Saturday, May 13, 2023

ശാകുന്തളം

 





ചെറുപ്പം മുതൽ ഓരോരുത്തരും  വായിച്ചും കണ്ടും കേട്ടും മടുത്ത് പോയ ഒരു പ്രണയകഥ വീണ്ടും അഭ്രപാളികളിൽ വരുമ്പോൾ പുതുതായി നമ്മെ ആകർഷിക്കുന്ന എന്തെങ്കിലും കരുതി വെച്ചിരിക്കുന്ന ഒരു പ്രതീക്ഷ പ്രേക്ഷകരിൽ ഉണ്ടാകും.





എന്നാല് ഒരു സംഗീത നാടകം പോലെ നമ്മെ മുഷിപ്പിച്ച് കളം വിടുവാൻ ആണ് സംവിധായകൻ ശ്രമിച്ചത്.സിനിമ ആകുമ്പോൾ എഴുതിയത് അത് പോലെ പകർത്തി അവതരിപ്പിക്കുന്ന രീതി ബോറടി നൽകും..എത്തും ഒരു കൊച്ചു കുഞ്ഞിന് പോലും അറിയുന്ന വിശ്വ പ്രസിദ്ധ കഥ.





തെലുഗു സിനിമയുടെ റിച്ച്നസ് ഓരോ രംഗങ്ങളിൽ ഉണ്ടെങ്കിൽ പോലും നാടകം ആ

സ്വദിക്കുന്നതിൽ കവിഞ്ഞു ഒന്നും തന്നെയില്ല..ഉത്സവ പറമ്പുകളിൽ ബാലെ ഇതിലും നന്നായി നമുക്ക് രസം പകരും.






സാമന്തയും സൂഫി ദേവ് മോഹൻ കൂട്ട് ഉണ്ടായിട്ടു പോലും അത് ശരിയായി പ്രയോജനപ്പെടുത്ത്വാൻ അണിയറക്കാർ ശ്രമിച്ചില്ല.


പ്ര .മോ. ദി .സം

Thursday, May 11, 2023

വിചിത്രം

 



പേര് പോലെ തന്നെ  ഒരു കുടുംബത്തിലെ കുറെ പേരുടെ

 വിചിത്രമായ  അനുഭവങ്ങൾ പറയുകയാണ്.ഏറെ കുറെ നനഞ്ഞ പടക്കം ആയി പോയ കുറെ സിനിമകൾക്ക് ഇടയിൽ മറ്റൊന്ന്.





 കൊവിട് മഹാമാരിക്ക് ശേഷം  സിനിമകളുടെ കുത്തൊഴുക്ക് കൂടിയിട്ടുണ്ട്.അതിനൊക്കെ ഇവിടുന്ന് എങ്ങിനെ ഫണ്ട് ലഭിക്കുന്നു എന്ന കാര്യം നമ്മളെ പോലെ സർക്കാരിനും സംശയം ഉണ്ടാക്കിയിട്ടുണ്ട്.





ഒരാഴ്ച കൊണ്ട് പല ചിത്രങ്ങളും കോടി ക്ലബ്ബിൽ അംഗമാകുന്ന പ്രവണത ഈ അടുത്തകാലത്ത് കണ്ടു തുടങ്ങിയത് ആണ്.വിജയിക്കാതെ പോയ ചിത്രങ്ങൾ തന്നെ കണക്ക് പെരുപ്പിച്ചു കാട്ടി " ഹിറ്റ്" ആകുന്നു..തിയേറ്ററിൽ ഒരാഴ്ച പോലും ഇടില്ല എങ്കിൽ കൂടി ആഴ്‌ചയില് നാലും അഞ്ചും സിനിമ റിലീസ് ആകുന്നു.





അതിൻ്റെ പേരിൽ കുറെ നിർമ്മാതാക്കൾ സംശയ നിഴലിൽ ആവുകയും ചില കമ്പനികൾ കള്ളപ്പണം എടുത്ത് ഉപയോഗിച്ചതിന് പിഴ അടച്ചു എന്നൊക്കെ കരക്കമ്പി വരുന്നുണ്ട്. നിലപാടുകളുടെ രാജകുമാരൻ വരെ ഇതിൻ്റെ ഭാഗം ആയി എന്നതാണ് പുതിയ വാർത്ത.




അടിച്ചു പൊളിച്ചു ജീവിക്കുന്ന ഒന്നിനും കൊള്ളാത്ത അഞ്ച് ആണ് മക്കളുടെയും അവരെ പോറ്റാൻ പാട് പെടുന്ന അമ്മയുടെയും കഥയാണ് വിചിത്രം. സകല ഉടയിപ്പും കൊണ്ട് അമ്മയുടെ വരുമാനം കൊണ്ട് മാത്രം ജീവിച്ചു കളയാൻ ശ്രമിക്കുന്ന അവരെ വാടകകാരൻ ഇറക്കി വിടുമ്പോൾ കുടുംബ വീട്ടിലേക്ക് മാറുകയും അവിടെ ഉണ്ടാകുന്ന വിചിത്ര അനുഭവങ്ങൾ ആണ് കഥ.


പ്ര .മോ .ദി .സം

Wednesday, May 10, 2023

ഓ മേരി ലൈല

 



വലിയ അവകാശ വാദങ്ങൾ ഒന്നുമില്ലാതെ എത്തിയ ഒരു കൊച്ചു ചിത്രം.പതിവിൻ്റെ പരമാവധി ചെയ്തു വെറുപ്പിക്കൽ ഒന്നും ഇല്ലാതെ കൊണ്ടുപോകുവാൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ട്.






കോളേജിൽ വരുന്ന പുതുമുഖങ്ങൾക്ക് ആകസ്മികമായി നേതാവ് പദവി കൈവരിക്കുന്നു.സിനിമ അത് വഴി പോകും എന്ന് ചിന്തിക്കുമ്പോൾ വഴിമാറി പതിവ് കോളേജ് റോമാൻസ് പാതയിലേക്ക് പോകുകയാണ്.






ഒരേ മുഖമുള്ള രണ്ടു പേര് ഉണ്ടാകുമ്പോൾ ഉള്ള കൺഫ്യൂഷൻ ഒക്കെ പരമാവധി രസകരമായി തന്നെ പറഞ്ഞിട്ടുണ്ട്.നായിക ശരിക്കും കസറി എന്ന് തന്നെ പറയാം.രണ്ടു പേരെയും കൃത്യമായ ഹോം വർക്ക് ചെയ്തു തന്നെ അവതരിപ്പിച്ചു.






ചിത്രത്തിൻ്റെ നീളം കുറച്ചു പ്രശ്നം ഉണ്ടാകും എങ്കിലും പാട്ടുകളും ഒക്കെ ആസ്വദിക്കുവാൻ കഴിയും


പ്ര .മോ .ദി. സം

Tuesday, May 9, 2023

ബോലാ

 



പത്ത് വർഷത്തെ തടവ് കഴിഞ്ഞു  ജയിൽ  മോചിതനായ ഒരാള് തൻ്റെ കുഞ്ഞിനെ കാണുവാൻ വേണ്ടി വളരെ സന്തോഷത്തോടെ പുറത്തേക്ക് ഇറങ്ങുമ്പോൾ അയാളെ കാത്തു പുതിയ പ്രശ്നങ്ങൾ ജയിലിന് പുറത്ത് കാത്തു നിൽപ്പുണ്ടായിരുന്നു.


ജീവന്മരണ പോരാട്ടം നടത്തുന്ന ഒരു കൂട്ടം പോലീസ് ഉദ്യോഗസ്ഥരെ ട്രക്കിൽ കയറ്റി ആസ്പത്രിയിൽ  എത്തിക്കേണ്ട ചുമതല എസ്പി വഴി ബോലയുടെ തലയിൽ ആവുന്നത് കൊണ്ട് വഴിയിൽ ഉടനീളം പ്രശ്നങ്ങളുമായി മുന്നേറുകയാണ്.



കുറ്റവാളികളെ രക്ഷിക്കുവാൻ ഗുണ്ടകൾ ഒന്നടക്കം പോലീസ് സ്റ്റേഷൻ ആക്രമിച്ചപ്പോൾ അവരെ രക്ഷിക്കേണ്ട ബാധ്യതയും ബോല യുടെ ചുമലിൽ ആകുന്നു.


ഇത്തവണ കൈദി എന്ന തമിഴു സിനിമ റീമേക്ക് ചെയ്താണ് അജയ് ദേവ്ഗൺ സംവിധാനത്തിൽ ശ്രദ്ധിക്കുന്നത്.നായകനായി കൂടി ശ്രദ്ധേയ അഭിനയം കാഴ്ചവെക്കുന്ന അജയ്ക്ക് കൂട്ടിന് തബുവും ചേരുന്നു.



വില്ലനായി ദീപക് ഡിബ്രിയാൽ നമ്മളെ ഞെട്ടിക്കുന്നു എങ്കിൽ കൂടി ക്ലൈമാക്സിൽ ഒന്നും ചെയ്യുവാൻ പറ്റാതെ ആയി പോകുന്നത് നിരാശപ്പെടുത്തി.


ബൈക്ക് ലോറി സംഘടന രംഗങ്ങൾ നമ്മളെ ത്രിൽ അടുപ്പിക്കും എങ്കിൽ കൂടി തമിഴിലെ  കൈദ്ധി കണ്ടവർക്ക് അത്രക്ക് ആസ്വദിക്കുവാൻ പറ്റില്ല.


പ്ര .മോ .ദി .സം

Sunday, May 7, 2023

എന്താടാ സജി

 



നല്ലൊരു ഫീൽ ഗുഡ് ഫൻ്റേസി ചിത്രം  ജയസൂര്യ,കുഞ്ചാക്കോ ബോബൻ ഉണ്ടായിട്ടും എന്ത് കൊണ്ട് തിയേറ്ററിൽ ഓടിയില്ല എന്നതിന് പലതരം ഉത്തരങ്ങളും ഉണ്ടാകും.





ചില സിനിമകൾ "പുള്ളു" വർക് നടത്തി ഓടിക്കുന്ന ആളുകൾ ഇതുപോലെ  അത്യാവശ്യം നല്ല ഒരു സിനിമക്ക് നേരെ എന്താണ് പുറം തിരിഞ്ഞു നിൽക്കുന്നത് എന്നും അണിയറക്കാർ ചിന്തിക്കുന്നുണ്ട്.





മലയാളത്തിലെ പ്രമുഖ ബ്രാൻഡ് ആയ മാജിക് ഫ്രെയിം ഇതുവരെ എടുത്തത് ഒക്കെ ഒരുവിധം നല്ല സിനിമകൾ തന്നെയാണ്..സജി എന്ന നാട്ടിൻപുറത്ത്കാരിയും പുണ്യാളനും തമ്മിലുള്ള ബന്ധവും ആശയ വിനിമയവും ചുറ്റും ഉള്ള അവരുടെ കുടുംബവും സുഹൃത്തുക്കളും നാട്ടുകാരും പള്ളിക്കാരും ഒക്കെ ചേർന്ന്   കാഴ്ചവെക്കുന്ന സരസമായ ഒരു ചിത്രം തന്നെയാണ് പുതുമുഖ സംവിധായകൻ ഒരുക്കിയിരിക്കുന്നത്..






പ്രാഞ്ചിയേട്ടൻ സ്റ്റൈലിൽ വീണ്ടും ഒരു പുണ്യാളൻ എത്തിച്ചേർന്നത് എന്തോ ജനത്തിന് അത്ര പിടിച്ചില്ല എന്നത് കൊണ്ടോ മറ്റു മുൻവിധികൾ കൊണ്ടോ സിനിമ അധികം പേരും കണ്ടില്ല


പ്ര .മോ. ദി .സം