോ.ദി.സം

Wednesday, August 9, 2023

ഹിഡൻ സ്ട്രൈക്ക്

 



വർഷങ്ങൾക്ക് മുൻപ് തന്നെ നമ്മളുടെ മനസ്സിൽ ഹ്യുമർ

ആക്ഷൻ ചിത്രങ്ങൾ കൊണ്ട് സ്വാധീനം ഉറപ്പിച്ച ആളാണ് ജാക്കി ചാൻ..അദേഹത്തിൻ്റെ ചിത്രങ്ങൾക്ക് നമ്മുടെ നാട്ടിൽ നല്ല പരിഗണനയും ലഭിച്ചിരുന്നു.നല്ലൊരു ആരാധന വൃദ്ധം അദ്ദേഹത്തിന് നമ്മുടെ നാട്ടിൽ ഉണ്ട്.





ഈ ചിത്രവും അദ്ദേഹത്തിൻ്റെ ആക്ഷൻ കോമഡി സിനിമ തന്നെയാണ്..പ്രായം ഏറെ ആയിട്ടും ആക്ഷനിലുള്ള അദ്ദേഹത്തിൻ്റെ പ്രാവീണ്യം ഈ ചിത്രത്തിലും തെളിഞ്ഞു കാണാം. ഇപ്രാവശ്യം അദ്ദേഹത്തിൻ്റെ കൂടെ ജോൺ സേനയുടെ ആക്ഷൻ കൂടി കാണാൻ പറ്റും.






ലോകത്തിലെ ഏറ്റവും അപകട കാരമായ ഹൈവേ ഉള്ള ബാഗ്ദാദ് ഹൈവേയിൽ കൂടി കുറെ സയൻ്റിസ്റ്റ്കളെ ഓയിൽ റിഫൈനറിയിൽ നിന്ന് കൊണ്ട് പോകുമ്പോൾ ഉള്ള പ്രശ്നങ്ങൾ ആണ് സിനിമ.ചൈനയിൽ നിന്നും അമേരിക്കയിൽ നിന്നും ഉള്ള എക്‌സ് ഓഫീസേഴ്സ് ആയി ജാക്കിയും ജോണും അവരുടെ രക്ഷക്ക് എത്തുന്നു.







പതിവ് പോലെ ആക്ഷന് ഇടയിലുള്ള ജാക്കിയുടെ ഹ്യുമരും മറ്റും കൊണ്ട് സമ്പന്നമായ ചിത്രം ആക്ഷൻ രംഗങ്ങളും യുദ്ധ സമാനമായ രംഗങ്ങൾ കൊണ്ടും നമ്മെ രസിപ്പിക്കുന്നു.


പ്ര.മോ.ദി.സം

Monday, August 7, 2023

പാപ്പച്ചൻ ഒളിവിലാണ്

 



ചിലർ അങ്ങനെയാണു ..നമ്മുടെ ഭരണാധികാരികളെ പോലെ...തള്ളി തളളി അങ്ങ് നാട്ടുകാരെ മൊത്തം കയ്യിലെടുക്കാൻ നോക്കും...എന്നാല് പിടിക്കപ്പെട്ടാൽ ഒരു ഉളുപ്പും ഇല്ലാതെ അതിനെ ന്യായീകരിക്കാൻ ശ്രമിച്ചു കൊണ്ടേയിരിക്കും..




നാട്ടിൽ ചില്ലറ പ്രാരാബ്ധം കൊണ്ടൊക്കെ മുന്നോട്ട് പോകുന്ന പാപ്പച്ചൻ വേ ട്ടകാരനായ അച്ഛൻ്റെ വീരശൂര പരാക്രമങ്ങൾ സ്കൂളിൽ തൊട്ടേ കാച്ചി വിടുന്ന ആൾ ആണ്..തള്ളുന്നത് ആണെന്ന് നാട്ടുകാർക്ക് അറിയും എങ്കിലും പാപ്പച്ചൻ തള്ളി കൊണ്ടേയിരിക്കും..





എന്നെങ്കിലും നാട്ടിൽ വെറും തള്ള്കാരൻ  അല്ലെന്ന് തെളിയിക്കണം എന്ന തോന്നലിൽ മകൻ്റെ പള്ളി പരിപാടിക്ക് കാട്ടുപോത്തിനെ കൊന്നു വിളമ്പുന്നു.




തിന്നവരെയും വിളമ്പിയവരെയും അടക്കമെല്ലാവരെയും പൊ ക്കിയപ്പോൾ പാപ്പച്ചൻ ഒളിവിൽ പോകുന്നു. ഒളിവിലും അതിനു മുമ്പും ശേഷവും ഉള്ള പാപ്പച്ചൻ കഥയാണ് രസകരമായി പറഞ്ഞിരിക്കുന്നത്.



ഔസേപ്പച്ചൻ്റെ പാട്ടും ബാക് ഗ്രൗണ്ട് മ്യൂസിക്കും മുതൽ കൂട്ടായ ചിത്രം ബോറടി ഇല്ലാതെ കാണാൻ പററാവുന്നതാണ്.


പ്ര .മോ ദി.സം

കൊറോണ ധവാൻ

 



മദ്യം ഒരു നാടിനെയും സമൂഹത്തെയും എങ്ങിനെയൊക്കെ ബാധിക്കും എന്നും നശിപ്പിക്കും എന്ന് തെളിവുകൾ അടക്കം കാണിച്ചു തരുന്ന സിനിമ ആണെങ്കിലും മിസ് കാസ്റ്റിംഗ് കൊണ്ടും അവതരണ രീതി കൊണ്ടും എങ്ങും എത്തുവാൻ ഇടയില്ല.




കൊറോണ പ്രമേയം ആയി അനവധി ചിത്രങ്ങൾ വന്നെങ്കിലും ഇനിയും അതിൻ്റെ ഒഴുക്ക് മലയാളത്തിൽ കഴിഞ്ഞിട്ടില്ല..കാലം തെറ്റി വന്നതാണോ അതോ എന്ത് കൊണ്ടോ ചിത്രം കാണുമ്പോൾ കൊറോണ കാലത്തിൻ്റെ ഒരു ഭീതി മനസ്സിൽ കിട്ടുന്നില്ല..കൊറോണ കാലത്തും നമ്മുടെ ഫോഴ്സ് ഒക്കെ ഒരുതരം കോമിക് ആയിട്ടാണ് ഇതിൽ കാണിച്ചിരിക്കുന്നത്.



കൂടാതെ കൊറോണയിൽ മദ്യത്തിന് മാത്രമാണ് പ്രശ്നം എന്ന രീതിയിൽ ആണ് സിനിമ കൊണ്ട് പോകുന്നതും..മാസ്ക് ,സോഷ്യൽ അകലങ്ങൾ എന്നിവയിൽ ഒക്കെ സംവിധായകന് പൂർണ ശ്രദ്ധ കൊടുക്കുവാൻ പറ്റിയില്ല.



ജവാൻ എന്ന ബ്രാൻഡ് മദ്യത്തിൻ്റെ പേരിൽ ആണ് സിനിമ ഉദ്ദേശിച്ചത് എങ്കിലും സെൻസർബോർഡ് അത് അനുവദിക്കാത്തത് കൊണ്ടാണ് ധവാൻ ആയി പോയത്.




മൊത്തത്തിൽ എന്തൊക്കെയോ കാണിച്ചു കൂട്ടി എവിടെയും എത്താതെ അവസാനിപ്പിക്കേണ്ടി വന്ന പോലെ ഒരു സിനിമ.ശക്തമായ ഒരു പ്രമേയം ആയിരുന്നിട്ടും അതു കൃത്യമായി സ്ക്രീനിലേക്ക് പകർത്തുവാൻ കഴിഞ്ഞില്ല


പ്ര. മോ. ദി .സം 

Sunday, August 6, 2023

ഓളം

 



കുറെ കാര്യങ്ങളും മറ്റും പറയാൻ ശ്രമിക്കുന്നുണ്ട് എങ്കിലും ഒന്നും പ്രേക്ഷകരിലേക്ക് എത്തിക്കാൻ പറ്റാതെ ചിലപ്പോൾ കാണുന്ന നമ്മുടെ തലക്ക് എന്തേലും ഓളം ഉണ്ടോ അതല്ല സിനിമ പടച്ചു വിട്ടവർക്ക് ആണോ ഓളം എന്ന് ചിന്തിപ്പിക്കുന്ന സിനിമ.




ഡ്രഗ് മാഫിയയുടെ കഥ പറയുന്ന ചിത്രത്തിൽ രണ്ടു യുവാക്കൾ അവരുടെ കാട്ടിലെ സങ്കേതത്തിൽ എത്തിപ്പെടുന്നതും അവർക്ക് സംഭവിക്കുന്ന ചില കാര്യങ്ങളും ആണ് കഥ.





മരിച്ചു പോയവരെ കാണാനും സംസാരിക്കുവാനും പറ്റുന്ന നായകന് തലക്ക് ഓളം ഉള്ളത് കൊണ്ടാവാം അങ്ങിനെ തോന്നുന്നത് പലതും ചെയ്യുന്നത്  എന്ന് നമുക്ക് തോന്നാം.അതിൻ്റെ ചുവടു പിടിച്ചു പോകുന്ന സിനിമ പലതരത്തിലും നമ്മുക്ക് ഓളം ഉണ്ടാക്കുന്നുണ്ട്.


പ്ര .മോ. ദി .സം