Sunday, September 10, 2023

വാഗൺ ട്രാജഡി

 


സാധാരണ ബുക്ക് ചെയ്താണ് എറണാകുളത്ത് നിന്ന്  തലശ്ശേരിക്ക് വരവ് എങ്കിലും ഇന്നലെ ഇരിഞ്ഞാലക്കുട ഒരു കല്യാണത്തിന് പങ്കെടുക്കേണ്ടത് കൊണ്ട് ബുക്ക് ചെയ്യാതെ തൃശ്ശരിൽ നിന്നും ട്രെയിനിൽ കയരേണ്ടി വന്നു.


തൃശ്ശൂരിൽ ഉച്ചക്ക് രണ്ടര കഴിഞ്ഞു എത്തേണ്ട  നേത്രാവതി ട്രെയിൻ വരുമ്പോൾ തന്നെ മൂന്നു മണി കഴിഞ്ഞിരുന്നു.തൃശ്ശൂർ പൂരത്തിന് ഉള്ള ആൾക്കാർ വടക്കോട്ട് യാത്രചെയ്യാൻ  പ്ലാറ്റ് ഫോമിൽ ഉണ്ടായിരുന്നു.


അടുത്ത മണിക്കൂറിൽ മറ്റു വണ്ടികൾ ഇല്ലാത്തതിനാൽ ഒന്നോ രണ്ടോ ജനറൽ മാത്രമുള്ള ട്രെയിനിൽ കയറാൻ കൂട്ട ഇടി ആയിരുന്നു. വലിയ ബാഗ് കൂടെയുള്ള കുട്ടികൾക്കും സ്ത്രീകൾക്കും ആ മത്സരത്തിൽ പങ്കെടുക്കുവാൻ പറ്റിയില്ല എന്ന് മാത്രമല്ല പലർക്കും കയറാൻ കൂടി കഴിഞ്ഞില്ല.ചിലരൊക്കെ റിസർവ് കോച്ചിൽ കയറി എങ്കിലും കുറേപ്പേർ  വണ്ടി പുറപെട്ടു കഴിഞ്ഞപ്പോള് പുറത്ത് തന്നെ ആയിരുന്നു.


രണ്ടു ജനറൽ കമ്പാർട്ട്മെൻ്റ് മുൻപിൽ ഉണ്ടായിരുന്നു എങ്കിലും ഒന്നിൻ്റെ പകുതി ഇന്ത്യൻ പോസ്റ്റിന് വേണ്ടി ഉപയോഗപ്പെടുത്തിയിരുന്നു. അതിൽ ഭൂരിഭാഗം സ്ഥലം കാലി ആയിട്ട് കൂടി ചെറിയൊരു ഭാഗത്ത് മാത്രം പോസ്റ്റുകൾ ഒതുക്കി ബാക്കി ഭാഗം ശ്വാസം വിടുവാൻ പോലും വിഷമിക്കുന്ന യാത്രക്കാർക്ക് നൽകുവാൻ തയ്യാറായില്ല.


അത് മാത്രമല്ല അതിനുള്ളിലെ ജീവനക്കാർ സ്ലീപ്പരിൽ യാത്ര ചെയ്യുന്നത് പോലെ കിടന്നു ഫോണിൽ കളിച്ചും ഉച്ചത്തിൽ പാട്ട് കേട്ടും ജോലി സമയം ആസ്വദിക്കുമ്പോൾ ഇപ്പുറത്ത് വാഗൺ ട്രാജഡി ഉണ്ടാകാത്തത് ഭാഗ്യം.


ജീവനക്കാർ ഒരിക്കലും കുറ്റക്കാർ അല്ല..അവർക്ക് അത്രയും സ്ഥലം അർഹതപ്പെട്ട പൊതുജനങ്ങളിൽ നിന്നും പിടിച്ചെടുത്തു നൽകിയ അധികാരികൾ ആണ് കുറ്റക്കാർ..ഇത്രയും തിരക്ക് അനുഭവപ്പെടുന്ന ദിവസങ്ങളിലും സമയങ്ങളിലും മാനുഷിക പരിഗണന നൽകാത്ത റെയ്ൽവേ യാത്രക്കാരോട് ചെയ്യുന്ന ക്രൂരത ഇനിയെങ്കിലും അവസാനിപ്പിക്കണം.


തലശ്ശേരി ഇറങ്ങുമ്പോഴും കൊച്ചിനുള്ളിലെ തിരക്ക് കൂടികൊണ്ടിരുക്കുക യായിരുന്നു..അപ്പുറത്തു ഒഴിഞ്ഞു കൊണ്ടിരിക്കുന്ന പോസ്റ്റ് സാമഗ്രികൾ  അവർക്ക് "വിനോദ  ജോലി വേള "ആനന്ദ കരമാക്കുവാൻ സഹായിച്ചു കൊണ്ടിരുന്നു.


പ്ര.മോ.ദി.സം

1 comment:

  1. ഈയിടെയായി കുറുമ്പ് കൂടുന്നുണ്ട്... ഇവിടിങ്ങനാണെന്നു അറിയില്ലേ? 😂

    ReplyDelete