Friday, May 2, 2025

ബി ഹാപ്പി

 

ഇന്ന് ധാരാളം ടിവി ഷോകൾ ദിനംപ്രതി കുറെയേറെ സൂപ്പർ താരങ്ങളെ സൃഷ്ടിക്കുന്നുണ്ട്.ഡാൻസ് ആയും പാട്ട് ആയും മറ്റു പലതരത്തിൽ ഉള്ള വിഷയങ്ങൾ കൊണ്ടും വൈവിധ്യമായ ധാരാളം ഷോകൾ ഇന്ന് നമ്മുടെ വിരൽത്തുമ്പിൽ കാണുവാൻ കഴിയും.


അത്തരം കുട്ടികളുടെ ഡാൻസ് ടാലൻ്റ് ഷോയുടെ കഥ പറയുകയാണ് ബി ഹാപ്പി..അഭിഷേക് ബച്ചൻ,നാസർ, നോര ഫത്തേഹി,ജോണി ലിവർ എന്നിവർ അഭിനയിച്ച ചിത്രത്തിൽ ഇനിയത്ത് വർമ്മ എന്ന കൊച്ചുമിടുക്കി ആണ് മുഖ്യ വേഷത്തിൽ.


ഊട്ടിയില് അച്ഛനും വല്യച്ഛനും ഒപ്പം കഴിയുന്ന അമ്മയില്ലാത്ത കുട്ടിക്ക് ഡാൻസ് ജീവൻ ആയിരുന്നിട്ടും അച്ഛൻ പഠിപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആവശ്യപ്പെടുന്നു. വല്യച്ഛൻ്റെ സഹായത്തോടെ അച്ഛനെ കൊണ്ട് നിർബന്ധിപ്പിച്ച് സ്കൂൾ ഡാൻസ് ഷോയില് പങ്കെടുക്കുന്ന അവളുടെ ടാലൻ്റ് മനസ്സിലാക്കി അച്ഛനും പിന്നീട് സപ്പോർട്ട് കൊടുക്കുന്ന. ഇന്ത്യയിലെ നമ്പർ വൺ ടാലൻ്റ് ഷോയിൽ അങ്ങിനെ അവള് പ്രവേശനം നേടുന്നു.


വളരെ മനോഹരമായി നൃത്തം ചെയ്തു ഇന്ത്യയിൽ മുഴുവൻ ആരാധകരെ നേടിയ അവൾക്ക് പെട്ടെന്ന് ഷോയുടെ ഇടയിൽ നടക്കുന്ന ദുരന്തവും മറ്റുമാണ് ചിത്രം പറയുന്നത്.


റിമോ ഡിസൂസ സംവിധാനം ചെയ്ത ചിത്രം അവസാന ഭാഗത്തോട് അടുക്കുമ്പോൾ  നെഞ്ചിൽ നേരിപ്പോട് കയറ്റുമെങ്കിലും അതുവരെയുള്ള ഉത്സവമൂഡ് ക്രിയേറ്റ് ചെയ്ത് ആസ്വദിക്കുവാൻ കഴിഞ്ഞിട്ടുണ്ട്.


അച്ഛന് പെൺമക്കൾ രാജകുമാരി ആയിരിക്കും എന്നത് ഒന്നുകൂടി ഉറപ്പിച്ചു പറയുന്ന ചിത്രം മലയാളം അടക്കം എല്ലാ പ്രധാനഭാഷകളിലും മൊഴിമാറ്റം നടത്തിയിട്ടുണ്ട്.


പ്ര.മോ.ദി.സം

No comments:

Post a Comment