Saturday, June 3, 2023

സുലൈഖ മൻസിൽ


 



മലബാറിൽ വർഷത്തിൽ ധാരാളം ഷോർട്ട് ഫിലിം നിർമിക്കുന്നവരുണ്ട്..അതൊക്കെ പ്രാദേശികമായി വളരെ നല്ല അഭിപ്രായം കിട്ടുകയും അവർ തുടർന്നും അത് വഴി സഞ്ചരിക്കുകയും ചെയ്യുന്നുണ്ട്..അവയിലെ പാട്ടുകൾ ഒക്കെ പ്രാദേശികമായി വലിയ ഹിറ്റുകൾ ആകാറുണ്ട്.






ഈ സിനിമ കണ്ടപ്പോൾ തോന്നിയത് അവിടുത്തെ ഷോർട്ട് ഫിലിമുകൾ ആണ്.ഒരു  ഷോർട്ട് ഫിലിം  കുറച്ചു കൂടി വലിച്ചു നീട്ടി തിയേറ്ററിൽ വന്നാൽ എങ്ങിനെ ഉണ്ടാകും അതിൽ കവിഞ്ഞു ഒന്നും ഈ ചിത്രത്തിന് അവകാശപ്പെടുവാൻ ഇല്ല.







സെഞ്ച്വറി എന്ന മലയാളത്തിലെ വലിയൊരു ബാനർ പോലും ഇതിൽ സഹകരിച്ചിരിക്കുന്നത് വെറും ബിസിനെസ്സ് കണ്ണ് കൊണ്ട് മാത്രമാണ്.അവരുടെ പ്രൗഡിക്കോ പാരമ്പര്യത്തിന് പറ്റിയ ഒരു സിനിമയും അല്ല.







പറഞ്ഞുറപ്പിച്ച കല്യാണത്തിന് ചെക്കനും പെണ്ണും പല കാരണങ്ങൾ കൊണ്ട് മനസ്സാ തയ്യാറാവാത്തത് കൊണ്ടുള്ള മാനസിക സംഘർഷങ്ങളും അത് മൂലം അവർ അനുഭവിക്കുന്ന പ്രശ്നങ്ങളും പറയുന്ന സിനിമ മലബാർ മുസ്ലിം കല്യാണത്തിൻ്റെ സകല ഭാവങ്ങളും കാണിക്കുന്നുണ്ട്.






അത്തു വിത്ത് പോലത്തെ കഥപറഞ്ഞ് കോടികൾ വാരിയ തല്ലുമാല പോലെ ഒരു "മത" ബ്ലാക്ക് മയിൽ നടത്തി  പണം വാരാൻ ഉള്ള ഒരു ചിന്ത കൂടി ഈ ചിത്രത്തിന് ഉള്ളതായി അനുഭവപ്പെടുന്നു എങ്കിലും അത് പാടെ പാളി പോയി എന്ന് പറയേണ്ടി വരും.


പ്ര .മോ. ദി .സം

 

വിരുപക്ഷ

 



തെലുഗു സിനിമികളിൽ ഭക്തിയും യുക്തിയും കൂട്ടി കലർത്തി പ്രേക്ഷകരെ കൺഫ്യൂഷൻ ആക്കുന്ന ഒരു പരിപാടിയുണ്ട്. മിക്കവാറും യുക്തിയേക്കാൾ ഭക്തിയിൽ വിഷയം അവതരിപ്പിക്കുവാൻ ആണ് അവർ ശ്രമിക്കുക.






അതുകൊണ്ട് തന്നെ ലോജിക് ഒക്കെ മാറ്റിവെച്ചു സിനിമ കാണുന്നവരാണ് അവിടുത്തെ പ്രേക്ഷകർ.നമ്മൾ മലയാളികൾ  അതൊക്കെ തല നാരിഴ കീറി മുറിച്ച് പരിശോധിക്കുന്നത് കൊണ്ട് അത്തരം ചിത്രങ്ങൾ ഇവിടെ ഉണ്ടാക്കി ബിസിനെസ്സ് നടത്തുവാൻ നമ്മുടെ സിനിമക്കാർ ഒന്ന് അറക്കും.






മറ്റൊന്ന് എന്താണെന്ന് വെച്ചാൽ തെലുഗു,തമിൾ സിനിമകളിലെ ലോജിക് ഒരിക്കലും നമ്മൾ ചോദ്യം ചെയ്യുകയും ആക്ഷേപിക്കുകയും ഇല്ല..മലയാളത്തിൽ ആണെങ്കിൽ വിമർശിക്കും.






തെറ്റിദ്ധാരണയുടെ പേരിൽ ഒരു ഗ്രാമം കത്തിയെരിച്ച് കൊല്ലുന്ന ദമ്പതികളുടെ മക്കളുടെ പ്രതികാര കഥയാണ് വിഷയം.






അടുത്ത ഉത്സവ നാളിൽ ഗ്രാമം ശവപ്പറമ്പ് ആക്കും എന്ന അവരുടെ വെല്ലുവിളി മക്കൾ ഏറ്റെടുക്കുന്നു.നാട് കടത്തപെട്ട മകന് പ്രേമം അഭിനയിച്ചു വീണ്ടും നാട്ടിലേക്ക് കടക്കൂവാൻ ആരും അറിയാതെ പ്രമാണിയുടെ സംരക്ഷണയിൽ കഴിയുന്ന പെങ്ങൾ സഹായിക്കുന്നു.





പിന്നീട് ഗ്രാമത്തെ രക്ഷിക്കുവാൻ ഉള്ള ഗ്രാമീണരുടെ ശ്രമവും ബാഹ്യ ശക്തികളുടെ തള്ളി മറിക്കലും അതിനിടയിൽ പ്രണയങ്ങൾ ഒക്കെ അവതരിപ്പിച്ചു സിനിമ പോകുകയാണ്..


ഭക്തിയിലും യുക്തിയും ബുദ്ധിയും വിവേകവും ഒക്കെ മാറ്റി വെച്ച് കാണുവാൻ പറ്റിയ സിനിമ ആണ്.


പ്ര .മോ.ദി.സം

Friday, June 2, 2023

സൈമൺ ഡാനിയേൽ

 



ചിലരുണ്ട്  പ്രതിഭ ഉണ്ടായിട്ടും  പല കാരണങ്ങൾ കൊണ്ട് മലയാള സിനിമയിൽ പച്ചപിടിച്ചു ഉയരാൻ കഴിയാത്തവർ..അഭിനയവും സംവിധാനവും ഒക്കെ നടത്തി എങ്കിലും വിനീത് കുമാറിന് അർഹമായ ഒരു സ്ഥാനത്ത് എ ത്തിപ്പെടുവാൻ ഇതുവരെ സാധിച്ചിട്ടില്ല.






വർഷങ്ങൾക്കു മുൻപ് ദത്ത് എടുത്ത പുത്രിയെ നഷ്ടപ്പെട്ടത് കൊണ്ട് ഇന്ത്യയിലെ സകലതും ഉപേക്ഷിച്ച് ബ്രിട്ടനിലേക്ക് പോയ ദമ്പതികൾ എന്നെങ്കിലും തൻ്റെ മകൾ മടങ്ങി വരും എന്ന് വിചാരിച്ചു വളരെ വിലപിടിപ്പു ള്ള നിധി  അവൾക്ക് വേണ്ടി അവർ താമസിച്ച ബംഗ്ലാവിൽ ഉപേക്ഷിച്ച് പോകുന്നു.







കഥ ആണോ കെട്ട് കഥയാണോ എന്നറിയാതെ നിധി തേടി എത്തുന്നവർ മിസ്സ് ആകുന്നു. സന്തോഷ്  എന്ന സുഹൃത്ത് മിസ്സ് ആയത് കൂടി അന്വേഷിക്കാൻ എത്തുന്ന സൈമൺ ഡാനിയേൽ അവിടെ വെച്ച് കണ്ടു മുട്ടുന്ന  സ്റ്റേല്ല  എന്ന ഡോക്യുമെൻ്ററി എടുക്കാൻ വന്നവളുമായി ചേർന്ന് അന്വേഷണം തുടരുകയാണ്.






അന്വേഷണത്തിന് ഇടയിൽ അയാൾക്ക് അറിയാൻ പറ്റുന്ന നിഗൂഢതകൾ ആണ് സിനിമ.ക്ലൈമാക്സിൽ ഉള്ള ട്വിസ്ട്ട് പോലും മുൻകൂട്ടി പ്രവചിക്കാൻ പറ്റുന്ന തിരക്കഥ തന്നെയാണ് ചിത്രത്തിൻ്റെ ന്യൂനതയും..എന്ത് കൊണ്ട് വിനീത് കുമാറിന് സിനിമയിൽ പച്ച പിടിക്കാൻ പറ്റുന്നില്ല എന്നതിന് ഉത്തരം കൂടിയാണ് ഈ സിനിമ


പ്ര.മോ.ദി.സം

Thursday, June 1, 2023

ത്രിശങ്കു

 



ചെറിയ സിനിമകളും ഉയർന്നു വരുന്ന നടന്മാരും ഉള്ള സിനിമകൾ വിജയിക്കേണ്ടത് മലയാള സിനിമക്ക് അത്യാവശ്യം തന്നെയാണ്..അങ്ങിനെ കുറെ സിനിമകൾ വരുന്നുണ്ട് എങ്കിൽ പോലും ചിലത് ഒഴിച്ച് ഒന്നും പ്രേക്ഷകർക്ക് സംതൃപ്തി നൽകാറില്ല.



ചിലത് ഒക്കെ തള്ളി മറിച്ച് നിരാശ നൽകി മാത്രം പോകുന്നത് കൊണ്ട് പിന്നെയും ഇത്തരം ചിത്രങ്ങൾക്ക് തലവെച്ച് കൊടുക്കുവാൻ സിനിമക്ക് പോകുന്നത് അധിക ചിലവ് എന്ന് കരുതുന്ന പ്രേക്ഷകരെ അകറ്റി നിർത്തും.



ഒളിച്ചു ഓടുവാൻ തീരുമാനിച്ച കമിതാക്കൾ  കുടുംബത്തിലെ മറ്റൊരു ഒളിച്ചോട്ടം കൊണ്ട്  അവരെ കണ്ടു പിടിക്കുവാൻ വേണ്ടി   അമ്മാമ്മൻമാരുടെ കൂടെ മംഗലാപുരത്തേക്കൂ അവരറിയാതെ ഒരേ ബസ്സിൽ പോകുന്നതും അവിടെ വെച്ച് കണ്ടു മുട്ടിയത് പോലെ അഭിനയിച്ചു അവരുടെ കൂടെ കൂടുന്നതും പിന്നീട് ഉണ്ടാകുന്ന സംഭവ വികാസങ്ങളും ആണ് ചിത്രം.



നല്ല രസകരമായി പോകേണ്ട ചിത്രം വലിയ രസമൊന്നും നമ്മളിലെക്ക് സൃഷ്ടിക്കുന്നില്ല..അർജുൻ അശോകനും,അമ്മാമൻ മാരായി വന്ന സുരേഷ് കൃഷ്ണയും  തകർത്തപ്പോൾ  മുഖത്ത് അധികം ഭാവം ഒന്നും വരുത്താൻ കഴിയാത്ത നായക നടി തന്നെയാണ് സിനിമക്ക് നെഗറ്റീവ് ആകുന്നത്.




ഒരു മാസത്തിനിടയിൽ ഒ ടീ ടി യില് വരുമെന്ന് പ്രേക്ഷകന് ഉറപ്പുള്ളത് കൊണ്ട് തീയേറ്ററിലേക്ക് അവരെ എങ്ങിനെയെങ്കിലും എത്തിക്കണം എങ്കിൽ ഇത്തരം ചിത്രങ്ങളുടെ അണിയറക്കാർ നല്ലപോലെ ഹോം വർക് ചെയ്യണം..


പ്ര .മോ. ദി .സം