മുൻപ് നല്ല സിനിമ എന്ന മൗത്ത് പബ്ലിസിറ്റി കിട്ടിയത് കൊണ്ട് കുടുംബസദസ്സുകൾ ഏറ്റെടുത്തു പണം വാരിയ സിനിമകൾ ഉണ്ടായിരുന്നു.പക്ഷേ ഈ കാലത്ത് നല്ല സിനിമ എന്ന് എത്ര പറഞ്ഞാലും കുടുംബ പ്രേക്ഷകർ തീയേറ്ററിലേക്ക് എത്തുന്നത് വലിയ പടങ്ങൾക്ക് മാത്രമാണ്.
അതിനു പല ഘടകങ്ങൾ ഉണ്ട്..തിയേറ്ററിൽ ഒരു നാലംഗ കുടുംബത്തിന് സിനിമ കാണണം എങ്കിൽ മിനിമം ആയിരം രൂപ എങ്കിലും വേണം..പിന്നെ അവിടുന്ന് പോപ്പ് കോൺ,കാപ്പി ,ചായ ഒക്കെ കുടിക്കുന്നതിൻ്റെ ചിലവ് താങ്ങാവുന്നതിലും അപ്പുറമാണ്..ശരിക്കും തിയേറ്ററിൽ "കൊള്ള "എന്ന് തന്നെ വേണമെങ്കിൽ പറയാം.
അതുകൊണ്ട് സിനിമദാഹികൾ ഒഴിച്ച് പലരെയും തിയേറ്ററിൽ നിന്നും അകറ്റുന്നു. ഇതിൻ്റെ ചെറിയോരു അംശം ചിലവുണ്ടെങ്കിൽ ഒട്ടിട്ടി റിലീസ് ആയാൽ ഇത്തരം ചിത്രങ്ങൾ കാണാൻ അവർക്ക് കഴിയും എന്നുള്ളത് കൊണ്ട് അത്തരം സമീപനം സ്വീകരിക്കുന്നത്.
മലയോര മേഖലയിലെ ഔസേപ്പിൻ്റെ ബിസിനസ് മലഞ്ചരക്ക് ആണ്..അതിലൂടെ അയാള് വളരെയേറെ സബാധി ച്ചിട്ടുണ്ട് എങ്കിൽ കൂടി മക്കൾക്ക് അടക്കം വെറുതെ കൊടുക്കാതെ ആവശ്യങ്ങൾക്ക് മാത്രമേ ചിലവഴിക്കൂ..
അമ്മയില്ലാതെ വളർന്ന മൂന്നുമക്കളിൽ ഇളയവൻ ഒഴിച്ച് മറ്റു രണ്ടുപേർ ഉയർന്ന ഉദ്യോഗസ്ഥർ ആയെങ്കിലും അവർക്കു ഉള്ള വിഹിതം കൈക്കലാക്കി എങ്കിലും വീണ്ടും അവർ പലവിധത്തിൽ പണത്തിനു ശ്രമിച്ചു കൊണ്ടിരുന്നു..ഔസേപ്പ് എല്ലാറ്റിനും ഒരു പരിധി വെച്ചതിനാൽ അവർക്ക് പെട്ടെന്ന് പണം കിട്ടാതെ വരികയും ചെയ്യുന്നു.
ഒരു ദിവസം പെട്ടെന്ന് ഔസേപ്പ് മരണപ്പെട്ടതോടെ അദ്ദേഹത്തിൻ്റെ വക്കീൽ ഒസ്യത്തിനെ കുറിച്ച് സംസാരിക്കുകയാണ്.മുഴുവൻ സ്വത്തും എഴുതിവച്ച ഇളയവൻ റോയിയെ ഔസേപ്പ് മരിക്കുന്നതിന് മുൻപ് കാണാതാവുകയും അപ്പൻ്റെ മരണത്തിന് പോലും അയാളുടെ സാന്നിധ്യം ഇല്ലാതിരിക്കുകയും ചെയ്യുമ്പോൾ പോലീസ് അന്വേഷണം തുടരുകയാണ്.
പോലീസിന് മനസ്സിലാകാത്ത ചില നിഗൂഢതകൾ കുടുംബത്തിൽ ഉണ്ടെന്ന് മനസ്സിലാക്കിയ അന്വേഷണമാണ് പിന്നീട്..കാര്യങ്ങള് ഒക്കെ പോലീസിന് ഒഴിച്ച് ചില കുടുംബ കാർക്കും പ്രേക്ഷകനും മുൻപേ അറിയുന്നത് കൊണ്ടും മറ്റും നല്ലൊരു ത്രില്ലർ പ്രതീക്ഷിച്ചാൽ നിരാശ അനുഭവപ്പെടും.
ആർ.ജെ ശരത് ചന്ദ്രൻ സംവിധാനം ചെയ്ത ചിത്രം അവിചാരിതമായ പ്രശ്നങ്ങൾ കൊണ്ട് താറുമാറായ ഒരു കുടുംബത്തിൻ്റെ കഥ പറയുന്നു.ദിലീഷ് പോത്തൻ,ഷാജോൺ,വിജയരാഘവൻ,ലെന, കണി കസ്തൂരി,ഹേമന്ദ് എന്നിവർ അഭിനയിക്കുന്നു.
പ്ര.മോ.ദി.സം
No comments:
Post a Comment