Monday, July 10, 2023

മാമന്നൻ


പത്തുമുപ്പത് വർഷം വിദൂഷകൻ ആയും കൊമാളിയായും നമ്മെ പൊട്ടിച്ചിരിപ്പിച്ച ഒരു നടൻ കുറച്ചു നാൾ തിരശീലക്ക് പിന്നിൽ മറഞ്ഞു  പെട്ടെന്നൊരു നാൾ വലിയൊരു മേക്കോവർ നടത്തി ഉജ്ജ്വല അഭിനയത്തിലൂടെ നമ്മളെ ഞെട്ടിക്കുന്നു.ഒരു സിനിമ മുഴുവൻ അയാളുടെ പിന്നിലൂടെ സഞ്ചരിക്കുന്നു..




മലയാളത്തിൽ അയലത്തെ വീട്ടിലെ പയ്യനായി,വ്യത്യസ്തത നിറഞ്ഞ മറ്റു വേഷങ്ങളിലൂടെ അവയിലെ അഭിനയത്തിലൂടെ വിസ്മയിപ്പിച്ചു നമ്മുടെയൊക്കെ ഇഷ്ടവും പ്രീതിയും പിടിച്ചു പറ്റിയ നടൻ കേരളത്തിൻ്റെ അതിർവരമ്പുകൾ താണ്ടുമ്പോൾ നമ്മളെ വെറുപ്പിക്കുന്ന വില്ലനായി രൂപാന്തരം പ്രാപിച്ചു പാൻ ഇന്ത്യൻ താരമാകുന്നു.



അച്ഛൻ മുഖ്യമന്ത്രിയും നടനായ,നിർമ്മാതാവ് ആയ മകൻ മന്ത്രിയും ആയപ്പോൾ സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയും യുവജന ക്ഷേമത്തിന് വേണ്ടി അഹോരാത്രം കഷ്ടപ്പെടുന്ന റിയൽ  നായകനാകുന്നു.അതുവരെ നല്ല കഥാപാത്രങ്ങൾ ചെയ്തു തമിഴകത്ത് സ്വന്തമായി മേൽവിലാസം ഉണ്ടാക്കിയ ആൾ.




പറഞ്ഞു വന്നത് വടിവേലു,ഫഹദ്,ഉദയനിധി സ്റ്റാലിൻ എന്നവരെ കുറിച്ചാണ്.ഇവരുടെ കൂടെ സംവിധാനം ചെയ്ത  രണ്ടെ രണ്ടു ചിത്രത്തിൽ കൂടി നമ്മളെ വിസ്മയിപ്പിച്ച മാരി സെൽവരാജ് കൂടി ചേർന്നാൽ എന്തായിരിക്കും?



മാമന്നന് പറയുവാനുള്ളത് അധികാരത്തിൻ്റെ കഥയാണ്..ജാതിയും മതവും വർണ്ണവും മേൽകൈ നേടാൻ ശ്രമിക്കുന്ന രാഷ്ട്രീയത്തിൻ്റെ കഥ..ജീവിതത്തിൽ ആയാലും രാഷ്ട്രീയത്തിൽ ആയാലും താഴ്‌നനവൻ എന്നും മേലാളൻ്റെ  കാൽ കീഴിൽ ചടഞ്ഞു കൂടണം എന്ന ചിന്തയിൽ പോകുന്ന രാഷ്ട്രീയം.



ജാതി മത രാഷ്ട്രീയം കൊണ്ട് നാടിനെ അടക്കി വാഴുന്നവർക്ക് തക്കതായ താക്കീത് നൽകുന്ന ചിത്രം കോടികൾ കൊയ്ത്ത് നടത്തിയത് കപട  രാഷ്ട്രീയക്കാർക്ക് കണ്ണ് തുറക്കാൻ കിട്ടിയ അവസരം കൂടിയാണ്.


പ്ര .മോ. ദി .സം

Sunday, July 9, 2023

തീരാ കാതൽ

 



ടീനേജ് പ്രേമവും കോളേജ് പ്രണയവുമോക്കെ പലർക്കും ഉണ്ടാകും..അത് പല കാരണങ്ങൾ കൊണ്ടും ചിലപ്പോൾ ഒന്ന് രണ്ടു വർഷം കൊണ്ട് അവസാനിക്കും..


ജീവിതത്തിലെ ഉത്തരവാദിത്വം കൂടുമ്പോൾ പ്രണയവും സൗഹൃദവും ഒക്കെ മറന്നുപോകുന്ന നമ്മൾ പിന്നെ ഒരിക്കലും കണ്ടെന്ന് പോലും വരില്ല.ഈ കാലത്ത് സോഷ്യൽ മീഡിയ കണ്ടുമുട്ടുന്ന സന്ദർഭങ്ങൾ ധാരാളം ഒരുക്കുന്നു എങ്കിലും ഒരു പത്ത് വർഷം മുൻപത്തെ സ്ഥിതി ഇതായിരുന്നില്ല.




കോളേജ് കാലത്ത് സ്നേഹിച്ചു പിരിഞ്ഞവർ വർഷങ്ങൾക്ക് ശേഷം കണ്ട് മുട്ടുന്നതും വേറെ വേറെ ഫാമിലി ജീവിതത്തിൽ കഴിഞ്ഞു കൊണ്ടിരിക്കുന്ന അവരിൽ പഴയ പ്രണയം വീണ്ടും തളിരണിയുന്നതും  അത് അവരുടെ കുടുംബത്തിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങളും ആണ് തീരാ കാതൽ.




കണ്ട് മറന്ന കഥയും സന്ദർഭങ്ങളും കൊണ്ട് സമ്പന്നമായ സെൻ്റിമെൻ്റൽ ഡ്രാമയായ സിനിമ ലക്ഷ്യം വെക്കുന്നത് കുടുംബ പ്രേക്ഷകരെയും പ്രണയ നൈരാശ്യം ബാധിച്ചവരെയും ആണെന്ന് തോന്നുന്നു.


പ്ര .മോ .ദി .സം

ധൂമം

 



നമ്മൾ ഒക്കെ തിയേറ്ററിൽ സിനിമ കാണുമ്പോൾ തുടക്കം തന്നെ സ്‌ക്രീനിൽ ഒരു സ്ത്രീയുടെ പുകവലി ദുരിതത്തിന്റെ ഒരു ന്യൂസ്‌ റീൽ കാണിക്കുന്നുണ്ട്.. നമ്മൾ ഒക്കെ അത് കണ്ടു തീർക്കുന്നത് വളരെ കഷ്ടപ്പെട്ട് തന്നെയാണ്. ആരും തന്നെ ആ റീൽ ആസ്വദിച്ചു കാണാറില്ല..



റീലില് ഉള്ളത് സത്യമായ കാര്യമാണ് എങ്കിലും പുകവലിയുടെ ദൂഷ്യം  ആണെങ്കിൽ പോലും കാണുന്നവർക്ക് അത് പ്രശ്നങ്ങൾ  സൃഷ്ടിക്കും എങ്കിൽ അത് ഒരിക്കലും നേരായ രീതിയിൽ അവനിൽ എത്തിച്ചേരുക പ്രയാസം ആയിരിക്കും.. അത് നല്ല രീതിയിൽ  നമ്മളെ ഗ്രഹിപ്പിക്കുവാൻ ചിലർക്ക്  താല്പര്യം ഉണ്ടെങ്കിൽ അവർ അത് മനോഹരമായി അവതരിപ്പിച്ചു കാണിക്കും.



അതാണ്‌ ധൂമം.. കർണാടകയിലെ പ്രശസ്ത ബാനർ ഫഹദ് ഫാസിലിനെ നായകനാക്കി എടുത്ത പാൻ ഇന്ത്യൻ ചിത്രം പറയുന്നത് പുകവലിയുടെ പ്രശ്നങ്ങളും അതിന്റെ പിന്നിലെ കളികളും ആണ്.


ലാഭത്തിനു വേണ്ടി എന്ത് വിഷവും മനുഷ്യനിൽ അടിച്ചേൽപ്പിക്കുന്ന  പുകയില ബിസിനെസ്സ് രാജാക്കന്മാരുടെ ചതിയുടെ കുതികാൽ വെട്ടു കഥ കൃത്യമായി പറയുന്നതിൽ അണിയറക്കാർ നല്ല ഹോം വർക്ക്‌ നടത്തിയിട്ടുണ്ട്.


പുകയില കൊണ്ട് കോടികൾ നേട്ടം ഉണ്ടാക്കുന്ന ഒരുവന്റെ കുടുംബത്തിലേക്ക് അതിന്റെ പാർശ്വഫലങ്ങൾ കാണിച്ചു കൊടുത്തു അവനെ ഓടിക്കുന്ന പുതുമയുള്ള പ്രതികാരത്തിന്റെ അവതരണം തന്നെയാണ് സിനിമയുടെ നട്ടെല്ല്..



 അഭിനയിച്ചവരും പിറകിൽ നിന്നവരും ഒക്കെ ആത്മാർത്ഥമായി സഹകരിച്ച ചിത്രം നമുക്ക് കുറെയേറെ ചിന്തിക്കുവാൻ അവസരം നൽകുന്നുണ്ട്.. എങ്കിലും കുറച്ചു മുന്നേ എങ്കിലും ഈ ചിത്രം ഇറങ്ങിയിരുന്നെങ്കിൽ എന്ന് നമുക്ക് തോന്നിയേക്കാം 


പ്ര.മോ.ദി.സം

Sunday, July 2, 2023

ബ്ലഡി ഡാഡി

 



സ്ലീപ്പ്ലേസ്സ് നയിറ്റ് എന്ന ഫ്രഞ്ച് സിനിമ കമലഹാസൻ റീമേക്ക് ചെയ്തു തൂഗ വാനം എന്നപേരിൽ അത്യാവശ്യം കുളമാക്കി തമിഴിൽ ചെയ്ത ചിത്രം ഇപ്പൊൾ ബ്ലഡി ഡാഡി എന്ന പേരിൽ ഹിന്ദിയിൽ ഷാഹിദ് കപൂർ അവതരിപ്പിച്ചിരിക്കുന്നു.





വലിയ മാറ്റങ്ങൾ ഒന്നും ഇല്ലെങ്കിലും കാലങ്ങൾ മാറുമ്പോൾ ഉള്ള കാര്യങ്ങളിൽ നല്ല "ശ്രദ്ധ" പൂർവമായി ചെയ്തിട്ടുണ്ട്.അത് മാത്രമാണ് ഈ ചിത്രത്തിൽ പറയുവാൻ ഉള്ളത്.






ഫോർസുകൾ തമ്മിലുള്ള കിടമത്സരം കൃത്യമായി കാണിക്കുന്നുണ്ട്.. എത്ര വല്യ സത്യസന്ധമായ ഓഫിസർ ആണെങ്കിൽ പോലും പണം കാണുമ്പോൾ കണ്ണ് മഞ്ഞളിക്കും എന്നത് പ്രകൃതി സത്യമാണ്.





അങ്ങിനെ ഉളളവർ ഒതുക്ക പെട്ട് പോകുന്നതും എന്തിന് നല്ലവണ്ണം വിശ്വസിച്ച് കൂടെ നിന്നവരെ പോലും ഒറ്റി കൊടുക്കുന്നതും ഇന്നും എ വിടെയും സാധാരണമാണ്.





ഓഫീസ് കൃത്യനിർവഹണം മൂലം കുടുംബം ശ്രദ്ധിക്കാൻ പറ്റാതെ ബന്ധങ്ങൾ മാറി പോകുന്നതും പിന്നീട് കൂട്ടി ചേർക്കുവാൻ പറ്റാതെ വരുകയും ചെയ്യുന്നത് ഈ കാലത്ത് സർവ സാധാരണം ആണെങ്കിൽ പോലും പല തവണ പല സിനിമയിൽ കണ്ടത് വീണ്ടും വീണ്ടും കാണേണ്ടി വരുന്നത് പ്രേക്ഷകന് ബോറടി നൽകും.






ഷാഹിദ് അഭിനയവും സ്റുണ്ടും കൊണ്ട് പിടിച്ചു നിൽക്കുന്നുണ്ട്. ഗ്യാഗ് തമ്മിലുള്ള സ്റ്റണ്ട് സീനുകളും മറ്റും തിയേറ്ററിൽ ആണെങ്കിൽ കുറച്ചു കൂടി അസ്വദ്യമായെനെ...


പ്ര.മോ.ദി.സം

Saturday, July 1, 2023

വാമനൻ

 



ചില നടന്മാർ ക്ലിക്ക് ആയാൽ അയാളെ ചൂഷണം ചെയ്തു കൊണ്ട് സിനിമ മേഖല സഞ്ചരിക്കും..അയാൾക്ക് വേണ്ടി കഥ ഉണ്ടാക്കുന്നതും അയാളെ കൊണ്ട്  റോളുകൾ തിരഞ്ഞെടുത്ത് മത്സരിപ്പിക്കാൻ  സിനിമ വ്യവസായം അങ് ഇറങ്ങും.







അതിൻ്റെ ഒക്കെ അവസാനം എന്താണെന്ന് വെച്ചാൽ ഇപ്പൊൾ നടന്മാർ മിന്നി മറയുന്ന ഈ കാലത്ത് അയാള് തനിക്ക് കിട്ടുന്ന നല്ലതും മോശവും എതെന്ന് നോക്കാതെ എല്ലാറ്റിലും കയറി അങ് അഭിനയിക്കും.ഒരേ പോലത്തെ കാര്യങ്ങൽ നടക്കുമ്പോൾ പ്രേക്ഷകന് മടുക്കും...നടനെയും...





അങ്ങിനെ മലയാളത്തിൽ മാത്രം ചുരുക്കം കാലത്ത് മാത്രം മിന്നിത്തിളങ്ങി പിന്നെ അവസരങ്ങൾ കിട്ടാതെ വീട്ടിൽ ഇരുന്നു പോയവര് ഉണ്ടു്... എന്നാല് ഇന്ദ്രൻസ് എന്ന് പറയുന്ന സിനിമ മേഖലയെ പറ്റി നല്ലവണ്ണം അറിയുന്ന ഒരാള് അവിടത്തെ  പല കാര്യങ്ങളും പഠിച്ച വ്യക്തി അതേ പോലെ ഒഴുക്കിനനുസരിച്ച് നീന്തുന്നത് കാണുമ്പോൾ ആശ്ചര്യം തോന്നുന്നു.






അഭിനയിക്കാൻ ഒരു വെല്ലുവിളി ഇല്ലാത്ത വേഷങ്ങൾ സ്വീകരിച്ചു കൊണ്ട് അദ്ദേഹം കിട്ടുന്ന അവസരങ്ങൾ മുതലാക്കി എടുക്കുക മാത്രമാണ് ഇപ്പൊൾ ചെയ്തു കൊണ്ടിരിക്കുന്നത്.





കുടുംബത്തെയും കൊണ്ട് ജോലി സ്ഥലത്ത് എത്തുന്ന വാമനൻ   തൊട്ടടുത്തുള്ള കൊലപാതകം നടന്ന വീട്ടിൽ ദുരൂഹമായ ചില കാര്യം കണ്ടത് പോലീസിനെ അറിയിച്ചു എങ്കിലും അവരുടെ നിസ്സഹകരണം കൊണ്ട് അതിനു കൃത്യമായ അന്വേഷണം ഉണ്ടാകുന്നില്ല..


ചില പ്രശ്നങ്ങൾ കുടുംബത്തിൽ ഉണ്ടായപ്പോൾ അയാള് അത് നേരിട്ട് ആ വീട്ടിലെത്തി പരിശോധിക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ ആണ് വാമനൻ .





ശക്തി കൊണ്ടല്ല വാമനൻ മഹാബലിയെ പരാജയപ്പെടുത്തിയത് ബുദ്ധി കൊണ്ടാണ് എന്ന് തിരക്കഥാകൃത്ത്  പറയിപ്പിക്കുന്നത് ഇന്ദ്രൻസിൻ്റെ ശരീര ഭാഷ കൺഫ്യൂഷൻ അടിക്കുന്ന പ്രേക്ഷകരിലേക്ക് ഇറങ്ങി ചെല്ലുവാൻ ആയിരിക്കും.


പ്ര .മോ .ദി .സം