Monday, November 14, 2022

സർദാർ

 



പല രാജ്യങ്ങളും ശത്രു രാജ്യങ്ങളുടെ നീക്കങ്ങൾ അറിയാൻ വേണ്ടി ചാരന്മാരെ നിയോഗിക്കും.ചാരന്മാർആയത് കൊണ്ട് തന്നെ അവർക്ക് സ്വന്തക്കാരെ,ബന്ധക്കാരെ എന്തിന് സ്വന്തം അച്ഛനും അമ്മയോടും പോലും തൻ്റെ ജോലി എന്താണ് എന്ന് പറയുവാൻ വിലക്കുണ്ട്.




അവൻ ചെയ്യുന്നത് ഒരിക്കലും ശരിയായ ജോലിയോ പ്രവർത്തങ്ങൾ ഒന്നും ആയിരിക്കില്ല. ഒരു ഉഴപ്പനെ പോലെ നാട്ടിൽ സകല തരികിട പരിപാടികളും ചെയ്തു ചില ദിവസങ്ങളിൽ മുങ്ങി നടക്കുന്ന ആൾ ആയിരിക്കും. അത് കൊണ്ട് തന്നെ വീട്ടിലും നാട്ടിലും സമൂഹത്തിലും അവനു വലിയ മതിപ്പ് ഉണ്ടാകില്ല. അവഗണന ധാരാളം കിട്ടുകയും ചെയ്യും




സർദാർ അങ്ങിനെ ആയിരുന്നു.അവൻ്റെ സ്പൈ നയിം ആണ് സർദാർ. ഒരു കാലത്ത് ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗത്തിൻ്റെ കുന്തമുന..ഒരു ഓപ്പറേഷനിൽ അവനു ഇന്ത്യയിലെ       അഭ്യന്ത്രര വിഭാഗത്തിലെ വലിയൊരു ഉദ്യോഗസ്ഥനെ കൊല്ലേണ്ട്ന്ന അവസ്ഥ ഉണ്ടാകുന്നു.അതോടെ അതിനു പിന്നിൽ പ്രവർത്തിച്ച അവൻ്റെ മേലുദ്യോഗസ്ഥൻ സ്വാർഥത താൽപര്യങ്ങൾക്ക് വേണ്ടി   സർദാരിനെ രാജ്യദ്രോഹിയായി ജയിലിൽ അടക്കപ്പെടുകയാണ്.




ചില സംഭവങ്ങളുടെ പാശ്ചാത്തലത്തിൽ  മുപ്പത്തിൽപരം വർഷങ്ങൾക്കു ശേഷം സർദാർ തിരിച്ചു വരികയാണ്. തൻ്റെ നിരപരാധിത്വം തെളിയിക്കാൻ സാധിക്കുക ഇല്ല എന്നത് ഉറപ്പാണെങ്കിലും ചിലരെ സമൂഹത്തിന് മുന്നിൽ തുറന്നു കാട്ടുവാൻ വരുന്ന സർധാരിൻ്റെ കഥയാണ് കാർത്തി ഇരട്ട വേഷത്തിൽ എത്തുന്ന ചിത്രം.


" വെള്ളം" നമ്മുടെ സമൂഹത്തിലെ വലിയ  ബിസിനെസ്സ് ആയതും ബോട്ടിലിൽ നിറച്ച് രാജ്യത്തുടനീളം വിതരണം ചെയ്യുകയും നമ്മളെ രോഗികൾ ആകുകയും ചെയ്യുന്നു.


അതുകൊണ്ടുണ്ടാകുന്ന  ഭവിഷ്യത്തുകൾ ഒക്കെ അക്കമിട്ട് പ്രതിപാദിക്കുന്ന ചിത്രം ലൈല എന്ന പഴയ നായികയുടെ തിരിച്ചു വരവിനു കൂടി കളമൊരുക്കുന്നു.


പ്ര .മോ. ദി .സം


അമ്മു

 



അമ്മുവിന് ഭർത്താവിനെ വലിയ ഇഷ്ടം ആയിരുന്നു..ഭർത്താവിന് തിരിച്ചും..പക്ഷേ ഇടക്കിടക്ക് അങ്ങേരുടെ ഉള്ളിൽ നിന്നും തികട്ടി വരുന്ന പുരുഷാധിപത്യം പലപ്പോഴും  ഗാർഹിക പീഡനത്തിൽ എത്തിക്കുന്നു.




എങ്കിലും പിറ്റേന്ന് ശാന്തനാകുന്ന അവളോട് വാത്സല്യവും സ്നേഹവും കാണിക്കുമ്പോൾ അവള് എല്ലാം മറക്കുന്നു.ആദ്യ പീഡനങ്ങൾ അവള് അമ്മയോട് പറയുമ്പോൾ ഞാനും ഇതൊക്കെ ആദ്യ കാലത്ത് സഹിച്ചതാണ് എന്ന് പറയുമ്പോൾ അവൾക്കു വേവലാതിപെടാൻ ആരും ഇല്ലാതാകുന്നു.




സ്ത്രീകൾക്ക് വേണ്ടി അവർക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾക്ക് എതിരെ നാട്ടിൽ ഒരു ഫോർസിനെ രൂപീകരിക്കുന്നത് ,അതിന് വേണ്ടി ആത്മാർത്ഥമായി പ്രവർത്തിച്ചത്,നടപ്പിൽ വരുത്തിയത്  പോലീസ് ഉദ്യോഗസ്ഥനായ അവളുടെ ഭർത്താവ് ആണെന്നത് കൊണ്ട് തന്നെ പരാതിപെടുവാൻ അവൾക്ക് കഴിയാതെ പോകുന്നു.




സ്ത്രീകൾക്ക് നേരെയുള്ള ഗാർഹിക പീഡനങ്ങൾക്ക് ,അതിക്രമങ്ങൾക്ക് അറുതി വരുത്തുവാൻ ഉള്ള അമ്മുവിൻ്റെ പോരാട്ടത്തിൻ്റെ കഥയാണ് ഈ മൊഴിമാറ്റ ചിത്രം.




ഐശ്വര്യ ലക്ഷ്മി പൊന്നിയൻ ശെൽവൻ എന്ന ചിത്രത്തിന് ശേഷം അഭിനയ പ്രാധാന്യം ഉള്ള മറ്റൊരു ചിത്രത്തിൽ കൂടി പ്രത്യക്ഷപ്പെടുന്നു.


പ്ര .മോ. ദി .സം

Sunday, November 13, 2022

മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്


 


ആരായിരുന്നു എന്തായിരുന്നു നമുക്ക്  മലയാളികൾക്ക് വിനീത് ശ്രീനിവാസൻ..അയൽ വീട്ടിലെ  പയ്യൻ,നിഷ്കളങ്കൻ,നന്മകൾ മാത്രം ആഗ്രഹിക്കുന്ന സുഹൃത്ത്,ചങ്കുകൾക്ക് വേണ്ടി എന്തും ചെയ്യുന്ന ആൾ



പക്ഷേ ഈ സിനിമ കണ്ടാൽ ഞെട്ടും..ഇതിലെ ചെയ്തികൾ കണ്ടാൽ തലയിൽ കയ്യ് വെക്കും..ചിലപ്പോൾ കണ്ണ് തിരുമ്മി ഒന്ന് കൂടി നോക്കും..ഇത് വിനീത് തന്നെയല്ലേ എന്ന്...വിനീത് ശ്രീനിവാസൻ്റെ ഇതുവരെ കാണാത്ത ഒരു റോളാണ് ഇതിൽ..ചിത്രത്തിൽ ഉടനീളം അദ്ദേഹം അതറിഞ്ഞു പൂണ്ടു വിള യാടിയിട്ടുണ്ട്.




അഭിനയത്തിൽ ഇടക്കിടക്ക് മാത്രം  എന്ത് കൊണ്ട് വരുന്നു എന്ന് അദ്ദേഹത്തിൻ്റെ സിനിമകളുടെ സിലക്ഷൻ സാക്ഷ്യപ്പെടുത്തുന്നു.



ഇന്ന് വലിയ തരത്തിൽ അഴിമതി നടക്കുന്ന ഒന്നാണ് ഇൻഷുറൻസ് രംഗം..അധികം പേരും പല വിധത്തിൽ ഉള്ള ഇൻഷുറൻസ് എടുക്കുന്നുണ്ട് എങ്കിൽ പോലും അത് കൃത്യമായി ക്ലെയിം ചെയ്യാനോ വേണ്ട വിധത്തിൽ ഉപയോഗപ്പെടുത്തുവാൻ ഒന്നും പലർക്കും അറിയില്ല.



എന്നാല് ഇതൊക്കെ കൃത്യമായി അറിയുന്ന അതൊക്കെ പഠിച്ച വക്കീലന്മാരും,ഡോക്ടർമാരും,ഇൻഷുറൻസ് കമ്പനി മാനേജർമാരും ഒക്കെ ചേർന്ന് ഒരു ടീമായി മാറി നമ്മളെ മുതലെടുത്ത് കോടികൾ സമ്പാദിക്കുന്ന കഥയാണ് ചിത്രം പറയുന്നത്



നേരായി ഒന്നും ഇവർക്ക് ഇതൊക്കെ ചെയ്താൽ പണം കിട്ടുകയില്ല.അതുകൊണ്ട് വളഞ്ഞ വഴിയിലൂടെ പല നിയമങ്ങളും കാറ്റിൽ പറത്തി നമ്മളെ ചൂഷണം ചെയ്യുകയാണ്..നമ്മുടെ തലസ്ഥാനത്ത്   നടന്ന ഇത്തരം തട്ടിപ്പുകളുടെ കഥകൾ അടുത്തകാലത്ത് വാർത്തയായിരുന്നു.അങ്ങിനെ നാട്ടിൽ ഉടനീളം എത്ര എണ്ണം നടന്നിരിക്കും..പണം സമ്പാദിക്കുവാൻ ഏതു മാർഗവും സ്വീകരിക്കുന്ന മനുഷ്യ വർഗ്ഗത്തിൻ്റെ അധംപതനത്ത്ൻ്റെ കഥ കൂടിയാണിത്.


പ്ര .മോ .ദി .സം

പടവെട്ട്

 



വർഷങ്ങൾക്കു മുൻപ് അംബാനി എല്ലാവർക്കും നെറ്റ് കണക്ഷൻ ഉള്ള സിം ഫ്രീ ആയി തന്നപ്പോൾ അതിനു പിന്നിലെ അംബാനിയുടെ ബിസിനെസ്സ് ചിന്തകള് മനസ്സിലാക്കാതെ എല്ലാവരും ഓടിപോയി ക്യൂ നിന്ന് സിം വാങ്ങി.




ഇൻ്റർനെറ്റിലെ വിഭവങ്ങൾ നമ്മുടെ മനസ്സിൽ അടിച്ചേൽപ്പിച്ചു ഓരോരുത്തരെയും അടിമകൾ ആക്കി അവർ നമ്മൾക്ക് നെറ്റ് ഇല്ലാതെ ജീവിക്കാൻ പറ്റാത്ത അവസ്ഥ വരെ  ഉണ്ടാക്കി.പിന്നെ അയാള്  എന്ത് വിലയിട്ടാലും അത് നമുക്ക് വാങ്ങിയേ തീരൂ എന്ന അവസ്ഥയിലേക്ക് എത്തിച്ചു. ഇന്ന് ആളുകൾ അംബാനിയെ ഇ- തെറി പറയുന്നത് പോലും അംബാനിയുടെ സിം ഉപയോഗിച്ച് തന്നെ എന്നത്  മറ്റൊരു കൗതുകം.




കുയ്യാലി എന്ന രാഷ്ട്രീയ നേതാവും അത് തന്നെയാണ് മാലൂർ എന്ന ഗ്രാമത്തിലെ ജനങ്ങളോട് ചെയ്തതും.ആദ്യം എല്ലാം സൗജന്യമായി കൊടുത്ത് പയ്യെ പയ്യെ എല്ലാം പിടിച്ചെടുക്കാൻ ഉള്ള ഒരു അജണ്ട.


നാട്ടിലെ മടിയനും ഒരു ജോലിക്കും പോകാത്തവനുമായ രവി എന്ന യുവാവിന് ഈ "സൗജന്യം " നന്നേ രസിച്ചു എങ്കിലും "കുയ്യാലീ വക," എന്ന ബോർഡ് സ്വന്തം പുരയിടത്തിൽ വെക്കുന്നതിൽ താൽപര്യം ഉണ്ടായിരുന്നില്ല.ഒരു രാത്രിയിൽ അത് അവൻ പൊളിച്ചു എങ്കിലും എതിരാളി ശക്തൻ ആയത് കൊണ്ട് പല പ്രതിബ്ന് ധങ്ങളും നേരിടേണ്ടി വരുന്നു. സൗജന്യം വാങ്ങി മോന്തി എതിർക്കുന്നവർ എന്ന പരിഹാസം അവനെ വല്ലാതെ പിടിച്ചുലക്കുകയും നാട്ടിൽ അപഹാസ്യനായി പോകുകയും ചെയ്യുന്നു.




അവിടുന്ന് അങ്ങോട്ട് സ്വന്തം മാനവും  മണ്ണും പറമ്പും പുരയിടവും ഗ്രാമവും തിരിച്ചു പിടിക്കാൻ ഉള്ള ശ്രമമാണ് പടവെട്ട്.അതുവരെ അവനെ പരിഹസിച്ച നാട്ടുകാരും അവൻ്റെ നന്മ തിരിച്ചറിഞ്ഞു അവൻ്റെ കൂടെ ഒത്തുചേരുന്നു.



അടുത്ത കാലത്തെ പരാജയങ്ങളിൽ നിന്നും പടവെട്ടി യുള്ള  നിവിൻ പോളിയുടെ വിജയം തന്നെയാണ് സിനിമ..പുതുമുഖ സംവിധായകൻ എന്ന് തോന്നാത്ത അച്ചടക്കവും കൈ ഒതുക്കവും തിരക്കഥയിലും സംവിധാനത്തിലും കാണാം


പ്ര .മോ .ദി .സം

Saturday, November 12, 2022

കാന്താര

 



മനുഷ്യൻ  ജീവിതത്തിൻ്റെ ആധിപത്യം ഉറപ്പിക്കാൻ വേണ്ടി അധിനിവേശം നടത്തി കാടും മലകളും പുഴകളും തോടുകളും കുളങ്ങളും ഒക്കെ കയ്യേറി സ്വന്തമാക്കും..അത് കൊണ്ട് വനങ്ങളും മൃഗങ്ങളും പ്രകൃതിയും ഒക്കെ നശിച്ചു പോകും.



പക്ഷേ ചിലരുണ്ട്..കയ്യേറ്റം നടത്തിയാലും പ്രകൃതിയെ പൊന്നുപോലെ നോക്കുന്നവർ. പക്ഷേ അവർ എത്ര നന്നായി പ്രകൃതിയെയും മൃഗങ്ങളെയും സംരക്ഷിച്ചാൽ പോലും നിയമത്തിൻ്റെ മുന്നിൽ അവർ കുറ്റക്കാർ തന്നെയായിരിക്കും .നിയമം അവർക്ക് പിന്നിൽ സഞ്ചരിക്കും.നിയമത്തെ പ്രതിരോധിക്കുവാൻ അവർ ചെന്നെത്തുക വളഞ്ഞവഴികൾ കുറെ ഉള്ള ചതി കുഴികളിൽ ആയിരിക്കും.





നൂറ്റാണ്ടുകൾക്ക് മുൻപ് മനസമാധാനം കിട്ടാതെ രാജ്യം വിട്ടിറങ്ങിയ രാജാവിന് ഒരു വനത്തിൽ വെച്ച് കാണുന്ന കൽ രൂപതിൽ തൊഴുതപ്പോൾ മനശാന്തി ലഭിക്കുന്നു. തൻ്റെ കുറെ ഭൂസ്വത്തുക്കൾ അവർക്ക് നൽകി  രാജാവ് ആ കല്ല് കൊണ്ട് വന്നു നാട്ടിൽ  സ്ഥാപിക്കുകയാണ് ..



ആചാരവും അനുഷ്ഠാനവും ഒക്കെ നോക്കി അത് നാട്ടിൽ പ്രതിഷ്ഠിക്കുന്നു. ദൈവത്തിൻ്റെ പ്രീതിക്കായി നാടിൻ്റെ നന്മക്കായി കുലത്തിൽ അർഹതപ്പെട്ട ആളുകൾ കാലാകാലം തെയ്യം കെട്ടി ദൈവത്തിൻ്റെ ശക്തി ആവാഹിച്ച പോലെ മനുഷ്യരോട് സംസാരിക്കുന്നു.ഭാവികളെ കുറിച്ച് മുന്നറിയിപ്പ് നൽകുന്നു.



തലമുറകൾ മാറി മാറി വന്നപ്പോൾ മനുഷ്യൻ്റെ സ്വഭവങ്ങൾക്ക് ആർത്തി കൂടി പിൻബലം ആകുന്നു.ആ സ്ഥലത്തിന് വേണ്ടി പിൻ തലമുറ അവകാശം ചോദിച്ചു വളഞ്ഞ വഴിയിൽ കൂടി അത് തിരിച്ചെടുക്കാൻ ശ്രമിക്കുകയാണ്.


ദൈവവേഷം കെട്ടാൻ അവകാശം ഉള്ള ശിവ കുടിച്ചും മധിച്ചും വേട്ടയാടി നടന്നപ്പോൾ അവനിലൂടെ അവൻ്റെ വംശം ചതിയിൽ പെട്ട് പോകുന്നു. എല്ലാം മനസ്സിലാക്കി കൈവിട്ട നേരത്ത് അവൻ നാട്ടുകാരുടെ മുന്നിൽ കുറ്റവാളി ആയി പോകുന്നു. അങ്ങിനെ ഒരു ഒരവസരത്തിൽ അവനു ദൈവവേഷത്തിൽ ആടിതിമിർക്കേണ്ടി വരുന്നു. ശത്രു സംഹാരം നടത്തേണ്ട അവസ്ഥ കൈവരുന്നു.



പ്രകൃതിയും ആചാരവും വിശ്വാസവും ഒക്കെ കോർത്തിണക്കി ഇത്തവണ വിസ്മയിക്കുകയാണ് ഷെട്ടി ടീം.ഇരുപത് കോടിയിൽ എടുത്ത സിനിമ അത് കൊണ്ട് തന്നെയാണ് നാന്നൂറ് കോടി കഴിഞ്ഞു ജൈത്രയാത്ര തുടരുന്നത്.


പ്ര .മോ. ദി. സം

Friday, November 11, 2022

അപ്പൻ




ഈ വർഷം കണ്ട മികച്ച സിനിമ എതെന്ന് ആരെങ്കിലും ചോദിക്കുക ആണെങ്കിൽ അതിൽ തുടക്കത്തിൽ തന്നെ "അപ്പൻ" ഉണ്ടാകും.അത്ര ഹൃദ്യമായ അനുഭവമാണ് സിനിമ നൽകിയത്.നമ്മൾ നമുക്കുള്ളിലും നമുക്ക് ചുറ്റും കാണുന്ന അല്ലെങ്കിൽ കാണാൻ പോകുന്ന അല്ലെങ്കിൽ കണ്ടു കഴിഞ്ഞ ചില സംഭവങ്ങൾ.






നാട്ടുകാരും വീട്ടുകാരും കയ്യിലിരിപ്പ് കൊണ്ട് മരിക്കണം എന്ന് ആഗ്രഹിക്കുന്ന അപ്പൻ്റെ മുൻകാല ചെയ്തികൾ സഹിക്കുന്നതിന് അപ്പുറം ആയിരുന്നു.അരക്ക് കീഴിൽ തകർന്നു കിടക്കുന്ന അവസരത്തിൽ പോലും  പെണ്ണും കള്ളും രതിയും കാമവും സ്വപ്നം കാണുന്ന പഴയ പടക്കുതിരയായി അലൻസിയർ തകർത്തു.






അപ്പൻ്റെ മോൻ ആയിപ്പോയി എന്ന ഒറ്റ കാരണത്താൽ നാട്ടു കാരിൽ നിന്നും ചെറുപ്പം മുതലേ പരിഹാസവും കുത്ത് വാക്കുകളും അനുഭവിക്കുന്ന മകൻ്റെ ഭാഗം സണ്ണി വയിനും അവിസ്മരണീയ മാക്കി.






ക്രൂരനായ ഭർത്താവു ആയിട്ടും അമ്മയോട് വളരെ  സ്നേഹമുള്ള മകൻ ഭർത്താവിന് എതിരെ സാഹചര്യം കൊണ്ട്  ചെയ്യുന്ന പ്രവർത്തികൾ പേടിയോടെ  കണ്ടു ഉരുകുന്ന അമ്മയായി പോളി വിൽസൺ എന്ന അഭിനേത്രി ഉജ്ജ്വല അഭിനയം കാഴ്ചവെച്ചു..


നാട്ടുകാരുടെ" മോശം' സ്ത്രീയായി അഭിനയിച്ച നടി തന്നെയാണ് പിന്നീട്  കഥ മുന്നോട്ട് കൊണ്ട് പോകുന്നത്.അപ്പനായ മനുഷ്യൻ വെറും കാമത്തിന് മാത്രം ഉപയോഗിച്ചിട്ടും എല്ലാം സഹിച്ചു തൻ്റെ ലക്ഷ്യത്തിലേക്ക് എത്താൻ ഉള്ള കാത്തിരിപ്പ് അവർ അവിസ്മരണീയ അനുഭവം തന്നു.കഥാപാത്രത്തിന് അനുയോജ്യമായ ആവശ്യപ്പെടുന്ന ശരീരപ്രകൃതിയും.. 




ചില സമയങ്ങളിൽ ബിന്ദു പണിക്കർ ആയിപോകുന്ന ഗ്രേസി കുറച്ചുകൂടി ശ്രദ്ധിച്ചാൽ അതിൽ നിന്നും പുറത്ത് വരാം.അനന്യ ,പേരറിയാത്ത കുറെ ചേട്ടനും ചേച്ചിമാരും ഒക്കെ തകർത്തു തന്നെ അഭിനയിച്ചിട്ടുണ്ട്.


പ്ര .മോ. ദി .സം

Wednesday, November 9, 2022

സിനിമ "പ്രേമികൾ"

 


ചില സംവിധായകർക്ക് അവരുടെ ചിത്രങ്ങളെ കുറിച്ച് "അഭിപ്രായം" പറയുന്നത് അത്ര ഇഷ്ടമല്ല ...കഥയും "കഥാപാത്രങ്ങളും" ഇല്ലാത്ത ചെയ്തുവെച്ച നമ്മളെ പറ്റിക്കുന്ന തട്ടിക്കൂട്ട് കാര്യങ്ങളും മറ്റും പറയുമ്പോൾ മാത്രമാണ് ചൊറിച്ചിൽ...തല്ലിപ്പൊളി ആണെങ്കിലും നല്ലത് എന്ന് പറഞ്ഞാല് "ഏമാന്മാർ"ക്കു വല്ലാതങ്ങു കുളിര് കോരും...


ഇവറ്റകൾ തന്നെയാണ് മലയാള സിനിമയുടെ നിലവിലെ ശാപവും..ഒന്നിനും കൊള്ളാത്ത ചിത്രങ്ങൾ വലിയ ഹൈപ്പോക്കെ നൽകി പാവം പ്രേക്ഷകരെ ഉന്തി തള്ളി തീയേറ്ററിലേക്ക് പറഞ്ഞു വിടും.സിനിമ കണ്ട് കിളി പോകുന്ന പ്രേക്ഷകർ എന്തായാലും പ്രതികരിക്കും.


അപ്പോ ഒരു ഡയലോഗും ഉണ്ടു...ഇത് കുറെപേരുടെ അധ്വാനം ആണ് സമർപ്പണം ആണ് ചോറ് ആണ്....സിനിമയെ ഇങ്ങിനെ നശിപ്പിക്കരുത് എന്നൊക്കെ...


ഇവൻ്റെയൊക്കെ വർത്തമാനം കേട്ടാൽ തോന്നും ഇവൻ്റെയൊക്കെ കുടുംബത്തിൽ നിന്നും വാങ്ങിയാണ് നമ്മൾ സിനിമ കാണുവാൻ പോകുന്നത് എന്ന്...സിനിമ ഇഷ്ട്ടപെട്ടു പോയ മനസ്സിൽ നിറച്ചും സിനിമയുള്ള ആൾകാർ ലോകേഷ് കനകരാജു പറഞ്ഞത് പോലെ അവൻ്റെ "അത്യാവശ്യങ്ങൾ" മാറ്റിവെച്ചാ സിനിമക്ക് വേണ്ടി കാശു ചിലവഴിക്കുന്നത്..


സിനിമകൊണ്ട് അവനു രസിക്കുമ്പോൾ പണം മുതലായി എന്ന് അവനു തോന്നുമ്പോൾ  അത് മറ്റുള്ളവരുമായി പങ്കുവെക്കുന്നത് പോലെ അത് നഷ്ടപ്പെട്ടു എന്ന് തോന്നുമ്പോൾ അവനു നഷ്ട്ടത്തെ കുറിച്ചും പറയേണ്ടി വരും.. അത് എത്ര വലിയ ആൾക്കാരുടെ സിനിമ ആണെങ്കിൽ പോലും..


അഭിപ്രായം പറയാതിരിക്കാൻ ഇത്   ചൈനയല്ല കൊറിയയും അല്ല.


പ്ര .മോ .ദി .സം