Tuesday, May 6, 2025

വടക്കൻ

 


ഒരു റിയാലിറ്റി ഷോയ്ക്കിടെ ഉണ്ടായ ആളപായം പോലീസ് അന്വേഷിച്ചിട്ടും കൃത്യമായ രീതിയിൽ കണ്ടെത്തുവാൻ കഴിയാത്തത് കൊണ്ട്  അതിൽ മറ്റേതോ ശക്തിയുടെ സാന്നിധ്യം ഉണ്ടെന്ന് അനുമാനിച്ചു അതെ കുറിച്ച് അന്വേഷിക്കാൻ ഭൂതപ്രേതങ്ങളുടെ സാന്നിധ്യം കണ്ടുപിടിക്കുന്ന ആൾ വിദേശത്ത് നിന്നും എത്തുന്നു.



പണ്ട് എങ്ങോ തെയ്യം കെട്ടുന്ന കലാകാരനെ  അന്നത്തെ ജന്മി തൻ്റെ ഭാര്യയെ പ്രാപിച്ചത് കൊണ്ട് വിഷഹാരിയെ കൊണ്ട്  ചതിച്ചു കൊന്നതിനാൽ അയാളുടെ മോക്ഷം കിട്ടാത്ത ആത്മാവ് റിയാലിറ്റി ഷോ നടത്തിയ ബംഗ്ലാവിൻ്റെ ചുറ്റും ഉണ്ടെന്ന് അന്വേഷണത്തിൽ അയാള്  മനസ്സിലാകുന്നു.


പിന്നീട് അതുമായി ബന്ധപെട്ടു അയാൾക്കും ചില പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ അയാൾക്ക് ആ സംഭവവുമായി ഉണ്ടാകുന്ന കണക്ഷനും മറ്റുമാണ് ഉണ്ണി.ആർ രചിച്ച ഈ സൂപ്പർ നാച്ചുറൽ  ചിത്രത്തിൻ്റെ കഥ.


ഭൂതവും ഭാവിയും വർത്തമാനവും  ഒക്കെ സമനൃയിപ്പിച്ചു ഒരു ഫാൻ്റസി റൂട്ടിൽ പറഞ്ഞു പോകുന്ന ചിത്രം വളരെ കുറച്ച് കഥാപാത്രങ്ങളെ കൊണ്ട് സംവിധായകൻ പൂർത്ഥികരിച്ചിട്ടുണ്ട്.എങ്കിലും തുടക്കത്തിൽ നായകനെ വിദേശത്ത് വെച്ച്  പരിചയപ്പെടുത്തുന്നത് കുറച്ചു കൂടിപോയോ എന്ന് തോന്നാതിരുന്നില്ല.


കിഷോർ,ശ്രുതി മേനോൻ എന്നിവർ മുഖ്യവേഷത്തിൽ അഭിനയിച്ച് ചിത്രം സജീദ് സംവിധാനം ചെയ്തിരിക്കുന്നു.


പ്ര.മോ.ദി.സം

No comments:

Post a Comment