Sunday, August 6, 2023

ബവാൽ

 



ഇമേജ് എന്നത് വലിയൊരു കാര്യമാണ്..തൻ്റെ ഇമേജ് സംരക്ഷിക്കുകയും അതിന് കോട്ടം വരാത്ത രീതിയിൽ അത് നിലനിർത്തി കൊണ്ട് പോകുകയും ചെയ്യുന്നത് വലിയൊരു പണിയാണ്.പല സെലിബ്രിറ്റി സും കൂടുതൽ പണവും സമയവും ചിലവഴിക്കുന്നത് ഈ ഒരു കാര്യത്തിന് വേണ്ടി തന്നെയാണ്.








ലക്നൗവിൽ ഉള്ള അജയ് എന്ന അധ്യാപകൻ മഹാ ഉടായിപ്പ് ആണ് എങ്കിൽ കൂടി നേരായ രീതിയിൽ അല്ലാതെ അയാള് തൻ്റെ ഇമേജ് സമൂഹത്തിൽ സംരക്ഷിച്ചു പോന്നു..വീട്ടിൽ ഒന്നിനും കൊള്ളാത്ത മകനും  ഭർത്താവും ആണെങ്കിലും എല്ലാം നല്ല രീതിയിൽ മറച്ചു പിടിക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞു.







സ്കൂളിൽ വെച്ച് ഉണ്ടായ ഒരു സംഭവം എല്ലാം തകിടം മറിച്ചപ്പോൾ നഷ്ട്ടപെട്ട തൻ്റെ ഇമേജ് തിരിച്ചു പിടിക്കാൻ അദ്ദേഹം നടത്തുന്ന മറ്റൊരു ഉടായിപ്പ് പരിപാടി അദ്ദേഹത്തിൻ്റെ ജീവിതം തന്നെ മാറ്റി മറിക്കുന്നതാണ് പ്രമേയം.






വരുൺ ധവാൻ ജാൻവി കപ്പൂർ കെമിസ്ട്രി നല്ല രീതിയിൽ വർക് ഔട്ട് ആയ ചിത്രം കുറെ യൂറോപ്യൻ രാജ്യങ്ങളിൽ ചിത്രീകരണം നടത്തിയത് കൊണ്ട് തന്നെ അതും ഈ ആമസോൺ പ്രൈം രിലീസിലൂടെ ആസ്വദിക്കുവാൻ കഴിയും.

പ്ര..മോ. ദി. സം




Thursday, August 3, 2023

പായും ഒളി നീ എനക്ക്




അത്യാവശ്യം നല്ല ചിത്രങ്ങളിൽ ഒക്കെ അഭിനയിച്ചു പേരെടുത്ത് കൊണ്ടിരിക്കുന്ന വിക്രം പ്രഭുവിന് ഇങ്ങിനെ ഒരു ചിത്രം എന്ത് ഗുണം ചെയ്തു  എന്ന്. അദേഹം  ചിന്തിച്ചിരുന്നു എങ്കിൽ ഈ സിനിമ ചെയ്യില്ലയിരുന്നു.







ചെറുപ്പത്തിൽ പറ്റിയ ഒരു അപകടത്തില് മാതാപിതാക്കൾ നഷ്ട്ടപെട്ട നായകൻ ചെറിയച്ചൻ്റെ കുടുംബത്തോടൊപ്പം കഴിയുന്നു. കാഴ്ചക്ക് ഫുൾ പവർ നഷ്ട്ടപെട്ട അവനെ അതിൽ നിന്ന് അതിജീവിക്കാൻ  ചെറിയച്ചൻ ഉപദേശിക്കുന്നു.






ചില ഗുണ്ടാ സംഘവുമായി കോർത്ത അവനെ അവർ പിന്തുടരുകയും ചെറിയച്ചനെ അപകടപ്പെടുത്തുകയും ചെയ്യുന്നു. അതിനു പ്രതികാരം ചെയ്യാൻ ഇറങ്ങി തിരിച്ച അവനു പല സത്യങ്ങളും തിരിച്ചറിയാൻ പറ്റുന്നു.യഥാർത്ഥത്തിൽ ഗുണ്ടകൾ പിന്തുടർന്നത് തന്നെയല്ല എന്നൊരു സത്യം കൂടി അവൻ മനസ്സിലാക്കുന്നു.







ഇരുട്ടിൽ സാധാരണ ആൾക്കരേപോലെ  കണ്ണ് കാണാത്ത  അവൻ രാത്രിയിൽ ഗുണ്ടകൾ നിന്ന് തന്നെ പല പരീക്ഷണങ്ങളും
നേരിടേണ്ടി വരുന്നു.അതൊക്കെ ശബ്ദം കൊണ്ട് ചലനം മനസ്സിലാക്കി നേരിടുകയാണ്.ഈ തന്ത്രം മനസ്സിലാകുന്ന എതിരാളികൾ പലത്തരമടവുകളും നോക്കുന്നുണ്ട് എങ്കിലും നായകനായ നടൻ ഗുണ്ടകളോട്  പരാജയപ്പെടുക അസാധ്യമാണ് ,പ്രത്യേകിച്ച് തമിഴ് സിനിമയിൽ..

പ്ര .മോ .ദി .സം 

Wednesday, August 2, 2023

അപ്പാത്ത

 



ഓഫ് ബീറ്റ് സിനിമകൾ ഒക്കെ ക്ലാസിക് ആക്കി മാറ്റുക എന്നത് പ്രിയദർശൻ്റെ പതിവാണ്.ലോജിക്കിന് നിരക്കാത്ത അനേകം പടങ്ങൾ കരിയറിൽ ചെയ്തു എങ്കിലും കുറെയേറെ ക്ലാസിക് സിനിമകളും പ്രിയൻ്റെ ലിസ്റ്റില് കാണാൻ പറ്റും.





പക്ഷേ അപ്പാത്ത എന്ന ഈ ചിത്രം യാതൊരു ജനുസ്സ് ഇല്ലാത്ത വെറുതെ ഉർവശിയുടെ അഭിനയം മാത്രം കണ്ട് നിർവൃതി അടയാവുന്ന ചിത്രമാണ്.





 മനുഷ്യൻ്റേയും മൃഗത്തിൻ്റെ യൊക്കെ സ്നേഹത്തെ കുറിച്ചുള്ള ചില സന്ദേശങ്ങൾ ഒക്കെ നമുക്ക് തരുന്നുണ്ട് എങ്കിലും പ്രിയനിൽ നിന്നും ഉർവശിയിൽ നിന്നും നമുക്ക് കിട്ടുന്ന പ്രതീക്ഷ നൽകുന്നില്ല.





ഉർവശി അടക്കം ഒന്ന് രണ്ടു താരങ്ങൾ ഒഴിച്ച് പുതുമുഖങ്ങൾക്ക് അവസരം നൽകി എന്നത് മാത്രമാണ് ഈ ചിത്രത്തിൻ്റെ പ്ലസ് പോയിൻ്റ്.


പ്ര.മോ.ദി.സം

Tuesday, August 1, 2023

എറുബ്

 



തമിഴിൽ എറുബ് നമ്മുടെ ഉറുമ്പ് തന്നെ.ഉറുമ്പിനെ പോലെ കുറച്ചു കുറച്ചായി ശേഖരിച്ച് അന്നന്നത്തെ വിശപ്പും ഭാവിയിലേക്കുള്ള കൊച്ചു നീക്കിയിരിപ്പും നടത്തുന്ന ഒരു കുടുംബത്തിൻ്റെ കഥയാണ് പറയുന്നത്.





ജീവതം മുന്നോട്ട് കൊണ്ടുപോകാൻ കഷ്ടപ്പെടുന്ന കൂലി പണിക്കാരൻ പലിശക്കാരൻ മൂലം  വീട്ടുകാർക്ക് മുന്നിൽ അപമാനിതനായി പോകുന്നു. മാസാവസാനം ഒരു തീയതി പറഞ്ഞു അയാളെ പറഞ്ഞു അയച്ചു എങ്കിലും ഒരു പ്രതീക്ഷയും ഇല്ലായിരുന്നു.








അവിടെയുള്ള രണ്ടാനമ്മയുടെ പരിപൂർണ അമ്മ സ്നേഹം കിട്ടാതെ വളരുന്ന കുട്ടികൾക്ക് ചിറ്റ്യെ അല്പം ഭയമായിരുന്നു.ആഗ്രഹം കൊണ്ട് അവരുടെ  കുഞ്ഞിൻ്റെ മോതിരം എടുത്തു അണിഞ്ഞു എങ്കിലും അത് കളിക്കിടെ നഷ്ടപ്പെടുന്നു.






കരിമ്പിൻ കൃഷി പണിക്കു പോയ ചിറ്റ വരുന്നതിനു മുൻപ് മോതിരം വാങ്ങുവാൻ അവർ വെക്കേഷൻ സമയത്ത് കളിക്കാൻ പോകാതെ പണി എടുത്തു അല്പാല്പം പണം ശേഖരിച്ച് വെക്കുന്നു.






പലിശകാരൻ വരുന്ന ദിവസം പണം കൊണ്ട് അപ്പനും രണ്ടാനമ്മയും വരുമെന്നതിനാൽ മോതിരം വാങ്ങുവാൻ കഴിയാതെ കുട്ടികളും പലിശക്കാരൻ്റെ പണം സ്വരൂപിക്കാൻ കഴിയാതെ അച്ഛനും അമ്മയും കുഴങ്ങുന്നൂ.






ഉറുബുകളെ പോലെ ശേഖരിച്ചു വെച്ചിട്ടും പൂർണതയിൽ എത്താതെ പോയവരുടെ കഥയാണ് ഈ തമിഴ് ചിത്രം പറയുന്നത്.കുട്ടികൾ അടക്കം എല്ലാവരും നന്നായി അഭിനയം കാഴ്ചവെച്ചു.


പ്ര.മോ.ദി.സം