Sunday, September 17, 2023

മാർക്ക് ആൻ്റണി

 



എഴുപതുകളിൽ ചെന്നൈയെ വിറപ്പിച്ച അധോലോക നായകൻ ആൻ്റണിയും കൂട്ടുകാരൻ ജാക്കിക്കും എതിരാളി ഏകാംഭരൻ എന്ന മറ്റൊരു ഗ്യാങ്സ്റ്റർ ആയിരുന്നു.പക്ഷേ ഇവരുടെ സൗഹൃദവും കൂട്ടുകെട്ടും തന്ത്രങ്ങളും  കൊണ്ട് ഏകാഭരൻ തോറ്റ് കൊണ്ടിരുന്നു.



പക്ഷേ യഥാർത്ഥത്തിൽ ജാക്കി ആയിരുന്നു യഥാർത്ഥ വില്ലൻ.ചതിയിലൂടെ കൊല്ലപ്പെട്ട  ആൻ്റണിയുമായി വർഷങ്ങൾക്കിപ്പുറം മകൻ മാർക്ക് ചിരഞ്ജീവി എന്ന ശാസ്ത്രജ്ഞൻ കണ്ടുപിടിച്ച ടൈം ട്രാവൽ ഫോൺ കൊണ്ട് സംസാരിക്കുമ്പോൾ കഥ രണ്ടു ഘട്ടങ്ങളായി നടക്കുകയാണ്.



മാർക്ക് ആൻ്റണിയായി സൂപ്പർ സ്റ്റാർ ബാഷയെ പോലും വിറപ്പിച്ച വില്ലൻ്റെ അതെ പേര് സിനിമക്ക് നൽകിയാണ് ഇത്തവണ വിശാൽ വരുന്നത്.ടൈം ട്രാവൽ ചിത്രങ്ങളുടെ ഒരു ഒഴുക്ക് തമിഴ് സിനിമയിൽ അടുത്തടുത്ത് ഉള്ളത് കൊണ്ട് തന്നെ ചിത്രം അല്പം ബോറും അതേപോലെ കൺഫ്യൂഷൻ ഒക്കെ സൃഷ്ടിക്കുന്നുണ്ട്.



കോമഡി രീതിയിൽ പറഞ്ഞു പോകുന്ന കഥ എസ് ജെ സൂര്യയുടെ അസാമാന്യ പ്രകടനം കൊണ്ട് മാത്രമാണ് കണ്ടിരിക്കാൻ പറ്റുന്നത്.പാട്ടും ബാക് ഗ്രൗണ്ട് ഒക്കെ അരോചകം സൃഷ്ടിക്കുന്ന സിനിമയിൽ "സിൽക്ക് സ്മിത " കൂടി നമുക്ക് മുന്നിൽ എത്തുന്നുണ്ട്.


പ്ര.മോ.ദി.സം

No comments:

Post a Comment