Wednesday, June 14, 2023

കസ്റ്റഡി

 



ഒരു നാടിൻ്റെ മുഖ്യമന്ത്രി ആ നാട്ടിലെ സകല ക്രിമിനൽ പരിപാടികൾക്കും കൂട്ട് നിൽക്കുകയും അതിനു ഉന്നത ഉദ്യോഗസ്ഥർ ഒത്താശ ചെയ്യുന്നതും ഒരു പത്തിരുപത് വർഷം മുൻപ് ആണെങ്കിൽ നമ്മൾ വിശ്വസിക്കില്ല...പക്ഷേ ഇപ്പൊൾ അങ്ങിനെയല്ല ഇത്തരം കാര്യങ്ങളിൽ എന്ന് സമൂഹത്തിന് നല്ല ബോധ്യം ഉണ്ട്.






അതുപോലെ ഉള്ള ഒരു മുഖ്യമന്തിയുടേയും തനിക്ക് എതിരെ ഉള്ള സകല തെളിവുകളും കൊന്നും കത്തിച്ചും ഭീഷണി പ്പെടുത്തിയും ക്ലീൻ ഇമേജ് സൃഷിച്ചു അണികളെ മണ്ടന്മാരാക്കി കൂടെ നിർത്തുന്ന രാഷ്ട്രീയത്തിൻ്റെ കഥയാണ് വെങ്കട്ട് പ്രഭു നാഗ ചൈതന്യ എന്ന സ്റ്റാർ പുത്രനെ നായകനാക്കി പറയുന്നത്.





തനിക്ക് എതിരെ അന്വേഷണം ഉണ്ടാകുമ്പോൾ തൻ്റെ സകല കൊള്ളരുതായ്മകൾക്കും കൂട്ട് നിന്നവനെ കൊല്ലുവാൻ പോലീസ് ഫോഴ്സ് തന്നെ ഉപയോഗപ്പെടുത്തിയപ്പോൾ അയാളെ രക്ഷിക്കുവാൻ ശ്രമിക്കുന്ന പോലീസ് കോൺസ്റ്റബിളിൻ്റെ കഥ കൂടിയാണ് ഇത്.






കഥയിലും അവതരണത്തിലും ഒരു പുതുമയും അവകാശപ്പെടുവാൻ ഇല്ലാത്ത ചിത്രം പതിവ് തെലുഗു തമിഴു മസാലകൾ കുത്തി നിറച്ചു പ്രേക്ഷകനെ ആകർഷിക്കുവാൻ ആണ് ശ്രമിക്കുന്നത്.


പ്ര .മോ.ദി. സം

Monday, June 12, 2023

നെയ്മർ

 



ലോകത്ത് കോടി കണക്കിന് ഫാൻസുകാർ ഉള്ള ഫുട്ബോൾ കളിക്കാരിൽ ഒരാളായ നെയ്മറുമായീ ഈ ചിത്രത്തിന് ബന്ധം ഒന്നും ഇല്ലെങ്കിലും കുറച്ചു സമയത്തേക്ക് അദ്ദേഹത്തെ കുറിച്ചുള്ള പരാമർശത്തിന് ഇതിലെ നെയ്മർ കാരണക്കാരൻ ആകുന്നുണ്ട്.




കാമുകി എന്ന് സങ്കല്പിച്ച് നടന്നവൾ ഒരു പട്ടി കുട്ടിയെ ലാളിക്കുമ്പോൾ ഒരു പട്ടി കുട്ടി തനിക്കും വേണം എന്ന കാമുകൻ്റെ ചിന്ത നെയ്മർ എന്ന പട്ടി കുട്ടിയെ വീട്ടിലേക്ക് എത്തിക്കുന്നു.




ആദ്യപകുതി വളരെ രസകരമായി പോകുന്ന സിനിമ രണ്ടാം പകുതി എത്തുമ്പോൾ രസച്ചരട്  കൈവിട്ടു പോകുന്നതാണ്  കാണുന്നത്..രണ്ടാം പകുതി തുടങ്ങുമ്പോൾ തന്നെ സിനിമയുടെ ഗതി പ്രേക്ഷകന് ഊഹിക്കുവാൻ പറ്റും.




അടുത്ത കാലത്ത് കണ്ട ഒരു പട്ടി സിനിമയുടെ പോലെ തന്നെ  

സിനിമ മുന്നോട്ടു പോകുമ്പോൾ  പ്രേക്ഷകന് വലിയ പ്രതീക്ഷകൾ ഒന്നും നൽകുന്നില്ല..പോരടിച്ചു നേടിയ വിജയം സിനിമയിലെ പോലെ തന്നെ പ്രോഡക്ഷൻ ടീമിനും ആഘോഷിക്കാൻ പറ്റും എന്ന് മാത്രം.



സൗഹൃദത്തിൻ്റെ രണ്ടു തലമുറകളുടെ നേർകാഴ്ച കൂടി അവതരിപ്പിക്കുന്ന ചിത്രം ചെറിയ ബജറ്റിൽ ഒരുക്കി പ്രേക്ഷകരെ ആകർഷിച്ചു ചെറുചിത്രങൾ മലയാളത്തിന് ആവശ്യമുണ്ട് എന്ന് വിളിച്ചു പറയുന്നു.


പ്ര .മോ .ദി .സം

ഓ. ബേബി

 



ഒരു സിനിമക്ക് അതിൻ്റെ പേര് അതുമായി ബന്ധപ്പെട്ട് കൃത്യം ആയിരിക്കണം.സിനിമക്ക് മാത്രമല്ല നമ്മൾ ഉണ്ടാക്കുന്ന ഓരോ "വിഭവത്തിനും" അത് നിഷ്കർഷിക്കുന്ന ഒരു പേര് ഉണ്ടാകും..മീൻ ബിരിയാണി ഉണ്ടാക്കി ആരും അതിന് മീൻ മപ്പാസ് എന്ന പേര് നൽകരുത്.കഴിക്കാൻ രുചി ഉണ്ടാകും എങ്കിലും അതിനോട് പേര് ചേർന്ന് നിൽക്കില്ല.



നരൻ,മനസ്സിനക്കരെ,മീശമാധവൻ, രണ്ടാംഭാവം എന്നൊക്കെ മനോഹരമായി സിനിമയുമായി അടുത്ത് നിൽക്കുന്ന പേര് നൽകിയ തിരക്കഥാകൃത്ത് ആണ് സ്വന്തം സിനിമക്ക് ഇങ്ങിനെ ഒരു പേരിട്ടത് എന്നത് വിരോധാഭാസം ആയി തോന്നുന്നു.



ഈ അടുത്ത കാലത്ത് പല സിനിമകളുടെയും പേര് ചിത്രത്തിന് യോജിക്കുന്നത് അല്ലായിരുന്നു..വളരെ നല്ല സിനിമ പോലും "കഠിന കഡോര" പേര് കൊണ്ട് പ്രേക്ഷകരെ ആകർഷിക്കാനുള്ള കഴിവ് നഷ്ട്ടപ്പെടുത്തി പണ്ടാരമടങ്ങി പോയിട്ടുണ്ട്.



കാടിൻ്റെ സകല പ്രൗഡിയും സൗന്ദര്യവും ആവാഹിച്ച്  രഞ്ജൻ പ്രമോദ് എന്ന അനുഗ്രഹീത കലാകാരൻ അണിയിച്ചൊരുക്കിയ ചിത്രം അവതരണത്തിലെ പുതുമകൊണ്ട്  കണ്ടിരിക്കാം എങ്കിലും പറയുന്നത് പഴയ കഥ തന്നെയാണ്.



ഒരു കുടുംബത്തിൽ തലമുറകളായി വിശ്വസ്തരായി നിൽക്കുന്ന ജോലിക്കാർ..തലമുറകൾക്കു ആ വിശ്വാസം കൈമാറി എങ്കിലും  കുടുംബത്തിലെ പുതിയ തലമുറയില്പെട്ടവർ പ്രേമത്തിൽ ആകുമ്പോൾ സ്വാഭാവികമായി ജന്മി അടിയാൻ തലത്തിലേക്ക് മാറുകയും പരസ്പരം ശത്രുക്കൾ ആയി പോരടിക്കേണ്ടി വരുന്നതുമാണ് കഥ.



ദിലീഷ് പോത്തൻ നായകൻ ആകുന്ന സിനിമ  താരതമെന്യ ഫ്രഷ് മുഖങ്ങൾ  മറ്റു കഥാപാത്രങ്ങൾ സപ്പോർട്ട് ചെയ്യുന്നത് നല്ല ഒരു ഫീൽ നൽകുന്നുണ്ട്..നല്ല രീതിയിൽ മുന്നോട്ടു പോയ സിനിമ അവസാന ഭാഗങ്ങളിൽ കല്ലുകടി ആകുന്നുണ്ട്.


പ്ര .മോ.ദി.സം

Sunday, June 11, 2023

അനുരാഗം

 



എത്ര പറഞ്ഞാലും മടുക്കാത്ത ഒന്നാണ് പ്രേമകഥ എന്ന് സിനിമക്ക് പിന്നിലുള്ളവർക്ക് നന്നായി അറിയാം ..അത് കൊണ്ട് തന്നെ അവർ ഓരോരോ  പ്രേമ കഥകൾ പറഞ്ഞു ഇടക്കിടക്ക് നമ്മളെ പരീക്ഷിക്കും.




അതിൽ ചിലത് വിജയിക്കും ചിലത് ആരും അറിയാതെ അങ് പോകും.അനുരാഗം എന്ന ഈ ചിത്രത്തിന് വിജയിക്കാൻ ഉള്ള എല്ലാ എലിമെൻ്റുകളും ഉണ്ടായിരുന്നു..കഥ ,അവതരണം,പാട്ടുകൾ അങ്ങിനെ പലതും...കൂടാതെ ഗൗതം മേനോൻ എന്ന "സ്പെഷ്യൽ" കൂടി...




മൂന്ന് പേരുടെ വ്യതസ്ത അനുരാഗ കഥയാണ് ചിത്രം പറയുന്നത്..അത് കൊണ്ട് തന്നെ ഒരു പ്രേമം മാത്രം എന്നുള്ള ഇഴച്ചിൽ ഉണ്ടാകുന്നില്ല..മൂന്ന് കഥകൾ ഒന്നൊന്നായി ഇടകലർത്തി പറയുമ്പോൾ നമ്മളെ അത് രസിപ്പിക്കുന്നതിന് പുറമെ അടുത്ത പ്രേമം എന്താകും എന്നൊരു ചിന്ത കൂടി നമുക്ക് ചുറ്റിലും സൃഷ്ടിക്കുന്നുണ്ട്.



കഥയും പിന്നീട് വരുന്ന സംഭവങ്ങൾ ഒക്കെ പ്രേക്ഷകന് മുൻപേ  പ്രതീക്ഷിക്കുന്നത് ആണെങ്കിൽ കൂടി മൊത്തത്തിൽ രസിച്ചു കാണാൻ പറ്റുന്നുണ്ട്.ചില കാസ്റ്റിംഗ് സിനിമക്ക് ഭാരം ആയിപൊയി എന്ന് ചില സമയത്ത് തോന്നി പോകുന്നുണ്ട്.


പ്ര .മോ.ദി.സം

Wednesday, June 7, 2023

2018

 



ചില സിനിമകൾ കാണാൻ ശ്രമിക്കുമ്പോൾ തൽപര കക്ഷികളിൽ നിന്നും  ഭയങ്കര "തള്ളി മറിക്കൽ" വരും.മുൻപ് ഇത് പോലത്തെ തള്ളി മറിച്ചൽ കേട്ടു കാണാൻ പോയാ സിനിമ ഒക്കേ തന്നത് നിരാശകൾ ആയിരുന്നു.




ഈ ചിത്രം സിനിമ  രണ്ടു തവണ കാണാൻ ശ്രമിച്ചിരുന്നു എങ്കിലും "തിരക്ക് " കൊണ്ട് പറ്റിയില്ല.പിന്നെ  കണ്ട  ചിലർ തള്ളി തള്ളി മുന്നോട്ട് കൊണ്ട് പോയപ്പോൾ അതിൻ്റെ രംഗങ്ങൾ അടക്കം  സ്ക്രീനിൽ വന്നത് പോലെ പറഞ്ഞു  തന്നപ്പോൾ സിനിമ കാണുവാനുള്ള മൂഡ് പോയി.




ഇപ്പൊൾ" കരാർ ലംഘനവും" നടത്തി   കേരളത്തിലെ തിയേറ്റർ രണ്ടു ദിവസം അടപിച്ച ഈ സിനിമ കൈതുമ്പിൽ വന്നപ്പോൾ തിയേറ്റർ എക്സ്പീരിയൻസ് വേണ്ട സിനിമ ഉള്ള സാങ്കേതിക  തികവ് വെച്ച്  കണ്ടു കളയാം എന്ന ചിന്ത കൂടി ഉണ്ടായി.





നമ്മുടെ നാട് അനുഭവിച്ച വെള്ളപൊക്ക ദുരിതങ്ങൾ ആരെയും ഉയർത്തി കാണിക്കാതെ എല്ലാവരെയും ഹീറോ ആക്കി വളരെ നല്ല രീതിയിൽ തന്നെയാണ് ജൂഡ് ആൻ്റണി പറഞ്ഞിരിക്കുന്നത്.നമ്മൾ പലരും  പത്ര മാധ്യമങ്ങളിലും ടിവി യിലും കൂടി കണ്ട ദുരിതങ്ങളുടെ നേർകാഴ്ച ശരിക്കും നമ്മുടെ ഉള്ളു നനയിക്കും.പ്രത്യേകിച്ച് അനുഭവസ്ഥർ ആണെങ്കിൽ പറയുകയും വേണ്ട.





മഴ എന്ന് പറയുന്നത് ചിലർക്ക് സന്തോഷവും കുറേപ്പേർക്കു ദുരിതവും ആകുന്ന കാഴ്ച ,ജാതി മത രാഷ്ട്രീയം മറന്നു പ്രായഭേദമെന്യേ ആളുകൾ രക്ഷാ പ്രവ ർത്തനത്തിനായി ഇറങ്ങുന്നത് ,സർകാർ തലത്തിൽ ഉള്ള ഏകോപനം ഒക്കെ വളരെ ഭംഗിയായി തന്നെ നമ്മളിലേക്ക് പകർത്തി തന്നിരിക്കുന്നു.





കോടികൾ കിലുക്കം മലയാളത്തിന് നൽകിയ ചിത്രം  അതിനിടയിൽ ചില വിവാദങ്ങൾ കൂടി  വരുത്തി വെച്ചു..അതിൽ ഒന്ന് ചില " വിഗ്രഹങ്ങളെ" ശരിയായി പ്രതിക്ഷിചിട്ടില്ല എന്നത് ആയിരുന്നു. ദുരിതാശ്വാസ നിധി വരെ കട്ടുകൊണ്ട് പോകുവാൻ കൂട്ട് നിന്നവരെ അത്ര മഹത്വവരിക്കേണ്ട കാര്യമില്ലെന്ന് സംവിധായൻ ചിന്തിച്ചിരിക്കാം.





യഥാർത്ഥ "കേരള സ്റ്റോറി" ഇതാണെന്ന് പറഞ്ഞവർ തന്നെ ഒരാഴ്ച കഴിഞ്ഞു മലക്കം മറിയുന്നത് കൂടി കാട്ടാൻ കഴിഞ്ഞത് തന്നെയാണ്  ചിത്രത്തിൻ്റെ മേന്മ.  നെഗറ്റീവ് പബ്ലിസിറ്റി പറയിച്ച "ഇരട്ട താപ്പിൻ്റെ" രാഷ്ട്രീയം പ്രേക്ഷകർ പാടെ അവഗണിച്ചത് കൊണ്ട്  അവിടെയും  അവറ്റകൾപരിഹാസ്യമായി.


പ്ര .മോ. ദി .സം.

Monday, June 5, 2023

നീരജ

 



"എൻ്റെ ശാരീരിക ആവശ്യങ്ങൾ നിറവേറ്റി തരുമോ" എന്ന് രണ്ടു വർഷമായി വിധവ ആയിരിക്കുന്ന ഒരു യുവതി തൻ്റെ വളരെ അടുത്ത സുഹൃത്തിനോട് ചോദിച്ചാൽ എന്തായിരിക്കും അയാള് കരുതുക?



"നച്ചിത്തരമെ" എന്ന രണ്ടു വർഷം മുൻപ് ഇറങ്ങിയ കന്നഡ ചിത്രം കണ്ടപ്പോൾ അങ്ങിനെയൊക്കെ ഒരു സ്ത്രീക്ക് ചോദിക്കുവാൻ പറ്റുമോ എന്ന് കരുതിയിരുന്ന ആളായിരുന്നു ഞാൻ. വല്യ മംഗ്ലൂർ,മൈസൂർ, ബാംഗ്ലൂർ സിറ്റി ഉൾപ്പെടുന്ന കർണാടകയിൽ യാന്ത്രിക ജീവിതത്തിൽ ഇങ്ങനത്തെ ചോദ്യം ഒക്കെ സാധ്യമാകും എന്ന് കരുതി.



നീരജ എന്ന അതിൻ്റെ റീമേക്ക് മലയാളത്തിൽ എത്തിയപ്പോൾ മല്ലൂസുകളിൽ ഇങ്ങനത്തെ ചോദ്യം ഉണ്ടാകുമോ എന്നൊരു കൂട്ടുകാരിയോട് ചോദിച്ചപ്പോൾ ആണുങ്ങൾ സ്ത്രീകളോട് ഇങ്ങിനെ ചോദിക്കും എങ്കിൽ എന്ത് കൊണ്ട് സ്ത്രീക്ക് മറിച്ച് ആയിക്കൂടാ എന്നൊരു മറുചോദ്യം ആണ് വന്നത്.



 പ്രേമിച്ചു കല്യാണം കഴിച്ചു മൂന്ന് വർഷം സന്തോഷത്തോടെ  ജീവിച്ചു കഴിഞ്ഞപ്പോൾ  അപകടത്തിൽ മരണപ്പെടുന്ന ഭർത്താവിനെ ഊണിലും ഉറക്കത്തിലും പ്രവർത്തിയിലും എന്തിന് അയാള് ഇരിക്കുന്ന കിടക്കുന്ന ഡ്രസ്സ് മാറുന്ന സ്ഥലം വരെ  ഓർത്തു അത് പോലെ നിലനിർത്തി രണ്ടുവർഷം കഴിഞ്ഞുകൂടുന്ന യുവതിയായ സ്ത്രീക്ക് തനിക്ക് എന്തിൻ്റെയോ കുറവ് അനുഭവപ്പെടുന്നു എന്ന് മനസ്സിലാകുന്നു.



ഡിപ്രഷൻ സംഭവിക്കും മുൻപ് കൂട്ടുകാരിയുടെ ഉപദേശത്തിൽ ഡോക്റ്ററെ കാണുകയും അയാള് പറയുംപോലെ പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന കാര്യങ്ങൽ ആണ് കണ്ണ് കൊണ്ടു വരെ ശ്രുതി രാമചന്ദ്രൻ അഭിനയിച്ചു  തകർത്ത നീരജ.



പാരലൽ ആയി മറ്റൊരു ദാമ്പത്യ കഥകൂടി പറയുന്ന ചിത്രം മനുഷ്യ മനസ്സുകളുടെ സങ്കീർണതകൾ വ്യക്തമായി വരച്ചു കാട്ടുന്നുണ്ട്.സിനിമയിലെ ചില കാര്യങ്ങളിൽ നമുക്ക് ഇത് പോലെ കൺഫ്യൂഷൻ ഉണ്ടാകും എങ്കിലും ഈ കാലത്ത് ഇതൊക്കെ സാധാരണം എന്ന് മനസ്സിലാക്കുവാൻ  അത് ഉൾക്കൊള്ളുവാൻ മല്ലൂസിന് ഇനിയും സമയമെടുക്കും..


പ്ര.മോ.ദി.സം

Sunday, June 4, 2023

വിത്തിൻ സെക്കൻഡ്സ്

 



ആറാട്ടണ്ണൻ വെറുതെ ഫേമസ് ആകുവാൻ വേണ്ടി കളിക്കുന്ന ഓരോ കോപ്രായങ്ങൾ സാധാരണ തള്ളി കളയുകയാണ് പതിവ്..ശരിക്കും പറഞ്ഞാല് സന്തോഷ് പണ്ഡിറ്റ് തെളിച്ച വഴിയിൽ കൂടി ഉള്ള ഒരു യാത്ര.



 ആ ആറാട്ട് അണ്ണൻ ഒരു സിനിമയുടെ  മോശം റിവ്യൂ പറഞ്ഞത് കൊണ്ട് അയാളെ അണിയറക്കാർ പഞ്ഞികിട്ട് ഒരു സിനിമ "പരസ്യം" പിടിക്കുന്നത് കണ്ടു.ശരിക്കും സിനിമ ഗതി പിടിക്കില്ല എന്ന് അറിയുന്നത് കൊണ്ട് ഒരു നാടകം.ഇത് അണ്ണൻ കൂടി അറിഞ്ഞു കൊണ്ടാണോ എന്നൊരു സംശയം ഉണ്ടു.



സത്യത്തിൽ പഞ്ഞിക്ക് ഇടെണ്ടത് അണ്ണനെ അല്ല സിനിമ പിടിച്ചവരേയാണ്..അണ്ണൻ പറഞ്ഞത് കറക്ട് തന്നെയാണ് ..പൈസ കൊടുത്ത് തിയേറ്ററിൽ ആയി പോയത് കൊണ്ടു മാത്രം കണ്ടു തീർക്കേണ്ട ഗതികേട് ഉണ്ടായ സിനിമയാണ്.



ഇന്ദ്രൻസ് വലിയ അവാർഡ് ഒക്കെ കിട്ടിയ നടനാണ്..പക്ഷേ ഇതിൽ അദ്ദേഹത്തിൻ്റെ  പ്രകടനം ശരാശരി മാത്രം.തിരക്കഥ വായിച്ചപ്പോൾ അദേഹത്തിന് കാര്യം മനസ്സിലായി കാണും.പിന്നെ കടപ്പാടിൻ്റെ പേരിൽ അഭിനയിച്ചു കാണും.


മൂന്ന് കോടി ചിലവാക്കി എടുത്തതാണ്..ഞാൻ ആത്മഹത്യ ചെയ്യേണ്ടി വരും എന്നൊക്കെ നിർമാതാവ് നിലവിളിച്ചു കൊണ്ട് ഒരു കാര്യവുമില്ല..മൂന്ന് രൂപയുടെ പേന പോലും ക്വാളിറ്റി നോക്കി വാങ്ങുന്ന മല്ലൂസ് ഇതിലൊന്നും വീഴില്ല.നല്ലത് ആണെങ്കിൽ അവൻ വാങ്ങും സിനിമ ആണെങ്കിൽ ഓടും..അവൻ മുടക്കുന്ന പൈസക്ക് മുതലാക ണം.



പോയവര് ഒന്നും തിരിച്ചു വരാത്ത കുടുക്കൻ മലയിൽ സായിപ്പിൻ്റെ ഗുഹ തേടി പോകുന്ന  ആറൂ പേരടങ്ങിയ സംഘത്തിൻ്റെ കൂട്ടത്തിൽ നിന്നും ഒരാള് മാത്രം തിരിച്ചു വരുന്നതും മിസ്സ് ആയി പോയവരെ കുറിച്ചുള്ള നിഗൂഢതകളുടെ കഥയാണിത്...ഇത് ഇടവേള കഴിഞ്ഞുള്ളത്....അതുവരെ എന്താണ് എന്ന് ഉള്ളത് ആയിരിക്കും അണ്ണൻ പറഞ്ഞത്...സത്യം ആയത് കൊണ്ട് അടി കിട്ടിയതും


പ്ര .മോ.ദി.സം